ബഹരികാശഗവേഷണ രംഗത്ത് അമേരിക്കയും റഷ്യയും തമ്മില്‍ എന്നും നിലനിന്നിരുന്ന കിട മല്‍സരം പ്രസിദ്ധമാണ്. അന്താരാഷ്ട്ര വേദികളില്‍ റഷ്യന്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഭരതത്തിന്റെ സൈനിക രംഗത്തും , ബഹരികാശ രംഗത്തും ഉള്ള ഓരോ പുതിയ ചുവടു വെപ്പും അതി സൂക്ഷ്മ പ്രഹരശേഷിയുള്ള മിസൈലുകളായും ആയുധങ്ങളായും രൂപം പ്രാപിക്കും എന്നു അമേരിക്ക മുന്‍കൂട്ടി കണ്ടു.വിക്രം സാരാഭായ് , ഹോമിബാബ എ.പി.ജെ അബ്ദുല്‍കലാം , നമ്പി നാരായണന്‍ തുടങ്ങി എണ്ണം പറഞ്ഞ ബുദ്ധികേന്ദ്രങ്ങളായിരുന്നു എക്കാലവും ഭരതത്തിന്റെ അഭിമാനമായ ഐഎസ്‌ആര്‍ഓയില്‍ പ്രവര്‍ത്തിച്ചിരുന്നത്. നാസ വെച്ചു നീട്ടിയ പണം അവര്‍ക്ക് രാജ്യ സ്നേഹത്തിന്റെ തുലാസ്സില്‍ വെറും മണല്‍ത്തരിയായിരുന്നു. എന്നും അത് കൊണ്ട് ഭരതത്തിന്റെ വളര്‍ച്ച തടയാന്‍ അമേരിക്ക ശ്രമിച്ചു പോന്നിരുന്നു. തൊട്ടപ്പുറത്ത് പാകിസ്ഥാന്‍ എന്ന ശത്രുവിനെ നിരന്തരം വളര്‍ത്തി , ചൈനയുമായി ഒരിയ്ക്കലും അടുക്കുവാന്‍ ഇടയാക്കാതെ അയല്‍രാജ്യങ്ങളില്‍ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചു ശക്തി സ്രോതസ്സുമുഴുവന്‍ ചോര്‍ത്തികളയുവാന്‍ അമേരിക്ക പദ്ധതികള്‍ മെനഞ്ഞുകൊണ്ടിരുന്നു.ഭൂഖണ്ഡാന്തര മിസൈല്‍ എന്ന ഭാരതത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ വേണ്ടിയുള്ള പ്രധാന ചവിട്ടുപടിയായിരുന്നു ക്രയോജെനിക് സാങ്കേതിക വിദ്യ. ജീവിതം മുഴുവന്‍ ഈ വിദ്യക്ക് വേണ്ടി തപസ്സിരുന്ന ഒരു ശാസ്ത്രജ്നും ഉണ്ടായിരുന്നു ഐഎസ്‌ആര്‍ഓയില്‍.
