മഹാ ‘നായ’ ടിപ്പുവിനെ ചെറുക്കാന്‍ ഇനിയും ഹിന്ദു രക്തം ഒഴുക്കേണ്ടാതുണ്ടോ…?

14937368_1803307423290652_6674714165815140024_n
റിജു ഭാരതീയന്‍

മഹാ ‘നായ’ ടിപ്പുവിനെ ചെറുക്കാന്‍ ഇനിയും ഹിന്ദു രക്തം ഒഴുക്കേണ്ടാതുണ്ടോ…???

ഇല്ലെന്നാണ് എന്റെ മതം, എന്തെന്നാല്‍ അത് ത്തന്നെയാണ് ഇവിടെ കൊങ്ഗ്രെസ്സ് എന്ന കൊളോനിയല്‍ ജാര സന്തതി ആഗ്രഹിക്കുന്നതും. ടിപ്പുവിനെ ദീപാവലി ദിനത്തില്‍ തന്നെ ( ജന്മ ദിനം വേറെ ദിവസം ആയിരിക്കെ) ആഘോഷിക്കാന്‍ തീരുമാനിച്ച കൊങ്ഗ്രെസ്സിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളിലെക്കൊന്നും നമുക്ക് പോകേണ്ടതില്ല. ഭരണം ലഭിക്കാന്‍ ഏതറ്റവും കൊങ്ഗ്രെസ്സ് പോകുമെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഇന്ത്യയെ വിഭജിച്ച മുതല്‍ ഇന്നുവരെ കൊങ്ഗ്രെസ്സ് ചെയ്തു കൊണ്ടിരിക്കുന്നതും ഇത് തന്നെ. അത് നാം പല വിധത്തിലും കാണുകയുണ്ടായി. ഖാലിസ്ഥാന്‍ വാദികളുടെ ജനനവും, തമിള്‍ ലിബറേഷന്‍ ടീമിന്റെ ജനനവും, ഏഴു സുന്ദരികളെ ഇന്ത്യയില്‍ നിന്നകറ്റാനുള്ള തീവ്രവാദികളുടെ ജനനവും എല്ലാം ഉണ്ടായ കാലഘട്ടങ്ങള്‍ നാം സൂക്ഷ്മയോടെ വീക്ഷിക്കേണ്ടതുണ്ട്.

എന്തുകൊണ്ട് ധാരാ ഷികോവിനെയോ, = ഇന്ത്യന്‍ ജനതയുമായി ഇത്രയധികം താദാത്മ്യം പ്രാപിച്ച മറ്റൊരു അധിനിവേശ ഭരണാധികാരി ഇവിടെ ഉണ്ടായിരുന്നില്ല. ഔറംഗസേബിന് പകരം ധാര ആയിരുന്നു ഇന്ത്യ ഭരിച്ചത് എങ്കില്‍ ഇന്ത്യ ഇപ്പോള്‍ ഒരു സംപൂര്‍ണ്ണ ഇസ്ളാമിക രാജ്യമായേനെ.
ജഹാനാരയെയോ = ഹിന്ദുക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയ രാജകുമാരി.
കൊങ്ഗ്രെസ്സ് സെക്കുലര്‍ ആയി തിരഞ്ഞെടുക്കുന്നില്ല എന്നു ഏത് മുസ്ലീമും സ്വയം ചോദിക്കേണ്ട ചോദ്യമാണ്. ഇനി ഇപ്പോ ബ്രിടീഷുകാര്‍ക്കെതിരെ പോരാടിയ ദേശാഭിമാനികളെ ആണ് വേണ്ടതെങ്കില്‍, ഇന്ത്യന്‍ വിപ്ലവ സംഘടനകളോട് തോളോട് ചേര്‍ന്ന് പൊരുതിയ ഒട്ടനവദി മുസ്ലീങ്ങള്‍ ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് ഒരു ഹിന്ദു മത വിരോധിയെ തന്നെ കൊങ്ഗ്രെസ്സ് തിരഞ്ഞെടുത്തു എന്നു എല്ലാവരും സ്വയം ചോദിച്ചു സംയമനത്തോടെ ഉത്തരം കണ്ടെത്തേണ്ടതാണ്. സൌത്ത് ഇന്ത്യയില്‍ കര്ണാടക മറ്റുള്ള സംസ്ഥാനങ്ങളുമായി തരതമ്യം ചെയ്യുമ്പോള്‍ ഒരു കാര്യത്തില്‍ പിറകില്‍ ആയതും ശ്രദ്ധിയ്ക്കുക…

ടിപ്പുവിനെ മഹാനാക്കാന്‍ മുന്പ് ഒരു ശ്രമം ഉണ്ടായിരുന്നു. പുതു തലമുറക്ക് അത് അറിയാന്‍ സാധ്യത ഇല്ല. The sword of Tipu Sultan എന്ന സീരിയലില്‍ കൂടെ ആയിരുന്നു ഈ ശ്രമം. പക്ഷേ ഇന്നത്തെ പോലത്തെ ഹോട്ട് ഹെഡ്സ് അല്ലാത്ത ഹിന്ദുക്കള്‍ അന്ന് ചെയ്തത് കോടതിയീല്‍ പോകുക എന്നുള്ളതായിരുന്നു. അങ്ങിനെ അവര്‍ ടിപ്പുവിനെ മഹത്വ വല്‍ക്കരിക്കുന്ന ഭാഗങ്ങള്‍ നീക്കാനുള്ള കോടതി വിധി നേടുകയും ചെയ്തു . താഴെ കൊടുത്തിരിക്കുന്ന മുഖ്യ കാരണങ്ങള്‍ ആയിരുന്നു ടിപ്പു വെറും മതഭ്രാന്തന്‍ ആയിരുന്നു എന്നു സ്ഥാപിക്കാന്‍ ഹിന്ദുക്കള്‍ കോടതിയില്‍ തെളിവുകള്‍ സഹിതം സമര്‍പ്പിച്ചത്.

