ദളിത് സ്വത്വത്തെ പ്രതിനിധീകരിക്കുന്ന മഹാബലി!! അതേത് ബലി??
— അഡ്വ : ശങ്കു ടി ദാസ് — മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനാവതാരവുമായി ബന്ധപ്പെട്ട ബലി ആണെങ്കിൽ, വിഷ്ണു പുരാണം അനുസരിച്ച്, വിരോചനന്റെ പുത്രനും പ്രഹ്ലാദന്റെ പൗത്രനുമാണ്.പ്രഹ്ലാദൻ ഹിരണ്യകശിപുവിന്റെ മകനും, ഹിരണ്യകശിപു സാക്ഷാൽ കശ്യപന്റെ മകനുമാണ്.കശ്യപൻ ബ്രഹ്മാവിന്റെ മാനസപുത്രനും, പ്രജാപതിയും, ഈ മന്വന്തരത്തിലെ സപ്ത-ഋഷികളിൽ ഒരാളുമാണ്. ദക്ഷന്റെ പതിമൂന്ന് പുത്രിമാരും കശ്യപ പ്രജാപതിയുടെ ഭാര്യമാരാണ്. അവരിൽ അദിതിയിൽ കശ്യപന് ജനിച്ച സന്താനങ്ങൾ ദേവന്മാരും, ദിതിയിൽ ജനിച്ച സന്താനങ്ങൾ അസുരന്മാരുമാണ്. ഒരേ അച്ഛനമ്മമാരുടെ മക്കൾ. പിന്നെ കദ്രുവിൽ നിന്ന് നാഗങ്ങൾ, അരിഷ്ടയിൽ…