ഇളയരാജയുടെ ഉയര്‍ത്തെഴുന്നേല്‍പ്പും മതപരിവര്‍ത്തന മാഫിയയും.
ഇക്കഴിഞ്ഞ മാര്‍ച്ചു മാസം സംഗീതജ്ഞനായ ശ്രീ ഇളയരാജ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിനിടയാക്കിയ വിഷയത്തെ സ്വരാജ്യയുടെ എഡിറ്റര്‍ ശ്രീ അരവിന്ദന് നീലകണ്ഠന് വിശകലനം ചെയ്യുന്നു മനുഷ്യചരിത്രത്തിന്മേലുള്ള മതപരിവര്‍ത്തന സംഘങ്ങളുടെ അവകാശവാദങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടവയാണ് എന്ന കാര്യം ഇളയരാജ ശക്തമായി ചൂണ്ടിക്കാണിച്ചിരിയ്ക്കുന്നു. അതിന്റെ പേരില്‍ അദ്ദേഹം തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. മഹാസംഗീതജ്ഞനായ ഇളയരാജ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പ്പര്യമുള്ള ഒരു വ്യക്തിയല്ല. അത്തരം നിസ്സാരകാര്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു നില്‍ക്കാറാണ് പതിവ്. എന്നിട്ടും, ഈയിടെ ഒരു വിവാദത്തിലേക്ക് അദ്ദേഹം വലിച്ചിഴയ്ക്കപ്പെട്ടു. ഇപ്പോള്‍ വളരെ പ്രചാരം കിട്ടിയ ഒരു വീഡിയോയില്‍ അദ്ദേഹം യേശുവിനെക്കുറിച്ച്…