പ്രണയമല്ല, കഥാന്ത്യം നായകൻ അച്ഛൻ അശോകൻ തന്നെയാണ്

— ബോധി ദത്ത  — ‘കഴിഞ്ഞ തവണ ഞാൻ അവളെ കണ്ടപ്പോൾ, അവളെന്റെ കൈ പിടിച്ചു ഒരു പാടു നേരം മിണ്ടാതെ ഇരുന്നു. എന്നിൽ നിന്നൊരിക്കലും അകന്നു പോവരുതെന്നു വീണ്ടും വീണ്ടും പറഞ്ഞു. കഹ്‌ലീൽ ജിബ്രാന്റെ കവിതകൾക്ക് പോലും ഞങ്ങളുടെ പ്രണയത്തിന്റെ വ്യാപ്തി വർണിക്കാൻ കഴിയാതെ പോവുമെന്ന് എനിക്ക് തോന്നി’. അകന്നു കഴിയുന്ന തന്റെ ഭാര്യയെ സ്വപ്നത്തിൽ കണ്ടത് വർണിക്കുന്ന ഒരു ഭർത്താവിന്റെ വാക്കുകളാണ്. പ്രണയവും വിരഹവും അതിന്റെ മാധുര്യവും കയ്പ്പും വ്യക്തമാക്കുന്ന വാക്കുകൾ. ഹൃദയമുള്ള ആരെയും സ്പർശിക്കുന്നവ.…

ആതിരമാരുടെ സ്വത്വബോധാഗ്നി

ആതിരമാരുടെ സ്വത്വബോധം പരിവർത്തിത ഹിന്ദുക്കൾക്കുള്ള സിഗ്നൽ. പ്രതീഷ് വിശ്വനാഥ് പൊതുവെ കേരളത്തിലും ഭാരതത്തിൽ മുഴുവനായും ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ആതിരയുടെ സ്വത്വബോധ പരിവർത്തനം. ആ കൊച്ചു പെൺകുട്ടി അധിനിവേശ മതങ്ങളെ തന്റെ നിഷ്ക്കളങ്കമായ വാണികളിലൂടെ നിഷ്പ്രഭമാക്കുന്ന കാഴ്ച ഭാരത സ്വത്വത്തെ ആശ്ലേഷിച്ചു ജീവിക്കുന്നവർക്ക് ആനന്ദദായകമായ കാഴ്ചയും സെമിറ്റിക് മതങ്ങൾക്ക് ഒരു വെല്ലുവിളിയുമായിരുന്നു. ആ പരോക്ഷ വെല്ലുവിളിയുടെ വെളിച്ചത്തിൽ ജിഹാദി സംഘടനകളും, ജിഹാദികൾക്ക് കുഴലൂതുന്ന, സ്വന്തം സ്വത്വം പണയം വെച്ചവരും, ചേർന്നു തല്ലു കൊണ്ട പട്ടിയെ പോലെ പെരുമാറിയതും,…

“വൈക്കത്തപ്പൻ എന്ത് തന്നു ?” (ഹാദിയക്ക് സ്നേഹത്തോടെ )

— രമ രാജീവ് — പുത്തൻമതത്തിലേയ്ക്ക് ചേക്കേറിയ മകൾ സ്വന്തം അമ്മയോട് ചോദിച്ച ചോദ്യമാണ്. അഷ്ടമിതൊഴുതും, നാമം ജപിച്ചും നേടിയ ഉൾക്കാഴ്ചയിൽ, ഉത്തരം പറയാൻ അമ്മയ്ക്ക് രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടി വന്നില്ല.. വൈക്കത്തപ്പൻ നമുക്കിനി എന്താണ് തരേണ്ടത് ? നല്ലൊരു കുടുംബം, നിന്റെ അച്ഛന് വരുമാനമുള്ള ജോലി, കടം വാങ്ങാതെ നിന്നെ പഠിപ്പിച്ച് നല്ലനിലയിലാക്കാൻ കഴിഞ്ഞു.. ഇനി ഇതിൽക്കൂടുതലെന്താ വൈക്കത്തപ്പൻ തരേണ്ടിയിരുന്നത് ? ആ മറുപടി വളരെ പ്രസക്തമാണ്, ഇതിൽക്കൂടുതൽ എന്താണ് വൈക്കത്തപ്പൻ തരേണ്ടിയിരുന്നത് ? വൈക്കത്തപ്പന് തരാൻ…

