ആ വാളിന്റെ ഇരകൾക്കും ഓർമ്മകളുണ്ട്..

ആരാണ് ടിപ്പു ?

ഇന്ത്യയുടെ ഉന്മൂലനവും തുടര്‍ന്നുള്ള  ഇസ്ലാമിക ഭരണവും സ്വപ്നം കാണുന്ന ഇന്ത്യൻ ജിഹാദികള്‍ക്ക്
ആവേശമാകുന്ന  ടിപ്പു .

ഇന്ത്യയെ പതിനേഴു ദേശീയതകളാക്കി വിഭജിച്ച്  ഓരോ ദേശീയതകള്‍ക്കും ‘ആസാദി’ നല്‍കണം എന്ന്‍ മുദ്രാവാക്യം വിളിക്കുന്ന വിഘടനവാദികൾ  ദേശ സ്നേഹി’ യാക്കുന്ന അതേ ടിപ്പു.

വാസ്തവത്തില്‍ ആരാണ്  ടിപ്പു ?
ടിപ്പുവിന്റെ വാളിന്റെ ഇരകൾക്ക് അതിന് ഒരു ഉത്തരമേ ഉള്ളു…

‘ കിരാതനായ ഭരണാധികാരിയും മതഭ്രാന്തനുമായ ഒരു  ജിഹാദി ‘

അതിലുപരി ഒരു വിശേഷണങ്ങളും ആ മതഭ്രാന്തന്‍ അര്‍ഹിക്കുന്നില്ല . ഇത് വളച്ചോടിക്കാത്ത
ചരിത്രം നോക്കിയാല്‍ ഏതൊരാൾക്കും വ്യക്തവുമാണ്.

എന്നിരുന്നാലും ചിലരെ പ്രീണിപ്പിക്കാൻ .വേണ്ടിയുള്ള  ചരിത്രത്തിന്റെ അപനിർമ്മിതികളും
ആഘോഷങ്ങളും ,ആ വാളിന്റെ ഇരകളെയും ചിലത്  ഓർമ്മിപ്പിക്കുന്നുണ്ട്.

ആ ഓർമ്മളും ചരിത്രങ്ങളും നമുക്കിവിടെ ചികഞ്ഞെടുക്കാം…

——————————————–

ശ്രീരംഗപട്ടണത്ത് ടിപ്പു സ്ഥാപിച്ച  ശിലാലിഖിതം ഇപ്രകാരമാണ്

“സര്‍വേശ്വരനായ അല്ലാഹുവേ,
അവിശ്വാസികളെ ഉടലോടെ നശിപ്പിക്കുക.
അവരുടെ വംശം ചിന്നിച്ചിതറട്ടെ.
അവരുടെ കാലുകള്‍ ഇടറിക്കൂ.
അവരുടെ സമൂഹത്തെ നശിപ്പിച്ച്
അവരുടെ വേരുകള്‍ ഇല്ലതാക്കൂ. 
മരണം അവരുടെ പക്കല്‍ വസിക്കട്ടെ.
അവര്‍ക്ക് ജീവന്മാര്‍ഗ്ഗങ്ങള്‍ ഇല്ലാതാവട്ടെ.
അവരുടെ പകലുകള്‍ക്ക് ദൈര്‍ഖ്യം കുറക്കുക.
ശരീരം രോഗലിപ്തമാവട്ടെ കണ്ണുകളില്‍ നിന്നു ദൃഷ്ടി അകലട്ടെ  മുഖം നിന്ദയാല്‍ കറുക്കട്ടെ”

ചിലര്‍ക്കെല്ലാം  ‘മതേതരവും’ ‘രാജ്യസ്നേഹ പരവുമായ’ ഈ ലിഖിതങ്ങൾ നമുക്ക്  സാക്ഷ്യം നൽകുന്നു ആരായിരുന്നു ടിപ്പു എന്നത് .

