ഇറോം തോറ്റത് ദേശീയതയോടാണ്

— അരുൺ ബാലകൃഷ്‌ണൻ — 


ദേശവിരുദ്ധശക്തികളുടെ എന്നെന്നെത്തേയും പ്രചരണ ബിംബമായിരുന്ന ഇറോം ഷാർമ്മിള ഇക്കഴിഞ്ഞ മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മണിപ്പൂർ മുഖ്യമന്ത്രിയായ ഇബോബി സിങ്ങിനെതിരെ സ്ഥാനാർത്ഥിയായി നിന്നിരുന്നു. തൊണ്ണൂറു വോട്ടുകൾ മാത്രമാണവർക്ക് ലഭിച്ചത്. ദേശീയതയ്ക്കെതിരേ നിൽക്കുന്ന ശക്തികൾ ഈ രാജ്യം മുഴുവൻ പോസ്റ്റർ ലേഡിയാക്കിയിരുന്ന ഇറോം ഷാർമ്മിള, മണിപ്പൂരിനു വേണ്ടി മരിയ്ക്കാൻ തയ്യാറായതെന്ന് പറഞ്ഞു മണിപ്പൂരിന്റെ ശബ്ദമാക്കി വാഴ്ത്തിയിരുന്ന ഇറോം ഷാർമ്മിളയ്ക്ക് ഇവർ പിന്തുണയ്ക്കുന്ന തീവ്രവാദികൾ ഒരിയ്ക്കൽ കൊല്ലാൻ പോലും ശ്രമിച്ച മണിപ്പൂർ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരേ വെറും തൊണ്ണൂറു വോട്ടുകൾ മാത്രമേ നേടാനായുള്ളൂ എന്നത് പലർക്കും വിശ്വസിയ്ക്കാനാവുന്നില്ലായിരുന്നു. മണിപ്പൂരിലെ ജനങ്ങളുടെ മുഖമായി ഭാരതവിരുദ്ധശക്തികൾ ഉയർത്തിക്കാണിച്ചിരുന്നത് യഥാർത്ഥത്തിൽ അവർക്കാരുമായിരുന്നില്ല എന്ന് പകൽ പോലെ തെളിഞ്ഞു.

ദേശീയതയ്ക്കെതിരേയുള്ള ശക്തികൾ ഈ രാജ്യം മുഴുവൻ പ്രചരണ ബിംബമാക്കിയിരുന്ന ഇറോം ഷാർമ്മിള, മണിപ്പൂരിനു വേണ്ടി മരിയ്ക്കാൻ തയ്യാറായതെന്ന് പറഞ്ഞു മണിപ്പൂരിന്റെ ശബ്ദമാക്കി വാഴ്ത്തിയിരുന്ന ഇറോം ഷാർമ്മിളയ്ക്ക്, ഇവർ പിന്തുണയ്ക്കുന്ന തീവ്രവാദികൾ ഒരിയ്ക്കൽ കൊല്ലാൻ പോലും ശ്രമിച്ച മണിപ്പൂർ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരേ വെറും തൊണ്ണൂറു വോട്ടുകൾ മാത്രമേ നേടാനായുള്ളൂ എന്നത് പലർക്കും വിശ്വസിയ്ക്കാനാവുന്നില്ലായിരുന്നു.

