കൊലപാതകരാഷ്ട്രീയത്തിന്റെ സിദ്ധാന്തപശ്ചാത്തലവും അനന്തരഫലവും.
ഡോ. ബല്‍റാം രാഷ്ട്രീയക്കൊലപാതകങ്ങളുടെ ജില്ല എന്നാണ് ഒരു കാലത്ത് വ്യവസായകേന്ദ്രം എന്നനിലയിൽ കേരളത്തിൽ പേരുകേട്ടിരുന്ന കണ്ണൂർ എന്ന നാടിന്റെ ഇന്നത്തെ പ്രതിച്ഛായ. ചില ചായക്കോപ്പയിലെ കൊടുംകാറ്റുകൾ ഒഴിച്ചാൽ, പൊതുവിൽ അവധാനതയിൽപ്പോകുന്ന കേരളരാഷ്ട്രീയത്തിലെ വ്യത്യസ്തദൃശ്യമാണ് കണ്ണൂർ. ആസൂത്രിതമായ നിരവധി രാഷ്ട്രീയക്കൊലപാതകങ്ങൾ അവിടെ നടക്കുന്നു. അവയിൽ പലതും അതിഭീകരവും, അതിനാൽത്തന്നെ കേരളസമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചവയുമാണ്. 1999 ഡിസംബർ ഒന്നാം തീയതി, കുരുന്നുവിദ്യാർഥികളുടെ മുന്നിൽവച്ച് ജയകൃഷ്ണൻ മാസ്റ്റർ എന്ന അദ്ധ്യാപകൻ കൊലചെയ്യപ്പെട്ട സംഭവം ഇതിൽ പ്രധാനമാണ്. 2006 ഒക്ടോബർ 22-ന് തലശ്ശേരിയിൽ…