രാമായണം പ്രശ്നോത്തരി – 2014

 rama-quiz-27

 

പ്രശ്നോത്തരിയുടെ നിയമാവലി വായിക്കാം.. 

ഉത്തരം കമന്റായി എഴുതുക. ചോദ്യ നംബർ ഉത്തരത്തിനു മുന്നിലായി ഇടേണ്ടതാണ്.. 

 

ഇന്നത്തെ ചോദ്യം

 കർക്കിടകം – 27(12- 08 – 2014)

 
Q27. ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രത്താല്‍ മോഹാല്‍സ്യപ്പെട്ട രാമ-ലക്ഷമണന്‍മാരെയും, വാനരസേനയേയും രക്ഷിക്കാന്‍ ഹനുമാനോട് ഹിമാലയത്തില്‍ നിന്നും കൊണ്ടുവരാന്‍ പറഞ്ഞ നാലു ഔഷധ സസ്യങ്ങളുടെ പേരെന്തൊക്കെയാണ്?


മുന്‍ ചോദ്യങ്ങള്‍

 കർക്കിടകം – 26(11- 08 – 2014)


Q26. ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതിന്റെ മേല്‍നോട്ടം വഹിച്ചത് ഏത് വാനരശ്രേഷ്ഠന്‍ ആയിരുന്നു?

കർക്കിടകം – 25(10- 08 – 2014)

Q25. സീതയെ തിരിച്ചു നല്‍കി രാമനോട് മാപ്പ് പറയണം എന്ന് രാവണനോട് ആവശ്യപ്പെട്ട അനിയന്റെ പേരെന്ത്?

കർക്കിടകം – 24(09- 08 – 2014)

Q24. ശ്രീരാമനുള്ള അടയാള മുദ്രയായി എന്താണ് സീത ഹനുമാന്റെ കൈവശം കൊടുത്തയക്കുന്നത്?

കർക്കിടകം – 23(08- 08 – 2014)

Q23. രാമായണത്തിലെ കാണ്ഡങ്ങള്‍ക്ക് പൊതുവെ കഥാസന്ദര്‍ഭത്തിന്റെ പേരാണ് നല്കിയിരിക്കുന്നത്. എന്നാല്‍ സുന്ദരകാണ്ഡം അതില്‍ നിന്നും വ്യത്യസ്തമായിരുക്കുന്നത് എന്തു കൊണ്ട്?

കർക്കിടകം – 22(07- 08 – 2014)

Q22. സീതയെ തട്ടിക്കൊണ്ടു പോയിരുക്കുന്നത് ലങ്കാധിപതി ആയ രാവണന്‍ ആണെന്നും, ലങ്ക എവിടെ ആണെന്നും ഹനുമാനടങ്ങുന്ന വാനരസേനക്ക് പറഞ്ഞു കൊടുക്കുന്നത് ആരാണ്??

കർക്കിടകം – 21(06- 08 – 2014)

Q21. സീതാന്വേഷണത്തിനായി സുഗ്രീവന്‍ തെക്കുഭാഗത്തേക്ക് അയച്ച വാനര സേനയുടെ തലവന്‍ ആരായിരുന്നു??

കർക്കിടകം – 20(05- 08 – 2014)

Q20. ബാലിയെ പേടിച്ച് സുഗ്രീവന്‍ താമസിച്ചിരുന്ന പര്‍വ്വതത്തിന്റെ പേരെന്താണ്?

കർക്കിടകം – 19(04- 08 – 2014)

Q19. പഞ്ചവടിയിലേക്ക് രാമ-ലക്ഷ്മണന്‍മാരുമായി യുദ്ധത്തിനു വന്ന ശൂര്‍പ്പണഖയുടെ സഹോദര – രാക്ഷസന്‍ മാരുടെ പേരെന്ത്?

കർക്കിടകം – 18 (03- 08 – 2014)

Q18. അഗസ്ത്യ മുനിയുടെ ഉപദേശ പ്രകാരം പഞ്ചവടിയിലേക്ക് യാത്ര തിരിച്ച രാമ-സീതാ-ലക്ഷ്മണന്, വഴിമധ്യേ മുഴുവന്‍ പക്ഷി മൃഗാദികളുടേയും വംശപരമ്പര പറഞ്ഞു കൊടുക്കുന്നതാരാണ്??

കർക്കിടകം – 17 (02- 08 – 2014)

Q17. ആശ്രമത്തില്‍ ശല്ല്യം ചെയ്യുന്ന കാട്ടുമൃഗങ്ങളേ ഒന്നും ചെയ്യേണ്ടതില്ല എന്നും, കഴിയുമെങ്കില്‍ ദണ്ഡകാരണ്യ ത്തിലെ രാക്ഷസന്‍മാരെ ഒതുക്കിത്തന്നാല്‍ മതി എന്നും ശ്രീരാമനോടു് പറയുന്ന മഹര്‍ഷിയുടെ പേരെന്ത്?

കർക്കിടകം – 16 (01- 08 – 2014)

Q16. വനവാസാരംഭത്തില്‍ സീതക്ക്, ഒരുത്തമ ഭാര്യയുടെ കടമകളേ പറ്റി ഉപ്ദേശിച്ച താപസ്വിനി ആരായിരുന്നു?

കർക്കിടകം – 15 (31- 07 – 2014)

Q15. ശ്രീരാമനെ അയോദ്ധ്യയിലേക്ക് തിരിച്ചു കൊണ്ടു പോകാന്‍ വന്ന ഭരതന്റെ വാദങ്ങളൊന്നും രാമന്‍ അംഗീകരിക്കാതിരുന്നപ്പോള്‍, നാസ്തിക വാദങ്ങളുയര്‍ത്തുന്ന (സത്യം പാലിക്കണമെന്നില്ല എന്നിങ്ങനെ) ബ്രാഹ്മണന്റെ പേരെന്താണ്??

