ഇളയരാജയുടെ ഉയര്‍ത്തെഴുന്നേല്‍പ്പും മതപരിവര്‍ത്തന മാഫിയയും.

ഇക്കഴിഞ്ഞ മാര്‍ച്ചു മാസം സംഗീതജ്ഞനായ ശ്രീ ഇളയരാജ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നുഅതിനിടയാക്കിയ വിഷയത്തെ സ്വരാജ്യയുടെ എഡിറ്റര്‍ ശ്രീ അരവിന്ദന്‍ നീലകണ്ഠന്‍ വിശകലനം ചെയ്യുന്നു

മനുഷ്യചരിത്രത്തിന്മേലുള്ള മതപരിവര്‍ത്തന സംഘങ്ങളുടെ അവകാശവാദങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടവയാണ് എന്ന കാര്യം ഇളയരാജ ശക്തമായി ചൂണ്ടിക്കാണിച്ചിരിയ്ക്കുന്നുഅതിന്‍റെ പേരില്‍ അദ്ദേഹം തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

ഇളയരാജയും രമണമഹര്‍ഷിയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ആല്‍ബവും.

മഹാസംഗീതജ്ഞനായ ഇളയരാജ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പ്പര്യമുള്ള ഒരു വ്യക്തിയല്ലഅത്തരം നിസ്സാരകാര്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു നില്‍ക്കാറാണ് പതിവ്എന്നിട്ടുംഈയിടെ ഒരു വിവാദത്തിലേക്ക് അദ്ദേഹം വലിച്ചിഴയ്ക്കപ്പെട്ടുഇപ്പോള്‍ വളരെ പ്രചാരം കിട്ടിയ ഒരു വീഡിയോയില്‍ അദ്ദേഹം യേശുവിനെക്കുറിച്ച് സംസാരിക്കുന്നതും യേശുവിനെ രമണമഹര്‍ഷിയോട് താരതമ്യം ചെയ്യുന്നതും ധാരാളം പേര്‍ കണ്ടു.

ഗൂഗിളിന്‍റെ ആസ്ഥാനത്തു വച്ച് നടന്ന ഒരു സംഭാഷണമാണ് രംഗംതന്‍റെ ജീവിതത്തേയും സംഗീതത്തേയും കുറിച്ച് സംസാരിക്കുന്നതിനിടയ്ക്ക് രമണമഹര്‍ഷിയെ കുറിച്ചുള്ള തന്‍റെ ഒരു ഗാനത്തെക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായിതുടര്‍ന്ന് രമണമഹര്‍ഷിയേയും യേശുവിനേയും താരതമ്യം ചെയ്യുന്നുഅദ്ദേഹത്തിന്‍റെ സംഭാഷണം ഏതാണ്ട് ഇങ്ങനെ ചുരുക്കാം.

