ഭാരതത്തെ നടുക്കിയ ദുരൂഹ മരണങ്ങള്‍ ഭാഗം 1.

കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരം ഡെല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരെ ബന്ധപ്പെടുകയായിരുന്നു, തനിക്ക് എന്തൊക്കെയോ വെളിപ്പെടുത്തലുകള്‍ നടത്തുവാനുണ്ടായിരുന്നു എന്നു പറഞ്ഞു കൊണ്ട്. അതിനു മുന്നേ തന്നെ അവര്‍ ഐ‌പി‌എല്‍ ഓഹരികള്‍ സംബന്ധിച്ച വിവാദങ്ങളെ കുറിച്ച് ചില അഭിപ്രായ പ്രകടനങ്ങളും . ഐ‌എസ്‌ഐ ഏജെന്‍റ് എന്നു സംശയിക്കപ്പെടുന്ന ഒരു പാകിസ്താനി സ്ത്രീയുമായി കേന്ദ്രമന്ത്രിയുടെ നിരന്തര സംബര്‍ക്കവും വെളിപ്പെടുത്തിയിരുന്നു. ഒരു ദിവസം കൂടെ ജീവിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ വലിയ ചില സത്യങ്ങള്‍ ഒരുപക്ഷേ ഒരുപാട് കോണ്‍ഗ്രസ്സ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെക്കാവുന്ന വെളിപ്പെടുത്തലുകള്‍ സുനന്ദ നടത്തുമായിരുന്നു എന്നു ലോകം പ്രതീക്ഷിച്ചു. അപ്രതീക്ഷിതം  എന്നു പലര്‍ക്കും തോന്നിയിരുന്നെങ്കിലും ചരിത്രം അറിയുന്നവര്‍ക്ക് ഇത്തരം ആകസ്മിക മരണങ്ങള്‍ അത്ഭുതം ഉളവാക്കുന്നതല്ല. അത്തരം ചില ആകസ്മിക മരണങ്ങളെ കുറിച്ചു ഒരു അന്വേഷണം ആണ് വിചാരം ഇന്ന് മുതല്‍ നടത്തുന്നത്.

സുഭാഷ് ചന്ദ്രബോസ്

നെഹ്രുവിനെ മലര്‍ത്തിയടിച്ചു കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നു വന്ന അനിഷേധ്യ നേതാവായിരുന്നു നേതാജി. ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ആവുമായിരുന്നു നമ്മുടെ ആദ്യ പ്രധാനമന്ത്രി. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്റെ പതനം ആസന്നമായപ്പോള്‍ തെക്കന്‍ ഏഷ്യയില്‍ നിന്നു റഷ്യയിലേക്ക് താവളം മാറ്റുകയായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ ലക്ഷ്യം. അത് പ്രകാരം 17 ഓഗസ്റ്റ് 1945ല്‍ വിയറ്റ്നാമിലെ സൈഗോണില്‍ നിന്നു റഷ്യയിലെ മഞ്ചൂറിയയിലേക്ക് പറന്ന അദ്ദേഹത്തിന്റെ വിമാനം 18 നു തൈഹോകുവില്‍ തകര്‍ന്നു വീണു എന്നാണ് ലോകം അറിഞ്ഞത്. കത്തി കരിഞ്ഞ ജഡം ജപ്പാനിലെ തൈഹൊകുവിലെ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വെച്ചു തന്നെ സംസ്കരിക്കുകയും ചെയ്തു എന്നാണ് ഔദ്യോഗിക ഭാഷ്യം. ഇന്നും ഒരുപാട് ദുരൂഹതകള്‍ ബാക്കി നില്‍ക്കുന്ന നേതാജിയുടെ തിരോധാനത്തെ കുറിച്ച് ജനങ്ങള്ക്കും പഴയ ഇന്ത്യന്‍ നാഷനല്‍ ആര്‍മി സഹയാത്രികര്‍ക്കും ഉള്ള സംശയങ്ങള്‍ ദൂരീകരിക്കപ്പെട്ടിട്ടില്ല. സര്ക്കാര്‍ അതീവ രഹസ്യ സ്വഭാവം ഉള്ള ഫയലുകളുടെ കൂട്ടത്തില്‍ പെടുത്തി നേതാജിയുടെ മരണത്തെകുറിച്ചുള്ള ഫയലുകളെ ഇരുട്ടില്‍ തള്ളി.

subhash

 

 

 

 

 

ലാല്‍ ബഹദൂര്‍ ശാസ്ത്രി.

