വിശുദ്ധ വസ്ത്രത്തിൽ കറ പുരളുന്നുവോ ??? മദർ തെരേസയുടെ ജീവിതത്തിലൂടെ…

11026345_1402587556715203_8369058648504945700_n
— കൃഷ്ണപ്രിയ —

‘ആഗ്നസ് ഗോംക്സ് ബൊയാക്സ്യു’ — പൊതുവെ നമുക്ക് കേട്ട് പരിചയമില്ലാതൊരു പേരാണ്. എന്നാൽ ഇവരെ നമുക്ക് നന്നായി അറിയാം.. അവർ തന്റെ വ്യക്തിത്വം വെളിവാക്കിയത് മറ്റൊരു പേരിലാണ്– മദർ തെരേസ— ഈ പേര് കൊച്ചു കുട്ടികള്ക്ക് വരെ സുപരിചിതമാണ്. കാരുണ്യ പ്രവർത്തനങ്ങളിലൂടെ പാവങ്ങളുടെ ഹൃദയം അപഹരിച്ച്‌, അവർക്ക് അന്നവും വസ്ത്രവും വിധിയാം വണ്ണം നല്കിപ്പോന്ന മാലാഖയായി അവർ അറിയപ്പെടുന്നു . സേവന പ്രവർത്തനങ്ങളെ കണക്കിലെടുത്ത് 1979 ഇൽ നോബൽ സമ്മാനവും മരണ ശേഷം വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചും മദറിനെ ലോകം ബഹുമാനിച്ചു. ഇത് നമുക്കേവർക്കും അറിയാവുന്ന ചരിത്രമാണ്. എന്നാൽ ,നമുക്ക് അത്ര തന്നെ പരിചിതമല്ലാത്ത, ഇഷ്ടപ്പെടാത്ത ഒരു ചരിത്രം കൂടി ഇതിനു പിറകിലുണ്ട്. മതം മാറ്റത്തിനുള്ള എളുപ്പവഴി സേവനമാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ച കത്തോലിക്കാ സഭ ഇന്ത്യയിലെക്ക് തങ്ങളുടെ സ്വാർത്ഥ ലക്ഷ്യങ്ങൾewgweg മുൻ നിർത്തി അയച്ച ഒരു കന്യാ സ്ത്രീ ആയിരുന്നു അവർ എന്നതാണത് . ഇതംഗീകരിക്ക്യാൻ നമുക്കാർക്കും ഇഷ്ടമുണ്ടാകില്ല. കാരണം നാമേവരും സേവനങ്ങൾ നിസ്വാർത്ഥമാവണം എന്ന് വിശ്വസിക്കുന്നവരാണ്. അത് കൊണ്ട് തന്നെ മദർ തെരേസ മതം മാറ്റിയിരുന്നു എന്ന് കേൾക്കുമ്പോൾ മത ഭേദമന്യേ ലോകർ പ്രതികരിക്കും. ശക്തിയുക്തം എതിർക്കും.

എന്നാൽ , മദറിന്റെ പല പ്രവര്ത്തികളും ആരോപണ വിധേയമായിട്ടുണ്ട് . ആരോപണങ്ങൾ നിരവധിയാണ്.

1) വിശുദ്ധയായ് ഉയർത്തപ്പെട്ടത് മാധ്യമങ്ങളിലൂടെ ബോധപൂർവമായി .
2) ഭ്രൂണഹത്യക്ക്യെതിരെ മദർ സ്വീകരിച്ചിരുന്ന നിലപാടുകൾ
3) ധനശ്രോതസ്സിലെ അപാകതകൾ
4) മതം മാറ്റം
5) ചികിത്സാ രീതി
6) ഉന്നതരുമായുള്ള ബന്ധം
7) ഭോപാൽ ദുരന്ത മുഖത്ത് മദർ പറഞ്ഞ വാക്കുകൾ
8) വിശുദ്ധയാക്കാൻ സ്വീകരിച്ച അത്ഭുത പ്രവർത്തിയിലെ അസ്വാഭാവികത.

