സുഡാപ്പികളുടെ ‘ജിമിക്കി കമ്മല്‍’, ആതിരേടച്ഛന്‍ കട്ടോണ്ട് പോയി..

 

              കഴിഞ്ഞ ദിവസം ആതിര ചാനലുകള്‍ക്ക് നല്‍കിയ ബൈറ്റ്സ് രസകരമായിരുന്നു. ഒരു മുസ്ലിം വീണ്ടും ഹിന്ദുവായതിലോ ആക്കിയതിലോ ഉള്ള സന്തോഷമല്ല, കുറെ വര്‍ഷങ്ങളായി ഞങ്ങള്‍ പലരും ഇസ്ലാമിനെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ ആണ് ആ കുട്ടി ചാനലുകള്‍ക്ക് മുന്‍പില്‍ ആത്മ വിശ്വാസത്തോടെ പറഞ്ഞത്. ഒരു പക്ഷെ മലയാള ചാനലുകള്‍ക്ക് മുന്‍പില്‍ ആദ്യമായിട്ടായിരിക്കും ഒരാള്‍ ഖുറാനെ പോലെ ഒരു ഗ്രന്ഥം കൊണ്ട് വരാമോ എന്ന വെല്ലുവിളിയെ മനോഹരമായി ട്രോളിയത്. പൊതുവേ ഫ്രീ തിങ്കര്‍ ഗ്രൂപ്പിലും, ജബ്ബാര്‍ മാഷുടെയും, പിഎം അയൂബിന്റെയും പ്രസംഗങ്ങളിലും ചോദിച്ച പല കാര്യങ്ങളും ആതിരയും ചോദിച്ചു.

സ്ത്രീയെ കൃഷിയിടത്തെ പോലെ കാണുന്ന അല്ലാഹുവിനെ കുറിച്ചും, ആളുകളെ ദുര്‍മാര്‍ഗത്തില്‍ ആക്കുന്ന അല്ലാഹു, തന്നെയല്ലാതെ വേറെ ആളുകളെ ആരാധിക്കുന്നതിനെ ഭയപ്പെടുന്ന അല്ലാഹു. ഇങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ തനിക്ക് ബോധ്യപ്പെട്ടു എന്ന് ആതിര തുറന്നു പറഞ്ഞു.
“ഹിന്ദു ധര്‍മ്മത്തെ” കുറിച്ചുള്ള ഉത്ഭോധനം കൂട്ടത്തില്‍ ഉണ്ട് എങ്കിലും ആതിരയുടെ പ്രസ്താവനകള്‍ കേട്ടാല്‍ മനസ്സിലാകുന്നത് ഇസ്ലാമിനെ കൃത്യമായി വിമര്‍ശന ബുദ്ധ്യാ പഠനം നടത്തിയിട്ടുണ്ട് എന്നാണു.

ഒരര്‍ത്ഥത്തില്‍ ഇസ്ലാമില്‍ പോയി വന്ന ആതിര ഇപ്പോള്‍ ഇസ്ലാമിനെ യുക്തിപരമായി പഠിക്കുകയും ഇസ്ലാമിനെ ഉപേക്ഷിക്കുകയും ചെയ്തു എന്നേയുള്ളൂ. വികാര പെരുമഴകള്‍ക്കും അപ്പുറം ആതിരയെ മതം മാറ്റിയവരോട് അതല്ലെങ്കില്‍ മതം മാറാന്‍ പ്രേരിപ്പിച്ചവരോടും എതിര്‍പ്പൊന്നും തോന്നുന്നില്ല. ആളുകള്‍ ഇങ്ങനെ മതത്തില്‍ വന്നും പോയും ഇരിക്കട്ടെ. ദൂരെ നിന്നും കാണുന്ന സംഭവങ്ങള്‍ അല്ല അകത്തുള്ളത് എന്ന് മനസ്സിലാവാന്‍ ഏറ്റവും നല്ലത് അങ്ങോട്ടും ഇങ്ങോട്ടും മതം മാറുന്നതാണ്. വരുന്നവരെ പോലെ തന്നെ പോകുന്നവരെയും ഉപദ്രവിക്കാതിരുന്നാല്‍ മതി.

ഒരു ഹിന്ദുവിനോട് ഒരു മുസ്ലിം സുഹൃത്ത് ”തനിക്കും ഹിന്ദുവാകണം” എന്ന് പറഞ്ഞാല്‍ ”തനിക്ക് വേറെ പരിപാടിയില്ലേ” എന്നായിരിക്കും ചോദിക്കുക. കൂടെ പഠിക്കുന്ന സുഹൃത്തുക്കളുടെ മതത്തില്‍ ഉള്ള ആത്മാര്‍ഥത കണ്ടു ആദരവ് തോന്നി ഇസ്ലാം മതത്തെ കുറിച്ച് ആതിര ചോദിച്ചു കാണും. ഇക്കാര്യത്തില്‍ മിക്ക ഇസ്ലാം മത വിശ്വാസികളും ഞെണ്ടിനു കയറ് ഇട്ടു കൊടുത്ത പോലെയാണ്. തൂങ്ങിയങ്ങു കയറും.