1. ടിപ്പു താനൊരു പൈഗംബര്‍ ആണെന്ന് അവകാശപ്പെട്ടു.
2. ബാദുഷ എന്ന പദവി സ്വയം സ്വീകരിച്ചു.
3. തന്റെ കീഴിലുള്ള ഭൂവിഭാഗത്തെ ടിപ്പു Sircar-e-Khodadad -e- usud-ilhye -e- Ahmady എന്നു വിശേഷിപ്പിച്ചു. മൃദു ഭാഷയില്‍ പറഞ്ഞാല്‍ ഇസ്ളാമിക രാജ്യം,
4. പ്രവാചകന്റെ ജന്മ ദിനത്തില്‍ തുടങ്ങുന്ന കലണ്ടര്‍ തന്റെ സാമ്രാജ്യമാകെ പ്രചരിപ്പിച്ചു. അതിലെ വര്‍ഷങ്ങളും മാസങ്ങളും അറബിക് ഭാഷയിലായിരുന്നു. ഹിജറാ കലണ്ടര്‍ മാതൃകയില്‍ തന്നെ.
5. തന്റെ അധീനതയിലെ ഒട്ടുമിക്ക സ്ഥലങ്ങളെയും ഇസ്ളാമിക പേരുകളാല്‍ പുനര്‍നാമം ചെയ്തു.
6. ടിപ്പുവിന്റെ വാളിലും, കല്‍ പത്രങ്ങളിലും, നാണയങ്ങളിലും ഒക്കെ തന്റെ മതപരമായ അധിനിവേശം അടിച്ചേല്‍പ്പിച്ചു. വാളില്‍ ഹിന്ദുക്കളെ ( അവിശ്വാസികളെ ) കൊന്നൊടുക്കണമെന്ന് ആലേഖനം ചെയ്തിരുന്നു.
7. തന്റെ മതപരമായ കാര്യങ്ങളും ചിഹ്നങ്ങളും പ്രചരിപ്പിക്കാന്‍ ടിപ്പു പുതിയ നാണയങ്ങള്‍ ഇറക്കി. പലതും ഖലീഫ മാരുടെ പേരിലോ പ്രവാചകന്റെ പേരിലോ ആയിരുന്നു..
8. കലിമയുടെ നമ്പറുകള്‍ ചേരുന്ന വിധത്തില്‍ പുതിയ ഭാരം അളക്കുന്ന ചിഹ്നങ്ങളും ഭാരം അളക്കുന്ന മാധ്യമങ്ങളും സ്ഥാപിച്ചു.
9. എല്ലാ പ്രോവിന്‍സുകളിലും ചീഫ് ആയി നിയമിച്ചത് മുസ്ലീമിനെയോ മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിച്ച ഹിന്ദുക്കളെ ആയിരുന്നു.
10. ടിപ്പു രണ്ടു വിധത്തിലുള്ള സേന രൂപീകരിച്ചു. മുസ്ലീം മാത്രമുള്ള അഹ്മദി സൈന്യവും ഹിന്ദു- ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നും അടിമകളാക്കി മതപരിവര്ത്തനം ചെയ്തവരെ ചേര്‍ത്തുകൊണ്ടു ഉസൂദ് ഇല്ല്യെ (Usud Illye ) എന്നൊരു സേനാവിഭാഗവും ആയിരുന്നു അത്.
11. ടിപ്പുവിന്റെ എല്ലാ ആഞ്ജകളും വിശുദ്ധ ഗ്രന്ധത്തിലേ വരികള്‍ ഉദ്ധരിച്ചു കൊണ്ടുള്ളവയായിരുന്നു.
12. \കേരളം ആക്രമിക്കാന്‍ ഉണ്ടായ സൌഭാഗ്യത്തെയും അവിടത്തെ ജനതയെ മതപരിവര്‍ത്തനം നടത്താന്‍ സാധിച്ചതും വിശുദ്ധ യുദ്ധം ( ജിഹാദ്) ആണെന്ന് ടിപ്പു പ്രഖ്യാപിച്ചു.
13. തന്റെ സേനാനായകന്മാരോടു ഇസ്ലാം മതത്തെ സേവിക്കാന്‍ ആഹ്വാനം ചെയ്തു, അവിശ്വാസികളെ കൂട്ടത്തോടെ ഉന്‍മൂലന ചെയ്യാനാ ആഹ്വാനം ചെയ്തു.
14. ഏഷ്യയിലെ മറ്റ് സുല്‍ത്താന്‍മാരോട് തന്റെ ജിഹാദിനെ സഹായിക്കാനുള്ള അപേക്ഷകളുമായി ദൂതരെ അയച്ചു. അഫ്ഗാനിലെയും പേര്‍ഷ്യയിലെയും ടര്‍ക്കിയിലെയും സുല്‍ത്താന്‍മാര്‍ ഇതില്‍ പെടും. ഇവരോടൊക്കെയും വടക്കേ ഇന്ത്യയെ ആക്രമിച്ചു, അപ്പഴേക്കും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന മുഖല്‍ സാമ്രാജ്യത്തെ മറികടന്നു ദീനിന്റെ രാജ്യം നിര്‍മിക്കാന്‍ അഭ്യര്‍ഥിച്ച്.
15. അഫ്ഗാന്‍ രാജാവായ സമന്‍ ഷായോട് “ നമ്മള്‍ അവിശ്വാസികല്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ഒന്നിക്കേണ്ടത്തിന്റെ ആവശ്യകത”യെ പറ്റി ബോധവല്‍ക്കരിക്കാനും അത് വഴി ഹിന്ദുസ്ഥാനിലെ അവിശ്വാസികളാല്‍ കളങ്കിതമായ ഭൂമി ശുദ്ധീകരിക്കാനും അഭ്യര്‍ഥിച്ച്.
16. തന്റെ ദൂതരെ, കാബൂളിലും, ബസ്രയിലും, ഇസ്താന്‍ബൂളിലും, മൌറീഷ്യസിലും, പാരീസിലും, മറ്റുള്ള ഖലീഫമാരുള്ള പ്രദേശങ്ങളിലും അയച്ചു തന്റെ ആവശ്യത്തെ പറ്റി ഉദ്ബോധിപ്പിക്കാന്‍ ഉള്ള ശ്രമം നടത്തി.
17. ടിപ്പു എട്ടായിരം ക്ഷേത്രങ്ങളു തകര്‍ക്കയും, ലക്ഷക്കണക്കിനു ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വാളിന്റെ പിന്‍ബലത്തില്‍ നിര്‍ബന്ധിത മതപവറ്ത്തനമ് നടത്തുകയും ചെയ്തു.
.
ഇതൊക്കെ കോടതി അംഗീകരിക്കയും പ്രസ്തുത പുക്‍ഴ്ത്തുന്ന ഭാഗങ്ങള്‍ സീരിയലില്‍ നിന്നും എടുത്തു കളയാന്‍ ഉത്തരവിടുകയും ചെയ്തു. അതുകൊണ്ടു തന്നെ ടിപ്പു മഹാ നായ ആണോ അല്ലയോ എന്നുള്ള ചോദ്യം ഉദിക്കുന്നതെ ഇല്ല. ടിപ്പു ഒരു മത ഭ്രാന്തന്‍ ആയിരുന്നു.
ഇന്ത്യ പോലെ ഒരു ദേശം ലോകതുണ്ടോ എന്നു സംശയമാണ്. തങ്ങളെ അധിനിവേശം ചെയ്തു തങ്ങളുടെ സംസ്കാര പൈതൃകങ്ങളും ചിഹ്നങ്ങളും നശിപ്പിച്ച ബാറ്ബേരിയന്‍ രാജാക്കന്മാരെയും സായിപ്പന്മാരെയും പുകഴ്ത്തുന്ന ജനവിഭാഗം മറ്റെവിടെയെങ്കിലും ഉണ്ടോ എന്നു സംശയമാണ്. ലോര്‍ഡ് കര്‍സന്റെയും മീന്‍റോ മോര്‍ലിയുടെയും ഭരണ പരിഷ്കാരങ്ങള്‍ പഠിക്കാന്‍ വിധിക്കപ്പെട്ട ജനതക്ക്, തങ്ങളുടെ വിശ്വാസ പ്രമാണങ്ങളെ മ്യൂസിയത്തിലേക്ക് മാത്രം ഒതുക്കപ്പെട്ട ജനതക്ക് തങ്ങളുടെ അടിവേരുകള്‍ തകര്‍ത്ത, അതിനെ മ്യൂസിയായതില്‍ ഒതുക്കിയ, പുരാവസ്തു ഖനങ്ങളില്‍ ഒതുക്കിയ ആക്രമണ കാരികളുടെ അധിനിവേശത്തെ സ്തുതിക്കാന്‍ അടിമയായ ഇന്ത്യാക്കാരന് യാതൊരു മടിയും ഇല്ല തന്നെ… !!

