ടൈംസ്‌ നൗ ചാനലിനു സുരാജ് വെഞ്ഞാറന്‍മൂട് ‘പേരറിയാത്തവനോ’ ?

– അര്‍ണാബ് ഗോസ്വാമി ക്ക് ഒരു ആരാധകന്റെ തുറന്ന കത്ത്

 

photo credits: Outlook india magazone

photo credits: Outlook magazine


പ്രിയപ്പെട്ട അര്‍ണാബ്,

ആദ്യം അങ്ങയുടെ ഓര്‍മ്മ പുതുക്കാനായി ഒരു ഫ്ലാഷ്ബാക്ക്.. വര്‍ഷം 2004… ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ നിമിഷങ്ങള്‍ മാത്രം .. എങ്ങനെ എന്നറിയില്ലെങ്കിലും മികച്ച നടന്റെ ട്രാക്കില്‍ ഒരു മസില്‍ പെരുപ്പിച്ച ചോക്ലേറ്റ് ബോയ്‌ ഉണ്ടായിരുന്നു സൈഫ് അലി ഖാന്‍!! ” ഹം തും ” എന്ന ഒരു മരംചുറ്റി പ്രണയ കഥയില്‍ റാണി മുഖര്‍ജിയുമായി കൊഞ്ചി കൊഴഞ്ഞ സൈഫ്.. കൂടെ ഓടുന്നത് മാധവന്‍, ഗുജറാത്തിലെ ദുരന്തത്തില്‍ നിന്നും കര കയറിയ ഒരു കുട്ടിയെ മാറോടണച്ചു, കുടുംബത്തില്‍ സ്വന്തം മകനായി സ്വീകരിച്ചതിനു ശേഷം അവനെ നഷ്ട്ടപെട്ട അച്ഛന്റെ ദയനീയത, ‘കാഴ്ച’ എന്നാ മഹത്തായ സൃഷ്ട്ടിയിലൂടെ തിയേറ്റര്‍ സ്ക്രീനില്‍ അഭിനയിച്ചു, കാണാന്‍ ഇരുന്നവരെ മുഴുവന്‍ വിതുംബിപ്പിച്ച അഭിനയ സാമ്രാട്ട് മമ്മൂട്ടി..!! ഒടുവില്‍ അവാര്‍ഡ്‌ നിര്‍ണ്ണയം വന്നപ്പോ സൈഫ് അലി ഖാന്‍ ജയിച്ചു. ചോദിച്ചപ്പോ ശശി കപൂറിന്റെ പഴയ ഡയലോഗ് ” മേരെ പാസ് മാ ഹേ “. അതേ, അവാര്‍ഡ്‌ ജൂറിയില്‍ സൈഫിന്റെ അമ്മ ശര്‍മിളയും അംഗം ആയിരുന്നു. അവാര്‍ഡ്‌ എങ്ങനെ മമ്മൂട്ടി യുടെ കയ്യില്‍ നിന്ന് പോയി എന്നതിന് രണ്ടു സിനിമകളും മുഴുവന്‍ arnab-goswami-040312-bp-07-1കാണണം എന്ന് നിര്‍ബന്ധം ഇല്ല, രണ്ടിന്‍റെയും ട്രെയിലര്‍ മാത്രം കണ്ടാല്‍ മതിയാകും ഏതൊരു പ്രേക്ഷകനും. ഒരു പക്ഷെ നോര്‍ത്ത് ഇന്ത്യന്‍ സിനിമാ ആരാധകര്‍ തന്നെ മൂക്കത്ത് വിരല്‍ വച്ച നിമിഷം.! സൈഫിനോ?? അവാര്‍ഡോ???