ക്രയോജനിക് എന്‍ജിന്‍ കുതിച്ചുയര്‍ന്നപ്പോള്‍ നാം സൌകര്യപൂര്‍വം മറന്ന ഒരു മുഖം , എ. പി. ജെ. അബ്ദുള്‍ കലാമിന്റെ കൂടെ ഐ. എസ്. ആര്‍. ഓ. യുടെ പടി കയറിയ ഒരു രാഷ്ട്ര സ്നേഹിയുടെ മുഖം- നമ്പി നാരായണന്‍. പരീക്ഷണങ്ങള്‍ വിജയത്തോടടുക്കുമ്പോള്‍ അമേരിക്കയുടെ സമ്മര്‍ദ്ദം കൂടി വന്നു, പല വിധത്തിലും പദ്ധതി അട്ടിമറിക്കുവാന്‍ ശ്രമം നടന്നു, ഒന്നും വക വെക്കാതെ നമ്പി നാരായണന്‍ മുന്നോട്ട് തന്നെ പോയതാവാം അദ്ദേഹത്തെ തകര്‍ക്കുവാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുവാന്‍ അവരെ പ്രേരിപ്പിച്ചത്. സ്വന്തം കുട്ടിയുടെ മുന്നില്‍ നിന്നു വിലങ്ങു വെച്ചു രാഷ്ട്രദ്രോഹി എന്നു മുദ്രയടിക്കപ്പെട്ടു പോലീസ് വാനിലേക്ക് കയറുമ്പോള്‍ അയാളുടെ മനസ്സില്‍ എന്തായിരുന്നിരിക്കാം ??. പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ നിന്നു മികച്ച വിജയം നേടിയപ്പോള്‍ നാസ വെച്ചു നീട്ടിയ സൌഭാഗ്യങ്ങള്‍ വേണ്ടെന്ന് വെച്ചു ദരിദ്ര രാഷ്ട്രത്തിന്റെ പിച്ച ശമ്പളക്കാരനായി കെട്ടിയ ആദര്‍ശ വേഷം വെറും വിഡ്ഢി വേഷം ആയിരുന്നു എന്നായിരിക്കുമോ ??
18 കൊല്ലം മുന്നേ കുതിച്ചുയരേണ്ട ക്രയോജെനിക് എന്‍ജിന്‍ എന്ന നമ്മുടെ രാജ്യത്തിന്റെ സ്വപനം തകര്‍ത്തെറിഞ്ഞ നരാധമന്‍മാര്‍ ഇന്ന് ഭരണത്തിലും , പോലീസ് സേനയില്‍ മെഡലുകള്‍ അണിഞ്ഞും നില്ക്കുന്നു. തിരക്കഥ എഴുതി ജനങ്ങളെ ഇക്കിളി കൊള്ളിച്ച അച്ചായന്‍ പത്രം ഇപ്പൊഴും ഇടതടവില്ലാതെ നുണകള്‍ കൊണ്ട് പ്രചാരത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു എന്നു വീമ്പു പറയുന്നു.ഇതൊക്കെ കണ്ടു പാവം മാലിക്കാരികളായ മറിയം റഷീദയും , ഫൌസിയ ഹസ്സനും ഇപ്പൊഴും ഒന്നുമറിയാതെ എവിടെയോ ഇരുന്നു അരണ്ട വെളിച്ചത്തില്‍ കടന്നു വരുന്ന പോലീസ് ബൂട്ടുകളും , അടിവയര്‍ നോക്കി ഉയരുന്ന കാലുകളും ഓര്‍ത്ത് പേടിച്ച് ഞെട്ടുന്നുണ്ടാവും.
നമ്പി നാരായണന്‍ ആവര്‍ത്തിച്ചു പറയുന്നതു ഭരതത്തിന്റെ ക്രയോജെനിക് സാങ്കേതിക വിദ്യയില്‍ ഉള്ള പരീക്ഷണങ്ങളെ അട്ടിമറിക്കുവാന്‍ സിഐഎ നടത്തിയ നിരന്തര ശ്രമങ്ങളെ കുറിച്ചാണ്. ചാരക്കേസിന് പിന്നില്‍ അമേരിക്കയുടെ കരങ്ങളെ അദ്ദേഹം സംശയിക്കുന്നു. അപ്പോള്‍ സ്വഭാവികമായും തിരക്കഥ എഴുതിയ മനോരമ പത്രത്തിന് നേര്‍ക്കും സംശയം നീളും . ഈ അന്വേഷണം അമേരിക്കന്‍(നാറ്റോ സഖ്യകക്ഷി ആണ് ഇറ്റലി എന്നും ചേര്‍ത്ത് വായിക്കേണ്ടതുണ്ട് ) വിധേയത്വം കൊണ്ടെന്ന് സംശയിക്കത്തക്ക രീതിയില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ മരവിപ്പിച്ചതും സംശയത്തിന് ബലം നല്കുന്നു. ഇപ്പോള്‍ മനോരമ നിരന്തരം മോദി വിരുദ്ധ വാര്‍ത്തകള്‍ കൊടുക്കുന്നതും മറ്റൊന്നും കൊണ്ടല്ല . കഴിഞ്ഞ തവണ കേരളത്തില്‍ വന്നപ്പോള്‍ തിരുവനന്തപുരത്തു വെച്ചു മോഡിയെ കണ്ടു നമ്പി നാരായണന്‍ നടത്തിയ ചര്‍ച്ചയുടെ ഉള്ളടക്കത്തെ കുറിച്ചു ചിന്തിച്ചാല്‍ കേരളത്തിലെ പലര്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിയില്ല എന്നു തീര്‍ച്ച. മോദി സര്‍ക്കാര്‍ വന്നാല്‍, ചാരക്കേസ് വീണ്ടും അന്വേഷിച്ചാല്‍ പല തലകളും ഉരുളും.
കള്ളപ്പണം മുഴുവന്‍ തിരിച്ചു കൊണ്ടു വരും, പൂഴ്ത്തി വെച്ചവരെ ശിക്ഷിക്കും എന്ന് പരസ്യമായി പറഞ്ഞു, പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി പ്രചരണം നടത്തുന്ന, നരേന്ദ്രമോഡിക്കെതിരെ കേരളത്തിലും പുറത്തും വളരെ ഏറെ കള്ളക്കഥകള്‍ പറഞ്ഞുപരത്തിയതിനു പിന്നിലും, മനോരമയും, ദി വീക് എന്ന അവരുടെ വാരികയും ആയിരുന്നു. കള്ളപ്പണത്തിനെതിരെ നിരന്തരം പോരാടുന്ന, രാംദേവ് ബാബ, നരെന്ദ്രമോദിയുടെ ഭാര്യയെ തട്ടിക്കൊണ്ടു പോയി ഒളിപ്പിച്ചിരിക്കുകയാണ് എന്ന കള്ളവാര്‍ത്ത ഇലക്ഷന്‍ കാലത്ത് പുറത്തിറക്കിയതും ദി വീക്ക് ആയിരുന്നു. നരേന്ദ്ര മോഡിയുടെ ഗവണ്മെന്റിനെ മനോരമ ഇത്ര ഭയപ്പെട്ടിരുന്നത് എന്തിനെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു.
ഗുരുവായൂരിലെ മണിക്കിണറില്‍ നിന്നു തിരുവാഭരണവും , സ്വിസ് ബാങ്കിലെ കോടികളുടെ നിധി കുംഭം പൊങ്ങി വരുന്നതും കണ്ടു ഒരു ഗുരുവായൂരപ്പ ഭക്തന്‍ സ്വര്‍ഗത്തില്‍ ഇരുന്നു തന്റെ സ്വത്വസിദ്ധമായ കണ്ണിറുക്കി ചിരി ചിരിച്ചു സന്തോഷിക്കുന്നുണ്ടാവും. .. മറ്റാരുമല്ല നമ്മുടെ ലീഡര്‍ കെ കരുണാകരന്‍. ഇത് കെ.കരുണാകരനുള്ള ഗുരുവായൂരപ്പന്റെ സമ്മാനം ആവുമോ ?
വാല്‍ക്കഷ്ണം : മനോരമ ഈ വാര്‍ത്ത അറിയാഞ്ഞത് മനസ്സിലാക്കാം, എന്നാല്‍ മാതൃഭൂമിയിലെ ഈ വാര്‍ത്തയില്‍ കെ. എം. മാമ്മന്‍ എന്ന പേരു മാത്രം കാണ്മാനില്ലത്രേ !!!
Ref:
[1] http://www.financialexpress.com/news/black-money-18-names-of-account-holders-in-liechtenstein-revealed-to-supreme-court/1245341
[2] http://www.janmabhumidaily.com/jnb/News/195783