ഭാരതത്തെ നടുക്കിയ ദുരൂഹ മരണങ്ങള്‍ ഭാഗം 2

Lal Bahadur Shastri 1964 (1)

എഴുതിയത് : എസ്. കെ ഹരിഹരൻ

ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണം

ജനുവരി 11, 1966- മരണം നടന്ന അന്ന് ശാസ്ത്രിയുടെ സംഘത്തിൽ ഉണ്ടായിരുന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാർ “Beyond The Lines” എന്ന പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ – ഉറങ്ങുകയായിരുന്ന എന്നെ ഒരു സ്ത്രീ കതകിൽ തട്ടി വിളിച്ചുണര്‍ത്തി ” നിങ്ങളുടെ പ്രധാനമന്ത്രി മരിക്കുകയാണ് ” അവർ വിളിച്ചു പറഞ്ഞു. സോവിയറ്റ് പ്രീമിയർ അലെക്സെയ് ഹോട്ടലിനു പുറത്ത് നില്പ്പുണ്ടായിരുന്നു നയ്യാരെ കണ്ടതും മരിച്ചു എന്ന രീതിയിൽ മുകളിലേക്ക് കൈയ്യുയര്‍ത്തി ആംഗ്യം കാണിച്ചു . ഹോട്ടലിലെ വരാന്തയ്ക്കപ്പുറം ശാസ്ത്രിയുടെ ഡോക്ടർ RN ചുഗ് കുറെ റഷ്യൻ ഡോക്ടർമാർക്കൊപ്പം ഇരുന്നു എന്തൊക്കെയോ വിശദീകരിക്കുന്നുണ്ടായിരുന്നു. ശാസ്ത്രിയുടെ കിടപ്പുമുറിയിലെ കട്ടിലില്‍ അദ്ധേഹത്തിന്റെ ശരീരം മലര്‍ന്ന് കിടക്കുകയായിരുന്നു. അടുത്ത് തന്നെ അദ്ധേഹത്തിന്റെ പാദരക്ഷകൾ അടുക്കി വെച്ചിരുന്നു , തൊട്ടടുത്ത മേശയ്ക്ക് മുകളില്‍ ഉണ്ടായിരുന്ന തെര്‍മോഫ്ലാസ്ക് മറിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.
ശാസ്ത്രിയുടെ പേർസണൽ സെക്രടറി ആയ ജഗാൻനാഥ് സഹായ് നല്കിയ മൊഴിയിൽ പറയുന്നത് രാത്രി പത്തോടെ മുറിയിൽ എത്തിയ പ്രധാനമന്ത്രി അദ്ധേഹത്തിന്റെ സേവകൻ രാം നാഥിനോട് ഇന്ത്യന്‍ അംബാസിഡര്‍ TN കൌളിന്‍റെ വീട്ടിലെ പാചകക്കാരൻ ജാൻ മുഹമ്മദ്‌ പാചകം ചെയ്തു കൊടുത്തു വിട്ട ഉരളക്കിഴങ്ങും മുള്ളങ്കിയും ചേർത്ത ആഹാരം കഴിച്ചു ഉറങ്ങാൻ കിടന്നു. എന്നും കിടക്കുന്നതിനു മുന്നേ പതിവ് പോലെ രാംനാഥ് പാലും കൊടുത്തു . രാത്രിയോടെ അദ്ദേഹം രാം നാഥിനോട് വെള്ളം ചോദിച്ചു. തെര്‍മോ ഫ്ലാസ്കിലെ വെള്ളം കൊടുത്തു രാംനാഥ് ഫ്ലാസ്ക് അടച്ചു വെവെച്ചു . രാംനാഥ് ശാസ്ത്രിയുടെ കട്ടിലിന്റെ താഴെ തറയിൽ കിടക്കാം എന്ന് പറഞ്ഞെങ്കിലും മുകളിലെ മുറിയിലേക്ക് പൊയ്ക്കൊള്ളാൻ ശാസ്ത്രി പറഞ്ഞു . താഷ്കന്റ് സമയം 1.20am നു കാബുൾ യാത്രയ്ക്ക് ഒരുങ്ങാൻ എല്ലാവരും ബാഗുകൾ പായ്ക്ക് ചെയ്യുന്ന സമയം , ശാസ്ത്രി വളരെ ബുദ്ധിമുട്ടി ചുമച്ചു കൊണ്ട് ഡോക്ടർ സാബ് എവിടെ എന്ന് ചോദിച്ചു അവിടേക്ക് വന്നു. അവശനായ ശാസ്ത്രിയെ അദ്ധേഹത്തിന്റെ സഹായികൾ ചേർന്ന് കട്ടിലിലേക്ക് കിടത്തുകയും, അദ്ദേഹത്തിന്റെ അസിസ്റ്റന്‍റ് ജഗന്‍ നാഥിന്റെ നെഞ്ചിൽ കൈ വെച്ച ശാസ്ത്രി ഉടനെ മരിക്കുകയും ആണ് ഉണ്ടായത്.