ഇതൊക്കെ പറയാന്‍ കാരണം ഇന്ന് ടൈംസ്‌ നൌ ചാനലില്‍ നാഷണല്‍ അവാര്‍ഡ്‌ വിതരണം കണ്ടു കഴിഞ്ഞപ്പോ ആണ്..! അവഗണനകള്‍ നേരിടുമ്പോള്‍ പ്രാദേശികവാദം ആര്‍ക്കും തോന്നാം എവിടെയും എപ്പോഴും തോന്നാം  അത് പോലെ ആണ് ഇതും ! മലയാളികളെ ഹാസ്യം കൊണ്ട് ചിരിപ്പിച്ച നമ്മുടെ സുരാജ് മലയാളിക്ക് അഭിമാനം ആയി അവാര്‍ഡ്‌ വാങ്ങുന്ന ദൃശ്യം കാണാന്‍ മലയാളികള്‍ക്ക് ടൈംസ്‌ നൌ തന്നത് മറ്റൊരു ട്രാജഡി ആയിരുന്നു. മലയാളികള്‍ ആയ സുരാജും, ബിജു ദാമോദറും രാഷ്ട്രപതിയുടെ കയ്യില്‍ നിന്നു അവാര്‍ഡുകള്‍ വാങ്ങുന്ന രംഗം മാത്രം കാണിച്ചില്ല .. പ്രേക്ഷകനെ, വടക്കേ ഇന്ത്യന്‍ ഗോസായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മദ്രാസികള്‍ക്ക് അവാര്‍ഡ്‌ കിട്ടുന്നത് കാണിക്കാതെ പ്രാദേശിക വാദം കത്തിക്കുക തന്നെ ആണ് ലക്ഷ്യം . ലോകത്തെ മൊത്തമായി ഉപദേശിച്ചു നന്നാക്കാന്‍ കൊടി പിടിച്ചിറങ്ങിയ അര്‍ണാബ് ഗോസാമിയും ടൈംസ്‌ നൌ ചാനലും കാണിച്ചത് നെറികേടിന്റെ അങ്ങേയറ്റമാണ് . മികച്ച നടന് അവാര്‍ഡ്‌ കിട്ടുന്നത് കാണിക്കാതെ എന്ത് പ്രക്ഷേപണം ആണ് ടൈംസ്‌ നൌ കാണിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല.. എന്നാല്‍ സുരാജിന്‍റെ കൂടെ അവാര്‍ഡ്‌ പങ്കിട്ട രാജ് കുമാര്‍ റാവുവിന്‍റെ അവാര്‍ഡ്‌ വാങ്ങാല്‍ രണ്ടും മൂന്നും തവണ കാണിക്കാന്‍ ഗോസാമി മറന്നിട്ടില്ല. കൂടെ രാജ്കുമാറിന്റെ ഒരു രണ്ട് മിനുട്ട് പ്രതികരണവും പ്രക്ഷേപണം ചെയ്തു. ഒരു പക്ഷെ ശിവാജി ഗണേശന്‍ മുതല്‍ കമലാഹാസന്‍ വഴി മമ്മൂട്ടിയും മോഹന്‍ലാലും അവാര്‍ഡുകള്‍ വാരിക്കൂട്ടി തെന്നിന്ത്യയിലേക്ക് കൊണ്ട് വന്നത് കൊണ്ട് ആയിരിക്കുമോ ഗോസാമിക്കും  മാധ്യമങ്ങള്‍ക്കും ഈ കുശുമ്പ്? അതോ സുരാജിന്റെ തൊലി കറുത്തതും, സിക്സ് പാക്ക് അല്ലാത്തതുമാണോ പ്രശ്നം ?? തെക്കേ ഇന്ത്യ പ്രത്യേകിച്ച് മലയാളി എന്ന് കേട്ടാല്‍ മക്കളെയും മരുമക്കളെയും മാത്രം വച്ച് കോടികള്‍ കൊണ്ട് പടം പിടിക്കുന്ന ബോളിവൂഡിനു പണ്ടേ പേടിയാണ്. ഹിന്ദിയില്‍ പാടി ജനമനസ്സ് കീഴടക്കുവാന്‍ തുടങ്ങിയപ്പോള്‍ യേശുദാസിനെ ഓടിച്ച കഥകള്‍ ആരും മറന്നിട്ടും ഇല്ല.! എന്തായാലും അവാര്‍ഡ്‌ ഇങ്ങോട്ട് തരാന്‍ മടിക്കുന്ന ജൂറികളും ബോളിവുഡ് എന്ന ഇട്ടാവട്ടം  ഇന്ത്യന്‍ സിനിമാ കുത്തകയും ഒന്ന് ഓര്‍ക്കണം, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ ആയി മസില്‍ കൊണ്ട് അഭിനയിക്കുന്ന നടന്മാര്‍ നൂറു കോടി ക്ലബ്ബും കളക്ഷനും കൊണ്ട് നെഞ്ചു വിരിക്കുന്നത്‌  തെന്നിന്ത്യന്‍ സ്ക്രിപ്റ്റും കഥയും കൊണ്ടാണെന്ന് മറക്കരുത്..! മലയാളി തന്നെ ആയ പ്രിയദര്‍ശന്‍ റാം ജി റാവു സ്പീക്കിംഗ് ഹിറ്റ്‌ ആകിയപ്പോള്‍ തുടങ്ങിയ ശീലം ആണ് വടക്കേ ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക്‌ അത്. ഗജിനിയും തെലുഗു ഹിറ്റുകളും വഴി പോക്കിരിയിലൂടെ അടുത്താഴ്ച റിലീസിന് കാത്തിരിക്കുന്ന തുപ്പാക്കിയുടെ ഹിന്ദി, കൂടാതെ ഇരുപതില്‍ കൂടുതല്‍ റീമേക്ക് പടങ്ങള്‍ ഒരുങ്ങുന്നു പോരാത്തതിന് ബോളിവുഡ് സംവിധായകരും നടന്മാരും വലയുമായി തെന്നിന്ത്യന്‍ സിനിമകളുടെ റിലീസ് കാത്തിരിക്കുന്നു ചാടിപ്പിടിക്കാന്‍..! അതുകൊണ്ട് അര്‍ണാബും ടൈംസ്‌ നൌ ചാനലും മനസിലാക്കേണ്ടത് ബോളിവുഡ് ഇന്ന് ശ്വാസം കഴിക്കുന്നതും പണം വാരുന്നതും തെന്നിന്ത്യന്‍ ആശയങ്ങള്‍ ആണ് അത് മറന്നു കുറെ വംശ വെറിയന്‍മാരേ  സന്തോഷിപ്പിക്കാന്‍ തെന്നിന്ത്യക്കാരോട് ചെയ്ത തെറ്റ് തന്നെ ആണ് മികച്ച നടന്‍ ആയ സുരാജിനെ കാണിക്കാത്തതിലൂടെ ചെയ്തത്. ടൈംസ്‌ നൌ, മറക്കില്ല മലയാളികള്‍ ഇത്.!