യേശുക്രിസ്തു മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്എനിക്ക് സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ യുട്യൂബില്‍ ഡോക്കുമെന്ററികള്‍ കാണാറുണ്ട്ഈ ഉയര്‍ത്തെഴുന്നേല്‍പ്പിനെ തള്ളിക്കളയുന്ന ഡോക്കുമെന്ററികളും ഉണ്ട്ഉയര്‍ത്തെഴുന്നേല്‍പ്പിനെ നിഷേധിക്കുന്ന ധാരാളം വാദമുഖങ്ങളും തെളിവുകളും അവ നിരത്തുന്നുഅതായത് കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി ക്രിസ്തുമതം ഏത് അടിസ്ഥാന സങ്കല്‍പ്പത്തില്‍ – യേശു മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു എന്ന സങ്കല്പം – ഊന്നി നിന്നുകൊണ്ടാണോ വളര്‍ന്ന് പന്തലിച്ചത് അതിനെ ചോദ്യംചെയ്യുന്ന തെളിവുകളുമായി ഡോക്യുമെന്ററികള്‍ ഇപ്പോള്‍ യൂട്യൂബില്‍ കിട്ടാനുണ്ട്യേശുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടായിട്ടുണ്ടോ എന്ന് നമുക്കറിഞ്ഞു കൂടാഎന്നാല്‍ ഭഗവന്‍ രമണമഹര്‍ഷി ഉയര്‍ത്തെഴുന്നേറ്റിട്ടുണ്ട്അതും അദ്ദേഹത്തിന് വെറും 16 വയസ്സ് ഉള്ളപ്പോള്‍ഒരിക്കല്‍ മരണത്തെക്കുറിച്ചുള്ള ഭയത്തെ അദ്ദേഹം കീഴടക്കിഎന്താണ് മരണം എന്നറിയണമെന്ന് അദ്ദേഹം തീരുമാനിച്ചുഅദ്ദേഹം നിലത്തു കിടന്ന് ശ്വസനം നിറുത്തിഅദ്ദേഹത്തിന്‍റെ ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിന്നുസ്വന്തം മൃതദേഹം അദ്ദേഹം കണ്ടുഅതോടെ ആര്‍ക്കാണ് ഈ അനുഭവം ഉണ്ടാകുന്നത് എന്ന ചോദ്യത്തിലേക്ക് അദ്ദേഹത്തിന്‍റെ ശ്രദ്ധ കേന്ദ്രീകരിക്കുകയുംഅതീന്ദ്രിയമായ പടികള്‍ കടന്ന് സാക്ഷാത്ക്കാരം നേടുകയും ചെയ്തുഅതിനു ശേഷം അദ്ദേഹം തന്‍റെ ശരീരത്തിലേക്ക് തിരികെ വന്നുഈ ഉയര്‍ത്തെഴുന്നേല്‍പ്പ് രമണ മഹര്‍ഷിക്ക് മാത്രമാണ് ഉണ്ടായിട്ടുള്ളത്.

ഈ പ്രസ്താവന ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്ന് പരക്കെയുള്ള പ്രതിഷേധത്തിന് കാരണമായിചെന്നൈയില്‍ ഉള്ള അദ്ദേഹത്തിന്‍റെ വീടിനു മുമ്പില്‍ ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും പോലീസ് അവരെ തടയുകയും ഉണ്ടായിഇളയരാജയ്ക്ക് എതിരെ നടപടി എടുക്കണമെന്ന് മറ്റു ചില സംഘങ്ങള്‍ സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടുഎന്നാല്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ പിന്തുണച്ചിരുന്ന സോഷ്യല്‍മീഡിയയിലെ മിക്കവരും ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ് ഉണ്ടായത്.

ഈ സാഹചര്യത്തിലാണ് ഇളയരാജയുടെ പ്രസ്താവനയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത്മതംമാറ്റ ലോബിയുടെ ലക്ഷ്യസ്ഥാനമായി എപ്പോഴും നിലനിന്ന തമിഴ്നാട് കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി ഇവാഞ്ചലിസ്റ്റുകളുടെ വലിയ തോതിലുള്ള കടന്നു കയറ്റത്തിനു വിധേയമാണ്രാമേശ്വരംകന്യാകുമാരിമധുര തുടങ്ങിയ സുപ്രധാന ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഹൈന്ദവ തീര്‍ഥാടകരെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ചുവരെഴുത്തുകള്‍ ഇഷ്ടംപോലെ കാണാംതമിഴ്നാട്ടില്‍ ഒന്നാകെ പൊതു ഇടങ്ങളില്‍, “യേശു ജീവിക്കുന്ന ഏകദൈവം” എന്നൊക്കെയുള്ള അവകാശവാദങ്ങള്‍ ധാരാളമായി കാണാംമറ്റെല്ലാ ദിവ്യാത്മാക്കളും ഒന്നുകില്‍ വ്യാജന്മാരോഅല്ലെങ്കില്‍ മരിച്ചവരോ അല്ലെങ്കില്‍ ഇതു രണ്ടും കൂടിയോ ആണ് എന്നതാണ് അതിന്‍റെ അര്‍ത്ഥം. “ജീവിക്കുന്ന ഏക ദൈവം യേശു” എന്ന അവകാശവാദം പൊതുഇടങ്ങളില്‍ അടിച്ചേല്‍പ്പിക്കാമെങ്കില്‍നമുക്ക് അത് ചോദ്യം ചെയ്യാനുള്ള അവകാശവുമുണ്ട്ഉയര്‍ത്തെഴുന്നേല്‍പ്പിനെ കുറിച്ചുള്ള അവകാശവാദം ചരിത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ഉയര്‍ത്തുന്ന ഒന്നാണെങ്കില്‍അത് പരിശോധിക്കപ്പെടുന്നത് വളരെ സ്വാഭാവികമായ കാര്യമാണു താനുംഇളയരാജ ചെയ്തത് അതുമാത്രമാണ്അതില്‍ അദ്ദേഹത്തിനു കിട്ടിയ ഉത്തരം പ്രകാശിപ്പിക്കുക മാത്രമാണ് ഉണ്ടായത്.