 

warജനുവരി പത്തിന് താഷ്കന്റിൽ പാകിസ്ഥാനുമായി യുദ്ധ വിരാമത്തിനു ശേഷം സമാധാന ഉടമ്പടി ഒപ്പുവെക്കാന്‍ ഉദ്ദേശിച്ച ശാസ്ത്രി പാകിസ്ഥാന്‍ പ്രസിഡന്‍റ് ജനറല്‍ അയൂബ് ഖാനെക്കൊണ്ടു ഇനി ഒരിക്കലും ഇന്ത്യക്കെതിരെ ആയുധം എടുക്കില്ല എന്ന കരാറില്‍ ഒപ്പിവെപ്പിക്കുവാന്‍ ഉദ്ദേശിച്ചിരുന്നു ,പക്ഷേ തുടക്കം തന്നെ ചർച്ച വഴിമുട്ടുകയാണുണ്ടായത് . തൊട്ടടുത്ത ദിവസം ലോകം അറിയുന്നതു ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണവാര്‍ത്തയാണ്. ഇതിന് മുന്നേ ഒരിക്കല്‍ പോലും ഹൃദ്രോഗ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നും ,അദ്ദേഹത്തിന് രണ്ടു തവണ ഇതിന് മുന്നേ ഹൃദയാഘാതം ഉണ്ടായി എന്നു ഒരു മറുപക്ഷവും വാദിക്കുന്നുണ്ട് . അദ്ദേഹത്തിന്റെ ആരോഗ്യ നിലയെക്കുറിച്ച് പൊരുത്തക്കേടുകള്‍ ഉണ്ട്.

1.. ശാസ്ത്രിജി താമസിച്ച മുറിയിൽ എമർജൻസി സമയത്ത് ഉപയോഗിക്കേണ്ട കോൾ ബട്ടണ്‍ ഇല്ലായിരുന്നു.
2. അന്ന് അദ്ദേഹം ആഹാരം കഴിച്ചത് സ്വന്തം പാചകക്കാരാൻ ഉണ്ടാക്കിയ ആഹാരം അല്ല, പുറത്ത് നിന്ന് , ഇന്ത്യൻ അംബാസിഡറുടെ വീട്ടില് പാചകം ചെയ്തു കൊടുത്ത് വിട്ട ആഹാരം ആണ് കഴിച്ചത്.
3. റഷ്യയിലൊ ഇന്ത്യയിലോ ശാസ്ത്രിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതായി രേഖകള്‍ ഇല്ല.
4. ശാസ്ത്രിയുടെ അടിവയറ്റിൽ കണ്ട മുറിപാടുകൾ , അദ്ധേഹത്തിന്റെ ശരീരത്തില്‍ ചിലയിടങ്ങളില്‍ നീല നിറം ഉണ്ടായിരുന്നു എന്ന് അദ്ധേഹത്തിന്റെ ഭാര്യ ലളിത ശാസ്ത്രി പറഞ്ഞത് വിഷാംശം ശരീരത്തില്‍ കടന്നിരുന്നോ എന്ന സംശയത്തിന് ഇടനല്കി.
5. സ്ഥിരമായി രാമനാഥ് പാചകം ചെയ്തിരുന്ന ആഹാരം കഴിച്ചിരുന്ന ശാസ്ത്രി അന്ന് മാത്രം ഇന്ത്യൻ അംബാസ്സടറുടെ പാചകക്കാരാൻ ജാന്‍ മുഹമ്മദ്‌ പാചകം ചെയ്ത ആഹാരം കഴിച്ചതിൽ ലളിത ശാസ്ത്രി സംശയം പ്രകടിപ്പിച്ചു. 1970ല്‍ മരണത്തെക്കുറിച് സമഗ്ര അന്വേഷണം വേണം എന്നും ആവശ്യപ്പെട്ടു.

