ഹിന്ദു സഭക്കാരെ, നിങ്ങള്‍ ഏതു സമൂഹത്തെയാണ് സഹായിക്കുന്നത്?

hindu mahasabhaPost

ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തകര്‍ വാലന്റൈന്‍ ദിനത്തെ ആഘോഷിക്കുന്ന കമിതാക്കളെ ആ ദിവസം തന്നെ കല്യാണം കഴിപ്പിക്കും എന്ന് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നു.ഈ പരിഹാസ്യമായ പത്രസമ്മേളനത്തിലൂടെ ഹിന്ദുമഹാസഭക്കാര്‍ സ്വന്തം സംഘടനയുടെ സ്ഥാപക നേതാക്കളെയും സ്വന്തം സംഘടനയുടെ പേര് ഉള്ള സംസ്കാരത്തെയും അവഹേളിചിരിക്കുന്നു.

മാ നിഷാദ എന്ന മുനിവാക്യം ഉയര്‍ന്നു വന്നത് തന്നെ, തന്റെ അരികില്‍ പ്രണയ സല്ലാപത്തില്‍ എര്പെട്ടു കൊണ്ടിരുന്ന രണ്ടു പക്ഷികളില്‍, ആണ്‍ പക്ഷിയെ വേട്ടക്കാരന്‍ അമ്പെയ്തു വീഴ്ത്തിയപ്പോഴാണ്.! ആ സംസ്കാരത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന ഇത്തരം പിന്തിരിപ്പന്‍ പ്രവണതകളെ അതര്‍ഹിക്കുന്ന വിധത്തില്‍ എതിര്‍ക്കേണ്ടതുണ്ട്.

സ്നേഹം പങ്കിടാന്‍ ഒരു പ്രത്യേക ദിവസം വേണമോ എന്നുള്ള ചോദ്യം ഉന്നയിച്ചു കൊണ്ട്, മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ കടന്നു കയറാന്‍ ഹിന്ദു മഹാസഭക്ക് എന്ത് ധാര്‍മിക അവകാശമാണ് ഉള്ളത്?

10245406_500921466700161_2215236458070592667_nഗാന്ധി ഘാതകന് അമ്പലം പണിയുമെന്ന് പറഞ്ഞു വന്ന പിന്തിരിപ്പന്മാര്‍ പുതിയ പിന്തിരിപ്പന്‍ ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നു. കൊണ്ഗ്രെസ്സ് ഭരണ കാലത്ത് യാതൊരു വിധ “ചിന്തകളും” ഇല്ലാതിരുന്ന ഹിന്ദു മഹാസഭ, വികസനത്തിന്റെ അജണ്ടയുമായി ജനങ്ങളില്‍ കടന്നു കയറിയ നരേന്ദ്ര മോദിയുടെ ഭരണ കാലത്ത് പൊങ്ങിവരുന്നതിനെ അത്യന്തം ആകുലതയോടെ ആണ് ഇവിടത്തെ ജനങ്ങള്‍ കാണുന്നത്. മുസ്ലീം വിദ്വേഷം മൂലം ഗാന്ധിജിയെ വധിച്ച നാഥ്റാം ഗോട്സേയെ ഇത്രകാലവും മറന്ന ഹിന്ദു മഹാസഭക്കാര്‍ പെട്ടെന്ന് പൊട്ടി മുളച്ചു വരുന്നതിനെയും ഇവിടത്തെ ജനങ്ങള്‍ ആകുലതയോടെ കാണുന്നു.രാമരാജ്യം വിഭാവനം ചെയ്ത ഭാരതത്തെ സ്വപ്നം കണ്ട, ഗാന്ധിജിയുടെ വധം കൊണ്ട് ഗുണം ഉണ്ടായത് കൊളോണിയല്‍ അടിമയായ നെഹ്രുവിനും നെഹ്‌റു കുടുംബത്തിനുമാണ് എന്ന വസ്തുത നിലനില്‍ക്കെ, ഗാന്ധിജിയെ വധിച്ച നാതുറാം ഗോട്സേക്ക് നെഹ്രുവോ, നെഹ്‌റു ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനത്തെ അനുകൂലിച്ച് കൊണ്ട് എടുത്ത തീരുമാനങ്ങളോ ഒന്നും ഒരിക്കലും “ചിന്താ വിഷയം” ആയിരുന്നില്ലെന്നുമുള്ള വസ്തുത നിലനില്‍ക്കെ, പെട്ടെന്ന് ഹിന്ദു മഹാസഭക്കാര്‍ ഹിന്ദു സമൂഹത്തിന്റെ ഉന്നതിക്ക് വിരുദ്ധമായ ആശയങ്ങളുമായി പൊങ്ങി വരുന്നതിനെ നാം പ്രത്യേക പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്.

01914-ഇല്‍ ഹിന്ദു സമൂഹത്തിന്റെ സാമൂഹ്യ-വിദ്യാഭ്യാസ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടിയും ഹിന്ദുക്കളുടെ ഐക്യത്തിന് വേണ്ടിയും രൂപം കൊണ്ട ഹിന്ദു മഹാസഭ ഇന്ന് ആരുടെ കൈയിലാണ് എന്നുള്ളത് ഹിന്ദു സമൂഹത്തിന്റെ ഉന്നതിയെ കുറിച്ച് വേവലാതിപ്പെടുന്ന ഓരോ ഭാരതീയനും അത്യന്തം വേദന ജനിപ്പിക്കുന്ന വിഷയമാണ്. ഒരു സാമൂഹിക- വിദ്യാഭ്യാസ പരിവര്‍ത്തന വിപ്ലവകാരിയായ ശ്രീ മദന്‍ മോഹന്‍ മാളവിയയുടെ കുഞ്ഞായ ഹിന്ദു മഹാസഭ ഇന്ന് ആരുടെയോ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് എല്ലാവരുടെയും മനസ്സിനെയും സമൂഹത്തെയും വേദനിപ്പിക്കുന്ന സത്യമാണ്. പഞ്ചാബ് കേസരി എന്നറിയപ്പെട്ട, ഭഗത് സിംഗ്- രാജ്‌ഗുരു- സുഖ്ദേവ് ത്രയങ്ങളുടെ ഗുരുവായ, ലാല ലജ്പത് റായി എന്ന ധീരവിപ്ലവകാരിയുടെ കുഞ്ഞ് ഇന്ന് പരിഹാസ്യ യോഗ്യമായ ഒരു സംഘടന ആയതില്‍ ഓരോ ഭാരതീയനും അത്യന്തം ദു:ഖിക്കുന്നു.!

ഹിന്ദു സമൂഹത്തില്‍ വിപ്ലവ വീര്യം പകര്‍ന്ന ലാല ലജ്പത് റായിയുടെ ഹിന്ദു മഹാസഭ ഇന്നെവിടെ? സ്വാതന്ത്ര്യം ലഭിക്കാന്‍ വേണ്ടി ഹിന്ദുക്കള്‍ ഒന്നായി പോരാടണമെന്ന് ആഹ്വാനം ചെയ്ത ലാല ലജ്പത് റായിയുടെ ഹിന്ദു മഹാസഭ ഇന്നെവിടെ?

23Malaviya Jeej (1)ഹിന്ദു സമൂഹത്തിലെ ഉച്ച നീചത്വങ്ങല്‍ക്കെതിരെ പോരാടിയ, ബനാറസ് ഹിന്ദു സര്‍വകലാശാല എന്ന ലോകത്തിലെ തന്നെ ഏറ്റവും ബ്രുഹത്തായ സര്‍വകലാശാല സ്ഥാപിച്ച മദന്‍ മോഹന്‍ മാളവിയയുടെ കീഴില്‍ ഹിന്ദുക്കളുടെ ഉന്നമനത്തിനും ഹിന്ദുക്കളുടെ ഐക്യത്തിനും വേണ്ടി നിലകൊണ്ട ഹിന്ദു മഹാസഭ ഇന്നെവിടെ? അധസ്ഥിത വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മദന്‍ മോഹന്‍ മാളവിയയുടെ ഹിന്ദു മഹാസഭ ഇന്നെവിടെ? സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സ്ത്രീ പുരുഷ സമത്വത്തിനും സ്ത്രീ പൌരോഹിത്യത്തിനും വിധവകളുടെ പുനര്‍വിവാഹത്തിനും വേണ്ടി പോരാടിയ മദന്‍ മോഹന്‍ മാളവിയയുടെ ഹിന്ദു മഹാസഭ ഇന്നെവിടെ?