സ്വാഭാവികമായും മതഭ്രാന്തിനാൽ  മൂടപ്പെട്ട ഈ സംഹിതകള്‍ക്ക് ജീവന്‍ നല്‍കുക
എന്ന ആശയം ഉൾക്കൊണ്ട് പ്രവര്‍ത്തിച്ച ടിപ്പു എണ്ണിയാല്‍ ഒടുങ്ങാത്തത്ര ‘മതേതര’ അസഹിഷ്ണുതകള്‍
നടത്തുകയും ഉണ്ടായി .
അവയില്‍ ചിലത് കുറിക്കാം
———————————————————

# ഇസ്ലാമികമല്ലാത്ത എല്ലാ ആരാധനായയങ്ങളും തച്ചുടക്കുന്ന ടിപ്പു എന്ന മത ഭ്രാന്തന്‍റെ ആക്രമണത്തില്‍
കേരളത്തിലെ ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു . (ടിപ്പു ആക്രമിച്ച് കൊള്ളയടിച്ച ക്ഷേത്രങ്ങളുടെ
കണക്ക് ലോഗന്‍സ് മാനുവലില്‍ നിന്ന്‍ ലഭ്യമാണ്) ഇവയില്‍ എടുത്ത് പറയേണ്ടത് ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ അവസ്ഥയാണ്, ആ കാലത്ത് ഗുരുവായൂരപ്പന്‍റെ വിഗ്രഹം, ടിപ്പുവിന്‍റെ ആക്രമണത്തെ ഭയന്ന് അമ്പലപ്പുഴ ക്ഷേത്രത്തിലെ തെക്കേ നടയില്‍ പ്രത്യേകം നിര്‍മ്മിച്ച ശ്രീകോവിലില്‍ ആയിരുന്നു സൂക്ഷിച്ചിരുന്നത്.

# കേരളത്തിലെ കൊടുങ്ങല്ലൂര്‍ അടക്കമുള്ള അനവധി സ്ഥലങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിച്ചു .

# 1784-ൽ മംഗലാപുരത്തു നടത്തിയ യുദ്ധത്തിൽ ടിപ്പു 23 ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കുകയും നിരവധി പേരെ ബലമായി മതമാറ്റത്തിനു വിധേയരാക്കുകയും ചെയ്തു.
മതം മാറാൻ കൂട്ടാക്കാത്ത  വളരെയധികം ആളുകളെ ടിപ്പു തടവിലാക്കി.

# ടിപ്പുവിന്റെ ആക്രമണങ്ങളില്‍ നിന്നും വാൾമുനയിൽ നിർത്തിയുള്ള മതപരിവര്‍ത്തനത്തില്‍ നിന്നും രക്ഷനേടാന്‍ മുപ്പതിനായിരത്തോളം ഹൈന്ദവരാണ് പടയോട്ട കാലത്ത്
തിരുവിതാംകൂറില്‍ അഭയം തേടിയത്.

# ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ വന്ന വിദേശികളായ ഫ്രഞ്ചുകാരെ ടിപ്പു കൂട്ടുകാരാക്കി വച്ചു. ഇവർ പോലും ടിപ്പുവിന്റെ മതവെറിയിൽ അതൃപ്തരായിരുന്നു.
ഫ്രഞ്ച് നാവികനായിരുന്ന ഫ്രാൻകോയിസ് റിപ്പോർഡിന്റെ ഡയറിക്കുറിപ്പുകൾ പലതും അത് സൂചിപ്പിക്കുന്നവയുമാണ്.

# ടിപ്പു ക്രിസ്ത്യന്‍ ആയ തന്റെ സൈനിക തലവനായ sappal chetty പള്ളി പൊളിക്കാന്‍ കല്‍പ്പന ഇറക്കി.
എന്നാല്‍ sappal chetty യുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‍ ഈ തീരുമാനം മാറുകയും ചെയ്തു 
പിന്നീട് sappal chetty യുടെ മരണ ശേഷം  ആ പള്ളി ടിപ്പു നിഷ്കരുണം പൊളിച്ചുകളഞ്ഞു.

{Ref: Havest field , evangelical magazine , 
madras , 1983 sept. page :: 93} .

# അമുസ്ലിങ്ങളെ കൊന്നൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന ടിപ്പുവിനെ  ”കിരാതനായ ഭരണാധികാരി” എന്ന്‍  ഹെർമോയിന്‍ ഡി അലമേഡയും ജോര്‍ജ്ജ് എച് ഗില്പ്പിനും രേഖപ്പെടുത്തുന്നു.
{ indian renaissance : british romantic art and the prospect ,  burlington,2005 page : 158 }

# ടിപ്പുവിന്റെ ഏറ്റവും മോശമായ ഏകാധിപത്യ നടപടികളിലെ പ്രാധാന്യം അര്‍ഹിക്കുന്നത്
അയാളുടെ ജാതി ശ്രേണി വ്യത്യാസം കൂടാതെ സമസ്ത ഹിന്ദുക്കളെയും  ഇസ്ലാമിലേക്ക് മാറ്റാനുള്ള കല്‍പ്പനയും അനുസരിക്കാത്തവരുടെ ഉന്മൂലനവും ആയിരുന്നുവെന്ന്
ശങ്കുണ്ണി മേനോൻ സാക്ഷ്യപ്പെടുത്തുന്നു.
{ A history of Travancore ,(rpt.)  cochin , 1983, page 158 }

