ശബരിമല അയ്യപ്പനെ വിഴുങ്ങുന്ന സഭ

13769594_1743961902558538_290669611754163202_n

— റിജു ഭാരതീയന്‍ — 

ഭാരതത്തില്, സഭയുടെ അളവില്ലാത്ത ക്രൂരതകളെ വെള്ളപൂശാനും, വിശുദ്ധവല്ക്കരിക്കാനും ക്രിസ്തീയ സഭകളും ഉപജാപക സംഘവും നടത്തുന്ന ശ്രമങ്ങള് അധികമൊന്നും ചർച്ച ആയില്ലെങ്കിലും ഇങ്ങനെ ഒരു കുല്സിത ശ്രമം നൂറ്റാണ്ടുകളായി ഇവിടെ നടക്കുന്നതിനെ കുറിച്ചു ഇവിടത്തെ ജനതയിലെ ചെറിയോരു ന്യൂനപക്ഷത്തിന് ബോധമൂണ്ട്., സഭയുടെ നീക്കങ്ങളെ കുറിച്ചു പൂര്ണ്ണ ബോധമുണ്ടായിരുന്ന ഗാന്ധിജി കൊല്ലപ്പെട്ടത് സ്വതന്ത്ര ഭാരതത്തില്‍ സഭയുടെ അപനിർമ്മിതികൾക്ക് തടയിടാനുള്ള ശ്രമങ്ങൾക്ക് ഒരു ജനകീയ മുഖം നേടുവാൻ വലിയൊരു വിലങ്ങുതടിയായി ഇന്നും നിലനില്‍ക്കുന്നു. ഉപജാപക സംഘങ്ങളെ മുന്നില് നിര്ത്തി സഭ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ കുറിച്ചു നാം അറിയേണ്ടതുണ്ട്, അതിനെ കുറീച്ചു സമൂഹത്തില് ചര്ച്ച ആവേണ്ടതുണ്ട്

ക്രിസ്ത്യന് സഭയുടെ മാപ്പ് അര്ഹിക്കാത്ത ക്രൂരതയാണ് നമ്മുടെ സംസ്കാരത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും നമുക്ക് പോലും മനസ്സിലാവാത്ത വിധത്തില് അവയെ വളച്ചൊടിച്ചു തങ്ങളുടെ മതപരിവര്ത്തന രസവാദത്തിന് ഉതകുന്ന വിധത്തില് നിര്മിച്ചത്. ഭാരതീയരുടെ തത്ത്വശാസ്ത്ര ഗ്രന്ഥങ്ങളായാലും, ഭാരതത്തില് ജനിച്ച മഹാരഥന്മാരുടെ കാലഘട്ടങ്ങളായാലും, ഭാരതത്തില് ഉണ്ടായിരുന്ന ഉന്നതിയുടെ ഉദാഹരണങ്ങളായ അറിവുകളും ഒക്കെയും വളച്ചൊടിക്കയും നശിപ്പിക്കയും ചെയ്തത് ക്രിസ്ത്യന് സഭകളാണ്. ഭാരത ചരിത്രത്തിലെ ചങ്ങലക്കണ്ണികളെ ഒരിക്കലും അടുക്കാനാവാത്ത വിധം അകറ്റിയത് ഇക്കൂട്ടരാണ്.തന്റെ കര്‍ത്തവ്യ ലക്ഷ്യങ്ങളെ കുറീച് മാക്സ് മുള്ളര്‍ തന്നെ വിശദീകരിക്കുന്നതായി നമുക്ക് കാണാം.

ഹിന്ദു ജനതയുടെ കണ്ണിലുണ്ണി ആയ ശബരിമല അയ്യപ്പന്റ്റെ ചരിത്രത്തെ വികൃതമാക്കുന്നതിനു ക്രിസ്തീയ സഭകള് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നു എന്നുള്ളത് ഭീതിജനകമായimage9 കാര്യമാണ്. അത് പ്രോല്സാഹിപ്പിക്കാന് മുൻപന്തിയിൽ സമൂഹത്തില് സ്വീകാര്യതയുള്ള പലരും മുന്നോട്ട് വരുന്നത് നമ്മുടെ ചരിത്ര സാംസ്കാരിക ബോധത്തിന്റെ അപര്യാപ്തതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

ശബരിമലയെ കുറിച്ചുള്ള വിവിധ ചരിത്ര വാദങ്ങൾ :

ശബരിമലയുമായ് ബന്ധപ്പെട്ട് പല ചരിത്ര വാദങ്ങളും കാണാം.

