ആസാമിനെ വേണ്ടാത്ത “പെഷവാര്‍ പ്രേമികള്‍”
#ഇന്ത്യ ഗേറ്റിനു പുറത്തു മെഴുകുതിരി ജാഥയില്ല. പെഷവാറിനോ?
#കൈലാഷ് സത്യാര്‍ത്തി തന്നെ ബന്ധിയാക്കൂ, കുട്ടികളെ വെറുതെ വിടൂ എന്ന് കരയുന്നില്ല.പെഷവാറിനോ?
#മലാലയുടെ വക ഈ കൊലപാതകങ്ങളെ അപലപനമില്ല. പെഷവാറിനോ?
#ഈ പാവം ആദിവാസികള്‍ക്ക് വേണ്ടി ടെലിവിഷന്‍ ചാനലുകളില് SMS കാമ്പൈന്‍ ഇല്ല…പെഷവാറിനോ?
# ആസാമിലെ ക്രൂരതക്കെതിരെ “ഹാഷ് ടാഗ്”കള് ഇല്ല… പെഷവാറിനോ?
ആസാമില്‍ കഴിഞ്ഞ ദിവസം എഴുപതോളം പേരെ അതിക്രൂരമായി ക്രിസ്ത്യന്‍ തീവ്രവാദികള്‍ വെടിവേച്ചുകൊന്നതിനെ അപലപിക്കാനും അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഒരു മനുഷ്യാവകാശ പ്രേമികളും വരുന്നില്ല. ഈ എഴുപതു പേരില്‍ 23 പേര്‍ സ്ത്രീകളും പതിനെട്ടു കുട്ടികളും ഉണ്ടായിരുന്നു. ഈ കുട്ടികള്‍ക്ക് വേണ്ടി കവിത എഴുതാനാരും ഇല്ല. ഈ കുട്ടികള്‍ക്ക് നഷ്ട്ടപ്പെട്ട ജീവിതത്തെ കുറിച്ച് വേവലാതിപ്പെടാനാരുമില്ല!
മരണപ്പെട്ടവരുടെ സാമൂഹികാവസ്ഥയാണ് പെഷവാറിലെ ദുരന്തം വലിയ വാര്‍ത്ത ആവാനും ആസാമിലെ ദുരന്തം വലിയ വാര്‍ത്ത ആവാതിരുന്നത് എന്ന് വേണം അനുമാനിക്കാന്‍. ആസാമില്‍ മരണപ്പെട്ടവര്‍ ഹിന്ദുക്കളായ ആദിവാസികളും കുട്ടികളും. ഈ പാവങ്ങളെ ആര്‍ക്കു വേണം? ഈ പാവങ്ങള്‍ കൊല്ലപ്പെട്ടതിനെ അപലപിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ രാജിവെക്കണമെന്ന് പറയാനിവിടെ ആരുമില്ല.. കാരണം മറ്റൊന്നുമല്ല.. മരിച്ചവര്‍ ആദിവാസികളായിരുന്നു.!
മുത്തങ്ങയില്‍ ബിഷപ്പിന്റെ സ്ഥലം കൈയേറലിന് വേണ്ടി നടത്തപ്പെട്ട നാടകത്തില്‍, പോലീസുകാരനെ കൊന്ന തമിള്‍ നാട് സ്വദേശിയുടെ മതം മറച്ചു വെച്ച്, അത് ആദിവാസികളുടെ തലയിലാക്കിയ മാദ്ധ്യമങ്ങള്‍ പെഷവാറില്‍ കുട്ടികളെ വധിച്ചവരുടെ മതം തിരയുന്നു. ആസാമില്‍ കുട്ടികളെ കൊന്നവരുടെ മതം തിരയുന്നില്ല..!
കഴിഞ്ഞ വര്ഷം ചില ഭീഷണികളുടെ അടിസ്ഥാനത്തില്‍, ഭീഷണിയെ ഭയന്ന്‍ നോര്‍ത്ത് ഈസ്റ്റിലെ കുട്ടികള്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും അവരവരുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചു പോവാനുള്ള ശ്രമം നടത്തിയപ്പോ ഭീഷണി പെടുതിയവരുടെ മതം തിരഞ്ഞവര്‍, ആസാമില്‍ കുട്ടികളെ കൊന്നവരുടെ മതം തിരയുന്നില്ല. ഒറീസയില്‍ വനവാസികളുടെ ഉന്നമനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ലക്ഷ്മനാന്തയെ കൊന്നവരുടെ മതം ഇവിടത്തെ മാദ്ധ്യമങ്ങള്‍ക്കറിയില്ല, പക്ഷെ ധരാസിംഗിനെ അറിയാം, അദ്ധേഹത്തിന്റെ മതമറിയാം…!!
ആസാമിലെ ഈ അതിക്രൂരമായ കൊലപാതകത്തിന് കാരണമായി ക്രിസ്ത്യന്‍ തീവ്രാദ സംഘടനകള്‍ പറഞ്ഞത്, ഈ ആദിവാസികള്‍ രാജ്യത്തിന്റെ സൈന്യത്തെ സഹായിക്കുന്നു എന്നാണു. അപ്പോള്‍ ആരാണ് ശരിയായ രാഷ്ട്ര ദ്രോഹികള്‍? ഈ പാവം ആദിവാസികളോ അതോ ഭീകരവാദത്തിന്റെ മറവില്‍ സുവിശേഷം പ്രചരിപ്പിക്കുന്ന സഭകളോ? ഈ ആദിവാസികളെ കൊന്നവരുടെ മതം തിരയാത്ത മാദ്ധ്യമങ്ങളോ?
ഘര്‍ വാപ്പസിക്കെതിരെ ഘോര ഘോരം പ്രസംഗിക്കുന്ന, ലേഖനങ്ങള്‍ എഴുതുന്ന സക്കറിയയും, ചെറിയാന്‍ ഫിലിപ്പും, ഹിന്ദു ധര്മത്തെ കുറിച്ച് കള്ളപ്രച്ചരണങ്ങള്‍ നടത്തുന്ന സിബി മലയിലും, ചിറ്റിലപിള്ളിയും ആസാമില്‍ നടന്ന ഭീകരവാഴ്ച അറിഞ്ഞിട്ടില്ല. അത് ചെയ്തവരുടെ മതം അറിഞ്ഞിട്ടില്ല.! കാരണം മറ്റൊന്നുമല്ല, ആസാമില്‍ കുട്ടികളെ കൊന്നവര്‍ ക്രിസ്ത്യന്‍ തീവ്രവാദികളായിരുന്നു, പെഷവാറിലേത് മുസ്ലീം തീവ്രവാദികളും… !!!
മനസ്സില്‍ സംശയം വീണ്ടും ബാക്കി നില്‍ക്കുന്നു…
“ആസാമിലെ ഈ കൊടും ക്രൂരതയെ പറ്റി മാദ്ധ്യമങ്ങളും സാമൂഹിക പ്രവര്‍ത്തകരും പാലിക്കുന്ന ഈ നിശബ്ധതക്ക് കാരണം കൊല്ലപ്പെട്ടവര്‍ ഹിന്ദുക്കളായ വനവാസികളായതോ അതോ കൊന്നവര്‍ ക്രിസ്ത്യന്‍ തീവ്രവാദികളായതോ?”