— രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി —
ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിനെ പറ്റി അതിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ പലതരം ചര്‍ച്ചകള്‍ നടന്നു വരിക ആണല്ലോ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പൊ വന്ന ഈ നിരോധനത്തെ നൂറു ശതമാനവും അനുകൂലിക്കുന്ന ഒരാള്‍ ആണ് ഞാന്‍. എന്ന് കരുതി അതിന്റെ അര്‍ത്ഥം ഞാന്‍ പോണ്‍ വീഡിയോ കാണാത്ത/ഇഷ്ട്ടപ്പെടാത്ത ആള്‍ ആണെന്നല്ല.
കുട്ടികള്‍ക്ക് എതിരെ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍, 2013 ലെ കണക്കനുസരിച്ച് രണ്ടാം സ്ഥാനത്തുള്ള ഒരു രാജ്യത്ത് ചൈല്‍ഡ് പോണോഗ്രാഫി വീഡിയോ വെബ് സൈറ്റുകള്‍ ബാന്‍ ചെയ്താല്‍, അതിനെ അനുകൂലിക്കാന്‍ വേറെ കാരണങ്ങള്‍ ഒന്നും നോക്കെണ്ടത് ഇല്ലല്ലോ.
Child Sexual Abuse: Top 5 Countries With the Highest Rates
ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഇത്ര ആണ്.ഇപ്പൊ ഈ നിരോധനം വന്നതിന്റെ പേരില്‍ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാറിനേയും മോഡിയെയും ഒക്കെ വിമര്‍ശിക്കുന്നത് കണ്ടു. എന്തിനേറെ പറയുന്നു, ഇത് വരെ വിവാഹം കഴിച്ച സ്ത്രീയെ വഞ്ചിച്ചു ഒളിച്ചോടിയവന്‍ ആണ് മോഡി എന്നൊക്കെ പറഞ്ഞു നടന്നിരുന്ന സഖാക്കളുടെ സ്വന്തം കൈരളി ചാനല്‍ ഒരു ഹാഷ് ടാഗ് ഉണ്ടാക്കിയിട്ട് പ്രക്ഷകരോട് ഒരു ചോദ്യം ചോദിച്ചിട്ടുണ്ട്.
ബീഫ്, മാഗി, പോൺ സൈറ്റ് എന്നിവ നിരോധിച്ച പോലെ ‘ അവിവാഹിതന്‍ ആയ മോഡി ഇനി വിവാഹവും നിരോധിക്കുമോ…?? ’ എന്നത്…
ബീഫ്, മാഗി, പോൺ സൈറ്റ്.. ഇനി നിരോധിക്കുന്നത് എന്ത്?
അനുവദനീയമായതിലും കൂടുതല്‍ അളവില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ച മാഗിയെ വരെ വെക്തി സ്വാതന്ത്രത്തിന്റെ ലിസ്റ്റില്‍ ഇട്ട സ്ഥിതിക്ക് ഇതിനെ നമ്മള്‍ക്ക് സഖാക്കളുടെ വിവരം ഇല്ലായ്മ എന്ന് പറഞ്ഞു തള്ളി കളയാം.അപ്പോളും പലരും ചിന്തിക്കുന്നുണ്ടാവും ഈ നിരോധനത്തില്‍ മോഡി സര്‍ക്കാരിനു ഉള്ള പങ്കു എന്ത് എന്ന്….?? ഞാന്‍ നോക്കിയിട്ട് ഇതില്‍ ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിനു പ്രത്യേകിച്ച് പങ്കു ഒന്നും കണ്ടില്ല. ആകെ ഉള്ള ഒരു സംഭവം എന്ന് പറയുന്നത്, യാക്കൂബ് മേമ്മന്‍ വധശിക്ഷക്ക് കാരണം മോഡി സര്‍ക്കാര്‍ ആയതിനു കാരണം ആയ അതെ കാരണം തന്നെ. അതായത് ഈ നിരോധനം ഇന്ത്യയില്‍ നടപ്പില്‍ ആക്കുമ്പോ കേന്ദ്രത്തില്‍ ഭരണത്തില്‍ ഉള്ളത് മോഡി പ്രധാനമന്ത്രി ആയ സര്‍ക്കാര്‍ ആണ് എന്നത്..അപ്പൊ പിന്നെ ആര് പറഞ്ഞിട്ട് അല്ലേല്‍ എങ്ങിനെ ഈ നിരോധനം വന്നു എന്ന് നോക്കാം..