പ്രശസ്ത ആയുർവേദ ഭിഷ്വഗരനും പണ്ഡിതനുമായ സ്വാമി നിർമലാനന്ദ ഗിരി അവർകൾ, ശബരിമല ക്ഷേത്രത്തിലെ ഔഷധ ഗുണമുള്ള അയ്യപ്പ വിഗ്രഹം അവിടെ നിന്നു മോഷ്ടിക്കപ്പെട്ടു എന്നുള്ള അഭിപ്രായം പങ്കുവെച്ചതായി കാണാം. അദ്ദേഹത്തെ പോലെ ഉള്ള വിഗഹവീക്ഷണം ഉള്ളവര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നതിലെ ചരിത്ര സാധുത നാം പരിശോധിക്കേണ്ടിയിരിക്കുന്നു.

മറ്റൊരു വാദമാണ്, 1079 – ആണ്ടിലെ മകരവിളക്ക് സമയത്തു ക്ഷേത്രം കത്തിപ്പോയി എന്നും, ആ സമയത്തു ക്ഷേത്രം വെറും ഓലകൊണ്ടു പൊതിഞ്ഞ ക്ഷേത്രമായിരുന്നു എന്നും, അന്ന് തിരുവിതാം കൂർ മഹാരാർജാവായ ശ്രീ മൂലം തിരുന്നാൾ, ക്ഷേത്രം പുതുക്കി പണിയാൻ ആവശ്യപ്പെട്ടപ്പോ, കൊച്ചമ്മൻ മുതലാളി ഇതു ഏറ്റെടുത്തു എന്നും, കൊല്ലത്തു വച്ചു ശബരിമല ക്ഷേത്രം പുനർ നിർമിച്ചു തുടങ്ങി എന്നും, 1082 ആം ആണ്ടിൽ കൊച്ചമ്മൻ മുതലാളി നിര്യാതനായി എന്നും, അതിനു ശേഷം വടക്കേ തലയ്ക്കൽ കത്തനാർ ഇതിനു നേതൃത്വം നൽകി എന്നും ക്ഷേത്ര നിർമാണം പൂർത്തീകരിച്ചുവെന്നും, അന്ന് ക്രിസ്ത്യാനിയായ കൊച്ചമ്മൻ മുതലാളി ഇല്ലായിരുന്നെങ്കിൽ ശബരിമല ഇന്ന് നാം കാണില്ലായിരുന്നു എന്നും സഭ വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇതു തൊണ്ട തൊടാതെ വിഴുങ്ങി പ്രചരിപ്പിക്കാൻ ഹിന്ദു നാമധാരികൾ തന്നെയാണ് മുൻപിൽ ഉള്ളത് എന്നുള്ളത് എടുത്തു പറയേണ്ടത് വസ്തുതയാണ്.