ഇബോബി സിങ്ങിനു 18648 വോട്ടുകളാണ് കിട്ടിയത്. മണിപ്പൂരിലെ ജനങ്ങളുടെ മുഖമായി ഭാരതവിരുദ്ധശക്തികൾ ഉയർത്തിക്കാണിച്ചിരുന്നത് യഥാർത്ഥത്തിൽ അവർക്കാരുമായിരുന്നില്ല എന്ന് പകൽ പോലെ തെളിഞ്ഞു. ദേശീയതയെ നേരിടാൻ ഇറോം ശർമ്മിളമാർ പഠിച്ച അടവുകളും പാടി നടന്ന കള്ളങ്ങളും മതിയാവാതെ വരും. അവരെ പിന്തുണച്ച തൊണ്ണൂറു പേർക്ക് വേണ്ടി സംസാരിക്കുന്നതിലും ഭേദമായിരിക്കും അവരെ എതിർത്തവർക്കു വേണ്ടി സംസാരിക്കുന്നത്.മണിപ്പൂരിലെ ദുർഭൂതം വർഷങ്ങളായി തുടർന്ന് വരുന്ന നാടകം അവസാനിപ്പിച്ചു. രാഷ്ട്രീയത്തിലിറങ്ങി തൊണ്ണൂറു പേരുടെ മാത്രം പിന്തുണ നേടി എന്നു കേൾക്കുമ്പോൾ ചിലത് ചോദിച്ചേ മതിയാവൂ.

1 ഇന്ത്യൻ സൈന്യം കാലങ്ങളായി മണിപ്പൂരി സ്ത്രീകളെ ബലാത്സംഗം ചെയ്‌യുന്നു എന്ന ബാനർ ഉയർത്തിപിടിച്ചായിരുന്നല്ലോ ഇവരുടെ സമരം. ഇപ്പോൾ സൈന്യം കാലാകാലങ്ങളായി തുടർന്നു വന്ന കലാപരിപാടി നിർത്തിയോ?

2 മണിപ്പൂരിന്റെ സ്വതന്ത്ര രാഷ്ട്രവാദം അതിനു 16 ഏപ്രിൽ 1950 നിലവിൽവന്ന ആംഡ് ഫോഴ്സ് സ്പെഷ്യൽ പവർ ആക്റ്റ് ഏറ്റവും വലിയ ശത്രുവായിരുന്നു . ആയുധം കൊണ്ട് സൈന്യത്തെ നേരിടാൻ കഴിയാത്ത മണിപ്പൂർ തീവ്രവാദി ഗ്രൂപ്കളുടെ ഏറ്റവുംവലിയ ആയുധം ഷാർമിളയെ പോലെയുള്ള സമരക്കാരായിരുന്നു.ഇത്തരത്തിലുള്ള സമരക്കാരുടെ പ്രത്യക്ഷവും പരോക്ഷവുമായ സഹായം കൊണ്ട് മണിപ്പൂരിൽ പെറ്റുപെരുകിയ തീവ്രവാദ പ്രവർത്തനങ്ങളെ ഇന്നും മഹത്വ വത്കരിക്കുന്നതെന്തിന്?

3 ശർമിളയെ ഉരുക്ക് വനിതയായി ചിത്രീകരിച്ചവർ ഇപ്പോഴവർ എടുത്ത തീരുമാനത്തെ പിന്തുണക്കത്തതെന്തുകൊണ്ട്?

4 പോരാട്ടം നീതിക്കുവേണ്ടിയായിരുന്നു എങ്കിൽ അവർക്കു തുല്യരായ മറ്റു നേതൃത്വങ്ങൾ എന്തുകൊണ്ട് ഉയർന്നുവന്നില്ല?

5 മണിപ്പൂരിലെ മിക്ക തീവ്രവാദി ഗ്രൂപ്പുകളും വെടിനിർത്തൽ അംഗീകരിക്കുകയും, കീഴടങ്ങിയ തീവ്രവാദി യുവാക്കളെ കേന്ദ്ര ഗവണ്മെന്റ് സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് മടക്കി കൊണ്ടുവരാൻ ഊർജ്ജിതമായി ശ്രമിക്കുകയും ചെയുന്ന ഈ സമയത് ശർമിള നിരാഹാരം മതിയാക്കി രാഷ്‌ടീയത്തിലേക്കു കടന്നു വരുന്നു എന്നൊരു സുപ്രഭാതത്തിൽ പ്രസ്താവിക്കുന്നെങ്കിൽ അതിനു മറ്റൊരുവശം തീർച്ചയായും കാണും.