പൊതുവേ ശാന്തനും , കാര്യ പ്രാപ്തി ഇല്ലാത്തവനും ആയി ശാസ്ത്രിയെ കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ വിമര്‍ശിച്ചിരുന്നു. പക്ഷേ അധികാരത്തില്‍ ഏറിയ ശേഷം” ജയ് ജവാന്‍ ജയ് കിസ്സാന്‍” മുദ്രാവാക്യവുമായി ഭാരതം മുഴുവന്‍ സഞ്ചരിച്ച അദ്ദേഹത്തിന് ജനങ്ങള്‍ ശക്തമായ പിന്തുണ കൊടുത്തപ്പോള്‍ പുതിയൊരു താരകമായി അദ്ദേഹം ജ്വലിച്ചുയര്‍ന്നു. 1965ല്‍ ജമ്മു കശ്മീര്‍ വഴി നിയന്ത്രണ രേഖ കടന്നു വന്ന പാക്കിസ്ഥാനെ എങ്ങനെ നേരിടണം എന്നു ഇന്ത്യന്‍ ആര്‍മി അഭിപ്രായം ചോദിച്ചപ്പോള്‍ പഞ്ചാബ് അതിര്‍ത്തി വഴി പാകിസ്ഥാനെ മുഴുവന്‍ ആക്രമിക്കാന്‍ ഉത്തരവ് കൊടുത്ത ധീരനാണ് ശാസ്ത്രിജി, പിന്നീടുള്ളത് ചരിത്രം ,ലാഹോര്‍വരെ ആക്രമിച്ചു കയറിയ നമ്മുടെ സൈന്യത്തിന് മുന്നില്‍ പാകിസ്ഥാന്‍ മുട്ടുമടക്കി. അതിനു ശേഷം റഷ്യ യുടെ മധ്യസ്ഥതയില്‍ ജനറല്‍ അയൂബ് ഖാനുമായി അതിര്‍ത്തിനിര്‍ണയ ചര്‍ച്ചകള്‍ നടത്തുവാന്‍ താഷ്കന്‍റിലെത്തിയ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഉടംബടി  ഒപ്പുവെച്ചു ഒരു ദിവസത്തിന് ശേഷം താഷ്കന്‍റിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്.  ഇന്ദിര അന്ന് ശാസ്ത്രിയുടെ മന്ത്രിസഭയില്‍ അംഗം ആയിരുന്നു .അധികാര കേന്ദ്രങ്ങളിലെ നെഹ്രുകുടുംബ സ്വാധീനത്തെ ശാസ്ത്രി ശക്തമായി എതിര്‍ത്തിരുന്നു. തീന്‍ മൂര്‍ത്തി ഭവന്‍ നെഹ്റുവിന്റെ സ്മാരകമാക്കി മാറ്റണം എന്ന ഇന്ദിരയുടെ എഴുത്തു അദ്ദേഹം കീറി ചവറ്റു കുട്ടയില്‍ എറിഞ്ഞു ഒരിക്കല്‍. ശാസ്ത്രിയുടെ മരണം ഇന്ദിരയുടെ അധികാരത്തിലേക്കുള്ള ഉയര്‍ച്ചയിലേക്കുള്ള അവസാന തടസ്സവും നീക്കി.

തുടരും………………

രണ്ടാം ഭാഗത്തിൽ വായിക്കുക

ശാസ്ത്രിയുടെ മരണത്തിലെ ദുരൂഹതകള്‍