ടിപ്പുവിനെ സെക്കുലര്‍ ആക്കാന്‍ വേണ്ടി ചില മഹാ “നായ”കര്‍ ടിപ്പു തന്റെ ഭരണ കാലത്ത് ചില ക്ഷേത്രങ്ങള്‍ക്ക് സംഭാവന നടത്തിയതിനെ പറ്റി പറയുന്നതു കാണാം. എന്താണ് ഇതിലെ സത്യാവസ്ഥ?
ടിപ്പു പെട്ടെന്നു ഹിന്ദുക്കളോട് സ്നേഹം തോന്നി ചെയ്ത കാര്യമല്ല ഇത്. മറിച്ച്, തന്റെ സാമ്രാജ്യം തകര്‍ന്നു തരിപ്പണം ആവുകയാണ് എന്നും ഇത് മനസ്സിലാക്കിയ ഹിന്ദുക്കളായ തന്റെ ഭൂരിപക്ഷ ജനത ( ഇതേ അവസ്ഥ മതേതര ഇന്ത്യയിലും കാണാം, നന്നായി വീക്ഷിക്കണം എന്നു മാത്രം) തനിക്കെതിരെ തിരിയാനുള്ള മാര്‍ഗങ്ങള്‍ ആരായുന്നു എന്നു മനസ്സിലാക്കിയ ടിപ്പു അത് നിര്‍താണ്‍ വേണ്ടി മാത്രമാണു ആ കാലത്ത് ഹിന്ദുക്കള്‍ മഹത്തായി കാണുന്ന ശ്രുംഗേരി മഠം തിരഞ്ഞെടുത്തു അതിനെ സഹായിച്ചത്. ടിപ്പുവിന്റെ ആദ്യ ഭരണ കാലഘ്ട്ടങ്ങളില്‍ ആകെ രണ്ടു ക്ഷേത്രങ്ങളില്‍ മാത്രം ആണ് നിത്യ പൂജ നടന്നിരുന്നത് എന്നു ഓര്‍ക്കണം. ടിപ്പു ശ്രുംഗേരി മടത്തെ സഹായിക്കുന്ന വേളയില്‍, തന്റെ സാമ്രാജ്യവും സ്വത്തും മാത്രമല്ല, തന്റെ രണ്ടു പുത്രന്മാരെ പണയം വെക്കേണ്ട ഗതികേടില്‍ എത്തിയ ടിപ്പു ഇത് ചെയ്തത് എന്തിനാണ് എന്നു എല്ലാവര്ക്കും ആലോചിച്ചാല്‍ മനസ്സിലാവുന്ന കാര്യമാണ്.