യൂറോപ്പില്‍ ക്രിസ്തു മതം നില നിന്നതും, പൊതു സമൂഹത്തിന്‍റെ മേല്‍ കുതിര കയറിയതും പൌരോഹിത്യം വഴിയാണ്. പുരോഹിതര്‍ ബൈബിള്‍ വചനങ്ങള്‍ ആണ് ഉപയോഗിചിരുന്നത് എങ്കിലും അധികാരം പൌരോഹിത്യത്തിന്റെ കയ്യില്‍ ആയിരുന്നു. അതിനാല്‍ തന്നെ യോറോപ്യന്‍ നവോഥാനം പൌരോഹിത്യത്തെ ടാര്‍ഗെറ്റ് ചെയ്തതോടെ കാര്യങ്ങള്‍ എളുപ്പമായി. ഇസ്ലാമില്‍ അങ്ങിനെ ഒരു പൌരോഹിത്യം ഇല്ല. ഖുറാന്‍ ആണ് മുസ്ലിങ്ങളെ ഏകോപിപ്പിക്കുന്ന ഘടകം. അതിനാല്‍ തന്നെ ഖുറാന്‍ എന്ന ഗ്രന്ഥത്തെ കൃത്യമായി സമൂഹത്തിനു മനസ്സിലാക്കി കൊടുക്കുകയും മതത്തില്‍ ഉള്ളവര്‍ തന്നെ ഖുറാനെ വ്യാഖാന തിരുത്തല്‍ നടത്തി അതിന്‍റെ പല്ലും നഖവും തട്ടി കളഞ്ഞു കേവലം ആധാര്‍ കാര്‍ഡ് സൂക്ഷിക്കുന്ന ഒരു പുസ്തകം ആയി മാറ്റുമ്പോള്‍ മാത്രമാണ് ഇസ്ലാം മതത്തില്‍ വെളിച്ചം കയറുന്നത്.

ലോകത്തിലെ സകല വിജ്ഞാനവും പണ്ടേ എഴുതി വച്ചതിനപ്പുറം ഒന്നും ഇനി പുതുതായി അറിയാനില്ല എന്ന ഡോഗ്മകളുടെ ലോകത്തിലേക്ക് കൂടുതല്‍ കൂടുതല്‍ ആളുകള്‍ വരികയും ഉപേക്ഷിക്കുകയും, ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യട്ടെ.

ഇപ്പോള്‍ ആതിരയുടെ മുഖം നോക്കി ലക്ഷണം പറയുന്ന സുടാപ്പികള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ഇസ്ലാം എന്താണ് എന്ന് പഠിച്ച ഒരാളുടെ മുന്‍പിലും ഈ മണ്ടന്‍ വിശ്വാസം അവതരിപ്പിക്കാന്‍ കഴിയില്ല. ജനിച്ചത് കൊണ്ട് അതിലങ്ങനെ പോകുന്നു എന്ന അവസ്ഥയില്‍ ഉള്ള സാധാരണക്കാരും ആയി പ്രത്യേകിച്ച് തര്‍ക്കം ഒന്നുമില്ല. എന്നാല്‍ മുഹമ്മദ്‌ (നബി) സമയാ സമയങ്ങളില്‍ തന്‍റെ കാര്യം സാധിക്കാന്‍ പറഞ്ഞ അടുക്കും ചിട്ടയും ഇല്ലാത്ത കുറെ വചനങ്ങള്‍ എന്നതിനപ്പുറം ഖുറാന്‍ ഒന്നുമല്ല എന്ന വാസ്തവം ഇപ്പോള്‍ നവ മാധ്യമങ്ങളുടെ യുഗത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുക തന്നെ ചെയ്യും.

കുറിപ്പ് : മതം പ്രചരിപ്പിക്കാന്‍ ഉള്ള ഭരണഘടനാ അവകാശങ്ങളെ കുറിച്ചുള്ള ഇക്കമാരുടെ കരച്ചില്‍ മനസ്സിലാക്കുന്നു. എന്നാല്‍ അതേ ഭരണഘടനക്ക് കീഴില്‍ അതിന്‍റെ സത്തക്ക് നിരക്കാത്ത രീതിയില്‍ മത നിന്ദാ നിയമം കൂടെ നിലനില്‍ക്കുന്നത്. മോങ്ങാനിരിക്കുന്ന മതത്തിന്‍റെ മുകളില്‍ നിയമം കൊണ്ടുള്ള തേങ്ങയാണ് IPC 295A എന്ന മത നിന്ദാ നിയമം. ഇത്തരം സംരക്ഷണ വേലികള്‍ പൊളിച്ചു മതം പുറത്ത് വരട്ടെ. ആയിശയായ ആതിരയും, ആതിരയായ ആയിഷയും ഇനിയും ഉണ്ടാവട്ടെ. മതം പൊതുനിരത്തില്‍ ചോദ്യം ചെയ്യപ്പെടട്ടെ. വിശ്വാസ കുരു ഇപ്പോള്‍ തന്നെ പഴയ പോലെ പൊട്ടുന്നില്ല. ഒരിക്കല്‍ വിശ്വാസക്കുരു പൊട്ടാത്ത കുരുവായി മാറും എന്ന് പ്രതീക്ഷിക്കാം.
.

— നാസർ കുന്നുമ്പുറത്ത് —

(ലേഖകൻ യുക്തിവാദിയും ഫേസ്ബുക്ക് ഫ്രീതിങ്കർസ് ഗ്രൂപ്പ് അഡ്മിനും ആണ് )