കുല്‍ദീപ് നയ്യരുടെ പുസ്തകത്തിലെ വിവരങ്ങളുമായി പൊരുത്തക്കേടുള്ള ഒരു മൊഴി അദ്ദേഹത്തിന്റെ മകളുടേതായിരുന്നു .
ശാസ്ത്രി അവസാനമായി ഫോണിൽ സംസാരിച്ചത് അദ്ധേഹത്തിന്റെ മകള്‍ സുമനുമായാണ് ” ഞാൻ ഒരു ഗ്ലാസ്‌ പാൽ കുടിച്ചു കിടക്കാൻ പോകുന്നു എന്ന് പറഞ്ഞ ശാസ്ത്രിയുടെ ഫോണ്‍ കട്ട്‌ ആയി. 15 മിനുട്ട്നു ശേഷം ഫോണിൽ വീണ്ടും കിട്ടിയപോൾ അങ്ങേ തലയ്ക്കൽ നിന്ന് അദ്ദേഹം മരിച്ചു എന്ന വാർത്ത‍ ആണ് സുമൻ കേള്ക്കുന്നത്. അങ്ങനെ എങ്കിൽ കുല്‍ദീപ് നയ്യാരോട് ഹോട്ടലിൽ ഉണ്ടായിരുന്ന സേവകർ പറഞ്ഞതും , സര്‍ക്കാര്‍ഭാഷ്യത്തിലും ഉള്ള പുലര്‍ച്ചെ 1.20 താഷ്കന്റ് സമയം എന്നത് പൊരുത്തപ്പെടുന്നില്ല ശാസ്ത്രിയുടെ കൊച്ചു മകന്‍ സിദ്ധാര്‍ത്ത സിങ് ഒരിക്കല്‍ ഇങ്ങനെ എഴുതി

“Both the facts are strange. First, it defies logic that there can be only one document relating to the death of a prime minister in a foreign country. The correspondence between the MEA and the Indian embassy in Moscow too remains classified. Under ordinary circumstances, there should have been several reports from the embassy on the incident. They should have included an assessment by the Indian ambassador, T.N. Kaul at that time. Surely these should be ordinary routine documents, not dark secrets of state. Says Siddhartha Singh: “I’m willing to believe my grandfather died of a heart attack. But please share the information with us as our family has never got closure on this issue. Please just declassify the information”.

There is a fascinating story he recounts, something that was an obsession with his late mother who was the last family member to speak to Shastri. She was on the phone with her father, as her husband, V.N. Singh, an employee of the State Trading Corporation, was travelling to Cairo on work where Shastri too was headed. Shastri therefore told his daughter to ensure that her husband carried Indian newspapers to Cairo. His last words to her were—“I’m going to have a glass of milk and sleep.” The line got disconnected and Suman tried again. However, when she got through 15 minutes later, she was told her father was dead.

