കലൈഞ്ജർ കളമൊഴിയുമ്പോൾ…..!!!
— രഞ്ജിത് കാഞ്ഞിരത്തിൽ — ദ്രാവിഡ സ്ഥാനിലെ കുലപതിയാവുക,തമിഴ് മാനില യുടെ അധീശത്വം മന്വന്തരങ്ങളോളം തനിക്കും തന്റെ പരമ്പരയ്ക്കും മാത്രമാക്കുക എന്ന മിനിമം അജണ്ട യാണ് കലൈഞ്ഞര്‍ മുത്തുവേല്‍ കരുണാനിധിയെ നയിച്ചിരുന്നത് .കാറ്റടിച്ചാല്‍ ഇരമ്പിയാര്‍ക്കുന്ന തമിഴന്റെ ലോല വികാരങ്ങള്‍ മാത്രമായിരുന്നു ആ സ്വപ്ന സാഫല്യത്തിന് കൈമുതലായുള്ള ഏക ആയുധം. പക്ഷെ മകൻ മു ക സ്റ്റാലിന്റെ അവസ്ഥ അങ്ങിനെയല്ല.. അതെ..അധികാരമില്ലാത്തവന് അധമനാണ് എന്നുള്ള തിരിച്ചറിവാണ് മു ക സ്റ്റാലിനെ ഇപ്പോള്‍ നയിക്കുന്നത്. ഇതേയവസ്ഥയിൽ സാക്ഷാർ കരുണാനിധി ആയിരുന്നുവെങ്കിൽ…