വെളുത്തച്ചന് :-

സഭ ഏറ്റവുമൊടുവില്‍ ഹിന്ദു ജനതയില്‍ അടിച്ചേല്‍പ്പിക്കുന്ന പുതിയ ചരിത്ര നിര്‍മിതിയാണ് വെളുത്തച്ചന്‍ എന്ന വിദേശിയും അയ്യപ്പനും തമ്മിലുള്ള ബന്ധം. അർത്തുങ്കൽ പള്ളി സമർപ്പിക്കപ്പെട്ടിരിക്കുന്നത് സി. ഇ. 256 ൽ ഫ്രാൻസിൽ ജനിച്ച സെബസ്ത്യാനോസ് എന്ന കത്തോലിക്കാ വിശുദ്ധന്റെ പേരിലാണ്. ഫ്രാൻസിൽ ജനിച്ച് ഇറ്റലിയിൽ മരിച്ച ഇദ്ദേഹം ഒരിക്കൽപോലും ശബരിമലയോ, പന്തളമോ എന്തിന് ഇപ്പറഞ്ഞ അർത്തുങ്കൽ പോലുമോ സന്ദർശിച്ചിട്ടില്ല. അതുകൊണ്ട് ഈ വെളുത്തച്ചന് (സെബസ്ത്യാനോസ് ) അല്ല സഭ പ്രോപ്പഗേറ്റ് ചെയ്യുന്ന വെളുത്തച്ചന് എന്നു നമുക്ക് ഉറപ്പിക്കാം.
വെളുത്തച്ചൻ ആര് എന്നതിൽ അവ്യക്തത നില നില്ക്കുന്നത് കൊണ്ടും, വെളുത്ത എന്ന പേര് ചീരപ്പന്‍ ചിറ കളരിയുമായി ആണ് ബന്ധമുള്ളത് എന്നുള്ളത് കൊണ്ടും, ആലങ്കാട്ടെ തലമുറകള്‍ക്ക് അറിയാവുന്നത് ഒരു അരയനെ കുറീച് മാത്രമാണു എന്നുള്ളതും ,ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി സഭ ഒന്നിൽ കൂടുതൽ തവണ അധിനിവേശം നടത്താൻ ശ്രമിച്ചു പരാജയപ്പെട്ടത് കൊണ്ടും വെളുത്തച്ചൻ എന്ന സമീപ കാല ചരിത്ര നിർമ്മിതിയെ സഭയുടെ വീര്യമേറിയ കുടില തന്ത്രങ്ങളിൽ ഒന്നായി തന്നെ കാണേണ്ടതുണ്ട് . അധിനിവേശത്തിന്റ്റെ ജീവിക്കുന്ന തെളിവുകളായി ശബരിമല പൂര്ണ്ണമായും അഗ്നിക്കിരയാക്കിയതും, നിലക്കലും, സൈന്റ് തോമസും നമ്മൂടെ മുന്പിലുണ്ട്.. അയ്യപ്പന്റെ പൂങ്കാവനത്തില് പള്ളി പണിയാന് എല്ലാ സന്നാഹങ്ങളും ഒരുക്കിയവര് ഇന്നൊരു വെളുത്തച്ചനെയും, കൊച്ചമ്മന്‍ മുതലാളിയെയും ചെര്‍ത്ത് “ മതേതരത്വം” കൊണ്ട് വരുന്നെങ്കിൽ അത് വെറും മത സൌഹാർദ്ദം മാത്രമായി കാണണം എന്നാണോ സഭ പറഞ്ഞു വരുന്നത്? .
ഇത്തരം ചരിത്ര നിര്മിതികള് ഒക്കെയും ഹിന്ദുക്കള് സാര്വദേശീയ സാഹോദര്യത്തിന്റെ വക്താക്കളാണ് എന്നു സ്ഥാപിക്കാന് സഹായിക്കുമെന്നാണ് സഭയുടെ തന്ത്രങ്ങള്‍ അറിഞ്ഞവരും അറിയാത്തവരും ഹിന്ദുക്കളുടെ ഇടയില് പ്രചരിപ്പിക്കുന്നത്. സര്വ്വ ധര്മ സമഭാവന ഉദ്ഘോഷിക്കുന്ന ഹിന്ദു ധര്‍മം തെറ്റാണ് എന്നുംഹിന്ദു ദേവതമാരെ ചെകുത്താന്മാരായും പിശാചുക്കളായും ചിത്രീകരിക്കുന്ന സഭകളില് നിന്നും ഹിന്ദു സംസ്കാരത്തിന്റെ മഹാമനസ്കത തെളിയിക്കാൻ സര്ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടോ? ഇത്രയും നൂറ്റാണ്ടുകളുടെ പീഢനങ്ങളും അടിച്ചമര്ത്തലും അനുഭവിച്ച ഹിന്ദു ജനതയ്ക്ക് ഇത്തരം ചരിത്ര നിര്മിതികളുടെ ആവശ്യമുണ്ടോ തങ്ങളുടെ മനസ്സിന്റെ വിശാലത തെളിയിക്കാന്?

