രാമരാജ്യം എന്ന മഹാത്മാ ഗാന്ധിയുടെ സ്വപ്നവും , നരേന്ദ്ര മോഡിയുടെ ലക്ഷ്യവും…

വിശ്വരാജ്

 

ead46127-c563-4b1e-829b-7db50ff018e3Wallpaper1

രാമരാജ്യം എന്ന ഗാന്ധിജിയുടെ സ്വപ്നം  കേവലം ഒരു സ്വപ്നസങ്കൽപം അല്ല. മാവേലി നാട് എന്ന മലയാള നാടിൻറെ “നന്മ നിറഞ്ഞ ദേശം” എന്ന പ്രയോഗത്തോട് അതിനു വളരെ സാമ്യം ഉണ്ട്. ഈ രണ്ടു രാജ്യങ്ങളും പതിനായിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് തന്നെ ഈ ഭാരതത്തിൽ നിലവിൽ ഉണ്ടായിരുന്നതാണ് എന്നാണ് നമ്മുടെ പൗരാണിക മഹദ് ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നത്. അത് കൊണ്ടാണല്ലോ കാലം ഇത്ര കടന്നു പോയിട്ടും, ആ ഒരു രാമായണത്തെയും , മാവേലി നാടിനെയും ഒന്നും മറക്കാതെ നമ്മൾ ഇന്നും ബഹുമാനിച്ചു ആരാധിച്ചു പോരുന്നത്, ഇന്നും അത്തരമൊരു രാജ്യത്തിനും , ഭരണത്തിനും വേണ്ടി ജനങ്ങൾ ആഗ്രഹിക്കുന്നതും മറ്റൊന്നും കൊണ്ടല്ല.

മഹാത്മാഗാന്ധിയോടു ഒരിക്കൽ ഒരാൾ ചോദിച്ചു , “അങ്ങയുടെ സങ്കല്പത്തിൽ ഉള്ള മാതൃക രാജ്യം എങ്ങനെ ആയിരിക്കണം?”. ആ ചോദ്യത്തിന് ഒറ്റ വാക്കിൽ ഗാന്ധി പറഞ്ഞ മറുപടിയാണ്‌ ” രാമരാജ്യം ആയിരിക്കണം “. അദ്ദേഹം അത് കൊണ്ട് ഉദ്ദേശിച്ചത് ഒരിക്കലും ശ്രീരാമനെ മാത്രം ആരാധിക്കുന്ന ഒരു ഹിന്ദു ഏകീകൃത രാജ്യം എന്ന് ആയിരുന്നില്ല. രാമ രാജ്യത്തിൻറെ സങ്കൽപം പിന്നീടു അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശാന്തിയും, സമാധാനവും ഐശ്വര്യവും നിറഞ്ഞു നിൽക്കുന്ന നീതി പൂർവ്വമായ ഭരണം നടക്കുന്ന, ജനങ്ങൾ തുല്യതയോടെ വാഴുന്ന , ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് അവസരവും അന്ഗീകാരവും ഉള്ള, ജാതി മത ഭേദമന്യേ ജനങ്ങള് വാഴുന്ന ഒരു മാതൃക സ്ഥാനമായി മാറുന്ന ഒരു രാജ്യമാണ് ആ രാമരാജ്യ സങ്കൽപം. അയോദ്ധ്യ എന്ന രാമന്റെ രാജ്യത്തിൻറെ അർത്ഥം തന്നെ യുദ്ധമില്ലാത്ത രാജ്യം എന്നാണല്ലോ!!

Narendra-Modi.4-PTI

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അയോദ്ധ്യ ഉൾപ്പെടുന്ന മണ്ഡലമായ ഫൈസാബാദിൽ നടന്ന റാലിയിൽ , ആ നാട് ഭരിച്ചിരുന്ന ശ്രീരാമന്റെ , “രാമരാജ്യം” എന്ന ഗാന്ധി കണ്ട ആ സ്വപ്നം ആണ് തന്റെ മനസ്സിൽ ഉള്ളത് എന്നും , അതിനു വേണ്ടിയാണു താൻ യത്നിക്കുന്നത് – എന്നല്ലാതെ അതിലും മഹത്തരമായ മറ്റെന്തുണ്ട് ആ പുണ്യഭൂമിയിൽ നിന്ന് പറയാൻ? അതിനെ വിവാദമാക്കി ആ വിവാദം വോട്ട് ആക്കി മാറ്റാനും , പറഞ്ഞതിനെ വളച്ചൊടിച്ചു മത ഭിന്നത ഉണ്ടാക്കി വിജയം കൊയ്യാൻ കാത്തിരിക്കുന്ന കോണ്‍ഗ്രസ്‌ എന്ന ചോരക്കൊതിയന്മാരോട് ഒന്ന് ചോദിക്കട്ടെ, ഇതേ ഫൈസാബാദിൽ, അയോദ്ധ്യ ഉൾപ്പെടുന്ന ഇതേ മണ്ഡലത്തിൽ 1989 ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കൊണ്ട് അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയും പറഞ്ഞത് അദ്ദേഹവും രാമരാജ്യ സങ്കല്പം നടപ്പിൽ വരുത്താനായിയാണ് അക്ഷീണം ശ്രമിക്കാൻ പോകുന്നത് എന്നാണ്[1]. അന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗം എഴുത്തുകാരൻ മണി ശങ്കർ അയ്യർ ഇപ്പോഴും കോണ്‍ഗ്രസിൽ ഉണ്ടല്ലോ, അയാളോട് ചോദിച്ചു സംശയ നിവൃത്തി വരുത്താവുന്നതാണ് കോണ്‍ഗ്രസിന്‌! ഇന്ന് മോഡി പറഞ്ഞതിനെ വർഗീയവൽക്കരിക്കൻ ശ്രമിക്കുന്നവർ ആദ്യം ആ പ്രസംഗം കേട്ട് മറുപടി പറയട്ടെ. കൂടാതെ അതെ വർഷം നടന്ന രാമക്ഷേത്ര ശിലാന്യാസ ചടങ്ങിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധി ആയി ആഭ്യന്തര മന്ത്രി ബൂട്ടാ സിംഗിനെ പറഞ്ഞയച്ചതും അതെ രാജീവ്‌ ഗാന്ധി തന്നെ. അപ്പോൾ ആ പ്രസംഗവും പിന്നീടു നടന്ന പ്രവൃത്തികളും പ്രീണനമോ , വർഗീയതയോ അല്ല എങ്കിൽ നരേന്ദ്ര മോഡി പറഞ്ഞതിനെ എന്തിനാണ് വെറുതെ വിവാദമാക്കി വോട്ട് ബാങ്ക് പ്രീണനം നടത്താൻ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നത് ?

ഇനി തെരഞ്ഞെടുപ്പു കമ്മീഷനോട് ചോദിയ്ക്കാൻ ഉള്ളത് ഇന്ത്യൻ ഭരണഘടന (Indian Constitutiuon ) എഴുതിയ BR അംബേദ്‌കറും ഹിന്ദു വർഗീയവാദി ഗണത്തിൽ പെടുമോ എന്നാണ്. കാരണം അദ്ദേഹം എഴുതിയ ഇന്ത്യൻ ഭരണണഘടനയിൽ മൂന്നാം അനുഛെദം – (Fundamental Rights) മൗലികാവകാശങ്ങൾ  – ന്റെ മുഖചിത്രം തന്നെ ശ്രീരാമന്റെ ചിത്രമാണ്. അപ്പോൾ തെരഞ്ഞെടുപ്പു വരുമ്പോൾ ചട്ട ലംഘനം ഉണ്ടാവാതിരിക്കാൻ   ഇന്ത്യൻ ഭരണഘടന നിരോധിക്കുമോ എന്നറിയാൻ താല്പര്യം ഉണ്ട് ?? അതോ അത് വരെ ഭരണഘടന മറച്ചു വക്കുമോ, അതോ ഉത്തർപ്രദേശിൽ ചെയ്തത് പോലെ ചാക്കിട്ടു മൂടി വക്കുമോ ?
Bm47eJTCYAArQS1