ടിപ്പുവിന്റെ രാജ്യത്തുണ്ടായ രണ്ടു ഹിന്ദു ഉദ്യോഗസ്ഥര്‍ : ഈ മഹാ”നായ”കാരുടെ വാദം അനുസരിച്ചു, ടിപ്പുവിനെക്കാള്‍ വലിയ മഹാന്മാരായിരുന്നു ബ്രിട്ടീഷുകാര്‍. ടിപ്പുവിന്റെ ഭരണ കാര്യങ്ങളില്‍ ജ്യോതിഷികള്‍ ആയ രണ്ടു ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു എന്നത് കൊണ്ട് ടിപ്പു സെക്കുലര്‍ ആണെങ്കില്‍. ഇവിടെ വിക്ടോറിയന്‍ മതരാജ്യം സ്ഥാപിക്കാന്‍ വന്ന ബ്രിട്ടീഷുകാര്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ മതേതറര്‍ എന്നു നാം സമ്മതിക്കേണ്ടി വരും. വെറും മൂന്നു ലക്ഷം മാത്രം ഉണ്ടായിരുന്ന ബ്രിട്ടീഷുകാരുടെ കോണം കഴുകുന്ന ജോലി മുതല്‍ ജാലിയാണ്‍ വാലാഭാഗിലും മറ്റും ഇന്ത്യക്കാരെ കൊന്നൊടുക്കിയ ശിപായികള്‍ വരെ സിംഹഭാഗവും ഹിന്ദുക്കള്‍ ആയിരുന്നു. ആ ലോജിക്കില്‍ ബ്രിട്ടീഷ് ലോര്‍ഡുമാരുടെ ഓരോ ജന്മ ദിനവും നാം ഉല്‍സവമായി കൊണ്ടാടണം എന്നാണ് എന്റെ മതം.

ടിപ്പുവിന്റെ ധീരതയാണ് മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു സെക്കുലര്‍ കാര്യം, എന്താണ് ഇതിലെ സത്യാവസ്ഥ? തന്റെ പുത്രനാണ് ടിപ്പു എന്നു പറയാന്‍ പോലും ഹൈദര്‍ അലി മടിച്ചിരുന്നു എന്നാണ് ടിപ്പുവും ഹൈദരും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിക്കുന്നത്. തന്റെ മകനല്ല ടിപ്പുവെന്ന് ഹൈദര്‍ പല തവണ പറഞ്ഞാത്തായി കാണുന്നു. മാത്രമല്ല, യുദ്ധകാലത്തുണ്ടായ മാരക മുറിവ് കൊണ്ട് ഹൈദര്‍ മരണപ്പെട്ടില്ല എങ്കില്‍ ഒരു പക്ഷേ അയാസ് ഖാനാവുമായിരുന്നു ഹൈദറിന്റെ പിന്‍ഗാമി എന്നൊരു പക്ഷവും കാണാം. ടിപ്പു എന്ന ഭീരുവിനെ പൊതു ജന മദ്ധ്യത്തില്‍ ചാട്ടവാറടി ശിക്ഷ നല്കിയ അച്ഛനാണ്(?) ഹൈദര്‍ അലി. കാരണം എന്താണെന്ന് വെച്ചാല്‍, മറാഠകളുമായി ഉള്ള യുദ്ധത്തില്‍ ടിപ്പു തോല്‍വി ഭയന്ന് ഓടിപ്പോയത് തന്നെ. മാത്രമല്ല, ടിപ്പുവിനെ കൊണ്ട് ഒരു ഔദ്യോഗിക മാപ്പപേക്ഷ എഴുതി വാങ്ങുകയും ചെയ്തു ഹൈദര്‍. അതിന്റെ വിശദാംശങ്ങള്‍ ചേര്‍ക്കുന്നു.