എന്റെ പൊന്നു ഹാദിയയുടെ ആങ്ങളമാർക്ക്

— നാസ്സർ കുന്നുമ്പുറത്ത് — (ലേഖകൻ യുക്തിവാദിയും ഫേസ്ബുക്ക് ഫ്രീതിങ്കർസ് ഗ്രൂപ്പ് അഡ്മിനും ആണ് ) ——————————————— ഹാദിയയുടെ അമ്മയാണ് പൊന്നമ്മ. കേരളത്തിലെ നാട്ടുമ്പുറത്തെ ഏതൊരു സാധാരണക്കാരിയായ അമ്മയെയും പോലെ തന്റെ ഏക മകളെ കുറിച്ചും അവളുടെ ഭാവിയെ കുറിച്ചും വേവലാതിപെടുന്ന ഒരു പാവം. വൈക്കത്തമ്പലത്തിൽ തൊഴാൻ പോവുകയും എപ്പോഴെങ്കിലും ഗുരുവായൂരിൽ ഒക്കെ പോവുകയും ചെയ്യുന്ന ഒരു പാവം സ്ത്രീ. അവരെ സംബന്ധിച്ച് ഇസ്‌ലാം മതം എന്നാൽ ബദ്ർ യുദ്ധമോ, മക്കാ വിജയമോ അല്ലെങ്കിൽ പൊതു ചർച്ചകളിൽ…

കേരളത്തിലും ഡീറാഡിക്കലൈസേഷൻ ക്യാമ്പുകൾ തുടങ്ങേണ്ട സമയമായോ??

— കാളിയമ്പി  — കിമ്പർലി മൈനേർസ് ബ്രാഡ്ഫോഡിൽ നിന്നുള്ള ഒരു ഗ്ളാമർ മോഡലായിരുന്നു. ഒരു സാധാരണ വെള്ളക്കാരി ബ്രിട്ടീഷ് പെൺകുട്ടി. ബ്രാഡ്ഫോഡ് എന്ന നഗരം ബ്രിട്ടീഷ് പാകിസ്ഥാനികളുടെ കേന്ദ്രമാണ്. ബ്രാഡ്സ്ഥാൻ എന്ന് വിളിയ്ക്കണമെന്ന് പോലും തമാശകൾ വരാറുണ്ട്. എന്ത് കാരണം കൊണ്ടാണെന്നറിയില്ല ഒരുനാൾ അവർ തന്റെ ജീവിതം വഴിമാറ്റി ഇസ്ലാമായി ജീവിയ്ക്കാൻ തുടങ്ങി. അതിൽ ആർക്കും പരാതിയൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസം കൗണ്ടർ ടെററിസം പോലീസ് അവരെ ബന്ധപ്പെട്ടു എന്ന് വാർത്ത വന്നു. ഐസിസിൽ ചേരാൻ സിറിയയിൽ പോകാനുള്ള പരിപാടി…

‘ഭീകരതയ്ക്കായ് പെണ്ണുടലുകള്‍.

— ശ്രീകാന്ത് അഞ്ചൽ  — …………………………… രാജ്യത്ത് മുസ്ലിം ചെറുപ്പക്കാര്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയിക്കുന്നതും വിവാഹം ചെയ്യുന്നതും നിയമപരമായി തെറ്റല്ല. തിരിച്ചായാലും അങ്ങനെ തന്നെ. പിന്നെ പാവം അഖിലയുടെ (ഹാദിയ)കാര്യത്തില്‍ മാത്രം ഈ ”ഇംപീച്ച്” ചെയ്യപ്പെടേണ്ട കോടതി എന്തിന് അവരെ തമ്മില്‍ പിരിക്കുന്ന ഹറാംപെറന്ന ഉത്തരവ് പുറപ്പെടുവിച്ചു. ഭരണഘടന(ഇന്ത്യയിലേതാണോയെന്ന് നിശ്ചയമില്ല) പ്രകാരവും, ശരിയത്ത് പ്രകാരവും എല്ലാം ശരിയാണെന്ന് മഞ്ചേരി സത്യസരണീന്ന് ഇണ്ടാസ് തന്നിട്ടുമുണ്ട്. പോരാഞ്ഞ് മലയാളത്തിലെ ‘മുക്കിയ’ധാരാ മാധ്യമങ്ങളും കൂട്ടിനുണ്ട്. അപ്പൊ പിന്നെ എന്തിനാണ് കോടതി അവരെ…