# മലബാറില്‍ പടയോട്ടകാലത്ത് ടിപ്പു അവിടുത്തെ സമുദായാംഗങ്ങളെ താഴ്ന്ന ജാതിക്കാരായി പ്രഖ്യാപിക്കുയും നായര്‍ സ്ത്രീകളെ അടിമചന്തയില്‍ വില്‍പ്പനക്ക് വക്കുകയും ചെയ്തു . ഇസ്ലാം മതം സ്വീകരിക്കുകയാണെങ്കില്‍ നഷ്ടപ്പെട്ടഅവകാശങ്ങൾ തിരികെ നൽകമെന്ന വ്യവസ്ഥ അവർക്ക് മുന്നിൽ വെച്ചു.  മൈസൂര്‍ സുല്‍ത്താന്മാരുടെ ഉഗ്ര രോഷത്തിന് ഇരയായവരിൽ
കൂടുതലും നായർ സമുദായാംഗങ്ങളായിരുന്നു. മുസ്ലീം മതം സ്വീകരിക്കാൻ
സ്ത്രീകളെയും കുട്ടികളെയും അടിമ കച്ചവടക്കാര്‍ക്ക് വിറ്റു . 
അവരെ ഏറ്റം എളിയ ജാതിയാക്കി കൊണ്ടുള്ള രാജകീയ വിളംബരവും ഉണ്ടായി. 
{ Survey of Kerala History , Kottayam ,
1970 page:: 105, William Logan , Malabar manual , 
( malayalam. Translation) 
kozhikode, 1985 page::457}

# 1788 ല്‍ കോഴിക്കോട് ഗവര്‍ണ്ണര്‍ ഷേര്‍ ഖാനോട് ഹിന്ദുക്കളെ ഇസ്ലാമീകരിക്കുന്നത് തുടങ്ങാന്‍ ടിപ്പു ഉത്തരവിടറക്കി. തൽ ഫലമായി ആ വർഷം ഇരുന്നൂറോളം ബ്രാഹ്മണരെ ബലമായി പരിവർത്തനം
നടത്തുകയും നിർബന്ധിച്ച് ഗോമാംസം ഭക്ഷിപ്പിക്കുകയും ചെയ്തു.

# 1789 ല്‍ ടിപ്പു 60000 പടയാളികളുമായി കോഴിക്കോട്ടു
വന്ന് പട്ടണവും കോട്ടയും നിലത്തിനു സമമാക്കി നിരത്തി.
“ആ ക്രൂരന്‍ അന്ന് കോഴിക്കോട്ടില്‍ ചെയ്ത നിഷ്ഠുര ക്രിയകള്‍ വിവരിപ്പാന്‍ വഹിയാ” 
എന്ന് കേരളപ്പഴമയില്‍ ഗുണ്ടര്‍ട്ട് പറയുന്നു.

# മൈസൂര്‍ പടയോട്ട സമയത്ത് പഴശ്ശി രാജാവിന്റെ ഇസ്ലാമിക പടയാളികള്‍ കൂറ്
മാറിയത് ടിപ്പുവിന്റെ മതമെറിഞ്ഞുള്ള കളിയുടെ പരിണിത ഫലമായിരുന്നു
(1766 march 15) മലബാറിന്റെ മതസൗഹാർദത്തിന്റെ
അവസാനത്തിന്റെ ആരംഭം എന്ന്‍ ചരിത്രം ഇതേ പറ്റി പറയുന്നു.
തുടര്‍ന്ന്‍ നൂറോളം മാപ്പിള കലാപങ്ങള്‍ ഹിന്ദു സമൂഹം ഏറ്റുവാങ്ങി.
{ william logan op,cit page 448}

തുടര്‍ന്ന്‍ നിരപരാധികളായ ഹൈന്ദവ സ്ത്രീകളെയും
കുട്ടികളെയും ജിഹാദികൾ അരിഞ്ഞുവീഴ്ത്തി.
അവരെ കൊള്ളയടിച്ചു.
തെരുവോരങ്ങളിൽ ഹിന്ദു അമ്മമാരേയും
സഹോദരിമാരേയും പിച്ചി ചീന്തി
നിരവധി ക്ഷേത്രങ്ങള്‍ നിലംപരിശാക്കുകയും 
ചെയ്തു .