രാമരാജ്യം ആയില്ലെങ്കിലും ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു നല്ല സുസ്ഥിര ഭരണം കാഴ്ച വക്കാൻ കഴിഞ്ഞത് കൊണ്ടാണ് കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷതോട് കൂടി മുഖ്യമന്ത്രി ആവാൻ അദ്ദേഹത്തിന് സാധിച്ചത്. ജനങ്ങൾക്കിടയിലേക്കു ഇറങ്ങി ചെന്ന് പ്രശ്നങ്ങൾ മനസിലാക്കുവാനും , അതിനു പരിഹാരം കണ്ടെത്താൻ കഴിയുന്നതുമാണ് അദ്ധേഹത്തിന്റെ വിജയം എന്നാണ് ഗുജറാത്തിലെ ജനങ്ങൾ തന്നെ പറയുന്നത്. ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നതു കഴിഞ്ഞ 12 വർഷമായി മോഡി നടത്തിക്കൊണ്ടിരിക്കുന്ന അനവധി നിരവധി വികസന പ്രവർത്തനങ്ങളെ ആണ്. ഭഗവാൻ ശ്രീരാമചന്ദ്രനും അത് പോലെ തന്നെ വേഷ പ്രച്ഛന്നനായി ജനങ്ങളുടെ ഇടയിലൂടെ സഞ്ചരിച്ചു അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അത് പരിഹരിക്കുന്നതിന് പ്രഥമ പരിഗനണന കൊടുത്തിരുന്നത് നമ്മൾ പുരാണ ഗ്രന്ഥങ്ങളിൽ ഇന്നും വയിക്കുന്നതാണല്ലോ? അത് കൊണ്ട് തന്നെ ജനങ്ങൾക്ക്‌ ഭരണാധികാരികളെ സമീപിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്ന ചിന്തയിൽ നിന്നാണ് ഇന്ന് സാധാരക്കാരനും പ്രാപ്യമായ എന്നാൽ ചിലവൊന്നും ഇല്ലാത്ത ഇമെയിൽ സംവിധാനതിലേക്കും, SMS സംവിധാനതിലേക്കും , WIFI സൗകര്യങ്ങൾ, ഗ്രാമങ്ങളിൽ പോലും ഒരുക്കി അതിനു വഴിയൊരുക്കിയത്. അത് വൻ വിജയമാക്കി കൊണ്ട് ജനങ്ങൾ മോഡിയോടു ഐക്യദാർഡ്യം പ്രകടിപ്പിച്ചു. കച്ച് പോലുള്ള ഒരു മരുഭൂമി പ്രദേശത്തെ ജനങ്ങളുടെ ദുരിതം കൃത്യമായി അറിഞ്ഞു അതിനു വേണ്ടി സ്ഥിരമായ ഒരു പരിഹാരം ആയ “വാട്ടർ ഗ്രിഡും , പാനി സമിതിയും ” എല്ലാം ജനങ്ങളും സർക്കാരും തമ്മിലുള്ള ഈ ആശയ വിനിമയ സംവിധാനത്തിന്റെ വിജയം കൂടി ആണ്.

 

