കണ്ണുനീരിന്റെ വിലയറിയാത്തവർ

പിണറായി സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷം പിണറായിയിൽ അരങ്ങേറിയ വ്യാപകമായ ആക്രമണങ്ങൾക്ക് ഇരയായവരെ പങ്കെടുപ്പിച്ചുകൊണ്ട് സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ തിരുവനന്തപുരത്ത് ബിജെപി ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പങ്കെടുത്ത ആ പരിപാടിയിൽ വെച്ച് പിണറായി വിജയന്റെ ബന്ധു കൂടിയായ വിനോദിന്റെ മകൾ ശിവദ വിതുമ്പിക്കരയുന്ന ചിത്രം കേരളാ കൗമുദി ഉൾപ്പെടെ അന്ന് പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് സിപിഎം അക്രമങ്ങളുടെ നേർക്കാഴ്ചായി ഈ ചിത്രം നവമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിക്കപ്പെട്ടു. കേരളത്തിലെ ബലിദാനികളുടെ സംക്ഷിപ്ത ചരിത്രം രേഖപ്പെടുത്തിക്കൊണ്ട് പുറത്തിറങ്ങിയ ‘ആഹുതി’…

കണ്ണൂർ രാഷ്ട്രീയത്തിന് ഇങ്ങനെയാവാനേ സാധിക്കൂ !!

— അഡ്വ: ശങ്കു ടി ദാസ് — പുരാണ കഥകളിൽ കേട്ട രാക്ഷസനില്ലേ? അജ്ഞാത വനത്തിന് നടുവിലെ പേരറിയാത്ത മരത്തിന്റെ പൊത്തിൽ തന്റെ ജീവൻ ഒളിപ്പിച്ച് വെച്ചിട്ട് ലോകത്ത് മുഴുവൻ ഉപദ്രവങ്ങൾ വിതയ്ക്കുന്ന ദുഷ്ട രാക്ഷസൻ.ആ രാക്ഷസനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി.അതിന്റെ ജീവൻ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കാട്ടു മരം കണ്ണൂർ ജില്ലയും! ആ മരത്തെ സംരക്ഷിക്കാൻ രാക്ഷസൻ എന്തും ചെയ്യും. അതിന്റെ പരിസരത്തേക്ക് വരുന്നവരെ പോലും കൊന്നു കളയും. വിനോദത്തിന് വേണ്ടി പോലും ആളെ കൊല്ലാൻ അനുവദിക്കുന്ന അവന്റെ തത്വശാസ്ത്ര പ്രകാരം, നിലനിൽപ്പിന് വേണ്ടിയുള്ള കൊലപാതകം…

കൊലപാതകരാഷ്ട്രീയത്തിന്റെ സിദ്ധാന്തപശ്ചാത്തലവും അനന്തരഫലവും.

ഡോ. ബല്‍റാം    രാഷ്ട്രീയക്കൊലപാതകങ്ങളുടെ ജില്ല എന്നാണ് ഒരു കാലത്ത് വ്യവസായകേന്ദ്രം എന്നനിലയിൽ കേരളത്തിൽ പേരുകേട്ടിരുന്ന കണ്ണൂർ എന്ന നാടിന്റെ ഇന്നത്തെ പ്രതിച്ഛായ. ചില ചായക്കോപ്പയിലെ കൊടുംകാറ്റുകൾ ഒഴിച്ചാൽ, പൊതുവിൽ അവധാനതയിൽപ്പോകുന്ന കേരളരാഷ്ട്രീയത്തിലെ വ്യത്യസ്തദൃശ്യമാണ് കണ്ണൂർ. ആസൂത്രിതമായ നിരവധി രാഷ്ട്രീയക്കൊലപാതകങ്ങൾ അവിടെ നടക്കുന്നു. അവയിൽ പലതും അതിഭീകരവും, അതിനാൽത്തന്നെ കേരളസമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചവയുമാണ്. 1999 ഡിസംബർ ഒന്നാം തീയതി, കുരുന്നുവിദ്യാർഥികളുടെ മുന്നിൽവച്ച് ജയകൃഷ്ണൻ മാസ്റ്റർ എന്ന അദ്ധ്യാപകൻ കൊലചെയ്യപ്പെട്ട സംഭവം ഇതിൽ പ്രധാനമാണ്. 2006 ഒക്ടോബർ 22-ന് തലശ്ശേരിയിൽ…