———————————————————————–
              ടിപ്പുവിന്‍റെ കത്തുകള്‍
———————————————————————–
ആരാണ് ടിപ്പു എന്ന്‍ ടിപ്പു തന്നെ സാക്ഷ്യം നല്‍കുന്നവയാണ്
ടിപ്പു അയച്ച കത്തുകള്‍ .
ലഫ്.കേണല്‍ വില്ല്യം കിര്‍ക്ക് പാട്രിക്ക് സമാഹരിച്ച
ടിപ്പുവിന്‍റെ കത്തുകളും ,
സര്‍ദാര്‍ കെ.എം.പണിക്കര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്
ലണ്ടനിലെ ഇന്ത്യാ ഓഫീസില്‍നിന്ന് കണ്ടെടുത്തു
പ്രസിദ്ധീകരിച്ച കത്തുകളും സത്യത്തിലേക്ക് വെളിച്ചം വീശുന്നവയാണ് .
ഇവയുടെ പ്രസക്ത ഭാഗങ്ങള്‍ പരിശോധിക്കാം .
______________________________________________
#  1789 മാര്‍ച്ച് 22-ന് 
കോടഞ്ചേരിയിലെ അബ്ദുള്‍ ഖാദര്‍ക്ക് അയച്ച കത്തിലെ വരികൾ
______________________________________________

”മുഹമ്മദിന്റെ സഹായത്താലും അല്ലാഹുവിന്‍റെ അനുഗ്രഹത്താലും
കോഴിക്കോട്ടു ദേശത്തു അധിവസിക്കുന്ന അവിശ്വാസികളെ ഒട്ടുമുക്കാലും നാം ഇസ്ലാംമതത്തില്‍ ചേര്‍ത്തു കഴിഞ്ഞിരിക്കുന്നു.
കൊച്ചി രാജ്യത്തിന്റെ അതിര്‍ത്തിയില്‍ മാത്രം കുറെ പേര്‍ മതംമാറാതെ കിടപ്പുണ്ട്.
അവരേയും ഉടന്‍തന്നെ മുഹമ്മദീയരാക്കണമെന്നു ഞാന്‍ നിശ്ചയിച്ചിരിക്കുന്നു.
ഇത് മതം സംബന്ധിച്ച ഒരു യുദ്ധമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.”
____________________________________________    

#  ( 1785 july 10 ) ടിപ്പു തന്റെ അളിയനായ ബുർഹനുദ്ധീന് ഖാന് 
അയച്ചകത്തിലെ വരികൾ
__________________________________________

“പിടിച്ചെടുത്ത സ്ഥലത്തെ എല്ലാത്തരം ജീവജാലങ്ങളെയും ,
പുരുഷനോ സ്ത്രീയോ എന്നോ പ്രായമുള്ളവരെന്നോ ചെറുപ്പക്കാരെന്നോ കുട്ടികളെന്നോ
പട്ടികളെന്നോ പൂച്ചകളെന്നോ മറ്റു ജീവജാലങ്ങളെന്നോ വ്യത്യാസമില്ലാതെ
എല്ലാത്തിനെയും വാളിന് ഇരയാക്കിയിരിക്കണം”

{Lt.col William kirkpatric (Ed & Trans) , 
select letters of Tippu Sultan to various, no.85 , 10 july 1785 }

____________________________________________

ജനുവരി 19, 1790 നു 
ബദ്രൂസ് സമന്‍ ഖാന് അയച്ചകത്തിലെ വരികൾ
__________________________________________ 
“മലബാര്‍ പ്രവിശ്യയില്‍ എനിക്ക് വന്‍ വിജയം ഉണ്ടായതും,
നാല് ലക്ഷത്തില്‍ പരം ഹിന്ദുക്കളെ ഇസ്ലാമിലേക്ക്
പരിവര്‍ത്തിതര്‍ ആക്കിയതും നിങ്ങള്‍ അറിഞ്ഞില്ലേ?

