സന്മനസ്സുള്ളവരുടെ സമാധാനം – ഇറാഖ് നാടോടിക്കഥകള്‍

photo.php 

പ്രതീപ് മൊടത്തറ

 

03TH_ANGEL_COL_1101976f

 

നാല്‍പ്പത്തി ആറു നഴ്സും കേരളവും കുറച്ചു പോരാളികളും നിറഞ്ഞു കവിഞ്ഞു ഓടുന്ന സോഷ്യല്‍ മീഡിയ തിരക്കഥകളിലൂടെ ഒരു യാത്ര..!

 

തിരക്കഥ ഒന്ന് :  “മാലാഖമാരുടെ ആങ്ങളമാർ .” – ആക്ഷന്‍ …

gunretired2-769345

 

സംഭവം നടക്കുന്നത് ഇങ്ങനെ..!

” വൈകിട്ട് ചായ കുടിക്കാനും പരിപ്പ് വട വാങ്ങാനും സായാഹ്ന ദിന പത്രം, വാങ്ങിക്കാനും കൂട്ടമായി നടന്നു പോവുക ആയിരുന്നു നഴ്സുമാര്‍.. പെട്ടെന്ന് കുറച്ചു പേര്‍ തോക്കിന്‍റെ അറ്റത്ത്‌ വെളുത്ത റോസാപ്പൂവും കയ്യില്‍ വെളുത്ത തുണിയും കെട്ടി അവരുടെ അടുത്തേക്ക് ചിരിച്ചു കൊണ്ട് വന്നു .. അവരെ നമ്മുക്ക് സമാധാനപ്പറവകള്‍ എന്ന് വിളിക്കാം..

അവര്‍ ചോദിച്ചു..” നിങ്ങള്‍ എങ്ങോട്ടാ.. ” ?
നഴ്സുമാര്‍ ഉത്തരം പറഞ്ഞു , “ഞങ്ങള്‍ ദേ ഇതൊക്കെ വാങ്ങി വീട്ടിലേക്കു .. ആ കാണുന്ന കെട്ടിടം ആണ്.  അവിടെക്കാ തിരികെ പോകുന്നത് .

പെട്ടെന്ന് പറവകളില്‍ ഒരാള്‍ തല ചുറ്റി വീണു . മറ്റുള്ളവര്‍ അവന്‍റെ മുഖത്ത് വെള്ളം തെളിച്ചു അവനോടു ചോദിച്ചു.. ” എന്താ എന്ത് പറ്റി എന്താ പേടിച്ചേ.. ”  അല്‍പ്പം വിറയലോടെ അവന്‍ ഉത്തരം പറഞ്ഞു .. ” അയ്യോ ആ കെട്ടിടത്തില്‍ അല്ലെ നമ്മള്‍ കുടിയോഴിപ്പ് നിയമ പ്രകാരം ചെറിയ ബോംബ്‌ വച്ചത് .. അതോ മറ്റോ പൊട്ടിയിരുന്നേല്‍ ആലോചിച്ചപ്പോ തല കറങ്ങിയതാ.. ” ( ലോല ഹൃദയര്‍ ) ഉടന്‍ അത് വഴി ആ നാട്ടില്ലുള്ളവര്‍ക്ക് ബിസ്ക്കറ്റും വെള്ളവും വിതരണം ചെയ്യുന്ന പീരങ്കി ഫിറ്റ്‌ ചെയ്ത വണ്ടിയില്‍ അവരെ മുഴുവന്‍ കയറ്റി എയർപോർട്ടിൽ  എത്തിച്ചു…  അഴകിയ രാവണനിലെ  മമ്മൂട്ടിയെ   പോലെ ആളൊന്നുക്ക് നൂറു രൂപ വച്ച് കൊടുക്കാന്‍ നിന്നതാണ് .. പക്ഷെ അവരുടെ നാട്ടിലെ ബാക്കി ഉള്ള നാട്ടുകാs_a41_RTR30KFBര്‍ക്ക്‌ കൊടുക്കേണ്ട ഉണ്ടം പൊരിയും വെടിയുണ്ടയും വാങ്ങേണ്ട പൈസ തികഞ്ഞില്ലെങ്കിലോ എന്നാ ഭയം കൊണ്ട് മാത്രം അത് കൊടുത്തില്ല… മാത്രമല്ല പോകുന്ന വഴി ഈ സന്തോഷം മാലോകരെ അറിയിക്കാന്‍ വഴിയില്‍ കണ്ട ഷിയാക്കള്‍ക്ക് മൊത്തം വെടിയുണ്ട കഴിക്കാന്‍ വാങ്ങി കൊടുത്തു.  ഇനി പറയൂ ഇവര്‍  ദുഷ്ടന്മാർ  ആണോ ?  അല്ല പോരാളികള്‍ ആണ് . നാടിനു വേണ്ടി ബിസ്ക്കറ്റ് വണ്ടിയുമായി അലയുന്ന സന്മനസ്സുള്ളവര്‍..”

