ആർട്ടിക്കിൾ #370 ഇല്ലാതാകുമ്പോൾ

— ബിനോയ് അശോകൻ — തീവ്രവാദികളുടെ കടുത്ത ഭീഷണി നിലനിന്നിരുന്ന തൊണ്ണൂറുകളിൽ, അതിനെയെല്ലാം തൃണവൽഗണിച്ച് കശ്മീരിലെ ലാൽ ചൗക്കിൽ ഭാരതത്തിന്റെ ത്രിവർണ്ണപതാക ഉയർത്തിയത് ബിജെപിയുടെ മുരളിമനോഹർ ജോഷിയും നരേന്ദ്ര മോദിയുമായിരുന്നു. ഇന്ന് അതേ നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ അവിടെ ഔദ്യോഗികമായി, സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഇന്ത്യൻ ദേശീയ പതാക ഉയർത്തുമ്പോൾ ബിജെപി എന്ന ദേശീയവാദികൾ രാജ്യത്തോടുള്ള അവരുടെ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്ന് നിറവേറ്റുകയാണ്‌. മോദി അദ്ധേഹത്തിന്റ ഏറ്റവും വലിയ ‘ലെഗസി‘കളിലൊന്ന് ചരിത്രത്തിൽ എഴുതിച്ചേർക്കുക കൂടിയായിരുന്നു ആർട്ടിക്കിൾ370 ഇല്ലാതാക്കിയതിലൂടെ. ജമ്മു…

എരിയുന്ന കാശ്മീരും – നീറുന്ന ഇന്ത്യൻ ഹൃദയങ്ങളും ..

വിജയകുമാർ കാശ്മീര്‍ പ്രശ്നബാധിതമായിരിക്കേണ്ടത് പാക്കിസ്ഥാന്‍ എന്ന ഭീകരരാഷ്ട്രത്തിന്റെ ആവശ്യമാണ്‌. കാശ്മീരിലെ അസ്സമാധാനത്തിന്റെ താഴ് വേര് പാക്കിസ്ഥാനിലാണ്. ആസാദ് കാശ്മീര്‍ വാദം ഖാലിസ്ഥാന്‍ പോലെ മലർപൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. പാക്കിസ്ഥാന്റെ ലക്‌ഷ്യം കാശ്മീരിനെ കീഴടക്കി ഭാരതത്തെ അസ്ഥിരപ്പെടുത്തുക എന്ന കിരാത തന്ത്രമാണ്. ഇതിനായി വിഘടനവാദികളെ ഉപയോഗിക്കുകയും ആവശ്യംകഴിഞ്ഞാല്‍ അവരെ ഉല്മൂലനംചെയ്യുകയും ചെയ്യുന്നു. കാശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ചു പോലീസിനും സൈന്യത്തിനും നേരെ പ്രകോപനം സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നു. ഭീകരവാദികളെ എതിര്‍ക്കുന്ന കാശ്മീരികളെ നിഷ്ക്കരുണം വധിക്കുന്നു. ഇത് ആഗോളഭീകരതയുടെ മറ്റൊരു പതിപ്പ് മാത്രമാണ്.  …

ഫാറൂക്ക് അബ്ദുള്ളയുടെ സെക്കുലര്‍ ബുദ്ധിഭ്രമം

കുറച്ചു ദിവസങ്ങള്‍ക്കു മുൻപ് പത്രത്തില്‍ വന്ന ഒരു പ്രസ്താവന : “ശ്രീ നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി ആയാല്‍ ഇന്ത്യയുടെ സെക്കുലര്‍ സ്വഭാവത്തിന് മാറ്റം വരും, അത് ഇന്ത്യയുടെ മതേതര പ്രതിച്ഛായക്ക്‌ കളങ്കം ചാര്‍ത്തും..”.  ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പ് മന്ത്രിയും ആയ ഫാറൂക്ക് അബ്ദുള്ളയുടേ  താണ് ഈ പ്രസ്താവന. തീര്‍ത്തും അപരിഷ്കൃതവും അപക്വവുമായ ഈ പ്രസ്താവന ഒന്നുകില്‍ വയസ്സായ അബ്ദുള്ളയുടെ ഓർമ്മപ്പിശകില്‍ വന്നതോ അല്ലെങ്കില്‍ ബുദ്ധിഭ്രമം ആയതോ ആവാനാണ്…