ശബരിമലക്കെതിരെ സ്വതന്ത്ര ഭാരതത്തില്‍ നടന്ന ആക്രമങ്ങള്‍

1950 ലെ തീവെപ്പ് :-

1950 ഇടവമാസത്തില് ഭാരതത്തിലെ ഹിന്ദുക്കളെ ഞെട്ടിച്ചുകൊണ്ടു ആ വാര്ത്ത പുറത്തു വന്നു. ശബരിമല ക്ഷേത്രം പൂര്ണമായും അഗ്നിക്കിരയാക്കിയിരിക്കുന്നു. ശബരിമല ശാസ്താവിന്റെ മൂര്ത്തീയെ വെട്ടി തുണ്ടം തുണ്ടമാക്കിയിരിക്കുന്നു. ഈ വിഷയത്തെ കുറിച്ചു അന്വേഷിച്ച കെ കേശവമേനോന് റിപ്പോര്ട്ടില് ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തെ പറ്റി പറയുന്ന ഭാഗം:
“വിഗ്രഹം ഉടഞ്ഞു കാണപ്പെട്ടു, തലയും ഇടതു കൈപ്പത്തിയും വിരലുകളും ഛേദിക്കപ്പെട്ടിരുന്നു, വിഗ്രഹത്തിന്റെ മുഖത്തും നെറ്റിയിലും വെട്ടിന്റെ പാടുകള് കാണാനുണ്ടായിരുന്നു.” തികച്ചും പൈശാചികമായ ഈ വിഗ്രഹഭംജക രീതി നാം ക്രിസ്തുമതത്തിന്റെ ആദ്യ കാലഘട്ടങ്ങളില് ക്രിസ്തുമതം നടത്തിയ വിഗ്രഹാരാധകരുടെ വേട്ടയാടലിന്റെ ചരിത്രത്തില് വായിച്ചതാണെങ്കില്, ഇത് നമ്മുടെ സ്വന്തം കേരളത്തിലെ ഹിന്ദുക്കള് കണ്ണിലുണ്ണിയെ പോലെ സ്നേഹിക്കുന്ന അയ്യപ്പ വിഗ്രഹത്തെ ഇവിടത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ ഹുങ്കില് എല്ലാ തെമ്മാടി ത്തരങ്ങളും കാട്ടിയ വിഭാഗം സ്വാതന്ത്ര്യാനന്തര ഭാരതത്തില് ശബരിമലയില് ചെയ്ത ഭീകര പ്രവര്ത്തനത്തിന്റെ ചെറിയോരു ഭാഗമാണ്.
ശബരിമലയിലെ തീപിടുത്തവും കൊല്ലത്തെ ഹിന്ദു മഹാമണ്ഡല രൂപീകരണവും ഏതാണ്ട് ഒരേ സമയത്ത് തന്നെയായിരുന്നു എന്നുള്ളത് എടുത്തു പറയേണ്ടതുണ്ട്.ഹിന്ദു സമുദായത്തിലെ രണ്ടു പ്രധാന വിഭാഗങ്ങളായ നായന്മാരും ഈഴവന്മാരും തമ്മിലും ഹിന്ദുക്കളിലെ മറ്റ് വിഭാഗങ്ങളുമായും യോജിക്കുന്നതിന് തീരുമാനമെടുത്ത ഹിന്ദു മഹാമണ്ഡല കണ്വെന്ഷന് നടന്നത് 1950 ഇല് ഇടവ മാസത്തില് തന്നെയായിരുന്നു. ഹിന്ദു ഐക്യത്തിന് അന്നും ഇന്നും തുരങ്കം വെക്കുന്ന സഭയുടെ അയ്യപ്പ ചരിത്രത്തെ വികൃതമാക്കുന്നതു എന്തിനാണെന്നുള്ളത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഇന്നുവരേക്കും ഒരു പ്രതികളെയും ശിക്ഷിക്കുകയോ കുറ്റപത്രം സമര്പ്പിക്കപ്പെടുകയോ കമ്മീഷന് റിപ്പോര്ട്ട് നടപ്പിലാക്കുകയോ ചെയ്യാത്ത ശബരിമല തീവെപ്പ് എന്ന ക്രൂരത നടത്തിയവരുടെ ചെയ്തികള് നാം മറന്നു പോയിരിക്കുന്നു.
കേരള ജനതയില് നിന്നും പൂര്ണ്ണമായി മറച്ചു വെച്ച, 1950-ഇല് ശബരിമല ക്ഷേത്രം തീവെച്ചു പൂര്ണ്ണമായി നശിപ്പിച്ച തീവ്രവാദ പ്രവര്ത്തനത്തെ സംബന്ധിച്ച കെ കേശവമേനോന് റിപ്പോര്ട്ടിലെ ചെറിയ ഭാഗം ഉദ്ധരിച്ചുകൊണ്ടു, ശബരിമലയുടെ ചരിത്ര സ്വരൂപണം എത്രത്തോളം പ്രാധാന്യമേറിയതാണ് എന്നു നാം മനസ്സിലാക്കുമെന്ന് പ്രത്യാശിക്കുന്നു.
“കൂലിക്കാരെ കാട്ടില് കയറി നായാടുവാന് അവര് നിയോഗിച്ചു.പിന്നീട് മുതലാളിമാരും അയാളും നിലയ്ക്കല് അവര് ഉണ്ടായിരുന്നുവെന്നെന്ന് അവര് വിശ്വസിച്ചിരുന്ന ഒരു പള്ളി അന്വേഷിച്ചു പോയി.ഒരു അന്വേഷണം നടത്തിയെങ്കിലും പള്ളിയുടെ അവശിഷ്ടങ്ങളൊന്നും അവര് കണ്ടില്ല. നേരെമറിച്ച് രണ്ടു മൂന്നു ക്ഷേത്രങ്ങളുടെ അവശിഷ്ടമാണ് അവര് കണ്ടത്. തിരുവിതാം കൂറിന്റെ ഈ ചരിത്ര ദശയില്, ഈ മുതലാളിമാര് ശബരിമലയ്ക്കുള്ള പാതയില് ഒരു പള്ളിയെ പറ്റി അന്വേഷിക്കുന്നതും ആശ്ചര്യജനകമായിരിക്കുന്നു. ഒന്നുകില് ഏതെങ്കിലും തെളിവുമൂലം അവിടെ ഒരു പള്ളി ഉണ്ടായിരുന്നു എന്നു സ്ഥാപിച്ചു, അതിനെ പുനരുദ്ധരിക്കാനോ ഒരു പുതിയ പള്ളി നിര്മ്മിക്കാന് അനുയോജ്യമായ ഒരു സ്ഥലം അന്വേഷിച്ചോ ആയിരുന്നിരിക്കാം ഈ ഉദ്യമം.”
“ഭക്തിയോടുകൂടി ശബരിമല സന്ദര്ശനാര്ത്ഥം പോകുന്ന അധ:സ്ഥിത ഹിന്ദുക്കളുടെ സംഖ്യാ വര്ദ്ധന കണ്ടു തടുത്തില്ലെങ്കില് നിശ്ചയമായും ഇത് താണജാതി ഹൈന്ദവരുടെ ഇടയില് നിന്നുമുള്ള ക്രിസ്തുമത പരിവര്ത്തനപ്രസ്ഥാനത്തിന് വിഘാതം സംഭവിക്കാവുന്ന ഒരു സംഭവ വികസമാകുമെന്ന് കുറെക്കാലമായി ക്രിസ്ത്യാനികള് ചിന്തിച്ചുതുടങ്ങിയിട്ടുണ്ടെന്ന് കാണാന് കഴിയും. അതിനും പുറമെ നിലയ്ക്കലും പമ്പാ കടവിലും ഒരു പള്ളിയുടെ സ്ഥിതി കാലക്രമേണ ആ പ്രദേശം അധിനിവേശം ചെയ്യുവാന് ക്രിസ്ത്യാനികളെ ആകര്ഷിക്കുമെന്നും അങ്ങിനെ ഫലഭൂയിഷ്ടമായ ആ പ്രദേശങ്ങള് തങ്ങളുടെ സാമ്പത്തിക സ്ഥിതി ഉന്നമിപ്പിക്കാന് ചൂഷണം ചെയ്യാമെന്നും അവര് കരുതിയിരിക്കുന്നു,”