ഇനി ഞാന്‍ ഒട്ടും വൈകാതെ 
‘അഭിശപ്തനായ രാമന്‍ നായരെ’ വക വരുത്താന്‍ നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണ്.
അയാളെയും അയാളുടെ പ്രജകളെയും ഇസ്ലാമിലേക്ക് പരിവര്‍ത്തിതര്‍
ആകുന്നതിനെ പറ്റി ഞാന്‍ വളരെ ഏറെ ഉത്സുകന്‍ ആണ്.
ശ്രീരംഗപട്ടണത്തേക്കുള്ള മടക്കം ഞാന്‍ തല്‍ക്കാലം സസന്തോഷം മാറ്റി വെച്ചിരിക്കുന്നു”

__________________________________________ 

ഡിസംബര്‍ 21, 1788നു ഷേക്ക്‌ കുതുബിന് അയച്ചകത്തിലെ വരികൾ
__________________________________________ 
“242 നായർ വിഭാഗക്കാരെ ബന്ധികളാക്കി അയക്കുന്നു. 
അവരെ അവരുടെ സാമൂഹിക കുടുംബ നിലവാരം അനുസരിച്ച് വേര്‍തിരിച്ചു അവരെ ഇസ്ലാമില്‍ ചേര്‍ത്ത് ബഹുമാനിക്കുക.
ആശ്യമായ തുണിയും മറ്റും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കൊടുക്കുക.”

__________________________________________ 

ജനുവരി 18, 1790 നു സയ്യെദ് അബ്ദുല്‍ ദുലായിക്ക് എഴുതിയത്

__________________________________________ 

“പ്രവാചകന്‍ നബിയുടെയും അല്ലാഹുവിന്റെയും അനുഗ്രഹത്താല്‍
കോഴിക്കോട് പ്രദേശത്തെ മിക്കവാറും ഹിന്ദുക്കളെ ഇസ്ലാമായി മതം മാറ്റാന്‍ സാധിച്ചു.
കൊച്ചി രാജ്യാതിര്തിയില്‍ ഉള്ള ചിലര്‍ ഇനിയും വഴങ്ങിയില്ല.
അതും ഉടനെ തന്നെ നടപ്പിലാക്കാന്‍ ഞാന്‍ വ്യഗ്രനാണ്.
അത് സാധിക്കുക എന്നത് എനിക്ക് ജിഹാദ് തന്നെ ആണ്”

__________________________________________ 
1788, Mach 22 നു അബ്ദുള്‍ കാദിര്‍-നു എഴുതിയ എഴുത്ത്

__________________________________________ 

“പന്ത്രണ്ടായിരത്തിലധികം ഹിന്ദുക്കളെ ഇസ്ലാം മതത്തിലേക്ക് ചേര്‍ത്തു. അതില്‍ ഒരുപാട് നമ്പൂതിരിമാരും ഉണ്ടായിരുന്നു.
നമ്മുടെ ഈ വിജയം ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപ്തിയില്‍ പ്രചരിപ്പിക്കണം.
അതിനു ശേഷം തദ്ദേശ ഹിന്ദുക്കളെ നിങ്ങളുടെ മുന്‍പില്‍ ഹാജരാക്കി,
അവരെയും മത പരിവര്‍ത്തനം നടത്തിക്കണം. ഒരൊറ്റ നമ്പൂതിരി പോലും ബാക്കി ഉണ്ടാവരുത്.
അവരെ അവിടെ തന്നെ തടയുക,
അവര്‍ക്കായുള്ള വസ്ത്രങ്ങള്‍ അവിടെ എത്തും വരെ..”

__________________________________________ 

ഡിസംബര്‍ 14, 1788, കോഴിക്കോടുള്ള പടത്തലവന് എഴുതിയ കത്ത്

__________________________________________ 

“മീര്‍ ഹുസൈന്‍ അലിയോടൊപ്പം എന്റെ രണ്ടനുയായികളെ കൂടെ അയയ്ക്കുന്നു.
അവരുടെ സഹായത്തോടെ എല്ലാ ഹിന്ദുക്കളെയും പിടികൂടി കൊന്നൊടുക്കുക.
ഇരുപതു വയസ്സില്‍ താഴെ പ്രായമുള്ളവരെ തടവിലാക്കുക,
അയ്യായിരം പേരെ മരക്കൊമ്പുകളില്‍ തൂക്കിലേറ്റുക.
ഇതാണ് നമ്മുടെ ഉത്തരവ്.”