പി.ജയരാജേട്ടന്റെ മകനൊരു തുറന്ന കത്ത്…

  സന്ദീപ് ജി. വാര്യര്‍ ദേശീയ സമിതി അംഗം, വീവേഴ്സ് സെല്‍, ഭാരതീയ ജനതാ പാര്‍ട്ടി.     പ്രിയപ്പെട്ട സഹോദരന്‍ ജെയിന്‍ രാജ് , കണ്ണൂരിലെ കതിരൂരില്‍ ആര്‍.എസ്.എസ് ജില്ലാ ഭാരവാഹി ശ്രീ.മനോജ് കൊലചെയ്യപ്പെട്ടതില്‍ ആഹ്‌ളാദിച്ച് അങ്ങ് ഇട്ട ഫേസ് ബുക്ക് കമന്റ് സ്ക്രീന്‍ ഷോട്ട് ചെയ്ത് ലോകത്തെ അറിയിച്ചത് ഞാനാണ്. അങ്ങ് എന്റെ ഫ്രന്റ് ലിസ്റ്റില്‍ ഇല്ലാത്ത ആളാണ്. ശ്രീ.മനോജിന്റെ കൊലപാതകം അറിഞ്ഞ ഉടന്‍ ഞാന്‍ ചിന്തിച്ചത് കതിരൂര്‍ പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍…

കേരളത്തിൽ താലിബാനിസത്തിന് സ്വാഗതമോതിയ സി.പി.എം.’!!!!

കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ പാല് കൊടുത്തു വളർത്തിയ വിഷപ്പാമ്പുകൾ വളർന്നപ്പോൾ സഖാക്കളെ തന്നെ തിരിഞ്ഞുകൊത്തുന്നു..!!!. എങ്ങനെയാണോ അമേരിക്ക ബിൻ ലാദൻ എന്ന തീവ്രവാദിയെ ഉപയോഗിച്ച് അവർക്ക് വേണ്ടുന്ന രാജ്യങ്ങളിൽ ആഭ്യന്തര അസ്വസ്ഥതകൾ സൃഷ്ടിച്ചു അമേരിക്കയുടെ അവിടുത്തെ ഇടപെടലുകൾ സാധ്യമാക്കിയത് അത് പോലെ തന്നെ … മുസ്ലിം ലീഗ് എന്ന വർഗീയ സംഘടനയുടെ പിന്തുണ എന്നും കോണ്‍ഗ്രസിന്‌ ഒപ്പമായിരിക്കും എന്ന് മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാർ , ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ ഒരു വലിയ പങ്ക് എങ്ങനെ ഇടതു പക്ഷത്തേക്ക് വളക്കാം…

ഓ. കെ. വാസു മാസ്റ്റര്‍ ഇങ്ക്വിലാബ് വിളിക്കുമ്പോള്‍..!!!

രഞ്ജിത് ജി. കാഞ്ഞിരത്തില്‍ “അഭിപ്രായം ഇരുമ്പുലക്കയല്ല.” കൊടിമാറ്റി പിടിക്കുന്ന എല്ലാവരും കാലാകാലങ്ങളായി ആശ്വാസം കണ്ടെത്തിയിരുന്നത് അനുപമമായ ഗദ്യ ശൈലിയുടെ സാമ്രാട്ടായിരുന്ന സി വി കുഞ്ഞുരാമന്‍റെ ഈ പ്രസ്താവനയിലാണ്. രാഷ്ട്രീയത്തില്‍ നിത്യശത്രുക്കളും നിത്യ ബന്ധുക്കളുമില്ല എന്നുള്ളത് സദാ സത്യവാക്യവുമാണ്. വിവിധ വിഷയങ്ങളുടെ പേരില്‍ മറു കണ്ടം ചാടി ഒറ്റ രാത്രി കൊണ്ട് സോഷ്യലിസ്റ്റ് ആയവരും, സ്വയം സേവകരായവരും കോണ്‍ഗ്രെസ്സായവരും ധാരാളം. എന്നാല്‍ കണ്ണൂരിലെ കാര്യം അങ്ങിനെയായിരുന്നില്ല. ഗോത്ര സംസ്കൃതിയുടെ തിരുശേഷിപ്പുകളുമായി തെയ്യവും തിറയും നെഞ്ചോട്‌ ചേര്‍ത്ത ജനതയാണ് ഉത്തരമലബാറിലേത്.…