ഈ സംഭവത്തിന്റെ തുടക്കം എന്ന് പറയുന്നത് 2012 ല്‍ ഡല്‍ഹിയില്‍ ബസില്‍ വെച്ച് ക്രൂരം ആയി ബലാല്‍സംഗം ചെയ്തു ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ട സമയത്ത് ആണ്. അന്ന് അതിന്റെ അന്നെഷണത്തില്‍ ബലാല്‍സംഗം ചെയ്യുന്ന സമയത്ത് പ്രതികള്‍ മൊബൈലില്‍ പോൺ വീഡിയോ കണ്ടിരുന്നു എന്ന് തെളിഞ്ഞിരുന്നു. അന്നേ പലയിടത്ത് നിന്നും ആവശ്യം വന്നതാണ് പോൺ സൈറ്റുകള്‍ നിരോധിക്കണം എന്നതു. പക്ഷെ അന്ന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈടെര്‍സ് പറഞ്ഞത് ഗവന്മേന്റിന്റെയോ കോടതിയുടെയോ ഓര്‍ഡര്‍ ഇല്ലാതെ വെബ് സൈറ്റുകള്‍ നിരോധിക്കാന്‍ പറ്റില്ല എന്നാണ്. അരുവിക്കര തിരഞ്ഞെടുപ്പ് വന്നപ്പോ അവിടത്തെ റോഡുകളിലെ കുഴികള്‍ ഒക്കെ പത്രങ്ങളില്‍ വന്നതും, തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോ ആ കുഴി വാര്‍ത്തകള്‍ ഒക്കെ ഇല്ലാതായതും അവിടത്തെ റോഡിലെ കുഴികള്‍ ഇല്ലാതായത് കൊണ്ടല്ലല്ലോ..
നമ്മുടെ ഒരു പൊതു സ്വഭാവം ആണല്ലോ എന്തേലും പ്രശ്നം വന്നാല്‍ മാത്രം, ആ സംഭവത്തിന് കാരണം ആയ ആ കാര്യത്തെ കുറിച്ച് ചിന്തിക്കല്‍. ഇതിന്റെ സ്ഥിതിയും അങ്ങിനെ തന്നെ ആയി.കുറച്ചു കഴിഞ്ഞപ്പോ ആളുകള്‍ എല്ലാം മറന്നു.
പോണ്‍ സൈറ്റുകള്‍ അത് പോലെ തന്നെ ഓണ്‍ലൈനില്‍ തന്നെ കിടന്നു.പിന്നെ ഇങ്ങനെ ഒരു സംഭവം ജനങ്ങള്‍ക്ക് ഓര്‍മ്മ വന്നത് 2013 ല്‍ ഒരു സ്ത്രീ, തന്റെ ഭര്‍ത്താവ് തങ്ങളുടെ സെക്സ് വീഡിയോ ഓണ്‍ലൈന്‍ സൈറ്റില്‍ ഇട്ടു അപമാനിച്ചു എന്നും പറഞ്ഞു കോടതിയില്‍ കേസും ആയി പോയപ്പോ ആണ്.
അന്ന് അവരുടെ കേസ് ഏറ്റെടുത്തു, ഇന്ത്യയില്‍ മൊത്തത്തില്‍ പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ വേണ്ടി കേസ് നടത്തിയത് വിജയ് പഞ്ഞ്വനി (https://twitter.com/vijay6panjwani) എന്നാ ഈ വക്കീല്‍ ആണ്.
PIL against Internet pornography:
ഇതിന്റെ ഭാഗം ആയി ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടപ്പോ, നിലവില്‍ നാല് കോടിക്ക് മുകളില്‍ പോണ്‍ സൈറ്റുകള്‍ ഉണ്ടെന്നും, അത് മുഴുവന്‍ ബ്ലോക്ക് ചെയ്യുക എന്നത് സാധ്യം ആയ കാര്യമല്ല എന്നും, കാരണം ഒന്ന് ബ്ലോക്ക് ചെയ്താല്‍ നാളെ മറ്റൊരു പേരില്‍ അത് വീണ്ടും വരും എന്നും സര്‍ക്കാര്‍ മറുപടി പറഞ്ഞതാണ്..
We Block One Porn Site, Another One Opens: Government to Supreme Court
ഇതിനെ തുടര്‍ന്ന് കോടതിയും പറഞ്ഞതാണ് അടച്ചിട്ട റൂമില്‍ ഇരുന്നു വീഡിയോസ് കാണുന്നതിനെ തടയാന്‍ കോടതിക്ക് അവകാശം ഇല്ല എന്നത്.
Can’t stop an adult from watching porn in his room, says SC
പക്ഷെ വീണ്ടും ആ കേസും ആയി വിജയ് പഞ്ഞ്വനി മുന്നോട്ടു പോയതിന്റെ ഭാഗം ആയി നാല് കോടി വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ സാധ്യമല്ലാത്തത് കൊണ്ട് സുപ്രീം കോടതി ആണ് ബ്ലോക്ക് ചെയ്യണ്ട സൈറ്റുകളുടെ പേരുകള്‍ ആവശ്യപ്പെട്ടത്.
MHA to reply in 4 wks to PIL seeking ban on 850 porn sites
അങ്ങിനെ ആണ് ഇപ്പൊ ബാന്‍ ചെയ്ത 857 വെബ്‌സൈറ്റുകളുടെ വിവരങ്ങള്‍ നല്‍കിയതും, അത് പ്രകാരം ഈ 857 വെബ്‌സൈറ്റുകള്‍ ഇന്ത്യന്‍ പീനല്‍ കോര്‍ട്ട് 292 Section 294 of the Indian Penal Code പ്രകാരം സുപ്രീം കോടതി ബാന്‍ ചെയ്യാന്‍ ഉത്തരവ് കൊടുത്തതും. ഇതിനെ ആണ് ഇവിടെ പലരും ഫാസിസ്റ്റ് ഗവന്മേന്റ്റ് ജനങ്ങളുടെ വെക്തി സ്വാതന്ത്രത്തിനു മേല്‍ കടന്നു കയറുന്നു എന്ന് പറഞ്ഞു മോഡിജിയെ വിമര്‍ശിക്കാന്‍ ആയി ഉപയോഗിക്കുന്നത്.
ഈ നിരോധനത്തെ എതിര്‍ക്കുന്നവരുടെ ചില ന്യായങ്ങളെ പറ്റി പറയാം…
1) വെക്തി സ്വാതന്ത്രത്തിനു മേല്‍ ഉള്ള കടന്നു കയറ്റം :
പ്രധാനമായും ചിലര്‍ ഇതിനെ വെക്തി സ്വാതന്ത്രത്തിനു മേല്‍ ഉള്ള കടന്നു കയറ്റം ആയാണ് പറയുന്നത്. ഞാന്‍ പോണ്‍ വീഡിയോ കാണുന്നത് വേറെ ഒരാള്‍ തടയുന്നത് എന്റെ വെക്തി സ്വാതന്ത്രത്തിനു മേല്‍ ഉള്ള കടന്നു കയറ്റം തന്നെ ആണ്.അതില്‍ സംശയം ഒന്നും ഇല്ല.പക്ഷെ ഞാന്‍ കണ്ടു കൊണ്ടിരിക്കുന്ന പോണ്‍ വീഡിയോ മറ്റൊരാളുടെ വെക്തി സ്വന്തന്ത്രത്തിനു മേല്‍ ഉള്ള കടന്നു കയറ്റം അല്ലേ അപ്പൊ…??
ഇങ്ങനെ ചോദിക്കാന്‍ കാരണം നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന 90% പോണ്‍ വീഡിയോസും ഒളി ക്യാമറ വഴി സെക്സ് ചെയ്യുന്നവര്‍ അറിയാതെ എടുക്കുന്നതാണ്.പലതിലും രണ്ടു പേര്‍ തമ്മില്‍ ഉള്ള സെക്സ് ഒന്നും ഉണ്ടാവില്ല. വല്ല ബാത്ത് റൂമിലോ അല്ലേല്‍ കുളക്കടവിലോ ഒക്കെ അവരറിയാതെ വെച്ച ക്യാമറ ഷൂട്ട് ചെയ്ത വീഡിയോസ് ആവും.അത് പോലെ തന്നെ കാമുകി കാമുകന്മാര്‍ തമ്മില്‍ ഉള്ളത് അവര്‍ ഒരു തമാശക്ക് വേണ്ടിയോ അല്ലേല്‍ ചീറ്റിങ്ങിനു വേണ്ടിയോ എടുക്കുന്നത്. മൊബൈല്‍ റിപ്പൈര്‍ ചെയ്യാന്‍ കൊടുക്കുമ്പോളോ ,ലാപ് ടോപ് സര്‍വിസ് ചെയ്യാന്‍ കൊടുക്കുമ്പോളോ അവരറിയാതെ പുറത്തു പോവുന്നതാണ്…
അപ്പൊ പിന്നെ മറ്റുള്ളവര്‍ അറിയാതെ പുറത്തു വന്ന അവരുടെ സെക്സ് വീഡിയോ നമ്മള്‍ കാണുന്നത് അവരുടെ വെക്തി സ്വാതന്ത്രത്തിനു മേല്‍ ഉള്ള കടന്നു കയറ്റം അല്ലേ…??