അടുത്തതായി നായര്‍ കുടുംബങ്ങളെ സന്‍മാര്‍ഗ മാര്‍ഗം പഠിപ്പിച്ച ടിപ്പുവിന്റെ കഥയാണ്. അതാവട്ടെ പെട്ടെന്നു ഉയിര്‍ത്തെഴുന്നേറ്റത് ഈ യു‌ഡി‌എഫ് ഭരണകാലത്ത് “മലപ്പുറം കളക്ടറേറ്റില്‍” നിന്നും.. കൂടുതല്‍ വിഷദ്കീകരിക്കണം എന്നു തോന്നുന്നില്ല, സ്ത്രീകള്‍ ഒന്നില്‍ കൂടുതല്‍ ഭര്‍ത്താവിനെ വെക്കുന്നത് തികഞ്ഞ മത വാദിയായ ടിപ്പുവിന് ,ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ വെക്കുന്നതാണ് ദൈവ ഹിതം എന്നു വിശ്വസിക്കുന്ന ടിപ്പുവിന് ഇനിയിപ്പോ ഇഷ്ടമായില്ലെങ്കിലും വലിയ അതിശയമില്ല. പുരുഷ മേധാവിത്വ മതങ്ങള്‍ക്ക് സ്ത്രീകളുടെ മെല്‍ക്ക്യോമ എവിടേയും ഇഷ്ടമുള്ള കാര്യമല്ല.

ടിപ്പു ഇടിച്ചു നിരത്തിയ ക്ഷേത്രങ്ങളുടെ കാര്യവും, പടയോട്ടം നടത്തിയ സ്ഥലത്തു കൂട്ട പരിവര്‍ത്തനം നടത്തിയതും, പരിവര്‍ത്തനം നടത്താത്ത ആണുങ്ങളെ കൂട്ടത്തോടെ കൊന്നതും, സ്ത്രീകളെ തന്റെ സേനക്ക് വേണ്ടി കൊടുത്തതും ഒന്നും പറയേണ്ട ആവശ്യമില്ല. ഇന്ന് ഐ‌എസ്‌ഐ‌എസ് എന്നു കേള്‍ക്കുമ്പോള്‍ ഞെട്ടുന്നവര്‍ അതിലൊന്നും ഞെട്ടേണ്ടതില്ല എന്നു ഞാന്‍ സ്ഥിരമായി വാദിക്കാനുള്ള കാരണവും ഇത് തന്നെ.. !

ടിപ്പുവിന്റെ ബീജം കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലും ഉണ്ട് എന്നുള്ളതു ചരിത്ര സത്യമാണ്. ( വ്രണപ്പെടുന്നത് തടയാനായി ചെറിയ ചരിത്ര ഭാഗം ഇവിടെ പോസ്റ്റാമ്) കണ്ണൂര്‍ മേഖലയില്‍ പല പ്രമുഖ കുടുംബങ്ങളിലും പുരുഷന്മാര്‍ ഉന്മൂലനം ചെയ്യപ്പെടുകയും അവിടെ ഉള്ള സ്ത്രീകളെ തന്റെ വിശ്വസ്തരായ പുരുഷന്‍മാര്‍ക്ക് നല്‍കുകയും ചെയ്ത വഴി, കണ്ണൂരില്‍ പ്രത്യേകിച്ചും വടക്കന്‍ മലബാറില്‍ പൊതുവേയും ജന്‍മികളായി ഉണ്ടായിരുന്നത് പ്രത്യേക മത വിഭാഗക്കാര്‍ ആണ് എന്നു നമുക്ക് കാണാം. നായന്‍മാരൊക്കെയും ഓടിപ്പോകുന്ന സ്ഥിതിവീശേഷവും അതുവഴി വടക്കന്‍ മലബാര്‍ നാഥാനില്ലാ കളരി ആയതും തെക്കന്‍ കേരളത്തില്‍ നായര്‍ സൈന്യം ശക്തിപ്പെട്ടതും ഒക്കെ ചരിത്രത്തിന്റെ ഭാഗം. അതുകൊണ്ടു വടക്കേ മലബാറിലെ ആളുകള്‍ ടിപ്പുവിനെ ന്യായീകരിക്കുന്നതില്‍ ആരും അമര്‍ഷം കൊള്ളേണ്ടതിന്റെ ആവശ്യം ഇല്ല എന്നാണ് എന്റെ മതം. ടിപ്പു പടയോട്ടം നടത്തിയ തീരദേശ മേഖലയില്‍ നടത്തിയ വ്യാപക മത പരിവര്‍ത്തനത്തില്‍ നിന്നും രക്ഷപ്പെട്ട ചുരുക്കം ചില മേഖലകള്‍ മാത്രമാണു മലബാറില്‍ ഉള്ളത് എന്നുള്ളതും ചരിത്രത്തിന്റെ ബാക്കി പത്രം. ഇത് നമുക്ക് കോഴിക്കോട് ജില്ലയിലെ അറക്കല്‍ കടപ്പുറത്തും താനൂര്‍ കടപ്പുറത്തും സ്പഷ്ടമായി കാണാം,