ശർമിളയെ പോലുള്ളവർക്ക് സൈനികരെ ബലാത്സംഗക്കാരാക്കി ചിത്രീകരിക്കാനും അതു വഴി ആംഡ്
ഫോഴ്സ് സ്പെഷല്‍ പവര്‍ ആക്ട് നിർവീര്യമാക്കി രാഷ്ട്രവിരുദ്ധ ശക്തികളെ സഹായിക്കാനുമുള്ള ആശയം അവിടെനിന്നു ലഭിക്കുന്നു എന്നു കാശ്മീരിൽ നടന്നൊരു സംഭവം വഴി നമുക്ക് പരിശോധിക്കാം

ആംഡ് ഫോഴ്സ് സ്പെഷല്‍ പവര്‍ ആക്ട് ജമ്മുകാശ്മീരില്‍ നിലവില്‍ വന്നത് 1990ല്‍ ആണ്. നമ്മുടെ സൈനികര്‍ക്കുനേരെ ഒളിഞ്ഞും തെളിഞ്ഞും അക്രമണമഴിച്ചു വിടുകയും തീവ്രവാദപരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നവര്‍ക്കു രാഷ്ട്രത്തിനകത്തു നിന്നും പുറത്തുനിന്നും നിര്‍ലോഭം സഹായമൊഴുകി. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ മൂര്‍ധന്യത്തിലെത്തിയ­ അതേ തൊണ്ണൂറുകളില്‍ താഴ്വരയിലെ വിധ്വംസകപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ രൂപംകൊണ്ട സൈനിക വിഭാഗമായ രാഷ്ട്രീയ റൈഫിള്‍സ് ശക്തമായി തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയിട്ടു. എന്നാല്‍ ആയുധംകൊണ്ടും ആത്മബലം കൊണ്ടും നമ്മുടെ സൈനികരെ നേരിടാന്‍ കഴിയാത്തവര്‍ ജനങ്ങളെ മറയാക്കി സൈന്യത്തെ എതിര്‍ക്കുകയും പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്തു. കുപ്വര, ഡോഡ, അനന്തനാഗ്­, ബാരാമുള്ള അങ്ങനെ ഒരുപാട് പ്രദേശങ്ങളിൽ മേല്‍ പറഞ്ഞ ശക്തികള്‍ നമ്മുടെ സൈനികര്‍ക്കു മുന്നിൽ ­‍ തോറ്റോടിയൊളിച്ചപ്പോൾ പൊതുജനത്തിന്റെ ബൗദ്ധിക മണ്ഡലത്തില്‍ നമ്മുടെ സൈനികരെ പരസ്യമായി എതിര്‍ക്കാനുള്ള മനോഭാവം കുത്തിവയ്ക്കാൻ സ്വതന്ത്രകാശ്മീര്‍ വാദം തീവ്രവാദത്തിന്റെ മറയായി മാറ്റി അവർ. മനുഷ്യാവകാശം എന്ന കവചത്തിനു­ മുൻപില്‍ നമ്മുടെ സൈനികരെ തളച്ചിടാന്‍ ഇന്നും അവര്‍ക്കൊരു പരിധിവരെ കഴിയുന്നു. ജനവികാരം ഭാരതീയ ഗവണ്മെന്റിനും സേനയ്ക്കും നേരെ തിരിക്കാനുള്ള ആസൂത്രിതമായ നീക്കമായി അവർ ആ മറയെ ഉപയോഗിയ്ക്കുന്നു.

ഇത്തരത്തില്‍ നടന്നൊരു സംഭവം കാശ്മീരിലെ കുനന്‍ പുഷ്പുര ബലാൽസംഗ കേസ് ആണ്.