ശക്തമായ മതപ്രചരണത്തിന്‍റെ അടിസ്ഥാന സങ്കല്‍പ്പത്തെ തന്നെ ചോദ്യം ചെയ്യുന്നതിലേക്ക് സമൂഹത്തിലെ ഒരു പ്രധാന വ്യക്തി കാരണമായിരിക്കുന്നുഎന്നാല്‍ ഹിന്ദുക്കളുടെ നേരെയുള്ള ക്രിസ്ത്യന്‍ മതാധിനിവേശം വച്ചു നോക്കുമ്പോള്‍ ഉയര്‍ത്തെഴുന്നേല്‍പ്പ് എന്ന ഐതിഹ്യത്തെയും യേശുവിന്‍റെ ചരിത്രപരമായ അസ്തിത്വത്തേയും വളരെ മുമ്പ് തന്നെ ഹിന്ദുക്കള്‍ ചോദ്യം ചെയ്യേണ്ടതായിരുന്നു എന്നതാണ് വസ്തുത.

യേശുവിന്‍റെ കഥ ഒരു ഐതിഹ്യമാണ് എന്ന ലളിതമായ വസ്തുതയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഇളയരാജ ചെയ്തത്.

കഥാനായകന്‍ മരണത്തിന്‍റെ ലോകത്തിലേക്ക്‌ കടന്നു ചെല്ലുന്നതും മൂന്നു ദിവസങ്ങള്‍ക്കു ശേഷം തിരികെയെത്തുന്നതും സുമേറിയന്‍ മതത്തില്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കുംസുമേറിയന്‍ ദേവതയായ ഇനന്ന “മൂന്നു പകലും മൂന്നു രാത്രികളും മരണത്തില്‍” ആയിരുന്നു. “മൂന്നു പകലും മൂന്നു രാത്രികളും” ശവക്കല്ലറയില്‍ ആയിരിക്കും (മാത്യു 12:40)എന്ന് യേശു പറഞ്ഞപ്പോള്‍ മുമ്പേതന്നെ നിലവിലുണ്ടായിരുന്ന ഈ ഐതിഹ്യമാണ്‌ അതില്‍ പ്രതിധ്വനിച്ചത്സ്വന്തം അച്ഛന്‍റെ ആജ്ഞ പ്രകാരം മരണത്തിന്‍റെ ലോകത്തേക്ക് സ്വയമേവ പോയിട്ട് സത്യം കൊണ്ടു വന്ന ഉപനിഷത്തിലെ നചികേതസ്സിന്‍റെ കഥയും ക്രിസ്ത്യന്‍ കഥയേക്കാള്‍ അനേകം നൂറ്റാണ്ടുകള്‍ പഴയതാണ്എന്നാല്‍ മരണലോകത്തേക്കുള്ള മനുഷ്യന്‍റെ യാത്രയെന്ന ഐതിഹ്യപരവും തത്വചിന്താപരവുമായ ഈ കഥയെഅക്ഷരാര്‍ത്ഥത്തില്‍ ഉള്ള ചരിത്ര സംഭവമെന്ന തുറുപ്പു ചീട്ടാക്കി അവതരിപ്പിച്ചു കൊണ്ടാണ് ക്രിസ്തുമതത്തിന്‍റെ മതംമാറ്റ പ്രവര്‍ത്തനം മുന്നേറിയത്.

ഇന്ന് കൂടുതല്‍ കൂടുതല്‍ ചരിത്രഗവേഷകരും മതപണ്ഡിതന്മാരും യേശുവിന്‍റെ ചരിത്രത്തെ പരിശോധിക്കുകയും,വചനങ്ങളില്‍ പറഞ്ഞിരിക്കുന്ന യേശു ഒരു യാഥാര്‍ത്ഥ്യമെന്നതിനെക്കാള്‍സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണ് എന്ന നിലപാടിലേക്ക് വന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. ‘ജീസസ് സെമിനാര്‍’ എന്ന സമ്മേളനം ഇതിന് നല്ലൊരു ഉദാഹരണമാണ്ആദ്യകാല ക്രിസ്തുമതത്തെക്കുറിച്ച് ആധികാരികതയുള്ള ഒരു കൂട്ടം ചരിത്രപണ്ഡിതരുംക്രിസ്ത്യന്‍ മതപണ്ഡിതരും ചേര്‍ന്ന് ‘The Five Gospels’ എന്ന അവരുടെ പുസ്തകത്തില്‍ ചരിത്രപുരുഷനായ ഒരു യേശു പറഞ്ഞിരിക്കാന്‍ സാദ്ധ്യതയുള്ള വചനങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്ഈ വിശകലനത്തിന് അവര്‍ ഒരു കളര്‍ കോഡ് ഉപയോഗിച്ചിട്ടുണ്ട്യേശുവിന്‍റെത് എന്ന് അറിയപ്പെടുന്ന ‘ലോര്‍ഡ്സ് പ്രെയര്‍’ എന്ന പ്രാര്‍ത്ഥനയില്‍ അദ്ദേഹം പറഞ്ഞിരിക്കാന്‍ ഇടയുള്ളത് എന്ന് അവര്‍ നിര്‍ണ്ണയിച്ചിട്ടുള്ളത് ‘നമ്മുടെ ദൈവമേ’ (our lord) എന്ന വാക്കുകളാണ്.

വെള്ളത്തെ വീഞ്ഞാക്കിയ കഥ മുതല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് വരെയുള്ള വിവരണങ്ങളില്‍ ഒന്നിലും ക്രിസ്തുമതത്തിന് മുമ്പ് നിലനിന്നിരുന്ന മതങ്ങളിലോ ആത്മീയപാരമ്പര്യങ്ങളിലോ നിന്ന് കടമെടുത്തിട്ടില്ലാത്തതായ ഒരു ദിവ്യാത്ഭുതവും ഇല്ലകാവ്യാത്മകമായ ഗിരിപ്രഭാഷണത്തില്‍ പോലും ജൂതന്മാരുടെ മതത്തില്‍ ഇല്ലാത്തതായ ഒരു പുതിയകാര്യവും പറയുന്നില്ല.

ഇന്ത്യ അതിശക്തമായ മതംമാറ്റ പ്രവര്‍ത്തനങ്ങളെ നേരിടുന്ന ഇക്കാലത്ത് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതായിട്ടുണ്ട്.

