ഹിന്ദു സമുദായ നേതാക്കളേ, നിങ്ങള്‍ നിലാവ് കാണുമ്പോൾ കൂവരുത്.. പ്ലീസ്..

image1

 

പൊതു തെരഞ്ഞെടുപ്പു അടുക്കുമ്പോൾ എല്ലാ സമുദായങ്ങള്‍ക്കും ഉണ്ടാവുന്ന വെളിപാടാണ് , ഒരുമിച്ചു നില്ക്കണം , സാമൂഹ്യ ശക്തി ആവണം എന്നൊക്കെ. ചില കാതലായ വശങ്ങള്‍ അപഗ്രഥിച്ചു നോക്കുമ്പോള്‍ കാണുന്ന ചിത്രം ഒട്ടും ആശാവഹമല്ല.  പൊതു ഹിന്ദു സമൂഹത്തെ പഴയ സാഹചര്യങ്ങളിൽ ജന്മികളെന്നും കുടിയാന്മാർ എന്നും രണ്ടായി തരം തിരിക്കാം. അന്ന് ബ്രാഹ്മണനും നായരും , ഭൂവുടമകൾ ആയിരുന്നു. ഇന്ന് ഭൂ ഉടമകൾ ക്രിസ്ത്യാനികളും ,മുസ്ലിങ്ങളും ആണ്. പഴയ ജന്മികൾ ചരിത്രമായി. ഇന്ന് ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത് സര്‍ക്കാരിന്റെ ഒത്താശയോടെ കേരള കോണ്‍ഗ്രസ്സ് എന്ന സഭാ ചട്ടുകത്തിന്റെ ഭീഷണികള്‍ക്ക് വഴങ്ങിക്കൊണ്ട് വര്‍ഷാ വര്ഷം ഏക്കറുകണക്കിന് പട്ടയങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ , കാടിന്റെ മക്കളായ വനവാസികള്‍ അഞ്ചും പത്തും സെന്‍റ് ഭൂമി എന്ന എച്ചില്‍ നക്കാന്‍ വിധിക്കപ്പെട്ടു പോലീസ് ബൂട്ടിന്റെ ചവിട്ടേറ്റ് പിടയുന്നു.  ഇന്ന് കീഴാളന്‍ നമ്പൂരി മുതല്‍ വനവാസിവരെയുള്ള ഹിന്ദുവാണു , സംഘടിത മതങ്ങളുടെ പീഡനങ്ങള്‍ ഏറ്റു വാങ്ങുമ്പോഴും അവനെ നിരന്തരം വേട്ടക്കാരന്‍ എന്നു വിളിക്കുന്ന മാധ്യമ സംസ്കാരം , ഇരകളെ വേട്ടക്കാരന്‍ എന്നു ചാപ്പകുത്തി വേട്ടക്കാരന്റെ മുന്നിലേക്ക് എറിഞ്ഞു കൊടുക്കുന്ന നെറികെട്ട രാഷ്ട്രീയം.
ഹൈന്ദവരിലെ ഏതു സമുദായത്തെ എടുത്താലും, ഗിരിജനങ്ങളെ ഒഴിച്ച് നിർത്തിയാൽ, ആര്ക്കും സാമ്പത്തികമായി ഔന്നത്യം മറ്റൊരാളെക്കാൾ ഇല്ല എന്ന് തന്നെ പറയണം . ഒരു പക്ഷേ ഗിരിജനങ്ങളോടൊപ്പം ഹരിജനങ്ങളും സാമ്പത്തികമായി പിന്നോക്കമാണ്, എന്നിരുന്നാലും അവര്ക്കും പട്ടിണി ഇല്ല എന്ന് തന്നെ പറയാം. അപ്പോൾ നാം സമത്വം എന്ന് പറയുന്നത് സാമ്പത്തിക സമത്വം അല്ല , സാമൂഹികമാണ്, അഥവാ ആചാര വിശ്വാസ പരമായ ഉച്ചനീചത്വങ്ങളുടെ നാശം ആണ് . അത് സ്റ്റേറ്റ് ചെയ്യേണ്ട കാര്യം ആണോ അതോ ഹൈന്ദവ സമൂഹം ഒരുമിച്ചിരുന്നു ചിന്തിച്ചു പരിഹാരം കാണേണ്ടതോ എന്ന ചോദ്യം പ്രസക്തമാണ്.