നിലക്കല് കുരിശും സെന്റ് തോമസും:-

1983 മാര്ച്ച് 24 ന് ശബരിമല പൂങ്കാവനത്തില്പ്പെട്ട നിലക്കലില് കുരിശ് സ്ഥാപിച്ചു.സെന്റ് തോമസ് സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന അരപ്പള്ളിയുടെ സ്ഥാനമായി കരുതപ്പെട്ടിരുന്ന നിലക്കലില്തന്നെയാണ് കുരിശ് കണ്ടെടുത്തതായി പ്രചരിപ്പിച്ചത്. നിലക്കലില് മഹാദേവ ക്ഷേത്രത്തിനു 200 മീറ്റര് അകലെയായിരുന്നു കുരിശ് കണ്ടെടുത്തതായി പ്രചരിപ്പിച്ചത്.എഡി 52-ഇല് സെന്റ് തോമസ് സ്ഥാപിച്ച കുരിശ് ആണിതെന്നൂ സഭ തങ്ങളുടെ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുനിലയക്കല് മഹാദേവ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങള് എല്ലാ ക്രൈസ്തവ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു ക്ഷേത്രത്തിലേക്കുള്ള വഴിയുടെ പേര് സെന്റ് തോമസ്റോഡ് എന്നും നിലയ്ക്കല് മലയ്ക്ക് സെന്റ് B7AQVYLCMAAL1f5തോമസ് മൗണ്ട് എന്നും പേരിട്ടു ബോര്ഡുകള് ഉയര്ന്നു. പിന്നീട് നിലക്കൽ സമരം എന്നാ പേരില് വിഖ്യാതമായ, പ്രതിഷേധത്തിൽ ഹിന്ദുക്കളുടെ ജീവൻ വരെ നഷ്ട്ടപ്പെട്ട ഹൈന്ദവ സമൂഹത്തിന്റെ ചെറുത്തു നിൽപ്പ് മലയാളികൾ മറന്നു തുടങ്ങിയിരിക്കുന്നു.

ശബരിമലയെ സാംസ്കാരിക പരമായും കായികമായും ആക്രമിച്ചു നശിപ്പിക്കാന് ശ്രമിച്ച ശ്രമിക്കുന്ന സഭ, ശബരിമല ക്ഷേത്രം പൂര്ണ്ണമായും അഗ്നിക്കിരയാക്കുകയും അയ്യപ്പ വിഗ്രഹം മഴുകൊണ്ടു വെട്ടി തകര്ക്കയും ചെയ്ത കൂട്ടര് പെട്ടെന്നേങ്ങിനെ അയ്യപ്പന്റെ കൂട്ടുകാരായി? ഇന്നും ശബരിമല തകര്ത്തവരെയും അവരെ അതിനു പ്രേരിപ്പിച്ചവരെയും നിയമത്തിന്നു മുന്നില് കൊണ്ട് വരാന് ശ്രമിക്കാത്തവർ സാംസ്കാരിക കേരളത്തിലെ അടിയാള ജനതയായ ഹിന്ദുക്കളോട് അതേ ശബരിമല തകര്ത്തവര് വിശുദ്ധരാണ് എന്നു പറയുന്നതു അധിനിവേശത്തിന്റെ മൂര്ധന്യാവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത്.
.
സെന്റ് തോമസ് പുണ്യാളന് അയ്യപ്പന്റെ പൂങ്കാവനത്തില് കുരിശ് നട്ടതായി ചരിത്ര നിര്മിതി നടത്തിയവര്‍ അതേ സെന്റ് തോമസ് ധ്യാനത്തില് ഇരിക്കുമ്പോള് “പൂണൂല് ധാരികള് ആയ ബ്രാഹ്മണര്” കത്തിക്കിരയാക്കി എന്നുള്ള ചരിത്ര നിര്മിതിയും സഭ ഇന്നും ഇരുപത്തി നാലു കാരറ്റിന്റെ രൂപത്തിൽ എല്ലായിടത്തും പ്രചരിപ്പിക്കുന്നു. സമാനമായി, സഭ പ്രോപ്പഗേറ്റ് ചെയ്യാന് ശ്രമിക്കുന്നCWj6MF6UsAAk_Op വെളുത്തച്ഛനെയും അയ്യപ്പന് പീഡിപ്പിച്ചിരുന്നു എന്നും പ്രചരിപ്പിക്കുന്നുണ്ട് എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരു കൈയ്യിൽ ഉള്ള കൊടും വിഷം മറച്ചു വെച്ചു മാടപ്രാക്കളുടെ സ്വഭാവ ശുദ്ധിയുമായി, സ്നേഹം അഭിനയിച്ചു ലോകരെ സമീപിക്കുകയെന്നത് സഭയുടെ പൊതു സ്വഭാവമാണ്. ലോകത്തിലങ്ങോളമിങ്ങോളം ക്രൈസ്തവാധിനിവേശത്തിൽ തകര്ന്നു തരിപ്പണമായ പഗാൻ സംസ്കൃതികൾ ഭാരതത്തിലെ ഹൈന്ദവ സമൂഹത്തിനു പാഠമാകേണ്ടതാണ്.

