‘മണ്ണും മഞ്ഞും മഴയും മരങ്ങളും’ : വയനാടിന്റെ ആത്മഹത്യാക്കുറിപ്പ്..
മനുക്കുന്നുമലയെന്ന വയനാടിന്റെ ഭൗമനട്ടെല്ലിനെ തകർത്താൽ മലനാടിന് മരിച്ചുജീവിയ്ക്കാനാകും ഇനി വിധി. ഇനിയൊരിയ്ക്കലും തിരിച്ചുകിട്ടാത്തവിധം മണ്ണും മഞ്ഞും മഴയും മരങ്ങളും കാറ്റും തണുപ്പും ശുദ്ധവായുവും വെള്ളവും ജീവജാലങ്ങളുമെല്ലാം വയൽനാടിന് നഷ്ടമാകും. ഇതൊന്നും കാണാനും ആസ്വദിയ്ക്കാനും ഇങ്ങോട്ടാരും കയറിവരേണ്ടിവരില്ല… കഥകളും കാഴ്ചകളും ഒളിപ്പിച്ചു വയ്ക്കുന്ന സ്വഭാവം ഏറ്റവും കൂടുതലുള്ള സ്ഥലമാണ് വയനാട്. വെയിലിനെയും മരവിപ്പിയ്ക്കുന്ന കോടമഞ്ഞ്, നൂലുപോലെ ധാരയായി പെയ്തുകൊണ്ടിരിയ്ക്കുന്ന മഴപ്പാറ്റൽ, പകൽ സമയത്തും ഇരുട്ട് തോന്നിപ്പിയ്ക്കുന്ന പച്ചമരങ്ങൾ, കടും നിറങ്ങളിലുള്ള പൂക്കൾ, കാപ്പിപ്പൂവിന്റെ തലവേദനിപ്പിയ്ക്കുന്ന സുഗന്ധം… ഇവരെല്ലാം വയനാടിനെ…