“മോഡിയുംവാരാണസിയും: ദൃക്‌സാക്ഷിത്വത്തിന്റെ പ്രാധാന്യം”

തഥാഗതൻ   ദൃക്‌സാക്ഷിത്വമാണ് സത്യത്തിന്റെ പരമമായ പ്രമാണം. ഏതൊരു സംഭവങ്ങളുടേയും നിജസ്ഥിതി, സംശയലേശമന്യെ അറിയണമെങ്കിൽ സ്വന്തം കണ്ണുകൾ കൊണ്ടു കാണണം. അതുകൊണ്ടാണല്ലോ ‘ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടതാണ്’ എന്ന സാക്ഷിമൊഴികളെ ആരും അവമതിക്കാത്തത്. പക്ഷേ സത്യത്തെ/ശരിയെ നേരിൽ കണ്ട വ്യക്തി അതു മറ്റൊരാളിലേക്കു പകരുമ്പോൾ/കൈമാറുമ്പോൾ, കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ വ്യക്തിക്കു (സത്യത്തിന്റെ) ദൃക്‌സാക്ഷിത്വത്തിന്റെ അത്ര പ്രാധാന്യവും അതോറിറ്റിയും കിട്ടുകയില്ല. എങ്കിലും ജുഡീഷ്യറിയും സാമാന്യജനവും ഇത്തരം അഭിപ്രായത്തിനും പ്രാമുഖ്യം നൽകാറുണ്ട്. ദൃക്‌സാക്ഷിത്വത്തേക്കാൾ പ്രാധാന്യം ഒരുപടി താഴെയായിരിക്കും എന്നേയുള്ളൂ.…