__________________________________________

1790 ഫെബ്രുവരി 13 ആം തിയതി ടിപ്പു എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു
__________________________________________

“തടവിലുള്ള നായന്മാരെപ്പറ്റിയുള്ള താങ്കളുടെ രണ്ടു കത്തും ലഭിച്ചു.
അവരിൽ 135 പേരെ ചേലാകർമ്മം ചെയ്യാനുള്ള നിങ്ങളുടെ ഉത്തരവ് ശരിയാണ്.
അതിൽ ഏറ്റവും ചെറുപ്പക്കാരായ 11 പേരെ Usud Ilhye band (or class) -ൽ
പെടുത്തിയതും ബാക്കി 94 പേരെ Ahmedy Troop -ൽ ചേർത്തതും,
പിന്നീട് അവരെ Kilaaddar of Nugr –
ന്റെ കീഴിൽ ചേർത്തതുമെല്ലാം ശരിയായ കാര്യങ്ങളാണ്.

__________________________________________

മുകളിൽ പറഞ്ഞ് വച്ചതുപോലെ…ഈ കത്തുകളിൽ നിന്ന് വ്യക്തമാണ് ആരായിരുന്നു ടിപ്പു എന്നത് .
തന്റെ കീഴിലായ പ്രദേശങ്ങളിലെ സകല ജീവികളെയും ഉന്മൂലനം ചെയ്യാൻ പറയുന്ന കിരാതനായ ദരണാധികാരി .അന്യമതസ്ഥരുടെ കഴുത്തറക്കലിലും , മതപരിവര്‍ത്തനം നടത്തലിലും ആത്മനിര്‍വൃതിയണഞ്ഞ ഇസ്ലാമിക ജിഹാദി .

അതല്ലെ.. ടിപ്പു ?അതല്ലെ ..ഈ വരിതൾ സാക്ഷ്യം നൽതുന്നത് ?

ഇത്രയേറെ ചരിത്ര സത്യങ്ങള്‍   കണ്മുന്നിൽ അഗ്നി പോലെ ജ്വലിച്ച് നിൽക്കുബോഴും ടിപ്പു ചിലർക്കെല്ലാം  രാജ്യസ്നേഹിയും മതേതരനുമാണ്. അത് വിരോധാഭാസം ..!!

ആയിക്കോളൂ പക്ഷെ .. ഇതിവിടെ ചിലവാകും എന്ന്‍ കരുതരുത് .ആ വാളിന്റെ ഇരകൾക്കും ഓർമ്മകളുണ്ട്.

1921 വരെ നൂറോളം മാപ്പിള കലാപങ്ങളുടെ കൈപ്പുനീര്‍ കുടിച്ച , തക്ബീര്‍ വിളികളുമായി
പാഞ്ഞടുത്ത കാട്ടളന്മാരുടെ മുന്നില്‍ നിന്ന്‍ ഓടിയൊളിക്കാന്‍ ഇടമില്ലാതെ രാമനാമം ജപിച്ച് മരണത്തെ പുല്‍കിയ  ഒരു സമൂഹത്തിന്‍റെ പിന്മുറക്കാർ ഒന്നും മറന്നിട്ടില്ല.

യുദ്ധം ചെയ്ത് ജയിക്കാൻ കഴിയാതെ വന്നപ്പോൾ സൗഹൃദം ഭാവിച്ചു ക്ഷണിച്ചു വരുത്തി ടിപ്പു എന്ന ചതിയൻ കൊന്നുകളഞ്ഞ നിരായുധരായ ആയിരക്കണക്കിന് കുടകന്മാരുടെ
പിൻമുറക്കാർക്കും ഓർമ്മകളുണ്ട്.

വോട്ടു ബാങ്കുകൾ ലക്‌ഷ്യം വെച്ചുള്ള വെള്ളപൂശലും ചരിത്രത്തിന്റെ അപനിർമ്മിതിയും നോക്കിക്കണ്ടു അവരൊക്കെ നിഷ്ക്രിയരായി ഇരിക്കും എന്ന് കരുതരുത്.

കിരാതനായ കൊലയാളിയെ മഹത്വവൽക്കരിച്ചു വിമോചനപ്പോരാളിയാക്കാം എന്ന് ഏതെങ്കിലും കപടബുദ്ധിജീവികളും ഇസ്ലാമിസ്റ്റുകളും ധരിച്ചെങ്കിൽ തെറ്റി. ചില ഓർമ്മകളും ചരിത്രങ്ങളും
കാലമെത്ര കഴിഞ്ഞാലും ചിത്തത്തിൽ ചിത പോലെ കത്തിനിൽക്കുക തന്നെ ചെയ്യും.

#NoToTippuJayanti
#BanTippuJayanti

#Tippu_The_Tyrant
#No_To_Tippu_jayanti
————————————————————
അവലംബം :
കേസരി , വിക്കിപീഡിയ.