ഇതുവരെ പൊതുവേദികളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഈ സത്യങ്ങളെ ഇളയരാജ അറിഞ്ഞോ അറിയാതെയോ വെളിച്ചത്തു കൊണ്ടു വന്നിരിക്കുന്നുചരിത്ര പശ്ചാത്തലമില്ലാത്ത ഹിന്ദു ദൈവങ്ങളുടെതില്‍ നിന്ന് വ്യത്യസ്ഥമായി ഐതിഹ്യ പശ്ചാത്തലത്തിനു പുറമേ ചരിത്രപശ്ചാത്തലവും നല്‍കപ്പെട്ട ദൈവമാണ് യേശുക്രിസ്ത്യന്‍ സംസ്ക്കാരത്തിന്‍റെ നിലനില്‍പ്പിന് യേശുവിന്‍റെ ഈ ചരിത്ര പശ്ചാത്തലത്തിന്‍റെ ആവശ്യകത തിരിച്ചറിയാതെ ഭൂരിപക്ഷം ഹിന്ദുക്കളും അന്ധമായി തങ്ങളുടെ ദൈവങ്ങളെ പോലുള്ള മറ്റൊരു ദൈവമായി യേശുവിനെയും കണക്കാക്കുന്നുഎന്നാല്‍ ഇളയരാജ ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുകയും ഇത്തരം അവകാശവാദങ്ങളുടെ യാഥാര്‍ത്ഥ്യത്തിലേക്ക് ഹിന്ദുക്കളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഒരു കാരണമാവുകയും ചെയ്തു.


ഇളയരാജയ്ക്കെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ കൊടുത്ത പരാതിഅനുമതിയില്ലാതെ ഇളയരാജയുടെ വസതിക്കു മുന്നില്‍ പ്രകടനം നടത്താനുള്ള ക്രിസ്ത്യന്‍ സംഘടനകളുടെ ശ്രമം പോലീസ് ഇടപെട്ട് തടയുന്നുമതംമാറ്റ നേതാവായ മോഹന്‍ ലസാറസിനോടൊത്ത് വേദി പങ്കിടുന്ന തമിഴ് രാഷ്ട്രീയക്കാരായ വൈക്കോതിരുമാസീമാന്‍ തുടങ്ങിയവര്‍ ഈ വിഷയത്തില്‍ തന്ത്രപരമായ നിശബ്ദതയാണ് പാലിച്ചത്.

ഏതാണ്ടെല്ലാ ക്രിസ്തീയ വിഭാഗങ്ങളാലും ദൈവത്തിന്‍റെ ഏകപുത്രനും വാഗ്ദാനം ചെയ്യപ്പെട്ട പ്രവാചകനും ആയി കൊണ്ടാടപ്പെടുന്ന യേശു, (ക്രിസ്ത്യാനികളുടെ ഈ അവകാശവാദത്തെ ജൂതന്മാര്‍ അംഗീകരിക്കുന്നില്ലക്രിസ്തീയ വിശ്വാസപ്രകാരം മനുഷ്യരുടെ പാപപരിഹാരത്തിനായി കുരിശില്‍ മരിക്കുകയും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തുക്രിസ്ത്യാനികള്‍ സത്യമെന്ന് കരുതുന്ന ഈ വിശ്വാസത്തെ അടിസ്ഥാനമാക്കി യൂറോപ്യന്‍ കോളണിവല്‍ക്കരണത്തെ ഒരവസരമാക്കിക്കൊണ്ടാണ് ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലുള്ള തദ്ദേശീയ ആത്മീയ സമ്പ്രദായങ്ങളെ നശിപ്പിച്ചു കൊണ്ട് ക്രിസ്തുമതം വ്യാപിച്ചത്. ‘മറ്റുള്ളവരെ പരിഷ്കൃതരാക്കുക’ എന്ന പാശ്ചാത്യനയം യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ലാഭകരമായിരുന്നുസമ്പത്തിന്‍റെ ഒരു ഭാഗം ആത്മീയ കൊയ്ത്തെന്ന ലാഭക്കച്ചവടത്തിനായി അവര്‍ മാറ്റി വച്ചുആദ്യമുണ്ടായ മതകോളണിവല്‍ക്കരണം പിന്നീടുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ കോളനിവല്‍ക്കരണത്തിന് വളരെ സഹായകരമായിരുന്നു.

