എരിയുന്ന കാശ്മീരും – നീറുന്ന ഇന്ത്യൻ ഹൃദയങ്ങളും ..

വിജയകുമാർ

കാശ്മീര്‍ പ്രശ്നബാധിതമായിരിക്കേണ്ടത് പാക്കിസ്ഥാന്‍ എന്ന ഭീകരരാഷ്ട്രത്തിന്റെ ആവശ്യമാണ്‌. കാശ്മീരിലെ അസ്സമാധാനത്തിന്റെ താഴ് വേര് പാക്കിസ്ഥാനിലാണ്. ആസാദ് കാശ്മീര്‍ വാദം ഖാലിസ്ഥാന്‍ പോലെ മലർപൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. പാക്കിസ്ഥാന്റെ ലക്‌ഷ്യം കാശ്മീരിനെ കീഴടക്കി ഭാരതത്തെ അസ്ഥിരപ്പെടുത്തുക എന്ന കിരാത തന്ത്രമാണ്. ഇതിനായി വിഘടനവാദികളെ ഉപയോഗിക്കുകയും ആവശ്യംകഴിഞ്ഞാല്‍ അവരെ ഉല്മൂലനംചെയ്യുകയും ചെയ്യുന്നു. കാശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ചു പോലീസിനും സൈന്യത്തിനും നേരെ പ്രകോപനം സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നു. ഭീകരവാദികളെ എതിര്‍ക്കുന്ന കാശ്മീരികളെ നിഷ്ക്കരുണം വധിക്കുന്നു. ഇത് ആഗോളഭീകരതയുടെ മറ്റൊരു പതിപ്പ് മാത്രമാണ്.

h_00011045    ppp

കാഷ്മീരിനെക്കുരിച്ചു വാചാലരാകുന്ന കപട മതേതരവാദികളും കപട ബുദ്ധിജീവികളും ഭീകരവാദ ആക്രമണങ്ങള്‍കൊണ്ട് അഭയാര്‍ഥികളായവരെക്കുറിച്ച് സംസാരിച്ചു കാണാറില്ല. കാശ്മീരികളെപ്പോലെ വിവിധ പ്രതിസന്ധികള്‍ നേരിടുന്നവരാണ് ജമ്മുവിലെ ഹിന്ദുക്കളും ലടാക്കിലെ ബുദ്ധമതക്കാരും. അവര്‍ക്കും മനുഷ്യാവകാശങ്ങലില്ലേ? ഭീകരവാദത്തെ എതിര്‍ക്കുന്ന സമാധാനകാംഷികളായ സാധാരണ കാഷ്മീരിക്കും മനുഷ്യാവകാശമില്ലേ? ഭീകരവാദത്തിനു ഇരയാകുന്ന കാശ്മീരി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മനുഷ്യാവകാഷമില്ലേ? കാശ്മീരിലെ വിദ്യാര്‍ഥികള്‍ക്ക് മറ്റു ഭാരതവാസികളെപ്പോലെ സമാധാനമായി പഠിക്കാനുള്ള അവകാശമില്ലേ? ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥയിലും ഭരണഘടനയിലും വിശ്വാസമുള്ള വിഭിന്ന രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശമില്ലേ? സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഭീകരതയുടെ ഹിംസാത്മകതയ്ക്കെതിരെ നിലപാടെടുക്കാനുള്ള ആവിഷ്ക്കാരസ്വാതന്ത്രം ആവശ്യമല്ലേ? ഇത്തരം മൌലികാവകാശങ്ങള്‍ കാശ്മീരികള്‍ക്ക് നിഷേധിക്കുന്നത് ഭീകരവാദികളും അവരെ പിന്തുണയ്ക്കുന്ന്വരുമാണ്.