ഗാന്ധിജിയെ കുറിച്ചു പറയാതെ, ശബരിമലയുടെ നേരെ നടക്കുന്ന ആക്രമണങ്ങളെ നാമെങ്ങിനെ വീക്ഷിക്കണമെന്നതിന് പൂര്‍ണ്ണത വരില്ല. 1935 മെയ്-11 നു ഹരിജന് എന്ന ഗാന്ധിജിയുടെ പ്രസിദ്ധീകരണത്തില് ഗാന്ധിജിയുമായി മിഷനറി സ്ത്രീ നടത്തിയ അഭിമുഖം ഈ വിധത്തില് വിവരിക്കുന്നു. “ വരള്ച്ച ബാധിച്ച മേഖലയില് ഒരു പാതിരി പോവുകയും അവിടെ ഉള്ള പട്ടിണി പാവങ്ങള്ക്ക് പണം നല്കി അവരെ മതപരിവര്ത്തനം ചെയ്യിക്കുകയും ചെയ്തു. അവിടെ തീര്ന്നില്ല, മതം മാറിയവരെ കൊണ്ട് ഇന്നലെ വരെ അവര് പൂജിച്ചിരുന്ന ദേവത വസിച്ചിരുന്ന ആ ക്ഷേത്രം തകര്ക്കാന് ആഹ്വാനം ചെയ്യുകയും ആ ഹതഭാഗ്യര് അങ്ങിനെ ചെയ്യുകയും ചെയ്തു. “ ഇത് തികച്ചും ഹീനമായ പ്രവൃത്തിയാണ്. മതം മാറ്റിയവരുടെയോ മാറ്റപ്പെട്ടവരുടെയോ അല്ല ആ ക്ഷേത്രം, അങ്ങിനെ ഉള്ള ക്ഷേത്രത്തെ തകര്ക്കാന് ആഹ്വാനം ചെയ്ത ആ പാതിരി എന്തു തരം മനസ്സിന്റെ ഉടമയാവും?”

.
ശബരി മലയിലെ ഏകാത്മഭാവം നാനാജാതി മതസ്ഥരും ഒരുപോലെ വിളിക്കുന്ന ആ തത്വമസീഭാവം സഭയുടെ ഉറക്കം കെടുത്തുന്ന ഒന്നാണ് .മതപരിവര്‍ത്തനത്തിന് തടസ്സം നില്ക്കുന്നതെന്തും സഭയുടെ ശത്രുക്കളാണ്.

ശബരി മലയുടെ ചരിത്ര ഗവേഷണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന മറ്റൊരു വിഷയം കൂടിയുണ്ട്. ശാസ്താവാണോ ബുദ്ധനാണോ ശബരിമലയിലെ പ്രതിഷ്ഠ എന്ന തർക്കം ആണത്. ഏതാനും വര്ഷങ്ങളായി ശാസ്താ സങ്കല്പ്പത്തെ ബുദ്ധനാക്കി ശബരിമലയെ ബുദ്ധ ക്ഷേത്രമാക്കുവാനുള്ള പ്രവര്ത്തികളും തകൃതിയായി നടക്കുന്നു.!