images (57)ഒന്നാമതായി , കാരുണ്യത്തിന്റെ ആൾരൂപമായ തെരെസാമ്മ ഒരു ബോധപൂർവമായ സൃഷ്ടിയാണ് എന്നാണ് ആരോപണം. മാധ്യമങ്ങളുടെ സ്വാധീനത്തോടെ , സഹായത്തോടെ ഈ ഒരു രീതിയിലേക്ക് അവരെ വളർത്തുകയായിരുന്നു എന്ന് കനേഡിയൻ റിസർച്ച് ടീം ആരോപിക്കുന്നു. അവരുടെ ജന സമ്മതി 1968 ലെ ബി.ബി. സി യിൽ വന്ന ഒരു അഭിമുഖതോടെയാണ് വളർന്നത് എന്നും ഇത് ബോധപൂർവമായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടുന്നു. 287 ഓളം പഠനങ്ങൾ നിരത്തിയാണ് അവർ തങ്ങളുടെ വാദം സാധൂകരിക്കുന്നത്.

രണ്ടാമതായി ഭ്രൂണഹത്യക്കെതിരെയും ഗർഭനിരോധനതിനെതിരെയും മദർ സ്വീകരിച്ചിരുന്ന നിലപാടുകളാണ് . അവർ ഈ രണ്ടിനെയും അന്ധമായി എതിർത്തിരുന്നു. ഭ്രൂണഹത്യയും ഗർഭനിരോധന മാർഗങ്ങളും സ്വീകരിക്കുന്ന സ്ത്രീകൾ വെറുക്കപ്പെടെണ്ടവരാണ് എന്നൊരു ധാരണ മദർ വെച്ച് പുലര്ത്തിയിരുന്നു. ഗർഭധാരണം ദൈവീകമാണെന്നും അതിനെതിരെ കൃത്രിമ നിരോധന മാർഗങ്ങൾ സ്വീകരിക്കുന്നവർ പോലും വെറുക്കപ്പെടെണ്ടവരാണ് എന്ന ധാരണ അവരിലെ അന്ധമായ മത വിധേയത്വം കാണിക്കുന്നു എന്ന വിമർശനത്തെ തള്ളാൻ ആവില്ല.

മൂന്നാമതായി ധനശ്രോതസ്സുകൾ സീകരിക്കുന്നതിൽ അവർക്കുണ്ടായിരുന്ന നിലപാടുകളാണ്.പണം തരുന്ന വ്യക്തികളെ ഇവർ കണക്കിലെടുത്തിരുന്നില്ല. എന്നും പല കുറ്റകൃത്യങ്ങളിലും പ്രതികളായവരിൽ നിന്നും ഇവർ പണം സ്വീകരിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ധനം ലഭിച്ചാൽ മതി ആളുകളുടെ വിശുദ്ധി കണക്കിലെടുക്കേണ്ടതില്ല എന്നായിരുന്നു മദറിന്റെ നിലപാട്. പണത്തിന്റെ കണക്കുകൾ വ്യക്തമല്ലായിരുന്നു എന്നും പലതും രഹസ്യമായിരുന്നുവെന്നും ആരോപണങ്ങളുണ്ട്.