കർക്കിടകം – 14 (30- 07 – 2014)

Q14. വനവാസമാരംഭിച്ച ശ്രീരാമന്‍, ആദ്യ ആശ്രമം/കുടീരം നിര്‍മ്മിച്ച ചിത്രകൂടം ഏത് നദിയുടെ തീരത്താണ്?

കർക്കിടകം – 13 (29- 07 – 2014)

Q13. ശത്രുഘ്നന്റെ മാതുല ഗൃഹം/രാജ്യം (അമ്മയുടെ രാജ്യം) ഏതാണ്?

കർക്കിടകം – 12 (28- 07 – 2014)

Q12. ദശരഥന് പുത്രശോകത്താല്‍ മരണം വരിക്കേണ്ടി വരും എന്ന ശാപം ലഭിക്കാന്‍ കാരണമെന്തായിരുന്നു?

കർക്കിടകം – 11 (27- 07 – 2014)

Q11. തങ്ങളുടെ വനവാസത്തിന്റെ തുടക്കത്തില്‍ തന്നെ ശ്രീരാമനും സീതയും ലക്ഷമണനും ആദ്യം സന്ദര്‍ശിക്കുന്ന ആശ്രമം ഏതാണ് (ആരുടേതാണ്)??

കർക്കിടകം – 10 (26- 07 – 2014)

Q10. കോസലരാജ്യത്തെ മൂന്നു പ്രധാന നദികള്‍ കടന്ന ശേഷമാണ് ശ്രീരാമനും സംഘവും നിഷാദ രാജാവായ ശ്രീ ഗുഹനെ കണ്ടുമുട്ടുന്നത്. ഏതൊക്കെയാണ് ആ നദികള്‍??


കർക്കിടകം – 9 (25- 07 – 2014)

Q9. “ചക്ഷു:ശ്രവണഗളസ്ഥമാം ദർദ്ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ, കാലാഹിനാ പരിഗ്രസ്തമാം ലോകവുമാലോലചേതസാ ഭോഗങ്ങൾ തേടുന്നു” – അദ്ധ്യാതമരാമായണം കിളിപ്പാട്ടിലെ ഈ വരികൾ ആര് ആരോട് പറയുന്നതാണ്??

കർക്കിടകം – 8 (24- 07 – 2014)

Q8. ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യുന്നത് തടയണമെന്ന് കൈകേയിയെ ഉപദേശിച്ച ദാസിയുടെ പേരെന്ത്?

കർക്കിടകം – 7 (23 – 07 – 2014)

Q7. വെല്ലുവിളി സ്വീകരിച്ച്, വൈഷ്ണവ ചാപം കുലച്ച്, ഭാർഗ്ഗവരാമന്റെ അഹങ്കാരം തീർത്ത ശേഷം, ശ്രീരാമദേവൻ ആർക്കാണ് ആ മഹത്തായ വൈഷ്ണവ ചാപം നൽകിയത്?

 
കർക്കിടകം – 6 (22- 07 – 2014)

Q6. സീതാസ്വയംവര സമയത്ത്, മിഥിലാരാജനായ ജനകന്റെ രാജഗുരു/കുലഗുരു ആരായിരുന്നു??

 

കർക്കിടകം – 5 (21- 07 – 2014)

Q5. ശ്രീരാമ പാദസ്പര്‍ശത്താല്‍ മോക്ഷം ലഭിക്കുന്നതുവരെ ഒരു കല്ല് ആയിരിക്കുവാന്‍ അഹല്യയെ ശപിച്ച മഹര്‍ഷിയുടെ പേരെന്ത്??

കർക്കിടകം – 4 (20- 07 – 2014)


Q4. വിശ്വാമിത്ര മഹര്‍ഷി അമാവാസി ദിനത്തില്‍ നടത്തി വന്നിരുന്ന യാഗം മുടക്കാനെത്തിയ അസുരന്‍മാരുടെ പേരെന്തായിരുന്നു?

കർക്കിടകം – 3 (19- 07 – 2014)

Q3. പുത്ര കാമേഷ്ടി യാഗം നടത്താന്‍ രാജഗുരുവായ വസിഷ്ഠന്റെ നിര്‍ദ്ദേശാനുസരണം ദശരഥ മഹാരാജാവ് ക്ഷണിച്ചു വരുത്തിയ യുവ താപസന്റെ പേരെന്താണ്?

കർക്കിടകം – 2 (18- 07 – 2014)

Q2. പൂര്‍വാശ്രമത്തില്‍ രത്നാകരന്‍ എന്ന കൊള്ളക്കാരനായിരുന്ന വാല്മീകിക്ക് ആരാണ് രാമമന്ത്രം ഉപദേശിച്ചതും, രാമായണം എഴുതാന്‍ പ്രേരിപ്പിച്ചതും?

കർക്കിടകം -1 (17 – 07 – 2014)


Q1. ഏതു നദിയുടെ തീരത്താണ് അയോദ്ധ്യാ സ്ഥിതി ചെയ്യുന്നത്? 
a. അദ്ധ്യാത്മ രാമായണത്തിൽ എന്താണ് ആ നദിയുടെ പേര്? 
b. ഇപ്പോൾ എന്തു പേരിലാണ് ആ നദി അറിയപ്പെടുന്നത്??  

Leave a Reply

Your email address will not be published. Required fields are marked *

three × 2 =