ഇളയരാജ രമണമഹര്‍ഷിയുടെ മരണാനുഭവത്തിന്‍റെ ആദ്ധ്യാത്മികതയുമായി ക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന വിശ്വാസത്തെ താരതമ്യം ചെയ്യുന്നു.

ഇളയരാജഅറിയാതെയാണെങ്കിലും ക്രിസ്തുമതത്തിന്‍റെ ഈ കാതലിനെയാണ് ചോദ്യം ചെയ്തത്ഒരുപക്ഷേ പ്രതീകാത്മകമായിരിക്കാംഎന്നാലും ഉയിര്‍ത്തെഴുന്നെല്‍പ്പ് എന്നത് വെറുമൊരു കഥ മാത്രമാണ്എന്നാല്‍ മറുവശത്ത് രമണമഹര്‍ഷിയാകട്ടെ സ്വേച്ഛപ്രകാരം മരണാനുഭവത്തെ വരിക്കുകയും പിന്നീട് ആത്മജ്ഞാനത്തോടു കൂടി തിരികെ വരികയും ചെയ്തുക്രിസ്തുവിന്‍റെ പേരിലുള്ള ഐതിഹ്യത്തില്‍ നിന്നും വ്യത്യസ്ഥമായി രമണമഹര്‍ഷിയുടെ അനുയായികള്‍ ഇതിന് ചരിത്രപരമായ കുത്തകയൊന്നും അവകാശപ്പെട്ടില്ലഅതെന്തായാലും ഒരു അനുഭവത്തെ എങ്ങനെ ആത്മാന്വേഷണത്തിന് ഉപയുക്തമാക്കാം എന്നദ്ദേഹം കാണിച്ചു തന്നുമരണത്തെ അനുഭവിച്ചു കൊണ്ട് മതാനുഭവത്തിലേക്ക് ഒരു ശാസ്ത്രീയാന്വേഷണം എങ്ങനെ നടത്താം എന്നാണ് അദ്ദേഹം കാട്ടിത്തന്നത്.

വരും ദിവസങ്ങളില്‍ തന്‍റെ പ്രസ്താവനയെ പരിഷ്ക്കരിക്കാനോപിന്‍വലിക്കാനോ അല്ലെങ്കില്‍ കുറഞ്ഞ പക്ഷം മൃദുവാക്കാനോ ഇളയരാജയുടെ മേല്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. “താന്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലമറിച്ച് ആത്മീയതയെ കുറിച്ച് പറയാന്‍ മാത്രമാണ് ഉദ്ദേശിച്ചത്തനിക്ക് യേശുവിനോട് വലിയ ആദരവാണ്” എന്നൊക്കെ അദ്ദേഹം പ്രഖ്യാപിച്ചേക്കാംചിലപ്പോള്‍ അദ്ദേഹം സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തേക്കാംഎന്നാല്‍ മറ്റു മതങ്ങളുടെ കാര്യങ്ങളില്‍ തലയിടുന്നവര്‍ ഉള്‍പ്പെടെയുള്ള പലരേയും തങ്ങളുടെ മതസമ്പ്രദായങ്ങളെ ആത്മീയതയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി നോക്കാന്‍ അദ്ദേഹം ഇതിലൂടെ പ്രേരിപ്പിച്ചിട്ടുണ്ട്ഭാരതീയ ആദ്ധ്യാത്മികതയുടെ ആഴത്തെക്കുറിച്ച് അനുഭവിച്ചറിയാന്‍ മറ്റുള്ളവരോട് ആഹ്വാനം ചെയ്യുകയാണ് രമണമഹര്‍ഷിയുടെ മഹത്വത്തെക്കുറിച്ച് സംസാരിച്ചതിലൂടെ അദ്ദേഹം ചെയ്തത്നാമെല്ലാവരും അക്കാര്യത്തില്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.