“പേരിനൊരു പ്രധാനമന്ത്രി” – മന്‍മോഹന്‍ സിംഗിന്റെ വിശ്വസ്തന്‍ കുമ്പസാരിക്കുമ്പോള്‍..

ജെ. നന്ദകുമാര്‍   ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ രണ്ടു പുസ്തകങ്ങൾ നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ ഭൂകമ്പമാണു സൃഷ്ടിച്ചിരിക്കുന്നത്‌.  പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും പ്രസിദ്ധ പത്രപ്രവർത്തകനുമായ സഞ്ജയ്‌ ബാരു എഴുതിയ ‘പേരിനൊരു പ്രധാനമന്ത്രി’, കേന്ദ്ര കൽക്കരി വകുപ്പിൽ സെക്രട്ടറി ആയിരുന്ന പി. സി. പാരിഖിന്റെ ‘പോരാളിയോ ഗൂഢാലോചനക്കാരനോ’ എന്നിവയാണാ പുസ്തകങ്ങൾ. പരാമർശ്ശിച്ചിരിക്കുന്ന വിഷയങ്ങൾ ഒന്നും പുതുമയുള്ളവ അല്ല. ഭാരതത്തിലെ തിരിച്ചറിവുള്ള സർവ്വരും ഏറെക്കാലമായി ചർച്ച ചെയുന്ന കാര്യങ്ങളാണതിലുള്ളത്‌. പക്ഷെ അവയൊക്കെയും കേട്ടെഴുത്തുകളായിരുന്നെങ്കിൽ ഈ പുസ്തകങ്ങൾ യഥാർത്ഥ കണ്ടെഴുത്തുകൾ ആണെന്നതാണു…

രാമരാജ്യം എന്ന മഹാത്മാ ഗാന്ധിയുടെ സ്വപ്നവും , നരേന്ദ്ര മോഡിയുടെ ലക്ഷ്യവും…

വിശ്വരാജ്   രാമരാജ്യം എന്ന ഗാന്ധിജിയുടെ സ്വപ്നം  കേവലം ഒരു സ്വപ്നസങ്കൽപം അല്ല. മാവേലി നാട് എന്ന മലയാള നാടിൻറെ “നന്മ നിറഞ്ഞ ദേശം” എന്ന പ്രയോഗത്തോട് അതിനു വളരെ സാമ്യം ഉണ്ട്. ഈ രണ്ടു രാജ്യങ്ങളും പതിനായിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് തന്നെ ഈ ഭാരതത്തിൽ നിലവിൽ ഉണ്ടായിരുന്നതാണ് എന്നാണ് നമ്മുടെ പൗരാണിക മഹദ് ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നത്. അത് കൊണ്ടാണല്ലോ കാലം ഇത്ര കടന്നു പോയിട്ടും, ആ ഒരു രാമായണത്തെയും , മാവേലി നാടിനെയും ഒന്നും മറക്കാതെ…

ആരാണ് ഈ തരുണ്‍ തേജ്പാല്‍ ??

രണ്ടു ദിവസമായി മാധ്യമ ലോകം ചൂടോടെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് തെഹല്ക്ക യിലെ ബലാല്‍സംഗ ശ്രമം. മാധ്യമങ്ങള്‍ തുടക്കത്തില്‍ മറച്ച് വെക്കാന്‍ ശ്രമിച്ച ഈ മഹാപരാധം പുറത്തു വന്നത്, ചില മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ സോഷ്യല്‍ മീഡിയ ഇത് ഒരു ചര്‍ച്ചാ വിഷയം ആക്കിയപ്പോഴാണ്. മലയാളത്തില്‍ ആദ്യമായി ഈ വാര്‍ത്ത പുറത്ത് വിട്ടത്, വിചാരം ആണെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ആ വാര്‍ത്ത ഇവിടെ വായിക്കാം. ആരാണീ ബലാല്‍സംഗ വീരന്‍ മാധ്യമ മുതലാളി തരുണ്‍ തേജ്പാല്‍? എന്തു കൊണ്ട്…

തെഹല്ക്കയിലെ സ്ത്രീ പീഢനം – മുഖ്യപത്രാധിപര്‍ക്കെതിരെ പരാതി

ഇന്നത്തെ മലയാള മാദ്ധ്യമങ്ങള്‍ പൂര്‍ണ്ണമായും അവഗണിച്ച ഒരു വാർത്തയാണ്, തെഹല്കയിലെ ക്രൂരമായ സ്ത്രീ പീഢനം. തെഹല്ക മുഖ്യ പത്രാധിപര്‍, തരുണ്‍ തേജ് പാൽ , തന്റെ കീഴില്‍ പ്രവർത്തിക്കുന്ന, സ്വന്തം മകളുടെ സുഹ്രുത്തുമായ പത്ര പ്രവർത്തകയെ  ശാരീരികമായി പലപ്രാവശ്യം പീഢിപ്പിച്ചു എന്നാണ് പരാതി. ഒരാഴ്ച്ച മുന്‍പേ നടന്ന സംഭവം, പരാതി ലഭിച്ചിട്ടും തെഹല്കയും മറ്റ് പത്രങ്ങളും ഒളിപ്പിച്ചു വെച്ച് ഒതുക്കി തീര്ക്കാന്‍ ശ്രമിക്കുക യായിരുന്നു. സ്തീ പീഢന പരാതികള്‍,  സ്ഥാപനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്ന വ്യക്തമായ…

താലിബാനികളുടെ മതേതരത്വം

കഴിഞ്ഞ വാരം മാധ്യമങ്ങളില്‍ (മുഖ്യധാര മാധ്യമങ്ങളേക്കൾ സോഷ്യൽ മീഡിയയിൽ) നിറഞ്ഞു നിന്ന കാര്യമാണ് അഫ്ഘാനിലെ താലിബാൻ നേതാവും സഹ-സ്ഥാപകനും ആയ മുല്ല സയീഫിനെ ഗോവയിലെ THiNK-2013 മീറ്റിലേക്ക് “തെഹല്‍ക” ക്ഷണിച്ചതും അവിടെ വേദിയില്‍ ശ്രീ ചിദംബരം ഈ താലിബാനിയുടെ കൂടെ വേദി പങ്കിട്ടതും.. നമ്മുടെ കേരളത്തിലെ മാധ്യമങ്ങളോ ദേശീയ മതേതര മാധ്യമങ്ങളോ ഇതൊന്നും അറിഞ്ഞില്ല. അറിയാത്തതില് വലിയ അതിശയവുമില്ല. പക്ഷെ എന്നെ അമ്പരിപ്പിച്ച/ഭയപ്പടുത്തിയ ഒരു കാര്യം ഞാന്‍ ഇവിടെ സൂചിപ്പിക്കുന്നു. ശ്രീ ചിദംബരം ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആയി…