ദളിത് സ്വത്വത്തെ പ്രതിനിധീകരിക്കുന്ന മഹാബലി!! അതേത് ബലി??

14264223_1769422910012437_5585152919606581819_n

 

— അഡ്വ : ശങ്കു ടി ദാസ് —

മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനാവതാരവുമായി ബന്ധപ്പെട്ട ബലി ആണെങ്കിൽ, വിഷ്ണു പുരാണം അനുസരിച്ച്, വിരോചനന്റെ പുത്രനും പ്രഹ്ലാദന്റെ പൗത്രനുമാണ്.
പ്രഹ്ലാദൻ ഹിരണ്യകശിപുവിന്റെ മകനും, ഹിരണ്യകശിപു സാക്ഷാൽ കശ്യപന്റെ മകനുമാണ്.
കശ്യപൻ ബ്രഹ്‌മാവിന്റെ മാനസപുത്രനും, പ്രജാപതിയും, ഈ മന്വന്തരത്തിലെ സപ്ത-ഋഷികളിൽ ഒരാളുമാണ്. ദക്ഷന്റെ പതിമൂന്ന് പുത്രിമാരും കശ്യപ പ്രജാപതിയുടെ ഭാര്യമാരാണ്. അവരിൽ അദിതിയിൽ കശ്യപന് ജനിച്ച സന്താനങ്ങൾ ദേവന്മാരും, ദിതിയിൽ ജനിച്ച സന്താനങ്ങൾ അസുരന്മാരുമാണ്. ഒരേ അച്ഛനമ്മമാരുടെ മക്കൾ. പിന്നെ കദ്രുവിൽ നിന്ന് നാഗങ്ങൾ, അരിഷ്ടയിൽ നിന്ന് ഗന്ധർവന്മാർ, വിനതയിൽ നിന്ന് സൂര്യ സാരഥിയായ അരുണനും വിഷ്ണു വാഹനമായ ഗരുഡനും, ധനുവിൽ നിന്ന് ധാനവർ, ഖാസയിൽ നിന്ന് യക്ഷന്മാർ, ക്രോധവാസയിൽ നിന്ന് പിശാചുക്കൾ..
ഇവരെല്ലാം കശ്യപ സന്താനങ്ങളാണ്.

ആ കശ്യപ പ്രജാപതിയിൽ തുടങ്ങി, ഹിരണ്യകശിപുവിലൂടെയും പ്രഹ്ലാദനിലൂടെയും വിരോചനനിലൂടെയും തുടർന്ന് വന്ന ഗോത്രത്തിന്, ഒടുവിൽ മഹാബലിയിൽ എത്തുമ്പോഴെങ്ങനെയാ പെട്ടെന്ന് ദളിത് സത്വം ഉണ്ടാവുന്നത്?? മഹാബലിയുടെ ഗുരു ശുക്രാചാര്യർ ആയിരുന്നെന്നും സാന്ദർഭികമായി ഓർമിപ്പിക്കട്ടെ. സപ്തർഷികളിലെ പ്രധാനിയും, മൂന്നാമത്തെ മനുവും ആയ, വസിഷ്ട്ടന്റെ മകനാണ് ദൈത്യഗുരു ശുക്രാചാര്യർ. മനു: പുത്രൻ!!

നിങ്ങൾക്കുള്ള വാമന വിരോധമൊന്നും മഹാബലിക്കില്ലെന്ന് മനസിലാക്കണം. മഹാവിഷ്ണുവിനെ മകനായി കിട്ടാൻ പയോവൃതം നോറ്റ അദിതിക്ക്‌ വൃതഫലമായി കശ്യപനിൽ പിറന്ന പുത്രൻ തന്നെയാണ് ദ്വാദശാദിത്യൻമാരിലെ പന്ത്രണ്ടാമനായ വാമനൻ. സ്ഥാനം കൊണ്ട് ബലിയുടെ 1382972979_vaman-avatarമുതുമുത്തച്ഛൻ!! ഇതേ മഹാബലിയുടെ ഇതേ സ്വത്വമുള്ള മുത്തച്ഛനായ പ്രഹ്ലാദനെ രക്ഷിക്കാനാണ് ഇതേ മഹാവിഷ്ണു മുൻപ് നരസിംഹമായി അവതരിച്ചത്. രണ്ടാമത്തെ പാദം കൊണ്ട് തന്നെ മൂന്നു ലോകങ്ങളും അളന്നു തീർത്ത “ത്രിവിക്രമഃ” രൂപധാരി സാക്ഷാൽ മഹാവിഷ്ണു തന്നെയെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിൽ മഹാബലി അദ്ദേഹത്തെ സാഷ്ടംഗം പ്രണമിക്കുന്നുണ്ട്. വർഷാവർഷമുള്ള ബലിയുടെ ഭൂമി സന്ദർശനം വാമന മൂർത്തിയുടെ വരമാണ്. സാവർണ്ണി മന്വന്തരത്തിലെ ഇന്ദ്രനായി ബലിയെ അവരോധിച്ച് അനുഗ്രഹിക്കുന്നത് വാമനൻ തന്നെയാണ്. അത് വരെ പാർക്കാൻ ദേവന്മാർ പോലും കൊതിക്കുന്ന ദേവലോകത്തേക്കാൾ ശ്രേഷ്ഠം ആയ “സുതലം” എന്ന സ്വർഗ്ഗം പണിതു കൊടുക്കുകയാണ് ചെയ്യുന്നത്. എന്നിട്ട് ആ സുതലത്തിനു കാവലായി, മഹാബലിക്ക് കാവലായി വാതിൽക്കൽ സ്വയം വിഷ്ണുഭഗവാൻ ഉണ്ടാവും എന്നും പറയുന്നു. അതായത് ദേവന്മാർക്ക് പോലും ലഭിക്കാത്ത സൗഭാഗ്യങ്ങൾ കൊടുത്താണ് മഹാബലിയെ വാമനൻ അനുഗ്രഹിക്കുന്നത്. ബലിക്കില്ലാത്ത വാമന വിരോധം ബലിഭക്തർക്ക് എന്തിനാണ്??

പക്ഷെ “ദളിത്” എന്നത് ഒരു ജാതിയോ സമുദായമോ ഗോത്രമോ അല്ല. ‘വിഭജിക്കപ്പെട്ടത്’, ‘തകർക്കപെട്ടത്’, ‘ചിതറിയത്’ എന്നൊക്കെ അർത്ഥം വരുന്ന “ദളിത” എന്ന സംസ്‌കൃത പദത്തിൽ നിന്നും, ചാതുർവർണ്യത്തിന് വെളിയിലെ പഞ്ചമ വിഭാഗമായി പരിഗണിക്കപ്പെട്ടിരുന്ന മനുഷ്യരെ വിശേഷിപ്പിക്കാനുള്ള പൊതു ശബ്ദമായി “ദളിത്” എന്ന പ്രയോഗം ആദ്യമായി ഉപയോഗിക്കുന്നത്hd-onam-images പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാത്മാ ജ്യോതിറാവു ഫുലേ ആണ്. പിന്നീട് ബി.ആർ.അംബേദ്കറിലൂടെ കൂടുതൽ പ്രചാരം നേടിയ ദളിത പദം യഥാർത്ഥത്തിൽ, ഒരു സാമുദായിക സ്വത്വം  എന്നതിലുപരി ഒരു രാഷ്ട്രീയ സ്വത്വം  ആണ്. ഒരു പൊളിറ്റിക്കൽ ഐഡന്റിറ്റി.
പക്ഷെ അപ്പോഴും, മഹാബലി എങ്ങനെയാണ് ദളിതൻ ആവുന്നത്??
മഹാരാജാവോ ചക്രവർത്തിയോ ആയിരുന്ന ബലി, കാശ്യപ ഗോത്ര പാരമ്പര്യം പേറുന്ന ബലി,
മനുപുത്രനായ ശുക്രാചാര്യരുടെ ശിഷ്യനായ ബലി, സാക്ഷാൽ ദേവേന്ദ്രനെ സ്വർഗ്ഗ ഭൃഷ്ടനാക്കി മൂന്ന് ലോകങ്ങളും വരുതിയിലാക്കിയ ബലി, നർമദയുടെ തീരത്ത് മഹായാഗം നടത്തിയ ബലി. ആ മഹാബലിക്ക് എങ്ങനെയാണ് ദളിത് സ്വത്വം ചാർത്തി കൊടുക്കുക??
വാമനൻ ബ്രാഹ്മണൻ ആയിരുന്നത് കൊണ്ട് മാത്രം ബലി ദളിതനാവില്ലല്ലോ.
കേന്ദ്ര ഭരണത്തിൽ ബിജെപി ആയത് കൊണ്ട് മാത്രം വഡേരയായിരുന്ന രോഹിത് വെമുള മരണാനന്തരം ദളിതനാവില്ല എന്നത് പോലെ തന്നെ.

എന്റെ നാട്ടിനടുത്തുള്ള പെരുമ്പലത്തെ ‘കുടലിൽ വാമന മൂർത്തി ക്ഷേത്ര’ത്തിൽ വാമന രൂപത്തിലുള്ള അവതാര വിഷ്ണുവാണ് പ്രതിഷ്ഠ. എത്രയോ കാലങ്ങളായി ചിങ്ങമാസത്തിലെ തിരുവോണം നാൾ ‘വാമന ജയന്തി’യായി അവിടെ ആചരിച്ചാരാധിക്കുന്നുമുണ്ട്. MLA VTബൽറാമിന് അറിയാതിരിക്കാൻ വഴിയില്ല. പെരുമ്പലം തൃത്താല മണ്ഡലത്തിലാണ്. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രവും, 14316928_10153956997267984_1561365765053488815_nഖജുരാഹോയിലെ വാമൻ മന്ദിറും, കാഞ്ചിപുരത്തെയും തിരുകോയിലൂരിലേയും ഉത്ഘലണ്ട പെരുമാൾ കോവിലുകളും ലോകപ്രശസ്തങ്ങളായ പഞ്ചമാവതാരത്തിന്റെ ആരാധനാ കേന്ദ്രങ്ങളാണ്.
ഇതിലെ തൃക്കാക്കര ക്ഷേത്രത്തിലെ വാമന മൂർത്തിയെ ആണ് തൃക്കാക്കരപ്പനായി പൂക്കളത്തിന് നടുവിൽ വെച്ച് അപ്പവും അടയും നേദിക്കുന്നത്. മഹാബലി നമുക്ക് ആരാധ്യനാണ് എന്നത് കൊണ്ട്, വാമനൻ എങ്ങനെയാണ് നിന്ദ്യനാവുക??

ജെ.എൻ.യു സർവകലാശാലയിലെ ചില വിദ്യാർത്ഥി സംഘടനകൾ നവരാത്രി കാലത്ത് മഹിഷാസുര രക്തസാക്ഷി ദിനം ആചരിച്ചതിനെ ഇവിടുള്ള പുരോഗമന വാദികളൊക്കെ ന്യായീകരിച്ചത് ഖെർവാൾ ഗോത്രത്തിലെ ‘അസുര’ എന്ന വിഭാഗക്കാർ മഹിഷനെ ആരാധിക്കുന്നവർ ആകയാൽ മഹിഷാസുരന്റെ മരണത്തിൽ അനുശോചിക്കാൻ അവർക്കവകാശമുണ്ട് എന്നതായിരുന്നു. ഈ രാജ്യത്തെ ഹിന്ദുമത വിശ്വാസികൾ മുഴുവൻ മഹാവിഷ്ണുവിന്റെ മനുഷ്യ രൂപത്തിലുള്ള ആദ്യ അവതാരമായ വാമനനെ ആരാധിക്കുന്നവർ ആണ്. വാമന ജയന്തി ആചരിക്കാൻ അവർക്കെങ്ങനെയാണ് അവകാശമില്ലാതാകുന്നത്? അവരുടെ വിശ്വാസങ്ങളെ മുറിപ്പെടുത്തി കൊണ്ട് വാമനനെ ദുഷ്ടനും, ചതിയനും, ജാതി ചിഹ്നവും, അധിനിവേശ ശക്തിയും, ദളിത് വിരുദ്ധനും ഒക്കെ ആക്കി അവഹേളിക്കുന്നതിന് എന്ത് ന്യായമാണുള്ളത്? വാമനനെ പറ്റി പറയുന്നത് പോലും അപരാധം ആകുന്നതെങ്ങനെയാണ്??

നിങ്ങൾക്കുള്ള വാമന വിരോധമൊന്നും മഹാബലിക്കില്ലെന്ന് മനസിലാക്കണം. മഹാവിഷ്ണുവിനെ മകനായി കിട്ടാൻ പയോവൃതം നോറ്റ അദിതിക്ക്‌ വൃതഫലമായി കശ്യപനിൽ പിറന്ന പുത്രൻ തന്നെയാണ് ദ്വാദശാദിത്യൻമാരിലെ പന്ത്രണ്ടാമനായ വാമനൻ. സ്ഥാനം കൊണ്ട് ബലിയുടെ14222094_10153956781527984_7612725639135517976_n മുതുമുത്തച്ഛൻ!! ഇതേ മഹാബലിയുടെ ഇതേ സ്വത്വമുള്ള മുത്തച്ഛനായ പ്രഹ്ലാദനെ രക്ഷിക്കാനാണ് ഇതേ മഹാവിഷ്ണു മുൻപ് നരസിംഹമായി അവതരിച്ചത്. രണ്ടാമത്തെ പാദം കൊണ്ട് തന്നെ മൂന്നു ലോകങ്ങളും അളന്നു തീർത്ത “ത്രിവിക്രമഃ” രൂപധാരി സാക്ഷാൽ മഹാവിഷ്ണു തന്നെയെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിൽ മഹാബലി അദ്ദേഹത്തെ സാഷ്ടംഗം പ്രണമിക്കുന്നുണ്ട്. വർഷാവർഷമുള്ള ബലിയുടെ ഭൂമി സന്ദർശനം വാമന മൂർത്തിയുടെ വരമാണ്. ബലിയേക്കാൾ വലിയ ബലിഭക്തൻ ആരാണാവോ ഇവിടെ??

ജാതി-മത ഭേദമന്യേ കേരളം ആഘോഷിക്കുന്ന ഓണത്തിൽ പോലും അകാരണമായി ദളിത് സ്വത്വത്തിന്റെയും ബ്രാഹ്മണ അധിനിവേശത്തിന്റെയും ഭാവനാ ചരിത്രങ്ങൾ തിരുകി കയറ്റി ഭിന്നിപ്പിന് ശ്രമിക്കുന്നവരെയാണ് മലയാളികൾ തിരിച്ചറിയേണ്ടത്. ഓണത്തെ ജാതീയവും വിഭാഗീയവുമായി മാറ്റുക അവരുടെ അജണ്ടയാണ്. അവരെ പരാജയപ്പെടുത്തേണ്ടത് നമ്മുടെ ബാധ്യതയും. അതിനാൽ നമുക്കിനിയും പൂക്കളമിട്ടും തൃക്കാക്കരപ്പനെ വെച്ചും, വാമനനെ ഇകഴ്ത്താതെ തന്നെ മാവേലിയേ ബഹുമാനിച്ചും, ജാതി നഞ്ചു കലരാത്ത പായസം കുടിച്ചും പൊന്നോണത്തെ ആഘോഷമായി തന്നെ വരവേൽക്കാം.