കേരളത്തെ പ്രളയത്തിൽ ആഴ്ത്തിയതാര് ??

കേരളത്തിലെ മഴമൂലമുള്ള പ്രളയങ്ങളുടെ ലഭ്യമായ ഒരു ചരിത്രം കഴിഞ്ഞ ദിവസം ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. കേരളത്തിൽ പണ്ടുതൊട്ടേ പല ചരിത്രസംഭവങ്ങളും രേഖപ്പെടുത്തുന്ന രീതികൾ കുറവായതിനാൽ നമുക്ക് അത്രയുമൊക്കെയേ അതേപ്പറ്റി അറിയൂ. എങ്കിലും മനസ്സിലാക്കാവുന്ന ഒന്നിതാണ്, കേരളത്തിൽ വലിയ മഴയും വെള്ളപ്പൊക്കവും നദികളുടെ ഗതിമാറ്റവും പുതിയ കാര്യമല്ല. ആ ചരിത്രങ്ങളെപ്പറ്റി സോഷ്യൽ മീഡിയയിൽ എനിക്ക് ആദ്യം എഴുതേണ്ടിവന്നത്, നമ്മൾ ചരിത്രത്തിൽ നിന്നും പാഠം പഠിച്ചവരോ അല്ലയോ എന്ന് വിലയിരുത്താൻകൂടിയാണ്. ഒപ്പം ഈ ഘട്ടത്തിൽ വേറൊരു ചോദ്യം ഉയരുന്നു.…