നാലാമതായി മതം മാറ്റമാണ്. മരണമടുത്ത രോഗികളോട് മദർ പാപങ്ങളിൽ നിന്നുമുള്ള ശാശ്വത മുക്തി ആഗ്രഹിക്കുന്നോ എന്നും ദൈവത്തെ ശരിയായ് അറിയണോ എന്നും ചോദിച്ചിരുന്നതായും അവർ അനുവദിക്കുമ്പോൾ നനച്ചു തുടയ്ക്കുന്നു എന്ന വ്യാജേന അവരെ മാമോദീസ മുക്കിയിരുന്നതായും പറയപ്പെടുന്നു. ഇത് മതം മാറ്റമാണ് എന്ന് രോഗികള്ക്ക് അറിയില്ലായിരുന്നു എന്നാണ് ആരോപണം. അതിലും പ്രാധാന്യമേറിയ മറ്റൊരു ആരോപണം ഓം പ്രകാശ് ത്യാഗി 1979 ഇൽ കൊണ്ട് വന്ന മത1U567DCfWm പരിവർത്തന ബിൽ ശക്തിയുക്തം എതിർത്തു എന്നതാണ്. പ്രലോഭനത്തിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ മത പരിവർത്തനം അനുവദിക്കില്ല എന്നായിരുന്നു ബില്ലിന്റെ കാതൽ. മദറിന്റെ സേവനത്തെ അവ ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് പ്രധാനമന്ത്രി മൊറാർജി ദേശായി ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും മദർ വളരെ രൂക്ഷമായി തന്നെ ബില്ലിനെ എതിർത്തു. എതിർപ്പിന്റെ കാരണം എന്തെന്ന് അവർ ഒരിക്കലും വെളിപ്പെടുത്തിയതുമില്ലായിരുന്നു.

മദറിന്റെ ചിക്ത്സാരീതികളെ കുറിച്ചുള്ള ആരോപണങ്ങൾ നിരവധിയാണ്. ശരിയായ അറിവുകളില്ലാതവരായിരുന്നു ശുശ്രൂഷിക്ക്യാൻ ചുമതലപ്പെടുത്തിയിരുന്നത് , അതിനാൽ അസുഖം ചികിത്സിച്ചു ഭേദപ്പെടുത്താൻ സാധിക്കുമോ ഇല്ലെയോ എന്നറിയില്ലായിരുന്നുവെന്നും അതുമൂലം പല രോഗങ്ങളും പകർന്നിരുന്നുവെന്നും , ഒരിക്കൽ ഉപയോഗിച്ച സൂചികൾ ഉപേക്ഷിക്കാതെ വീണ്ടും വീണ്ടും ഉപയോഗപ്പെടുത്തിയിരുന്നതായും , വൃത്തിഹീനമായ ചുറ്റുപാടുകളിൽ ആയിരുന്നു രോഗികളുടെ ആവസമെന്നും, രോഗ പീഡകൾ യേശുവിന്റെ അനുഗ്രഹമായി വിശേഷിപ്പിച്ച് വേദനാ സംഹാരികൾ നല്കിയിരുന്നില്ല എന്നും , രോഗികളെ താമസിപ്പിച്ചിരുന്നിടം “മരണപ്പെടുന്നവരുടെ വീടുകൾ” എന്നാണ് അറിയപ്പെട്ടിരുന്നതെന്നും അവിടെയെത്തിയവരിൽ ഭൂരിഭാഗവും മരണത്തിനു കീഴങ്ങുകയാണ് ഉണ്ടായതെന്നും ആരോപണങ്ങൾ നീളുന്നു. രോഗികള് ഇപ്രകാരം പല വിധത്തിൽ നരകിച്ചിരുന്നപ്പോഴും തനിക്ക് വേണ്ടി മദർ മെച്ചപ്പെട്ട ചികിത്സാ സൌകര്യങ്ങൾ തേടിയിരുന്നു എന്ന് കൂടി ഇവിടെ കൂട്ടി വായിക്കണം.

ഉന്നതരുമായുള്ള ബന്ധത്തെ തുടർന്ന് അവരുടെ പ്രവർത്തികളെ ന്യായീകരിക്കാൻ മദർ സ്വീകരിച്ച നിലപാടുകളും വിമർശിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവർ വിമർശിച്ചിരുന്നില്ല എന്ന് മാത്രമല്ല സമരങ്ങളില്ലാത്ത , എല്ലാവരും സന്തോഷകരമായി കഴിഞ്ഞ കാലം എന്ന് വിശേഷിപ്പിക്കുക കൂടി ചെയ്തു. ഉന്നതന്മാരായ നിരവധി ഏകാധിപതികളുമായി ഇവർക്കുണ്ടായിരുന്ന സൌഹൃദവും വിമർശിക്കപ്പെട്ടിട്ടുണ്ട് .