ശബരിമലയുടെ പ്രഭാവവും ഹിന്ദുക്കളുടെ ഐക്യവും, ബ്രിട്ടീഷ് ഭരണത്തിന്റെ കീഴില് സുഖലോലുപരായി ജീവിച്ചിരുന്ന, ഹിന്ദു ക്ഷേത്രങ്ങളുടെ ഭൂമികള് ഒക്കെയും തങ്ങളുടെ വരുതിയില് വച്ച “തിരുമേനിമാര്ക്ക്” കണ്ണിലെ കരടായിരുന്നു എന്നു വേണം അനുമാനിക്കാന്. ഇന്നും ശബരിമലയുടെചരിത്രത്തെ വികൃതമാക്കുന്നതിനും ഹിന്ദു ജനതയുടെ ഐക്യത്തിന് എതിരെയും മത Sabarimala-Sannidhanam (1)പരിവര്ത്തന നിരോധന നിയമം നടപ്പിലാക്കുന്നതിനെതിരെയും വാളോങ്ങുന്നത് ഈ തീരുമേനിമാര്ത്തന്നെയാണ് എന്നു നമുക്ക് കാണാം. ബ്രിട്ടീഷുകാര് പോയെങ്കിലും തങ്ങളുടെ അജണ്ടകള് ഇന്നും അതേ പ്രാബല്യത്തോടെ നടപ്പിലാക്കാന് ഈ തീരുമേനിമാര്ക്ക് സാധിയ്ക്കുന്നു എന്നത് നാം അതീവ ജാഗ്രതയോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു

വര്‍ത്തമാന കാലത്ത് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു വന്ന വിവാദങ്ങള്‍ അടക്കം ,കാലാകാലവും ശബരിമല ഒരു വിവാദ വിഷയമാക്കി നിർത്തുന്നത് ആരാണ് ? ശാസ്താവിന്റെ ഏകാത്മ തന്മയീഭാവം ആരുടെയെല്ലാം ഉറക്കമാണ് നഷ്ടപ്പെടുത്തുന്നത്? ഭഗവാനും ഭക്തനും ഒന്നായി തീരുന്ന തത്വമസീ ഭാവത്തെ ഇഷ്ടപ്പെടാത്തവർ ആരെല്ലാമാണ് ? ഈ നാട്ടിലെ അടിയാള ജനതയായ ഹൈന്ദവ സമൂഹത്തിനു ഇതിനു ഉത്തരം അറിഞ്ഞേ തീരൂ.

ഇതിനെല്ലാം പരിഹാരമാർഗമായി ഒരെയോരുവഴിയെ ഉള്ളൂ. ശബരിമലയെ കുറിച്ച് സത്യസന്ധമായ ചരിത്ര ഗവേഷണങ്ങൾ നടത്തുക. ശാസ്ത്രീയമായ ചിട്ടവട്ടങ്ങളോട് കൂടെ തന്നെ ശബരിമാലയുടെയും അയ്യപ്പൻറെയും ചരിത്രം പഠനവിഷയമാക്കി അനുബന്ധ രചനകള നടത്തുക ശബരിമലയുടെ നേരെ നടക്കുന്ന കായിക-മാനസിക-ചരിത്ര-സാംസ്കാരിക ആക്രമണങ്ങള് വിരല് ചൂണ്ടുന്നത്, ശബരിമലയുടെ യഥാര്ത്ഥ ചരിത്രം അന്വേഷിച്ചു അതിന്റെ പൂര്ണ്ണ രൂപം ജനങ്ങളെ അറിയിക്കുന്നതിൽ സമാജത്തിനുണ്ടായ ലാഘവം പ്രശ്നങ്ങളെ കലുഷിതമാക്കുന്നതിനു കാരണമായിട്ടുണ്ട് എന്നതാണ്. അതിനാൽ ഇനിയെങ്കിലും നമ്മുടെ ചരിത്രം രേഖപ്പെടുത്തുന്നതിനായി ശാസ്ത്രീയമായ രീതിയിൽ ഉള്ള ആധുനിക അക്കാദമിക പഠനങ്ങൾ നടത്തപ്പെടുവാൻ വേണ്ട നടപടികൾ താമസം വിനാ സ്വീകരിക്കേണ്ടതുണ്ട്.

SABARIMALA_1_0_0_0