Kashmir-4 Kashmiri Pandit cloth merchants-1877

കാശ്മീരില്‍ വികസനമുണ്ടാകണമെങ്കില്‍ അവിടെ സമാധാനമുണ്ടാകണം. സമാധാനമുണ്ടാകണമെങ്കില്‍ ഭീകരവാദം ഇല്ലാതാകണം. അതിര്‍ത്തിക്കപ്പുരത്തുനിന്നുമുള്ള പിന്തുണയോടെ നടക്കുന്ന ഭീകരപ്രവര്‍ത്തനത്തെ തടയാന്‍ കാശ്മീര്‍ പോലീസിനെക്കൊണ്ട് മാത്രം കഴിയാതെവന്നപോഴാണല്ലോ ഭാരതസൈന്യം അവിടെ പ്രവര്‍ത്തിച്ചു തുടങ്ങിയത്. പഞ്ചാബിലും ആസ്സാമിലും അതിര്‍ത്തിക്കപ്പുറത്തുള്ള വിധ്വംസകശക്തികള്‍ സ്പോണ്‍സര്‍ ചെയ്ത ഭീകരപ്രവര്‍ത്തനത്തെ വിജയകരമായി അമര്‍ച്ചചെയ്ത ഭാരതസൈന്യംതന്നെയാണ് അവിടെ സമാധാനം കൊണ്ടുവന്നത്.  സമാധാനം തിരിച്ചുവന്നപ്പോള്‍ സൈന്യം മടങ്ങുകയും ചെയ്തു. കാശ്മീരിലും തങ്ങളുടെ ദൌത്യം പൂര്‍ത്തിയാക്കി സൈന്യം മടങ്ങും. കാശ്മീരി യുവത്വത്തിന്  കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകണം. തൊഴിലില്ലായ്മ പരിഹരിക്കണമെങ്കില്‍ ഭീകരപ്രവര്‍ത്തനം നിലയ്ക്കണം. കാഷ്മീരികള്‍ക്കായി കേദ്രസര്‍ക്കാര്‍ ചിലവഴിക്കുന്ന കോടികള്‍ അടിസ്ഥാനതല സുസ്ഥിര വികസനപ്രവര്‍ത്തനങ്ങള്‍ക്കായി താഴെതട്ടില്‍ ഫലപ്രദമായി എത്തുന്നില്ലെങ്കില്‍ അതിനു കാരണം കേന്ദ്രസര്‍ക്കാരിന് അവിടെയുള്ള പരിമിതമായ അധികാരങ്ങളാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ജനകീയ പങ്കാളിത്തത്തോടെ വികസനകുതിപ്പ് നടത്തുപോള്‍ കാശ്മീരിൽ  അങ്ങിനെയൊരു സംവിധാനം തന്നെയില്ല .ഗ്രാമസഭകള്‍ ,സ്ത്രീശാക്തീകരണം, സ്വയംസഹായ സംഘങ്ങള്‍, തൊഴിലുറപ്പ് പദ്ധതികള്‍, ജനകീയ ആരോഗ്യ വിദ്യാഭ്യാസ പദ്ധതികള്‍ എന്നിവയെല്ലാം കേരളത്തിൽ ഉള്ളത് പോലെ കാശ്മീരിലും വേണം . മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന ഫലവത്തായ അധികാര വികേന്ദ്രീകരണം കാശ്മീരികള്‍ക്കും അനുഭവിക്കാനുള്ള അവസരമുണ്ടാകണം. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പലതു കണ്ടുപഠിക്കാനുള്ള അവസരം കാശ്മീരി യുവാക്കള്‍ക്കുണ്ടാകണം. ഇന്ത്യന്‍ യൂണിയനിലെ ഒരു സംസ്ഥാനമായ കാശ്മീര്‍ ഒറ്റപ്പെട്ടു കിടക്കേണ്ട ഒരു പ്രദേശമല്ല. അതിനു തടസമായി നില്‍ക്കുന്ന ആര്‍ട്ടിക്കിള്‍ 370 പോലെയുള്ള എല്ലാ നിയമങ്ങളും എടുത്തുകളയുകതന്നെ വേണം …

20117316735877734_20

മുന്‍ഭരണാധികാരികളുടെ മണ്ടത്തരങ്ങള്‍ തിരുത്താന്‍ പുതിയ ഭരണാധികാരികള്‍ക്ക് കഴിയേണ്ടതാണ്. 1947ല്‍മറ്റു നാട്ടുരാജ്യങ്ങളെയെല്ലാം ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച സര്‍ദാര്‍ പട്ടേല്‍ ന്റെ അധികാരപരിധിയില്‍ നിന്ന് കാശ്മീര്‍ മാത്രം ഒഴിവാക്കികൊണ്ട് പ്രധാനമന്ത്രി നെഹ്‌റു, കാശ്മീര്‍മാത്രം തന്റെ സെക്രട്ടറി ഗോപാലസ്വാമി അയ്യന്കാരെ ഏല്‍പ്പിച്ചത്തിന്റെ പിന്നിലെ വികാരം എന്തായിരുന്നു എന്നത് ദുരൂഹമാണ്. ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ തയ്യാറാകാതിരുന്ന  നാട്ടുരാജ്യങ്ങളെ അനുരഞ്ജനചര്‍ച്ചകളിലൂടെ ഇന്ത്യയില്‍ ലയിപ്പിച്ച പട്ടേലിനെ കാശ്മീര്‍ കാര്യത്തില്‍മാത്രം നെഹ്‌റു വിശ്വാസത്തിലെടുക്കാതെ, തന്റെ പൂര്‍വികരുടെ നാടിനു പ്രത്യേകപദവിയും കൂടുതല്‍ ആനുകൂല്യങ്ങളും നല്‍കാന്‍ തയ്യാറായതില്‍നിന്നാണ് ഇന്നത്തെ പ്രശ്നങ്ങളുടെ തുടക്കം. ഇതിന്റെ പേരില്‍ മന്ത്രിസഭയില്‍നിന്ന് രാജിവെക്കാന്‍പോലും സര്‍ദാര്‍ പട്ടേല്‍ തയ്യാറായി എന്ന് ചരിത്രം ( Ref: ‘A Secular India’ – Arun Shouri). തെറ്റായ കാശ്മീര്‍ നയത്തിന്റെ പേരില്‍ നെഹ്രുവിനെതിരെ പാര്‍ലിമെന്റില്‍ വിമര്‍ശനമുണ്ടായപ്പോള്‍ അതൊക്കെ പട്ടേലാണ് കൈകാര്യം ചെയ്തത് എന്ന് കള്ളം പറഞ്ഞു രക്ഷപെടാന്‍ പോലും നെഹ്‌റു തയ്യാറായി. മറുപടി പറയാന്‍ അന്ന് സര്‍ദാര്‍ പട്ടേല്‍ ജീവിച്ചിരുന്നില്ല. കാശ്മീര്‍ പ്രശനത്തില്‍ നെഹ്രുവിന്റെയും സര്‍ദാര്‍ പട്ടേലിന്റെയും വെത്യസ്തമായ വീക്ഷണങ്ങളെക്കുറിച്ച്, നെഹ്രുവിന്റെ തെറ്റായ തീരുമാനങ്ങളെക്കുറിച്ച് ബല് രാജ് മധോക്ക്ന്റെ കാശ്മീര്‍ പഠനങ്ങള്‍ പ്രവചാനാത്മകമായിരുന്നു എന്ന് ചരിത്രം തെളിയിച്ചു. ഇന്ത്യന്‍ യൂണിയനില്‍ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും കരുത്തില്‍ കാശ്മീര്‍ പ്രശ്നം പരിഹരിക്കണം എന്നതായിരുന്നു ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ നിലപാട്. ഈ നിലപാടിന് വേണ്ടി അദ്ദേഹം കാഷ്മീരികല്‍ക്കൊപ്പംനിന്ന് പോരാടി രക്തസാക്ഷിയായി. രാഷ്ട്രീയ അഭിപ്രായവെത്യാസമുള്ളവര്‍ക്കുപോലും ശ്യാമപ്രസാദ് മുക്കര്‍ജി ആദരണീയനാകുന്നത് അദ്ദേഹത്തിന്റെ ധീരമായ ഈ നിലപാടുകൊണ്ടാണ്‌.


ഇന്ത്യന്‍ ഭരണഘടന മുഴുവനും ബാധകമായ, ഇന്ത്യയ്ക്കുള്ളിലെ ഒരു സംസ്ഥാനമായി കാശ്മീരിനെ നിലനിര്തനമെന്ന ശ്യാമപ്രസാദ് മുഖർജിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും നിലപാടുകള്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന, പ്രത്യേക അവകാശങ്ങളുള്ള ഒരു പ്രദേശമായി ഇന്നത്തെ കാശ്മീരിനെ സൃഷ്ട്ടിച്ചു, ഭീകരവാദത്തിനും വിഘടനവാദത്തിനും അവസരമുണ്ടാക്കിയ നെഹ്രുവിന്റെ തെറ്റായ തീരുമാനത്തെ തിരുത്താന്‍ പുതിയ സര്‍ക്കാരിന് കഴിയണം ..കഴിയും .

അമര്‍നാഥന്റെ മണ്ണില്‍ സമാധാനമുണ്ടാകട്ടെ……

download (4) Kashmir-Map