പാഗൻ എന്ന് സ്വയം അടയാളപ്പെടുത്തുന്നത് ചെറുത്തു നിൽപ്പിന്റെ ഓർമ്മ പുതുക്കലാണ്
— ശങ്കു ടി ദാസ് — സ്വയം ‘പാഗൻ’ എന്നടയാളപെടുത്തുന്നത് ഡിഫീറ്റിസത്തിന്റെ അങ്ങേയറ്റമാണത്രേ!! അത്ര ലജ്ജിപ്പിക്കുന്നുണ്ടോ നമ്മളെ ഇപ്പോഴും പാഗൻ എന്ന വിശേഷണം?? സോഷ്യോളജിയിൽ റീ-അപ്രോപ്രിയേഷൻ (Reappropriation) എന്നൊരു സംഗതിയുണ്ട്. മലയാളത്തിലേക്ക് ഇതിനെ ‘കൈവശപ്പെടുത്തൽ’, ‘വീണ്ടെടുക്കൽ’, ‘തിരിച്ചു പിടിക്കൽ’ എന്നൊക്കെ തർജ്ജമ ചെയ്യാമെന്ന് തോന്നുന്നു. ഒരു കാലത്ത് തങ്ങൾക്കെതിരെ നിന്ദാസൂചകമായി പ്രയോഗിച്ചിരുന്ന പദങ്ങളെ തന്നെ പിന്നീടാ സമൂഹം തങ്ങളുടെ അഭിമാനത്തെ പ്രഖ്യാപിക്കാനാനുള്ള ശബ്ദങ്ങളായി മടക്കി കൊണ്ടുവരുന്ന സാംസ്കാരിക പ്രക്രിയക്കാണ് റീ-അപ്രോപ്രിയേഷൻ അഥവാ റീക്ലമേഷൻ എന്നു പറയുന്നത്. പാഗൻ…