മോദി വിരുദ്ധരുടെ രോദനം

modi virudharaude rodhanam1 പ്രതീപ് മോടത്തറ

ഒരു മോദി വിരുദ്ധ വീരഗാഥ … അഥവാ മോദി വിരുദ്ധരുടെ ശശി രോദനം …!!

മോദിക്കെതിരെ ഇപ്പോഴും പല സ്റ്റാറ്റസ്  ഇടുമെങ്കിലും ശരിക്കും മനസ്സില്‍ കരയുന്ന മോദി വിരുദ്ധരുടെ ചിന്തകള്‍ നെയ്തു കൂടിയ ഒരു ചെറിയ കഥ… നിങ്ങള്‍ ആരും കരയരുത് …! ഇവരുടെ അവസ്ഥ വായിച്ചു കണ്ണ് നിറയുന്നു എങ്കില്‍ ഓര്‍ക്കൂ .. ഇവര്‍ ഉള്ളിന്റെ ഉള്ളില്‍  എത്ര മാത്രം പൊട്ടി പൊട്ടി കരയുന്നുണ്ടാകും .. ഇനി നമുക്ക് പോകാം സോഷ്യല്‍ മീഡിയ ഗ്രാമത്തിലേക്ക് മോദി വിരുദ്ധരുടെ കദന കഥയിലേക്ക്
1450748_1400037100238030_618884776_n ന്യുനപക്ഷത്തെ ഫ്രൈ ആക്കി തിന്നുന്ന മോദിയെ ജയിപ്പിച്ചു ഗുജറാത്ത്‌ ജനത ആദ്യം ഞങ്ങളെ തോല്‍പ്പിച്ചു അഥവാ ശശി ആക്കി.. വികസന ഫോട്ടോഷോപ്പ് എന്ന് ആര്‍ത്തു വിളിച്ചിട്ടും വീണ്ടും അവര്‍ ഞങ്ങളെ തോല്‍പ്പിച്ചു അഥവാ ശശി ആക്കി.. ഒന്നല്ല രണ്ടല്ല മൂന്നു വട്ടം

മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആക്കി ബി ജെ പി ഞങ്ങളെ തോല്‍പ്പിച്ചു അഥവാ ശശി ആക്കി

മോദി റാലികള്‍ക്ക് ആളില്ലെന്ന് വീരവാദം വിട്ട ഞങ്ങളെ ഇന്ത്യന്‍ ജനത റാലിക്ക് പോയി ഞങ്ങളെ തോല്‍പ്പിച്ചു അഥവാ ശശി ആക്കി

എലെക്ഷന്‍ തോറ്റ് തുന്നം പാടും എന്നാ നെഞ്ചും വിരിച്ചു പറഞ്ഞിട്ടും ഇന്ത്യന്‍ ജനത ഒടുക്കത്തെ ഭൂരിപക്ഷം കൊടുത്തു ഞങ്ങളെ തോല്‍പ്പിച്ചു അഥവാ ശശി ആക്കി

ഗുജറാത്തില്‍ കര്‍ഷകരെ വഞ്ചിച്ചത് കൊണ്ട് ഗുജറാത്ത്‌ പൊട്ടും എന്ന് പറഞ്ഞു പക്ഷെ 26 ല്‍ 26 സീറ്റും കൊടുത്തു ഗുജറാത്ത്‌ ജനത വീണ്ടും ഞങ്ങളെ തോല്‍പ്പിച്ചു അഥവാ ശശി ആക്കി
1461709_10151745147546924_2078934759_nകേജ്രിവാലിന്റെ തേങ്ങാക്കുലകള്‍ ആടുന്ന ഇളം കാറ്റില്‍ മോദി നിലം പൊത്തും എന്ന് പറഞ്ഞ ഡല്‍ഹിയില്‍ 7 ല്‍ 7 ഉം കൊടുത്തു ഡല്‍ഹി  ജനതയും ഞങ്ങളെ തോല്‍പ്പിച്ചു അഥവാ ശശി ആക്കി

മൂന്നാം മുന്നണി കൊണ്ട് വരും എന്ന് പകല്‍ക്കിനാവ് കണ്ടു നടന്നിടും മൂന്നു പോയിട്ട് കാല്‍ ഭാഗം പോലും തികച്ചു വെക്കാന്‍ ഇല്ലാതെ കാരാട്ടേട്ടന്‍ ഞങ്ങളെ തോല്‍പ്പിച്ചു അഥവാ ശശി ആക്കി.

വാരണാസിയില്‍ ഹിന്ദു വര്‍ഗീയത ജയിക്കില്ല ന്യുനപക്ഷം മാറ്റി കുത്തും എന്ന് ഉറപ്പിച്ചപ്പോള്‍ മൂന്നര ലക്ഷം ലീഡ് കൊടുത്തു അവരും ഞങ്ങളെ തോല്‍പ്പിച്ചു അഥവാ ശശി ആക്കി .

ജയലളിതയും മമതയും ഇടഞ്ഞു നില്‍ക്കും ഭൂരിപക്ഷം ഇല്ലാതെ കടാപ്പുറത്ത്‌ കൂടി പാടി നടക്കും എന്ന് അട്ടഹസിച്ചിട്ടും അവരുടെ സപ്പോര്‍ട്ട് ഇല്ലാതെ ഭൂരിപക്ഷം നേടി ബി ജെ പി യും എന്‍ ഡി എ യും ഞങ്ങളെ തോല്‍പ്പിച്ചു അഥവാ ശശി ആക്കിSalman kurshid calling NaMo a monkey.

വര്‍ഗീയ കലാപ കേന്ദ്രം ഉത്തര്‍ പ്രദേശ്‌ വര്‍ഗീയ ഫാസിസത്തെ എതിര്‍ത്ത് ബി ജെ പി യെ കൈ വിടും എന്ന് കൊട്ടിഘോഷിച്ചത് 80 ല്‍ 73 ഉം കൊടുത്തു അവര്‍ ശരിക്കും വര്‍ഗീയ കൊണ്ഗ്രെസ്സിനെ തോല്‍പ്പിച്ചു ഞങ്ങളെ തോല്‍പ്പിച്ചു അഥവാ ശശി ആക്കി.

വെള്ളതാടിയും കറുത്ത താടിയും ജയിലില്‍ പോകും  ഇന്ത്യ മുഴുവന്‍ ഷാരുഖ് ഖാന്‍ മോഡല്‍ ഷേവ് ചെയ്ത പിള്ളാരിറങ്ങും എന്ന് സ്വപ്നം കണ്ടത് കറുത്ത താടിക്കാരന്‍ തച്ചുടച്ച് ഞങ്ങളെ തോല്‍പ്പിച്ചു അഥവാ ശശി ആക്കിhafeez.

അദ്വാനിയും സുഷമയും അടിയുണ്ടാക്കി മോദിയെ പ്രധാനമന്ത്രി ആക്കാന്‍ വിടില്ലെന്ന് സ്വപ്നം കണ്ടു നടന്നു അവര്‍ ഒന്നും മിണ്ടാതെ മോദിയെ കെട്ടിപ്പിടിച്ചു കൈ പിടിച്ചുയര്‍ത്തി ഞങ്ങളെ തോല്‍പ്പിച്ചു അഥവാ ശശി ആക്കി.

മോദി ജയിച്ച ഉടന്‍ പാകിസ്ഥാനുമായി ബോംബിടും നരബോജി എന്ന് വീണ്ടും വിളിക്കാം ശരിക്കും സമാധാനം അല്ലെ വേണ്ടത് എന്ന് പാടി നടന്നപ്പോ അവരെ ക്ഷണിച്ചു മോദി വീണ്ടും ഞങ്ങളെ തോല്‍പ്പിച്ചു അഥവാ ശശി ആക്കി.

ബൂര്‍ഷ്വയും മനുഷ്യ തീനികളും ആണെങ്കിലും വിസ കൊടുക്കരുതെന്ന് രാഷ്ട്രീയ ദേഷ്യം അന്ന്യേ കത്തയച്ചിട്ടും പാടി നടന്നിട്ടും വിസ പ്രിന്റ്‌ ചെയ്തു അമേരിക്കയും ഞങ്ങളെ തോല്‍പ്പിച്ചു അഥവാ ശശി ആക്കി.

ദൂരദര്‍ശനും പ്രത്യേക സാറ്റലൈറ്റ് ഉപയോഗിച്ചും സ്ത്രീയെ നിരീക്ഷിചെന്നു അന്വേഷിച്ചിട്ടും തുമ്പ് കിട്ടാതെയും കൊണ്ഗ്രെസ്സ് ഞങ്ങളെ തോല്‍പ്പിച്ചു അഥവാ ശശി ആക്കി.1461097_431240643643916_1882392593_n

കോടതിയില്‍ കേസ് കൊടുത്തപ്പോ അന്വേഷിക്കപ്പെട്ട പെണ്ണ് തന്നെ ” ദേ എന്റെ കാര്യത്തില്‍ ഇടപെട്ടാല്‍ കൂമ്പിനിട്ടു ഇടിക്കും എന്ന് തിരിച്ചു പറഞ്ഞു അതില്‍ വീണ്ടും വീണ്ടും ഞങ്ങളെ തോല്‍പ്പിച്ചു അഥവാ ശശി ആക്കി.

ചായ വില്ക്കുന്നവന്‍ എന്ന് കളിയാക്കിയപ്പോ ചായ കൊടുത്തും കുടിപ്പിച്ചും ഞങ്ങളെ തോല്‍പ്പിച്ചു അഥവാ ശശി ആക്കി.

ഇനി നടക്കാന്‍ പോകുന്ന സത്യപ്രതിജ്ഞ യില്‍ കറന്റ് പോകും എന്നും, അങ്ങനെ പ്രതിജ്ഞ ആള്‍ക്കാര്‍ കേള്‍ക്കാതെ ശൂശൂ  ആക്കി സുല്ല് വിളിച്ചു ഇലക്ഷന്‍ ആദ്യും പൂത്യും നടത്തും എന്നും സ്വപ്നം കാണുന്നു… ഇതില്‍ എങ്കിലും ഇലക്ട്രിസിറ്റി ബോര്‍ഡ്‌ ഞങ്ങളെ തോല്പ്പിക്കില്ലെന്നും ശശി ആക്കില്ലെന്നും ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തു കൊണ്ട്

ആവില്ല മക്കളെ ആവില്ല ശശികളെ തോല്പ്പിക്കതിരിക്കാന്‍ ആകില്ല ..!

ഒരു കൂട്ടം സഖാക്കള്‍ , സുടാപ്പികള്‍ , യുക്തികള്‍ , ആവശ്യം വന്നാല്‍ മനുഷ്യാവകാശികള്‍ , ചൊറിയന്‍ പാണ്ടന്മാര്‍ , ആകെ മൊത്തം പരാജയഭാരം കൊണ്ട് ചൊറിച്ചില്‍ സഹിക്ക വയ്യാത്ത കുറെ ശശികള്‍ …!!!

ഇന്നത്തെ ശശി വാചകം – ” ചമ്മാം പക്ഷെ തോല്‍ക്കില്ല ഇനിയും ചമ്മും കണ്ടോ.. “

( Images courtesy : Manoj Kureel & Satish Acharya)