imagesവീര സവര്‍ക്കറുടെ വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ ബൃഹത്തായ സംഘനയുടെ അവസ്ഥ ഇന്നെന്ത്?ഗ്രാമം വിട്ടു പോവാന്‍ അനുവാദമില്ലാത്ത കാലത്ത് സ്വന്തം ഗ്രാമത്തിലെ ഉച്ച നീചത്വങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തു മാതൃകയായ ധീര ദേശാഭിമാനി വീര സവര്‍ക്കറുടെ ഹിന്ദു മഹാസഭയുടെ ഇന്നത്തെ അവസ്ഥയെന്ത്?

താന്‍ എന്ത് കൊണ്ട് പാക്കിസ്ഥാന്‍ രൂപീകരണം പിന്താങ്ങുന്നു എന്നതിനെ കുറിച്ച് എഴുതിയ ശ്രീ അംബേദ്‌കര്‍ ഹിന്ദുക്കളുടെ രക്ഷകരായി കണ്ട, ഇന്ത്യ ഭരിക്കുമെന്ന് പ്രത്യാശിച്ച ഹിന്ദു മഹാസഭ ഇന്നെവിടെ?

സമൂഹത്തിലെ ഉച്ച നീചത്വങ്ങളെ കാണാതെ, ആരുടെയോ കൈയ്യിലെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന പ്രിയപ്പെട്ട ഹിന്ദു മഹാസഭാക്കാരെ നിങ്ങള്‍ സഹായിക്കുന്നത് ഹിന്ദു സമൂഹത്തെയല്ല, മറിച്ചു ഹിന്ദു സമൂഹം പരിഹാസ്യ യോഗ്യമാവണം എന്ന് ആഗ്രഹിക്കുന്നവരെയാണ്. നിങ്ങള്‍ സഹായിക്കുന്നത് സാമൂഹ്യ പരിഷ്കര്താവായ മദന്‍മോഹന്‍ മാളവിയയെ അല്ല, മറിച്ചു അദ്ദേഹത്തെ വധിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.അദ്ധേഹത്തിന്റെ മുഖത്ത് കരിവാരിതേക്കുകയാണ് ചെയ്യുന്നത്. ആര്‍ക്കു വേണ്ടിയാണ് ഹിന്ദുമഹാസഭ പ്രവര്‍ത്തിക്കുന്നത് എന്ന് ഏതൊരു ദേശ സ്നേഹിയും ചിന്തിക്കേണ്ട വിഷയമാണ്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പുതിയ മാനങ്ങള്‍ പ്രധാനമന്ത്രി രചിക്കുന്ന ഈ കാലത്ത് തന്നെ പിന്തിരിപ്പന്‍ ആശയങ്ങളുമായി എന്തുകൊണ്ട് ഹിന്ദുമഹാസഭ തലപൊക്കുന്നു എന്ന് എല്ലാ ദേശസ്നേഹിയും വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.

ഹിന്ദു മഹാസഭ രൂപീകരിച്ചു സമൂഹത്തില്‍ വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചവരെയോ അല്ലെങ്കില്‍ ഹിന്ദു സമൂഹത്തെ പൊതുവായോ ഓര്‍ത്തുകൊണ്ട് ഒരു അപേക്ഷയുണ്ട്. ആ പേരില്‍ നിന്നും “ഹിന്ദു” എന്ന പദം എടുത്തു കളഞ്ഞു പുതിയ പേര് സ്വീകരിക്കുമോ? അത് ഹിന്ദു സമൂഹത്തിനും ഈ ധീര ആത്മാക്കള്‍ക്കും ചെയ്യുന്ന ഏറ്റവും വലിയ സംഭാവന ആയിരിക്കും !!

(റിജു ഭാരതീയന്‍)