അടുത്തതായി ഭോപാൽ വാതക ദുരന്ത സമയത്ത് അവരുടെ നിലപാടുകളും ഉത്തരങ്ങളുമാണ് . ദുരന്തം വിതച്ച ഞെട്ടലിലും ദു:ഖതിലുമുപരിയായി മദർ തെരേസയിൽ തെളിഞ്ഞത് സേവനത്തിനായി ഇരകളെ കിട്ടിയ ഭാവമായിരുന്നു എന്നാണ് ഒരു ആരോപണം. ദുരന്ത മുഖത്തെ കാണാനാകാതെ പലരും മാനസികമായി തകർന്നപ്പൊഴും അവർ വളരെ ഉത്സാഹവതിയായി കാണപ്പെട്ടുവത്രേ. ചോദ്യങ്ങൾക്ക്

[ Where would you place the magnitude of the Bhopal tragedy among the many having experienced by you?
Teresa: I never compare. Each one has its own dimension and effect.
— How has the tragedy affected you?
— We are so excited because it has affected us. No one thinks of millions of abortions taking place all over.
— Do you have any special feelings for pregnant mothers with whom their unborn kids also died?
— It was an accident; the mothers died, so, the children also died ]

നിരുത്തരവാദപരമായി മറുപടി പറഞ്ഞുവെന്നും , ക്ഷമയാണ് ഈയവസരത്തിൽ പ്രധാനമായും വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തുവെന്നും ഇത് പ്രതികളോടുള്ള താല്പര്യം കൊണ്ടാണ് എന്നും ആരോപണമുണ്ട് . നടന്നത് ഒരു അപകടമാണെന്ന് പറയുകയും അതെ സമയം ഈയവസരത്തിൽ ക്ഷമയാണ് പ്രധാനമെന്ന് പറയുകയും ചെയ്തതിലെ വൈരുധ്യമാണ് ഈ ആരോപണത്തിന് വഴി വെച്ചത്.

അവസാനമായി അവരെ വിശുദ്ധയാക്കിയ അത്ഭുതത്തിലെ അസ്വഭാവികതയാണ്. മോണിക്ക ബ്രേസ എന്ന സ്ത്രീയുടെ വയറ്റിലെ റ്റ്യുമർ മദറിനോട് പ്രാർഥിച്ചത് മൂലം മാറിയെന്നായിരുന്നു വിശുധയാക്കി പ്രഖ്യാപിക്കാൻ വത്തിക്കാൻ കണ്ടെത്തിയ അത്ഭുതം. എന്നാലിത് റ്റ്യുമരായിരുന്നില്ല , മറിച്ച് ക്ഷയരോഗം നിമിത്തമുണ്ടായ മാംസ വളർച്ചയായിരുന്നുവെന്നും അവകാശപ്പെട്ട് അവരെ ചികിത്സിച്ച ഡോക്ടറും തന്റെ ഭാര്യയുടെ രോഗം മാറിയത് മരുന്ന് കഴിച്ചത് കൊണ്ടാണ് എന്ന് പറഞ്ഞു മോണിക്കയുടെ ഭർത്താവും രംഗത്ത് വരികയുണ്ടായി. സ്വതവേ വിശുദ്ധരായി പ്രഖ്യാപിക്കാൻ ഉണ്ടാകുന്ന കാലതാമസമൊന്നും മദറിന്റെ കാര്യത്തിലുണ്ടായതുമില്ല.