1991ഫെബ്രുവരി 23ന് തീവ്രവാദി ഓപ്പറേഷന്റെ ഭാഗമായി രാജ്പുത്താന റൈഫിള്‍സിന്റെ ജവാന്‍മാര്‍ കുനന്‍ പുഷ്പുര വളയുകയും തമ്പടിച്ചിരുന്ന തീവ്രവാദികളെ പിടികൂ ടുകയുചെയ്തു. എന്നാല്‍ നേരംവെളുത്തപ്പോള്‍ പരന്നവാര്‍ത്ത മറ്റൊന്നായിരുന്നു. നൂറോളംപേരെ സൈന്യം ലൈംഗിക പീഡനത്തിനിരയാക്കിയെന്ന്. കാശ്മീർ താഴ്വര ആകെയിളകി. ഗവണ്മെന്റിനെതിരെ പൊതുവികാരമുയർന്നു. ഈ ദുഷ്ടശക്തികൾക്ക് കൂട്ടുനിൽക്കാൻ ഇവിടത്തെ ചില പ്രമുഖ മാധ്യമശക്തികൾ വരെയുണ്ടായിരുന്നു. അവർ ഈ കള്ളവാർത്ത യാതൊരടിസ്ഥാനവുമില്ലാതെ പ്രചരിപ്പിച്ചു. തീവ്രവാദികളുടെ അച്ചാരംവാങ്ങി നുണപ്രചരണം നടത്തിവിട്ടവര്‍, അല്ലെങ്കില്‍ ഇന്‍സെര്‍ജന്‍സി വ്യാപിപ്പിക്കാന്‍ തീവ്രവാദികളുടെ ബുദ്ധികേന്ദ്രങ്ങള്‍ നടത്തിയ നീക്കത്തില്‍ അപമാനിക്കപ്പെട്ടതു നമ്മുടെ സൈനികരായിരുന്നു. പിന്നീട് പ്രക്ഷോഭങ്ങളും നിയമകുരുക്കുകളുമായി ഒരുപാട് നാളുകള്‍. എന്നാൽ­‍ ഒരന്വേഷണ കമ്മീഷനും ആരോപണം ശരിയെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല. കൃത്യമായി മെനഞ്ഞുണ്ടാക്കിയ കുറേയേറെ കള്ളങ്ങളുടെ ആകെത്തുകയായിരുന്നത്. ആ സംഭവം തികച്ചും ഒരു മനശ്ശാസ്ത്രപരമായ യുദ്ധമാർഗ്ഗത്തിന്റെ ഭാഗമായിരുന്നു. സൈന്യത്തിന്റെ പ്രത്യേകപദവിയെ എന്നന്നേക്കുമായിഎടുത്തു കളയാന്‍ തീവ്രവാദികള്‍ അവിടത്തെ ചില കള്ളന്മാരുമായി ചേർന്ന് നടത്തിയ വെറും നാടകം.

നിഷ്പക്ഷമായ അന്വേഷണം സൈനിക, തദ്ദേശസർക്കാരുകളുടേ ഭാഗത്തുനിന്നുണ്ടാവില്ല എന്ന ആരോപണം അംഗീകരിച്ച് സൈന്യം തന്നെ പ്രസ് കൗൺസിൽ ഓഫ് ഇൻഡ്യയോട് ഈ സംഭവത്തെപ്പറ്റി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ബി ജി വര്‍ഗ്ഗീസ്, കെ വിക്രം റാവു ,ജെ ഡി അക്തറും അടങ്ങിയ മൂനംഗസമിതികണ്ടെത്തിയ­ ഞെട്ടിപ്പിക്കുന്ന വിവരം ആ സംഭവം കാശ്മീര്‍ പ്രശ്നം ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ വിഘടനവാദികള്‍ പടച്ചുണ്ടാക്കിയത് തന്നെയാണ് എന്നതായിരുന്നു. പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ക്രൈസിസ് ആൻഡ് ക്രഡിബിലിറ്റി എന്ന പുസ്തകത്തില്‍ ഭാരതീയ സൈനികർ അങ്ങനെയൊരു സംഭവത്തിലുൾപ്പെട്ടിട്ടില്ല എന്ന് അസന്നിഗ്ധമായി പറയുന്നു. മറ്റേതൊരു രാജ്യത്തേയും കാൾ നിഷ്പക്ഷമായ ഒരു നീതി സംവിധാനവും നിയമവാഴ്ചയും നമുക്ക് സൈന്യത്തിനകത്തും പുറത്തുമുണ്ട്. അവർക്കൊരിയ്ക്കലും ഇത്തരത്തിൽ നിയമനിഷേധങ്ങൾ നടത്തി കയ്യും വീശി പുറത്തുപോകാനാവില്ല. നമ്മുടെ സൈന്യം ബ്ളാക്ക്മെയില്‍ ചെയ്യപ്പെടുന്നു. ശക്തമായ പ്രൊപ്പഗണ്‍ഡകള്‍ക്കു ­മുന്നില്‍ സൈന്യം പലപ്പോഴും തെറ്റിദ്ധരിയ്ക്കപ്പെടുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആര്‍മി റേപ്പ്ഡ് അസ് എന്ന പ്ളക്കാർഡേന്തുന്നവരും അവലംബിക്കുന്ന തന്ത്രമിതാണ്.