പശ്ചിമേഷ്യയുടെ മുകളിലെ CIA കണ്ണുകൾ എന്ന പുസ്തകം എഴുതിയ അനുജ് ധർ RTI വഴി ശാസ്ത്രിയുടെ മരണം സംബധിച്ച ഫയലുകൾ ഡീ – ക്ലാസ്സിഫൈ ചെയ്യണം എന്ന് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നിരാകരിക്കുകയുണ്ടായി. ആ ഫയലുകൾ പുറത്തു വിട്ടാൽ അത് രാജ്യാന്തര ബന്ധങ്ങളെ ബാധിക്കും എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നൽകിയ വിശദീകരണം. ശാസ്ത്രിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ല എന്ന് വിദേശകാര്യ വകുപ്പ് തുറന്നു സമ്മതിക്കുകയും , ഡല്ഹി പോലിസ് വിവരാവകാശ നിയമപ്രകാരം സമീപിച്ച വ്യക്തികളുടെ ചോദ്യങ്ങള്‍ക്ക് ,ഇത് സംബന്ധിച്ച രേഖകള്‍ ഒന്നും തന്നെ തങ്ങളുടെ പക്കല്‍ ഇല്ല എന്നും മറുപടി നൽകുകയാണുണ്ടായത്

ജനതാ പാർട്ടി അധികാരത്തിൽ വന്നപ്പോൾ ശാസ്ത്രിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുവാൻ ഒരു കമ്മറ്റിയെ നിയോഗിച്ചു . രാജ് നാരായണ്‍ കമ്മറ്റി എന്നായിരുന്നു അതിന്റെ പേര്. ഇന്ന് ആ കമ്മറ്റിയുടെ റിപ്പോര്ട്ടിന്റെ കോപ്പി പോലും പാർലമെന്റിലെ ലൈബ്രറികളിൽ കാണുവാൻ ഇല്ല. 1977 ഇൽ ഈ കമ്മറ്റിയുടെ മുന്പാകെ മൊഴി നല്കുവാൻ രണ്ടു പ്രധാന സാക്ഷികളെ വിളിപ്പിച്ചിരുന്നു DR. RN ചുഗ് (Chugh) ശാസ്ത്രിയുടെ കൂടെ ഉണ്ടായിരുന്ന അദ്ധേഹത്തിന്റെ ഡോക്ടർ,കൂടാതെ രാം നാഥ് എന്ന അദ്ധേഹത്തിന്റെ പരിചാരകാൻ. മൊഴി നല്കാൻ പോകുന്ന വഴി പാഞ്ഞു വന്ന ഒരു ലോറിയിടിച്ചു ഡോ. R N ചുഗ് മരിക്കുകയാണ് ഉണ്ടായത്. ഭൃത്യൻ രാം നാഥിന്റെ വിധിയും മറ്റൊന്നായിരുന്നില്ല .മൊഴി നല്കുന്നതിന് മുന്നേ ലളിത ശാസ്ത്രിയെ സന്ദര്ശിച്ച രാം നാഥ് പറഞ്ഞു “കുറെ നാളായി ഈ ഭാരം ചുമക്കുന്നു , ഇന്ന് ഞാൻ അത് ഇറക്കി വെക്കാൻ പോകുന്നു “(Bahut din ka bojh tha, amma. Aaj sab bata denge )(I have been carrying this burden too long. I will shed it today).” .ഇതും പറഞ്ഞു പോയ രാംനാഥിനെയും ഒരു വാഹനം ഇടിച്ചു തെറിപ്പിച്ചു. അദ്ധേഹത്തിന്റെ രണ്ടു കാലുകളും ചതഞ്ഞരയുകയും , ആശുപത്രിയിൽ ആശുപത്രിയിൽ വെച്ച് അദ്ധേഹത്തിന്റെ ഓര്‍മ്മ പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. ചില ബ്ലോഗുകൾ പറയുന്നത് DR. RN ചുഗ് മരിച്ചതിനു ശേഷം അദ്ധേഹത്തിന്റെ ഭാര്യയും ഏക മകനും മറ്റൊരു വാഹനാപകടത്തിൽ മരിച്ചു എന്നാണു.

 

 Reference

http://en.wikipedia.org/wiki/Lal_Bahadur_Shastri

http://www.outlookindia.com/article.aspx?281456

http://www.hindustantimes.com/india-news/jaipur/clear-air-on-lal-bahadur-shastri-s-death-son/article1-915545.aspx

http://www.deccanherald.com/content/279005/F