കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ നരനായാട്ടിന്റെ ചരിത്രം
കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ചരിത്രത്തിലേക്ക് ഒന്ന് കാതോര്‍ത്താല്‍ കിരാതമായ ആ പ്രത്യയശാസ്ത്രത്തിനു മുന്നില്‍ നിസ്സഹായരായി പിടഞ്ഞു മരിച്ച ദശലക്ഷക്കണക്കിന് മനുഷ്യരുടെ നിലവിളികള്‍ ഇന്നും ശ്രവ്യമാണ്. ആ നിലവിളികളെ, മാനവികതയെ നെഞ്ചോടുചേര്‍ക്കുന്ന ഒരു സമൂഹത്തിനും വിസ്മരിക്കാണോ അവഗണിക്കാനോ സാധിക്കുകയില്ല. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ആ നരനായാട്ടിന്റെ ചരിത്രങ്ങളിലേക്കാണ് ഈ ലേഖനം നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത് കമ്മ്യൂണിസത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ അടിച്ചമര്‍ത്തലുകളെ തെളിവുകള്‍ സഹിതം അക്കമിട്ടു നിരത്തുന്ന പുസ്തകമാണ് 1997 November 6 ന് Harvard university press ല്‍ നിന്നും പബ്ലിഷ് ചെയ്യപ്പെട്ട “THE BLACK…