പുതുതല്ല, കേരളത്തിൽ പെൺചേലാകർമം
ഷാനി എസ്.എസ്. (ചേലാകർമത്തിന് ഇരയാകേണ്ടിവന്ന യുവതിയുടെ അനുഭവ സാക്ഷ്യം – ഗവേഷക വിദ്യാര്‍ഥി, സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മുംബൈ) ഞാ ൻ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചു. ഇപ്പോൾ ഗവേഷക വിദ്യാർഥിനി. മാതൃഭൂമി പത്രത്തിൽ വന്ന (27/08/17) “കേരളത്തിൽ പെൺകുഞ്ഞുങ്ങൾക്കും ചേലാകർമം” എന്ന വാർത്തയാണ് ഈ കുറിപ്പെഴുതാൻ കാരണം. 1988 ഓക്ടോബർ പന്ത്രണ്ടിനാണ് എന്റെ കഥ തുടങ്ങുന്നത്. അന്നാണ് ഞാൻ ജനിച്ചത്. എന്റെ ഉമ്മയുടെ പതിനാറാം വയസ്സിൽ. അതുകൊണ്ടുതന്നെ…