2) അമ്പലങ്ങളിലെ നഗ്ന ശില്പങ്ങള്‍:
ഭാരതം ഒരിക്കലും ലൈഗികഗതയോട് മുഖം തിരിച്ചു നിന്നിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണല്ലോ ലോകം മുഴുവന്‍ ഇപ്പോളും അത്ഭുധതോടെ നോക്കി കാണുന്ന നൂറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതിയ ഭാരതത്തിന്റെ സ്വന്തം കാമസൂത്രം.
അപ്പൊ ആ സംസ്കാരത്തില്‍ ഉള്ള ജനങ്ങളുടെ ആരാധനാലയങ്ങളില്‍ അന്നത്തെ ശില്‍പ്പികള്‍ കൊത്തിയുണ്ടാക്കിയ ആ ശില്‍പ്പങ്ങള്‍ കണ്ടിട്ട് വികാരം വരുന്നു എന്നൊക്കെ പറയുന്നവരോട് എന്ത് പറയാന്‍ ആണ്. പിന്നെ ഈ സംഭവത്തിലേക്ക് ഹിന്ദുവും അമ്പലങ്ങളും ഒക്കെ കടന്നു വന്നത് ഇത് മോഡി സര്‍ക്കാര്‍ നിരോധിച്ചു എന്ന് കരുതുന്നോണ്ട് ആണല്ലോ.അപ്പൊ അങ്ങിനെ അല്ല എന്ന് മുകളില്‍ കണ്ട സ്ഥിതിക്ക് ഇതും ഇല്ലതായില്ലേ…
3) ഫാസിസ്റ്റ് ഭരണ കൂടത്തിന്റെ ഭരണ വാഴ്ച്ച:
2012 ലും 2013 ലും ഇന്ത്യ ഭരിച്ചിരുന്ന സര്‍ക്കാരിനെ ആണ് ഇവര്‍ ഉദേശിക്കുന്നത് എങ്കില്‍ ഈ വാദം ചിലപ്പോ ശരിയാവും.കാരണം ഇപ്പൊ നിരോധനം വരാന്‍ കാരണം ആയ ഈ കേസ് കൊടുത്തത് ആ കാലത്ത് ആണല്ലോ.
പിന്നെ ഇതുവരെ സെക്സ് വിഡിയോസില്‍ കൂടി സമൂഹത്തിനു ലഭിക്കുന്നത് പുരുഷാധിപത്യം ആണെന്നും, സ്ത്രീകള്‍ക്ക് എതിരെ ഉള്ള ക്രൂരതകള്‍ ആണ് പല പോണ്‍ വീഡിയോകളിലും ഉള്ളത് എന്നൊക്കെ പറഞ്ഞു നടന്നിരുന്ന പല ഫെമിസ്നിറ്റ് ആശയക്കാരും, ഇപ്പൊ മോഡിയെ തെറി വിളിക്കാലോ എന്ന് കരുതിയോ എന്തോ, ഈ നിരോധനത്തിന് എതിരെ വാളെടുത്തു വന്നിട്ടുണ്ട്..
അപ്പൊ എനിക്ക് പറയാന്‍ ഇത്രയേ ഒള്ളൂ. ഇന്ത്യയില്‍ ആരും വിമര്‍ശനാതീതര്‍ അല്ല എന്നത് ശരി തന്നെ. പക്ഷെ കാര്യങ്ങള്‍ അറിഞ്ഞു വിമര്‍ശിക്കുക.
ഇല്ലേല്‍ നിങ്ങളെ വിവരം ഇല്ലാത്തവര്‍ എന്ന് സത്യം അറിഞ്ഞു നിങ്ങളെ ആരേലും വിളിച്ചാല്‍ അപ്പൊ പിന്നെ അവരെ കുറ്റം പറയാന്‍ പറ്റില്ല…