ഇവയെല്ലാം തന്നെ പ്രമുഖരായ പല വ്യക്തികളും മദറിന്റെ പ്രവർത്തികൾ ശ്രദ്ധയോടെ നിരീക്ഷിച്ചും , പഠിച്ചും, തെളിവുകളുടെ അടിസ്ഥാനത്തിൽ നിരത്തിയവയുമാണ്. അടിസ്ഥാനരഹിതമായവയല്ലെന്നു ചുരുക്കം.

ഇനി, ഇവയെല്ലാം ആരോപണങ്ങൾ മാത്രമായിരിക്കാം. സത്യത്തിന്റെ തരിമ്പു പോലുമില്ലാതവയുമാകാം.എന്നാൽ ലോകമുണ്ടായ കാലം മുതൽ നന്മ ചെയ്തവരെല്ലാം വിമർശിക്കപ്പെട്ടിട്ടുണ്ട് . അത് തികച്ചും സ്വാഭാവികമാണ്. എന്നാൽ മദർ തെരെസക്കെതിരെ ഒരാരോപണവും വന്നു കൂടാ എന്നും അവർ വിമർശനങ്ങൾക്കതീതയാണ് എന്നുമുള്ള നിലപാട് ഒട്ടും ആശാസ്യമല്ല. മദർ തെരേസയെ വിമർശിക്കാൻ എന്ത് യോഗ്യതയാനുള്ളത് എന്നാണ് അസഹിഷ്ണുതയോടുള്ള ചോദ്യം. ഉത്തരം ഒന്നേ ഉള്ളൂ… ഈ ലോകത്ത് പിറന്നവരിൽ ആരും തന്നെ വിമർശനാതീതരല്ല . ഇപ്രകാരം ആക്രോശിക്കുന്നവരെല്ലാം തന്നെ സമാന സേവാ പ്രവർത്തനങ്ങളിലെർപ്പെടുന്ന മറ്റു വ്യക്തിത്വങ്ങളെ വിമർശിക്കാനും, അവഹേളിക്കാനും മുൻപന്തിയിലാണ്. ഇവിടെ മദറിനെ ആരും അവഹേളിച്ചിട്ടില്ല എന്നും അവരുടെ രീതികളോടുള്ള എതിർപ്പ് പ്രകടിപ്പിച്ചിട്ടെ ഉള്ളൂ എന്നും കൂടി പറയട്ടെ. അവരുടെ വിമർശനാത്മകമായ പല നിലപാടുകളും തുറന്നു കാണിക്കുന്നതിൽ ഇത്രയാശങ്ക എന്തിനാണ്?

1_5

ഇതൊന്നും അവരുടെ മഹത്വത്തെ കുറച്ചു കാണാൻ ഉദ്ദേശിച്ച് എഴുതിയതല്ല. അവരുടെ സേവനങ്ങൾ നിരവധി പേരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നിട്ടുണ്ടാകാം .അവർ ജീവിതത്തിൽ ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടാകാം . എന്നാൽ അവര്ക്ക് നേരെ ഉയർന്ന ഈ ആരോപണങ്ങൾ വ്യക്തയില്ലാത്ത ചില ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നുണ്ട് . അത് ഉറക്കെ ചോദിക്കാനുള്ള അധികാരം ഏതൊരു ഇന്ത്യൻ പൌരനുമുണ്ട്. മദർ തെരേസ മതം മാറ്റിയിരുന്നു എന്നത് പകൽ പോലെ സത്യമായ വസ്തുതയാണ്. സേവനമാണ് മതം മാറ്റത്തിന് എളുപ്പ വഴി എന്ന് പറഞ്ഞത് മറ്റാരുമല്ല പോപ്പ് തന്നെയാണ്. അത് കൊണ്ട് തന്നെ അതുണ്ടായിരുന്നില്ല എന്ന് പറഞ്ഞ് ബലം പിടിക്കുന്നവർ വാസ്തവത്തിൽ സ്വയം അപഹാസ്യരാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *