എണ്ണപ്പണവും തീവ്രവാദവും – 41 വർഷത്തെ സൗദി അറേബ്യ – അമേരിക്ക അവിഹിത ബന്ധം

                    2000 ഫെബ്രുവരി മാസത്തിലെ ഒരു സായാഹ്നം .               ലോസ് ആഞ്ചലസിനടുത്ത് കൽവർ സിറ്റി ഏരിയയിലെ പ്രശസ്തമായ കിംഗ് ഫഹദ് മസ്ജിദിനു അടുത്തുള്ള മെഡിറ്ററേനിയൻ റെസ്റ്റോറന്റിലേക്ക്, സൗദി പൗരനും അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സൗദി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി കോൺട്രാക്ടറും ആയ ഒമർ അൽ ബയോമി കടന്നു വന്നു. സൗദി കൗൺസലേറ്റിലെ ഉദ്യൊഗസ്ഥനും തൊട്ടടുത്ത കിംഗ്…

ദളിത് സ്വത്വത്തെ പ്രതിനിധീകരിക്കുന്ന മഹാബലി!! അതേത് ബലി??

  — അഡ്വ : ശങ്കു ടി ദാസ് — മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനാവതാരവുമായി ബന്ധപ്പെട്ട ബലി ആണെങ്കിൽ, വിഷ്ണു പുരാണം അനുസരിച്ച്, വിരോചനന്റെ പുത്രനും പ്രഹ്ലാദന്റെ പൗത്രനുമാണ്.പ്രഹ്ലാദൻ ഹിരണ്യകശിപുവിന്റെ മകനും, ഹിരണ്യകശിപു സാക്ഷാൽ കശ്യപന്റെ മകനുമാണ്.കശ്യപൻ ബ്രഹ്‌മാവിന്റെ മാനസപുത്രനും, പ്രജാപതിയും, ഈ മന്വന്തരത്തിലെ സപ്ത-ഋഷികളിൽ ഒരാളുമാണ്. ദക്ഷന്റെ പതിമൂന്ന് പുത്രിമാരും കശ്യപ പ്രജാപതിയുടെ ഭാര്യമാരാണ്. അവരിൽ അദിതിയിൽ കശ്യപന് ജനിച്ച സന്താനങ്ങൾ ദേവന്മാരും, ദിതിയിൽ ജനിച്ച സന്താനങ്ങൾ അസുരന്മാരുമാണ്. ഒരേ അച്ഛനമ്മമാരുടെ മക്കൾ. പിന്നെ കദ്രുവിൽ നിന്ന് നാഗങ്ങൾ, അരിഷ്ടയിൽ…

കാത്തിരിക്കുന്ന മാളികപ്പുറത്തമ്മ..

  കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ശബരിമലയെപ്പറ്റി ചില ചിന്തകള്‍ പങ്കു വെച്ചിരുന്നു. നിത്യവും നട തുറക്കുന്നത് പോലുള്ള, ക്ഷേത്രചൈതന്യത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍. അയ്യപ്പ ഭക്തരായ എല്ലാരുടെയും മനസ്സില്‍ ഈ വിഷയത്തില്‍ ഭയവിഹ്വലാദികള്‍ ഉടലെടുത്തു. ഇതിനു തൊട്ടു പുറകെ, ജനുവരിയില്‍ മഹാരാഷ്ട്രയിലെ ശനി ശിങ്കനാപ്പുര്‍ ക്ഷേത്രത്തിലെതെന്ന പോലെ, മുംബൈയിലെ ഹാജി അലി ദര്‍ഗയിലും സ്ത്രീ പ്രവേശനത്തിനെ പറ്റി കോടതി വിധിയുണ്ടായി. സ്ത്രീകള്‍ക്ക്, പുരുഷന്മാര്‍ക്കുള്ള എല്ലാ വിധ ആരാധനാ സ്വാതന്ത്ര്യങ്ങളും ആ ക്ഷേത്രത്തില്‍/ദര്‍ഗ്ഗയില്‍ ഉണ്ടാവണം എന്നായിരുന്നു വിധി. ആ…

GST :: എന്ത് ? എന്തിന് ?

— രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി — 16 കൊല്ലം മുന്നേ വാജ്പേയി സർക്കാരിന്റെ കാലത്തു നടപ്പാക്കുന്നതിനെപ്പറ്റി ആലോചന തുടങ്ങിയ, 2015 മെയ്‌ 6 നു ലോകസഭ പാസാക്കിയ, അതും കഴിഞ്ഞു ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെ രാജ്യസഭയും പാസാക്കിയ രാജ്യത്തിന്റെ സാമ്പത്തീക വ്യവസ്ഥക്ക് വളരെ പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഉതകുന്നതുമായ ഒരു ബില്ലാണ് ചരക്കു സേവന നികുതി ബില്‍ അഥവാ ജി.എസ്.ടി ബില്‍. ലോകസഭയില്‍ അവതരിപ്പിച്ചപ്പോള്‍ എന്‍ ഡി എ യെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍,…

ISIS റിക്രൂട്ട്മെൻറ് :: ഇസ്ലാമിക – വഹാബി തീവ്രവാദം മലയാളിയുടെ അടുക്കളയിൽ

ഇറാക്ക്, സിറിയ എന്നൊക്കെയുള്ള അശാന്തി നിറഞ്ഞ ഏതോ വിദൂര ദേശങ്ങളിൽ നിന്നു കൃത്യമായ ഇടവേളകളിൽ കേൾക്കാറുള്ള, മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകൾ മാത്രമായിരുന്നു നമ്മൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് -ഐ.എസ്-എന്ന തീവ്രവാദി സംഘടന. രണ്ടു ദിവസം മുൻപ് വരെ അങ്ങനെയായിരുന്നെങ്കിലും ഇനി പക്ഷെ മലയാളിക്ക് ഐ.എസ് എന്നത് അവൻ സ്വയം തൊട്ടറിഞ്ഞ, പൊള്ളുന്ന ഒരു യാഥാർത്യമാണ് ഇന്ന്. ചിത്രശലഭങ്ങളെ പോലെ വർണശബളമായ ഉടുപ്പുകൾ ഇട്ട്, പൊട്ടിച്ചിരിച്ചും തമാശകൾ പറഞ്ഞും കൊഞ്ചിയും പാറിക്കളിച്ചിരുന്ന, ഓരോ കുടുംബത്തിന്റെയും ആഹ്ലാദത്തിന്റെ ആധാരമായിരുന്ന അവന്റെ…

സി കെ ജാനു എന്തുകൊണ്ട് ജയിക്കണം ?

കേരളത്തിൽ നമ്മുടെ തനതു ജനതയായ ആദി ഗോത്രക്കാരുടെ ഇടയിൽ ഒരു സാമൂഹ്യ പരിഷ്ക്കർത്താവോ ആത്മീയ ഗുരുവോ രാഷ്ട്രീയ നേതാവൊ ഉണ്ടായിട്ടുണ്ടൊ എന്ന് അറിയാൻ ഞാൻ ഒരന്വേഷണം നടത്തി നോക്കിയിരുന്നു.എന്താണ് കാരണമെന്നും. നിരാശയായിരുന്നു ഫലം. പക്ഷെ അതിനേക്കാളേറെ എന്നെ അത്ഭുതപ്പെടുത്തിയത് ആദിവാസികളുടെ നേതാവായി ജാനു ചേച്ചി ഉയർന്ന് വരുന്നതിൽ, എൻ ഡി എ യുടെ ഭാഗമായി ജാനു ചേച്ചി ഇലക്ഷൻ നേരിടുന്നതിൽ മറ്റുള്ളവർക്കുള്ള അസഹിഷ്ണുതയായിരുന്നു. എന്തെല്ലാം മോശമായ പദങ്ങൾ കൊണ്ടാണ് അവര്‍ ജാനു ചേച്ചിയെ അവഹേളിച്ചത്. . ഇലക്ഷനിൽ…

ഗർഭിണി , ശൂലം , ഭ്രൂണം പിന്നെ ഗുജറാത്തും – യാഥാർത്ഥ്യം ..

“ഗുജറാത്ത് കലാപം – ഗർഭിണിയുടെ വയറു കീറി , ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തിയെടുത്ത് തീയിലിട്ടു ചുട്ടു കൊന്നു ” — തിരക്കഥക്ക് പിന്നിലെ നുണക്കഥ ..  (പിന്നെ കേരളത്തിൽ നടന്ന ഒരു “വയറു കീറലും) .. കനത്ത നാശം വിതച്ച ഗുജറാത്ത് കലാപം തികച്ചും ദാരുണമായ ഒരു സംഭവം ആയിരുന്നു എന്നതിൽ തർക്കമില്ല .. 2002 ഫെബ്രുവരി 28 നു സബർമതി എക്സ്പ്രസ്സ് ട്രെയിനിനു ഒരു കൂട്ടം കലാപകാരികൾ തീയിട്ടത്തിൽ നിന്ന് തുടങ്ങിയ കലാപം, പക്ഷെ…

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് – സഭ കൊള്ളക്കാര്‍ക്കൊപ്പം ഇടതു പക്ഷം സഭക്കൊപ്പം !!

പണ്ടൊരു വാര്ത്ത പരന്നിരുന്നു. അമേരിക്കയുടെ സ്കൈലാബ് എന്ന ഉപഗ്രഹം വീണു ലോകം നശിക്കാന്‍ പോകുന്നു. പിന്നെ ആകെ അങ്കലാപ്പായിരുന്നു. സ്കൈലാബ് എവിടെ വീഴും , എന്തൊക്കെ തകരും എന്ന് തുടങ്ങി സചിത്ര കഥകള്‍ മാധ്യമങ്ങള്‍ മെനയാന്‍ തുടങ്ങി. സ്കൈലാബ് വീണു വീടും മറ്റും തകരും എന്ന് ഭയപ്പെട്ടവര്‍ ഒരുപാടായിരുന്നു. ഇപ്പോള്‍ കസ്തൂരി രംഗന്‍ റിപ്പോര്ട്ട് സംബന്ധിച്ചും ഇതുപോലുള്ള കഥകള്‍ ആണ് മാധ്യമങ്ങളും, പുരോഗമനക്കാര്‍ എന്ന് വിശ്വസിക്കപ്പെടുന്ന ഇടതു രാഷ്ട്രീയ പാര്ട്ടി കളും മെനയുന്നത്. എന്താണ് കസ്തൂരി രംഗന്‍…

താലിബാനികളുടെ മതേതരത്വം

കഴിഞ്ഞ വാരം മാധ്യമങ്ങളില്‍ (മുഖ്യധാര മാധ്യമങ്ങളേക്കൾ സോഷ്യൽ മീഡിയയിൽ) നിറഞ്ഞു നിന്ന കാര്യമാണ് അഫ്ഘാനിലെ താലിബാൻ നേതാവും സഹ-സ്ഥാപകനും ആയ മുല്ല സയീഫിനെ ഗോവയിലെ THiNK-2013 മീറ്റിലേക്ക് “തെഹല്‍ക” ക്ഷണിച്ചതും അവിടെ വേദിയില്‍ ശ്രീ ചിദംബരം ഈ താലിബാനിയുടെ കൂടെ വേദി പങ്കിട്ടതും.. നമ്മുടെ കേരളത്തിലെ മാധ്യമങ്ങളോ ദേശീയ മതേതര മാധ്യമങ്ങളോ ഇതൊന്നും അറിഞ്ഞില്ല. അറിയാത്തതില് വലിയ അതിശയവുമില്ല. പക്ഷെ എന്നെ അമ്പരിപ്പിച്ച/ഭയപ്പടുത്തിയ ഒരു കാര്യം ഞാന്‍ ഇവിടെ സൂചിപ്പിക്കുന്നു. ശ്രീ ചിദംബരം ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആയി…

ഇന്ത്യൻ കമ്മ്യൂണിസം – വിപ്ലവത്തിന്റെ മേലങ്കി അണിഞ്ഞ രാജ്യദ്രോഹികൾ …

— വിശ്വരാജ് — ദേശീയതയെ ഒറ്റു കൊടുത്ത കപടതയുടെ പ്രത്യയ ശാസ്ത്രം . വികലമാക്കപ്പെടാത്ത ചരിത്ര ബോധവും , അൽപം പുസ്തക വായനയും ഉള്ള ഏതൊരാൾക്കും അറിയാവുന്ന കാര്യമാണ് കമ്മ്യൂണിസ്റ്റ്കാർ ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റു കൊടുത്തതും , 1962 ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ ചൈനയ്ക്കു സിന്ദാബാദ് വിളിച്ച കഥയും എല്ലാം …അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നത് തന്നെ ജന്മനാടിനെ തള്ളിപ്പറഞ്ഞു ചൈനയെ സ്വീകരിച്ച പാർട്ടിയുടെ നിലപാട് കൊണ്ടാണ് .. അത് വ്യക്തമായി എത്രയോ സ്ഥലങ്ങളിൽ വിവരിച്ചിട്ടുണ്ട്…

കേരളത്തിലെ ഒരു ചിന്തന്‍ അഥവാ മന്ദന്‍ ബൈട്ടക്ക് … !

കേരളത്തിലെ ഒരു ചിന്തന്‍ ബൈട്ടക്ക് …………. ഉമ്മന്‍ ചാണ്ടി ,കുഞ്ഞാലിക്കുട്ടി ,മാണി , ചെന്നിത്തല … തുടങ്ങി എല്ലാ കോൺഗ്രസ്സ് പ്രവര്‍ത്തകരും ഒത്തു കൂടി … കേരളത്തില്‍ നടക്കുന്ന പ്രശ്നങ്ങൾക്കൊക്കെ  പരിഹാരം കണ്ടെത്തണം … ഉമ്മന്‍ ചാണ്ടി : ” എടൊ ആകെ നാണക്കേടായി ഇന്ത്യ മൊത്തം നമ്മളെ കളിയാക്കുന്നു … നമ്മുടെ ഭരണം മോശം ആണെന്ന് .. മൊത്തം ഒന്ന് ഡവലപ്പ് ആക്കണം എന്താ വഴി..?? ” കുഞ്ഞാലിക്കുട്ടി പറഞ്ഞു .. ” കേരളം ഇന്ത്യയില്‍…