കണ്ണ് നിറഞ്ഞവര്‍ കണ്ണ് തുടച്ചിട്ടു ഇനി അങ്ങോട്ട്‌ വായിക്കുക…

തിരക്കഥ രണ്ട്  : “കൊട്ടപ്പള്ളിയുടെ താത്വിക ക്ലാസ്സ്‌ ” – ആക്ഷന്‍ … 

നഴ്സുമാര്‍ തിരികെ വന്നു എന്നാ വാര്‍ത്ത‍ ഏറ്റവും കൂടുതല്‍ വെപ്രാളം ഉണ്ടാക്കിയത് കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ അധിഷ്ഠിതം  ആക്കിയവർക്ക്   ആണെന്ന് പകല്‍ പോലെ വ്യക്തം കാരണം മരത്തില്‍ ഒട്ടു കയറാന്‍ അറിയത്തും  ഇല്ല, കല്ലെടുത്ത്‌ എറിയാനുള്ള ത്രാണിയും ഇല്ല എന്ന അവസ്ഥയില്‍ മരത്തിലിരുന്നു പറവകള്‍ പഴുത്ത മാങ്ങാ രുചിക്കുന്ന കണ്ടു അസൂയ മൂത്ത് എന്ന് പറയും പോലെ, ഓട്ട വീഴുന്നത് ബാക്കിയുള്ള ഞങ്ങളുടെ ആകെയുള്ള  കേരള ട്രൌസറില്‍ തന്നെ.  ഉടന്‍ നേതാവും പറഞ്ഞു  പോരാളികളുടെ നല്ല മനസ്സിന് പെരുത്ത്‌  നന്ദി, രണ്ടു ചുവപ്പൻ ഇങ്കുലാബും.. സംഭവം നേതാവിന്‍റെ ഭാഷയില്‍ ഇങ്ങനെ ..  

10516979_813800538631000_1139083544_n“പോരാളികള്‍ നഴ്സുമാരെ പിടിച്ചു ദൂരത്തേക്കു കൊണ്ട് പോകാന്‍ ശ്രമിക്കുമ്പോ പെട്ടെന്ന് മൂത്ത തലവന്റെ ഫോണ്‍ …
” ഫാ    /.#$%^&^  തെണ്ടികളെ ആരെയാടാ നിങ്ങള്‍ പിടിച്ചത്?? സദ്ദാമിന്റെ  മരണത്തിനു ഹര്‍ത്താല്‍ വരെ ആചരിച്ച നമ്മുടെ സ്വന്തം നാട്ടുകാരുടെ കുട്ട്യോളെയോ?? .. തിരികെ കൊണ്ട് പോയി വിടടാ അവരെ.  ഉൾപ്പാർട്ടി ജനാധിപത്യം പാർട്ടി അനുവദിച്ചിട്ടുണ്ട് എന്ന് കരുതി എന്തും വെട്ടിനിരത്താം എന്ന് കരുതണ്ടാ എന്ന് നിന്റെ ഖലീഫ ബാഗ്ദാദിയോട് പറ  ..” കഥ ശുഭം.. മുഖ്യന് ക്രെഡിറ്റ് പോയില്ല കേന്ദ്രത്തിനു പേര് പോയില്ല.  ബക്കറ്റില്‍ വീണത്‌ ഹർത്താലിൽ  രക്ഷപ്പെട്ട ജീവനുകള്‍ … ഇത് വിശ്വസിക്കാന്‍ വേറെ ചിലരും ആ.. പോട്ടെ.. പക്ഷെ സദാം കൊന്നോടോക്കിയ കമ്മുനിസ്റ്റ്‌ രക്തസാക്ഷികളുടെ കണ്ണില്‍ നിന്ന് ഒരിറ്റു കണ്ണുനീര്‍ ഭൂമിയിലേക് വീണു അത് ആരും കാണാതെ കടലിലും വീണു… എന്നെങ്കിലും അത് ആവിയായി മഴയായി കേരളത്തില്‍ പെയ്യും എന്ന് അവര്‍ സമാധാനിച്ചു. ( ദയവായി  മോണിട്ടര്‍ അടിച്ചു ഉടക്കരുത്.. ഇനിയും വായിക്കാനുണ്ട് തിരക്കഥ) 