ഗാന്ധിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന മദ്യ വിമുക്ത രാജ്യം എന്ന സങ്കൽപം യാഥാർത്ഥ്യം ആയി നിലനില്‍ക്കുന്ന ഭാരതത്തിലെ ഏക സംസ്ഥാനവും ഗുജറാത്ത് തന്നെ. മറ്റുള്ളവർ ഗാന്ധി ദർശനങ്ങൾ ഒക്ടോബര്‍ 2 നും ജനുവരി 30 നും മാത്രം ഓർക്കുമ്പോൾ അത് പ്രവൃത്തി പഥത്തിൽ വരുത്തിയാണ്, ഗാന്ധി കാണിച്ച പാതയിലൂടെ ആണ് സഞ്ചരിക്കുന്നത് എന്ന് നരേന്ദ്ര മോഡി ഓർമ്മപ്പെടുത്തുന്നത്. അല്ലെങ്കിൽ എന്ത് കൊണ്ടാണ് ഗാന്ധിയുടെ Copyright ഉള്ളവരാണ് എന്ന് അഹങ്കരിക്കുന്ന കോണ്‍ഗ്രസ്‌ ഗാന്ധിയുടെ വാക്കുകൾ പിന്തുടർന്ന് കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സമ്പൂർണ്ണ മദ്യനിരോധനം കൊണ്ട് വരാത്തത്? എന്ത് കൊണ്ട് ഗാന്ധിജി പറഞ്ഞതു പോലെ സ്വാതന്ത്ര്യത്തിനു ശേഷം കോണ്‍ഗ്രസ്‌ പിരിച്ചു വിടണം എന്നാ അദ്ധേഹത്തിന്റെ ചെറിയൊരു ആഗ്രഹത്തിനു നേരെ പോലും മുഖം തിരിച്ചു കളഞ്ഞത്? എന്ത് കൊണ്ട് കൃത്യമായി അതെല്ലാം മോഡി നടപ്പാക്കുമ്പോൾ അതിലെല്ലാം വർഗീയത ആരോപിക്കുന്നു ? അദ്ദേഹം മൂലമന്ത്രം പോലെ കൊണ്ട് നടന്നിരുന്ന “വൈഷ്ണവ ജനതോയും, രഘുപതി രാഘവ രാജാറാം” ഒക്കെ കോണ്‍ഗ്രസിന്‌ വർഗീയ പ്രതിബിംബങ്ങൾ ആയത് ??
10245406_500921466700161_2215236458070592667_nമികച്ച ഒരു മാതൃകാ ഭരണം , അതായതു ഗാന്ധിജി സ്വപ്നം കണ്ട ആ സന്തോഷവും സമാധാനവും ഐശ്വര്യവും കളിയാടുന്ന ഒരു ഗാന്ധി ദർശനത്തിലുള്ള ഒരു രാമരാജ്യം ആണ് തന്റെ ലക്ഷ്യം എന്ന് മഹാത്മാ ഗാന്ധിയുടെ നാട്ടുകാരനായ ഒരു മുഖ്യ മന്ത്രി , ദേശീയതയെ പ്രാണനു തുല്യം സ്നേഹിക്കുന്ന ഒരു ഭരണാധികാരി പറഞ്ഞില്ലെങ്കിൽ പിന്നെ ആര് പറയും ? ആ സങ്കൽപം യാഥാർത്ഥ്യമാക്കാൻ ഉള്ള അനിവാര്യമായ തെരഞ്ഞെടുപ്പു വിജയത്തിനായി ഒരു ദിവസം നാലും അഞ്ചും വേദിയിൽ പ്രസംഗിച്ചു അക്ഷീണം യത്നം നടത്തുകയാണ് ശ്രീ നരേന്ദ്ര മോഡി  ഗാന്ധിയുടെ രാമരജ്യത്തെ പറ്റിയുള്ള ചില വരികൾ കുറിച്ച് കൊണ്ട് നിർത്തുന്നു …

 

BY RAMARAJYA I do not mean Hindu Raj. I mean by Ramarajya Divine Raj, the Kingdom of God. For me Rama and Rahim are one and the same deity. I acknowledge no other God but the one God of truth and righteousness.

Whether Rama of my imagination ever lived or not on this earth, the ancient ideal of Ramarajya is undoubtedly one of true democracy in which the meanest citizen could be sure of swift justice without an elaborate and costly procedure. Even the dog is described by the poet to have received justice under Ramarajya. (YI, 19-9-1929, p. 305)

Ramarajya of my dream ensures equal rights alike of prince and pauper. (ABP, 2-8-1934)

 

images (22)     Modi-Syrian-Christian-PTI                            ScreenShot773  article-2307721-193E7D13000005DC-246_634x395

images (23)

Ref:

[1] http://www.primepoint.in/2014/05/invoking-ram-rajya-rajiv-gandhi-to.html