ടിപ്പുവിന്റെ ആര്‍മിയുടെ പ്രത്യേകത ഇപ്പോള്‍ നമുക്ക് ഒരു രാജ്യത്തു കാണാനാവും. മതേതരനായ ടിപ്പുവിന്റെ പേരില്‍ മിസൈലുകളും മറ്റും ഉള്ള ഒരു രാജ്യം. ടിപ്പുവിന്റെ ഹൈരാര്‍ക്കി അത് പോലെ കൊണ്ട് നടക്കുന്ന രണ്ടു എസ്റ്റാബ്ലിഷ്മെന്‍റ്സ് ആണ് ഉള്ളത്, ഒന്നു ഒരു രാജ്യത്തിലെ ഒരു പ്രത്യേക സൈന്യ വിഭാഗവും ഒന്നു നമ്മുടെ നാട്ടിലെ ടിപ്പു പടയോട്ടം നിര്‍ത്തിയ ( ജീവനും കൊണ്ട് രക്ഷപ്പെട്ട) സ്ഥലത്തു നിന്നു ആദ്യ കണ്‍വന്‍ഷന്‍ നടത്തിയ തീവ്രവാദി സംഘടനയും.

മറ്റൊക്കെ മറന്നാലും പൊറുത്താലും, മലയാളികളുടെ കണ്ണിലുണ്ണി ആയ ശ്രീ ഗുരുവായൂരപ്പനെ മറക്കാന്‍ ആര്‍ക്ക് സാധിയ്ക്കും? . ഗുരുവായൂര്‍ കണ്ണനെ ടിപ്പു എന്ന മാത്രഭ്രാന്തനില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി അംബലപ്പുഴയിലേക്ക് മാറ്റി സ്ഥാപിച്ചതും ടിപ്പുവിന്റെ മരണം കഴിഞ്ഞുവെന്ന് സ്ഥിരീകരിച്ചതിന് ശേഷം ഗുരുവായൂരപ്പനെ തിരിച്ചു കൊണ്ട് വന്നതും ഒക്കെ ഇനി ഇപ്പോ ടിപ്പു എന്ന മത ഭ്രാന്തനെ ഏത് തേന്‍ കൊണ്ട് പൊതിഞ്ഞാലും ഇവിടത്തെ ജനത മറക്കില്ല. അത് തലമുറകളായി ഇവിടത്തെ ജനത, വാള് കണ്ടു തന്റെ സ്വത്വം പണയം വെക്കാത്ത ജനത വരും തലമുറക്ക് കൈമാറും. കൂര്‍ഗിലെ കൊടവന്മാര്‍ തങ്ങളുടെ നാടന്‍ പാട്ടിലൂടെ തങ്ങളുടെ പൂര്‍വികര്‍ അനുഭവിച്ച ക്രൂരതകള്‍ വരും തലമുറയെ കേള്‍പ്പിക്കുന്നത് പോലെ.. !!!!

( ടിപ്പു എന്ന മത ഭ്രാന്തനെ കുറീച് മനസ്സിലാകാന്‍ വേണ്ടി സന്ദീപ് ബാലകൃഷ്ണ എഴുതിയ Tipu Sultan – The Mysore Tyrant എന്ന ചെറുപുസ്തകം വായിച്ചാല്‍ മതിയാവും, മുകളില്‍ കൊടുത്ത പല കാര്യങ്ങളും ഈ പുസ്തകം വഴി ലഭിച്ചതാണ്. അതുകൊണ്ടു തന്നെ ഈ ചെറിയ ലേഖനം ഈ പുസ്തകത്തിന്റെ റിവ്യൂ ആയി കാണണം എന്നും അഭ്യര്‍ഥിക്കുന്നു. )