തിരക്കഥ 3 –  പട്ടാള വിരോധ/വിരോധിനികള്‍ – അഥവാ പാഷാണത്തിൽ കൃമികൾ 10505496_813827878628266_5126056772440447380_n

 ഇവരെ കാണാന്‍ സാധിക്കുന്നത്‌ ഏതു അക്രമത്തിലും അക്രമികളെ ന്യായീകരിക്കാൻ സ്വന്തം നാട്ടിലെ പട്ടാളക്കാരെ കുറ്റം പറഞ്ഞു നെഞ്ചത്തടിച്ചു കരയുന്ന  പ്രത്യേക ഇനത്തില്‍ പെട്ട ജീവികള്‍ ആണ്… ഇവരുടെ പ്രശ്നം ഇന്ത്യന്‍ പട്ടാളം ആണ്.. പണ്ട് ആരോ “ചേട്ടാ അമ്മോമ്മയ്ക്ക് സുഖം ഇല്ല ആംബുലന്‍സ് വിളിക്കാമോ?” എന്ന് പറഞ്ഞപ്പോള്‍ … ഇതേ വിഭാഗത്തിൽ പെട്ട  ജീവിയെ വിളിച്ചു “ആംബുലന്‍സും ഇന്ത്യൻ പട്ടാളത്തിന്റെ വഞ്ചനയും ”  എന്ന ക്ലാസ് എടുത്തു കൊടുത്ത ടീംസ് ആണ്.. അമ്മൂമ്മ ജീവനും കൊണ്ട് ഓടി രക്ഷപെട്ടു ..

തിരക്കഥ നാല് : “ഈശോ മാണിക്കു സ്തുതിയായിരിക്കട്ടെ” –  ആക്ഷന്‍ … 

ഇറാക്കില്‍ നഴ്സുമാരെ പിടിച്ചു എന്ന് കേൾക്കേണ്ട താമസം ,  മാണി ഗ്രൂപ്പ് യോഗം കൂടി …
” എടാ നഴ്സുമാര്‍ എന്ന് പറയുമ്പോ ക്രിസ്ത്യാനികൾ .. അപ്പൊ നമ്മുടെ വോട്ട് ഉറപ്പല്ലേ.. “

10517571_813830195294701_2027520715246242108_nഇനി ഇവരുടെ കഥ .. ” പോരാളികൾ നഴ്സുമാരെ കടത്തുന്നു, അതും കോട്ടയത്തുള്ളവരും ഉണ്ട് എന്ന് കേട്ട ഉടൻ തന്റെ വെട്ടാൻ പോകുന്ന കത്തിയും  സ്കൂട്ടറുമായി മാണി ചേട്ടന്‍ അതി രാവിലെ ഇറാക്കിലേക്ക് വച്ച് പിടിച്ചു. തടവുകാരുടെ മുറി തുറന്ന പോരാളികൾ ഞെട്ടി . അവരുടെ തലവന്‍റെ കഴുത്തില്‍ റബ്ബര്‍ വെട്ടുന്ന  കത്തിയുമായി മാണി.. മ്മളെ സ്വന്തം മാണിച്ചായൻ. മാണി തന്നെ ഓടിച്ചു കൊണ്ട് പോയ റബ്ബറിന്  മരുന്നടിക്കുന്ന വിമാനത്തിൽ നഴ്സുമാരെയും കൊണ്ട് തിരുവല്ല ടൌണിൽ  പറന്നിറങ്ങി … ” ജസ്റ്റ്‌ റിമംബര്‍ ദാറ്റ്  ” എന്നും പറഞ്ഞു ചില പോരാളികള്‍ക്ക് ഓട്ടോഗ്രാഫ് കൊടുക്കാനുംമാണിച്ചായൻ മറന്നില്ല ..  ( കരയരുത്.. പ്ലീസ് ഒന്നൂടി)

 തിരക്കഥ അഞ്ച്  : ഓണ്‍ലൈന്‍ സംഘി  വിപ്ലവം –  ഡോവല്‍ വഴി

കേന്ദ്രവും കേരളവും ഒത്തൊരുമിച്ചു കേന്ദ്രത്തിന്റെ നയതന്ത്രം വിജയം കണ്ടു. ലോക രാജ്യങ്ങളും,  അജിത്‌ ഡോവലും മോഡിയുടെ ഇന്ത്യൻ സർക്കാരും, തീവ്രവാദികളുമായി  നടത്തിയ നയതന്ത്ര  – അനുനയ ചര്‍ച്ചയുടെ പ്രശസ്ത ഭാഗം വീഡിയോ പ്രൂഫ്‌  ആയി വേണം എന്ന് സോഷ്യല്‍ മീഡിയ 1909757_813833961960991_5382330539106105696_nശത്രുക്കള്‍ ചോദിച്ചപ്പോള്‍ പെട്ടു പോയ സംഘികൾ , അതൊന്നും ലഭിക്കില്ല എന്ന് മാത്രമല്ല  അതൊക്കെ സിനിമാ റിലീസ് പോലെ പോസ്റ്റര്‍ അടിക്കാന്‍ രാജ്യം ഭരിക്കുന്നവര്‍ കൊടുക്കില്ലലോ  എന്നാ ദുഃഖം കടിച്ചമര്‍ത്തി കേന്ദ്ര ഭരണ അനുകൂലികള്‍ ഒരു കാച്ച് അങ്ങ് കാച്ചി… ” ഇറാക്കിലെ അക്രമകാരികളില്‍ പകുതിയും ഞങ്ങടെ കമാണ്ടോസ് ആണ്. ഇന്ത്യക്കാരെ എവിടെ കണ്ടാലും രക്ഷപ്പെടുത്താന്‍ തോക്കില്‍ ബിസ്ക്കറ്റും ബോംബില്‍ പാലും വെള്ളവും ആയി അവര്‍ ഇറാക്ക് മുഴുവന്‍ നടപ്പുണ്ട് . സൂക്ഷിച്ചോ .. ”

അങ്ങനെ തന്ത്രപൂർവ്വം ബുദ്ധി ഉപയോഗിച്ച് തടവിലായ നഴ്സുമാരെ രക്ഷിച്ച പാവപ്പെട്ട  മനുഷ്യന്റെ ചോറില്‍ മണ്ണും,  വായില്‍ പൂഴിയും വാരി എറിഞ്ഞു വിജയഗാഥ പോസ്റ്റുകൾ ആയി പ്രവഹിക്കുന്നു .. ഇതിലും വലിയ ഭീകരന്തരീക്ഷത്തിൽ ശത്രുക്കളെ ബുദ്ധി കൊണ്ട് തോല്പിച്ച നമ്മുടെ സ്വന്തം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാക്ഷാൽ അജിത്‌ ഡോവലിനു മനസ്സിലായി ,  പ്രശ്നങ്ങള്‍ ഒതുക്കിയിട്ടു കാര്യം ഇല്ല,  കളികള്‍ സോഷ്യൽ മീഡിയ തീരുമാനിക്കും എന്ന് .

ബോധം ബാക്കി ഉണ്ടെങ്കില്‍ അവസാന വരി കൂടി വായിച്ചോ ആകെ മൊത്തം ഗുണപാഠം :

“കണ്‍മുന്നിൽ വച്ച് നടക്കാത്ത ഒരു നയതന്ത്രവും , പിൻവാതിൽ രഹസ്യ ഓപ്പറേഷനും , റോ – മൊസാദ് കൂട്ടുകെട്ടും ,  ഒന്നും  അയല്‍ക്കാരുടെ മതില് തര്‍ക്കം പോലെ ഇന്ത്യക്കാരുടെ  മുന്നില്‍ വച്ച് സംസാരിച്ചില്ലെങ്കില്‍ ഞങ്ങള്‍ ഒന്നും വിശ്വസിക്കില്ല…” 

 

10494576_10202304678837063_3270275934995630411_n

10487440_10202304684397202_4127868146186568287_n

 

 

 

 

 

 

 

ആപത്തില്‍ നിന്ന് രക്ഷപ്പെട്ടു വിശ്രമം എടുക്കുന്ന നഴ്സുമാരോട് ക്ഷമ,  നിങ്ങളെ ഇതിൽ ഉൾപ്പെടുതിയതിൽ. പക്ഷെ നിങ്ങൾ അനുഭവിച്ച  ഭീകര നിമിഷം സ്വന്തം ഉണ്ടം പോരിയിലെ പഞ്ചസാര ആക്കാന്‍ നോക്കിയവരെ പറയാന്‍ ഞാനും സംഭവം നിങ്ങളെ വച്ച്  എഴുതുന്നു … ഓണ്‍ലൈന്‍ പ്രതികരണ തൊഴിലാളി ആയിപ്പോയില്ലേ !!!