ടൈംസ്‌ നൗ സുരാജ് അവാർഡ്‌ വാങ്ങുന്നത് എഡിറ്റ്‌ ചെയ്തു മാറ്റിയ വീഡിയോ ഇവിടെ കാണാം 

http://www.timesnow.tv/videoshow/4453815.cms

സ്പെഷ്യല്‍ നോട്ട് ടു യു, മിസ്റ്റര്‍. അര്‍ണാബ് ഗോസ്വാമി : ഇന്ത്യയിലെ എല്ലാ പ്രശ്നവും സ്വന്തം തോളില്‍ ചുമന്നു തെളിവുകളും വാഗ്വാദങ്ങളും ആയി യുദ്ധം ചെയ്തു എല്ലാവരുടെയും പത്തി മടക്കുന്ന താങ്കളുടെ ഒരു ആരാധകന്‍ ആണ് ഞാന്‍. എന്നാല്‍ ഇന്ന് തെന്നിന്ത്യന്‍ സിനിമാ വിഭാഗത്തോടും മലയാളികളോടും കാണിച്ച പ്രാദേശിക വാദത്തിന്റെ കാരണം മലയാളികള്‍ ചോദിച്ചാല്‍ താങ്കള്‍ക്കും, താങ്കളുടെ ചാനലിനും തലതാഴ്ത്തേണ്ടി  വരും.

എന്ന്  സ്നേഹപൂര്‍വ്വം ആരാധകന്‍ പ്രദീപ് മൊടത്തറ

 

Dear Arnab Goswamy,

This is an open letter to you from one of your ardent fan. Let me take you to a flash back first. it was in 2004, National film awards were about to announce. Stiff competition was on for best actor award between chocolate boy Saif Ali khan and vetaran actor Mammootty. Saif in ‘Hum Tum’, versus Mammootty in ‘kazhcha’.. You don’t have to see both the movies, hust the trailor is enough to decide whom should be given the award. When announced it was Saif Ali khan, no wonder ‘Sharmila Tagore’ was the Jury.. It reminded of Shashi kapoor dialogue.. ‘Mere pas mama hein’.. Even bollywood was shell shocked to hear, best actor award for saif??

Why I reminded you all these is because of an event I watched in your esteemed channel, Times Now. The hon. president was giving away awards to winners of 61st National Film awards. As a proud malayali I was waiting to see one of the best actor awardee Mr. Suraj receiving it from the president. Sadly your channel decided yo edit that part out. Where as the co-awardee for best actor, Rajkumar Rao was shown repeatedly, and even his response was telecasted. Suraj was not visible even in one frame. Is that you and other north indian media jealous of south indian film industry, which kept bagging the awards through Sivaji Ganesan to Kamal hassan to Mammootty to Mohanlal? or is that because Mr. Suraj looks dark and don’t have a six-pack tummy? I understand the fear of bollywood, which is sustaining it’s business by mostly remaking south indian films these days. What your channel has done today to please bollywood, and north indian lobby is clear case of regionalism, and even racism. Malayalees are not going to forgive you for this, we demand an apology from you.

Dear Mr. Goswamy, I have been an ardent fan of you. I adored your arrogance and debates with proofs forcing all others bend their head in front of you. But today, If I asked you why you edited out a south indian actor, while showing co-awardee in detail, you and your channel will have to put you head down is shame!!

Your fan, Pratheep Modathara.