ഇറോം ശർമിള സമരം മതിയാക്കുമ്പോഴും ഒന്നുംസംഭവിച്ചിട്ടില്ല. പക്ഷെ അപമാനിക്കപ്പെട്ട ഒരു വിഭാഗമുണ്ട് മണിപ്പൂരിന്റെ മണ്ണിൽ രാപകലില്ലാതെ തീവ്രവാദികളോടുപോരാടി, ‘ഇന്ത്യയുടെ നായ്ക്കൾ തിരികെ പോകുക‘ , ‘ആർമി റേപ്പ് അസ് ‘ എന്നുമൊക്കെ മുദ്രവാക്യമുയർത്തുന്ന ചെറുന്യൂനപക്ഷം വരുന്ന തീവ്രവാദികളോടും അവരുടെ കൂട്ടാളികളോടും പ്രതികരിക്കാൻ കഴിയാതെ, പ്രകടനക്കാരുടെ കല്ലേറുവാങ്ങി, മനുഷ്യാവകാശ കപട പ്രവർത്തകരുടെ ക്രോസ്സ് വിസ്താരങ്ങൾക്കു നാടുവിൽനിൽക്കേണ്ടിവരുന്നവർ ഭാരതത്തിൻറെ സൈനികർ. മണിപ്പൂരിന്റെ മണ്ണിൽ മനുഷ്യാവകാശപ്രവർത്തകരെയും സ്ത്രീകളെയും മറയാക്കി തീവ്രവാദികൾ നടത്തിയ നിഴൽ യുദ്ധത്തിൽ ജീവൻ രാഷ്ട്രത്തിനുവേണ്ടി ബലി നൽകിയ വീരജവാന്മാരോട് മാപ്പുപറയാൻ ഇറോം ശർമിള യും കപട മനുഷ്യാവകാശ പ്രവർത്തകരും തയാറാകുമോ?

ഇറോം ശർമ്മിള സൈന്യത്തിനെതിരെ പടനയിച്ചത് രാഷ്ട്ര വിരുദ്ധ ശക്തികൾ പണിതു നൽകിയ അടിത്തറയിൽ നിന്ന് തന്നെ ആയിരുന്നു. രാഷ്ട്രത്തെ ഒറ്റികൊടുത്ത് ചൈനയിലേക്കൊരു ചുവപ്പൻ ഇടനാഴി സ്വപ്നം കാണുന്നവർ. അവർ തന്നെയാണ് ഈ തിരഞ്ഞെടുപ്പിൽ ഇറോം ശർമ്മിളയെ സ്വാതന്ത്ര പോരാട്ടത്തിന്റെ ചിഹ്നമായി ഉയർത്തി കാണിച്ചതും. നോട്ടയോടു പോലും തോറ്റു പോയ ഇറോമിന്റെ തോൽവി അവരുടെ മാത്രം തോൽവിയല്ല അവരെ സംരക്ഷിച്ച ദേശവിരുദ്ധ ശക്തികളുടെ കൂടി തോൽവിയാണ്