vellappally-natesan-sukumaran-nairഹൈന്ദവര്‍ ജാതി സംഘടനകളുടെ കീഴില്‍ സംഘടിക്കുകയാണെന്ന് തന്നെ കരുതുക , കേരളത്തിലെ ഓരോ മണ്ഡലങ്ങളിലും എത്ര ശതമാനം വോട്ടുകളാണ് ഒരു ജാതിക്കു മാത്രമായി ഉള്ളത് ? ഒരു സ്ഥാനാര്‍ഥിയെ  തോല്പ്പിക്കുവാൻ കഴിയും എന്ന് എല്ലാ ഹിന്ദു സാമുദായിക സംഘടനകളും വീമ്പു പറയുന്നുണ്ട് പക്ഷെ എത്ര സ്ഥാനാര്തികളെ ജയിപ്പിക്കുവാൻ കഴിയും എന്ന് ആരും ചോദിക്കുന്നും ഇല്ല ,പറയുന്നും ഇല്ല. അതെ സമയം ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങൽ തോല്പ്പിക്കുന്നതിനെ കുറിച്ചല്ല ജയിപ്പിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. വിജയിക്കുന്നവനെ വിലയുള്ളൂ അതാണ് വി‌ടി ബല്‍റാം എന്ന ചെറിയ കോണ്‍ഗ്രസ്സ് നേതാവ് പോലും ഹിന്ദു സമുദായങ്ങളുടെ തന്തയ്ക്കു വിളിക്കുവാന്‍ തുനിയുന്നത്. അതേ സമയം ബിഷപ്പിനെ പറഞ്ഞപ്പോള്‍ മാപ്പ് പറയിച്ചതു അത് സംഘടിത വോട്ട് ബാങ്കിന്റെ ആധാരം കൈയില്‍ വെക്കുന്ന സഭയുടെ ശക്തിയാണ്.

സ്ഥിരമായി സംഘടിത മതങ്ങള്‍ തീറെഴുതി വാങ്ങിയ മണ്ഡലങ്ങള്‍ പെടുന്ന ജില്ലകള്‍ തിരിച്ചു ഹിന്ദു ജനസംഖ്യ പരിശോധിച്ചു നോക്കുക

കാസര്‍കോട് ജില്ലയില്‍ ഹിന്ദു 37.5%

വയനാട്  40.2%

കോഴികോട് സിറ്റി – 50.7%

ഇടുക്കി 47.4%

കോട്ടയം 49.7%

പത്തനംതിട്ട 67%

സ്ഥിരമായി ക്രിസ്ത്യന്‍ സഭകള്‍ തീറെഴുതി വാങ്ങിയ മണ്ഡലങ്ങള്‍ പലതും ഈ ജില്ലകളില്‍ ഉള്‍പ്പെടുന്നു. ഒരുമിച്ചു ബ്ളോക്ക് വോട്ട് ചെയ്യുക എന്ന തന്ത്രമാണ് ഇവിടെ സഭകള്‍ പയറ്റുന്നത് . പിണറായി വിജയനെ പോലും സഭയുടെ അടുക്കള നിരങ്ങാന്‍ നിര്‍ബന്ധിക്കുന്നത് ഈ വസ്തുതയാണ്. ഈ കണക്ക് പട്ടികജാതി , നായര്‍ , ഈഴവ മാത്രമാണു ഇതില്‍ മുക്കുവര്‍ അടക്കമുള്ളവരുടെ ജനസംഖ്യ കൂടെ ചേരുമ്പോള്‍ ശക്തമായ നിലയില്‍ ആണ് ഹിന്ദു വോട്ട്.

പൊതു ഹിന്ദു സമൂഹത്തിനു ( സാമ്പത്തികം മാത്രം , സാമൂഹികം അല്ല ) മറ്റു ഹിന്ദു സമുദായങ്ങൾ അനുഭവിക്കുന്നതിനേക്കാൾ വിഭിന്നമായ എന്ത് പ്രശ്നം ആണ് നേരിടുന്നത് ? ഹരിജന ഗിരിജന അവാന്തര വിഭാഗങ്ങളെ മാറ്റി നിർത്തിയാൽ?? എന്ത് പ്രശ്നം ആണ് പരിഹരിക്കുവാൻ ഉള്ളത് ? അപ്പോൾ നാം ഉദ്ദേശിക്കുന്ന പ്രശ്നങ്ങൾ പൊതു ഹിന്ദു സമൂഹത്തിന്റെ കൂട്ടായ പ്രശ്നങ്ങൾ ആണെന്നതാണ് , അതിനുള്ള പരിഹാരം കൂട്ടായി ചിന്തിക്കുന്നതിനു പകരം വെത്യസ്ത ചേരികളിൽ നിന്ന് സംഘടിച്ചു പരിഹാരം കാണാം എന്ന് യാതൊരു കണക്കുകളുടെയും പിന്ബലം ഇല്ലാതെ തെരഞ്ഞെടുപ്പിന്റെ നിലാവ് കാണുമ്പോൾ സമുദായ നേതാക്കന്മാർ കൂവുകയാണ്. അതിനു പരിഹാരമായി രാഷ്ട്രീയ നേതാക്കാൾ കുറച്ചു പച്ച നോട്ടുകൾ ഓരോ സമുദായ നേതാവിന്റെയും വായിൽ തിരുകുമ്പോൾ അതും നില്ക്കും . അതാണ്‌ പതിവ്. തെരഞ്ഞെടുപ്പു കഴിഞ്ഞു മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൽ അഞ്ചാം മന്ത്രിയെയും , സ്ഥാന മാനങ്ങളുടെയും കണക്കെടുക്കുമ്പോൾ ഹിന്ദു സമുദായ നേതാക്കളും അണികളും ആരെയൊക്കെ തോല്പ്പിച്ചു എന്ന കണക്കെടുപ്പിന്റെ തിരക്കിലാവും.

ഇത്തരത്തില്‍ ഐക്യമില്ലാതെ സകലരുടെയും ചവിട്ട് കൊണ്ട് പുളയുന്ന ഹിന്ദു സ്വന്തം അമ്മയെ പോലെ  കരുതുന്ന മാതാ അമൃതാനന്ദമയിക്ക്  നേരെ സംഘടിത മതങ്ങളുടെ നേതൃത്വത്തില്‍ നീചമായ തരത്തില്‍ അഴിച്ചു വിട്ട ആക്രമണത്തില്‍ പതറി പോയി , സ്വന്തം കാല്‍ ചുവട്ടിലെ മണ്ണ് ഒരുപാട് ഒലിച്ചു പോയി എന്ന തോന്നല്‍ അവന് ശക്തമായി. രാവും പകലും ഹിന്ദു എന്നു പറയാന്‍ മടിക്കുന്ന അമൃതാ ആശ്രമത്തിന്റെ കപട മതേതര നിലപാടുകള്‍ക്ക് ഏറ്റ തിരിച്ചടിയായിരുന്നു കോണ്‍ഗ്രസ്സ് കൊമ്മ്യൂണിസ്റ്റ് മക്കള്‍ അമ്മയുടെ ഉടുമുണ്ടിന് കുത്തി പിടിക്കുന്ന തരത്തില്‍ പെരുമാറിയപ്പോള്‍ അമൃത ആശ്രമ വാസികള്‍ക്ക് ഉണ്ടായത്. നല്ലത് തന്നെ കൊണ്ട് തന്നെ പഠിച്ച മതേതര അമൃതാ ചാനല്‍ രാവും പകലും ശശികല ടീച്ചര്‍ ധര്‍മ്മ രക്ഷാ സംഗമത്തില്‍ ചെയ്ത പ്രസംഗം നിരന്തരം പ്രക്ഷേപണം ചെയ്തു. ഹൈന്ദവ മുക്കുവരെ ജമാ അത്തെ , പി‌ഡി‌പി പോലുള്ള ഹൈന്ദവ വിരുദ്ധ ചേരികളില്‍ കൊണ്ടുപോയി തളയ്ക്കാന്‍ നോക്കിയ വി ദിനകരന്‍ എന്ന ധീവര സഭാ നേതാവിനും ഉണ്ടായി ഹിന്ദു ബോധം . ഹിന്ദു എന്നു ഉറക്കെ വിളിച്ച് പറയാന്‍ ഇനിയും മടിച്ചാല്‍ കഴുത്തിന് മുകളില്‍ തല ഉണ്ടാവില്ല എന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ പോകുന്നു എന്നു സമുദായ നേതാക്കള്‍ക്കു തോന്നിതുടങ്ങിയത് ശുഭ ലക്ഷണമാണ് പ്രത്യേകിച്ചും ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഒരു പിന്നോക്ക വര്‍ഗ്ഗത്തില്‍ പെട്ടവന്‍ കടന്നു വരാന്‍ എല്ലാ സാധ്യതയും കാണുന്ന സമയത്ത്.

ഇതൊരു യുദ്ധമാണ് , യുദ്ധത്തിൽ ജയിച്ചവന് മാത്രമേ വിലയുള്ളൂ, ജയിച്ചവനു മാത്രമേ ചരിത്രത്തിൽ സ്ഥാനമുള്ളൂ . തോൽക്കുന്നവൻ എന്നും പരിഹാസ്യനാണ്  . ഇവിടെ കൂട്ടമായി തോറ്റു കൊണ്ടി ക്കുന്നത് മുഴുവൻ ഹിന്ദു സമൂഹവുമാണ്. ചിന്തിക്കുക – വിവേകപൂർവ്വം, ഹൃദയം കൊണ്ടല്ല തല കൊണ്ട്, വോട്ട് ചെയ്യുന്നതിന് മുന്നേ നൂറു വട്ടം ചിന്തിക്കുക്ക. കീഴാളനായ ഹിന്ദുവിന്റെ അവസാനത്തെ ആയുധമാണ് വോട്ട് ,യുദ്ധത്തില്‍ ആയുധം കൈവിട്ടു പോവുന്നവന് ജീവന്‍ തിരികെ നല്കുവാന്‍ ആരും ബാധ്യസ്ഥരല്ല.