ഇറോം തോറ്റത് ദേശീയതയോടാണ്
— അരുൺ ബാലകൃഷ്ണൻ — ദേശവിരുദ്ധശക്തികളുടെ എന്നെന്നെത്തേയും പ്രചരണ ബിംബമായിരുന്ന ഇറോം ഷാർമ്മിള ഇക്കഴിഞ്ഞ മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മണിപ്പൂർ മുഖ്യമന്ത്രിയായ ഇബോബി സിങ്ങിനെതിരെ സ്ഥാനാർത്ഥിയായി നിന്നിരുന്നു. തൊണ്ണൂറു വോട്ടുകൾ മാത്രമാണവർക്ക് ലഭിച്ചത്. ദേശീയതയ്ക്കെതിരേ നിൽക്കുന്ന ശക്തികൾ ഈ രാജ്യം മുഴുവൻ പോസ്റ്റർ ലേഡിയാക്കിയിരുന്ന ഇറോം ഷാർമ്മിള, മണിപ്പൂരിനു വേണ്ടി മരിയ്ക്കാൻ തയ്യാറായതെന്ന് പറഞ്ഞു മണിപ്പൂരിന്റെ ശബ്ദമാക്കി വാഴ്ത്തിയിരുന്ന ഇറോം ഷാർമ്മിളയ്ക്ക് ഇവർ പിന്തുണയ്ക്കുന്ന തീവ്രവാദികൾ ഒരിയ്ക്കൽ കൊല്ലാൻ പോലും ശ്രമിച്ച മണിപ്പൂർ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരേ…