ശ്രീ. വി. ടി. ബൽറാം സ്വയം അപഹാസ്യനാവുമ്പോള്‍

രോഷന്‍

 

10603542_10152728300689139_5398440417531263376_nഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓണ്‍ലൈന്‍ സ്പേസില്‍ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയത് എം.എല്‍.എ ബൽറാമും ബിജെപി നേതാവ് കെ.സുരേന്ദ്രനും തമ്മിലുണ്ടായ വാക്ക് പോരാട്ടം ആയിരുന്നു..

വ്യത്യസ്ത രീതിയിലുള്ള വിശകലനങ്ങളും തെറി വിളികളും ന്യായ-അന്യായ വിശകലനങ്ങളും കൊണ്ട് സജീവ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു വിഷയം ഇത്രമേല്‍ കാലിക പ്രസക്തി നേടിയിട്ടുണ്ടോ എന്നുപോലും സംശയമാണ്..

എന്നാലാകട്ടെ ഈ വിഷയത്തെ ഗൌരവമായി നോക്കിയാല്‍ വെറുമൊരു പൈങ്കിളി വിഷയമായോ അല്ലെങ്കില്‍ മാധ്യമങ്ങളുടെ പുതിയ ഒരു കസര്‍ത്ത് എന്നതിലോ ഉപരിയായി യാതൊരു കാമ്പും ഇല്ലെന്നു മനസിലാക്കാനും ആവും.

സംഗതികളുടെ തുടക്കം ഇപ്രകാരം ആണ്,, ബിജെപിയുടെ ദേശീയ ചുമതല വഹിക്കുന്ന അമിത് ഷാ അച്ചേദിന്‍ വരാന്‍ ചുരുങ്ങിയത് 25 വര്‍ഷമെടുക്കും എന്ന് പറഞ്ഞ മട്ടില്‍ ഓണ്‍ലൈന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.. എന്നാല്‍ അമിത് ഷാ അത്തരം ഒരു കാര്യം തന്നെ തന്റെ പ്രസംഗത്തില്‍ പറഞ്ഞതായി സാമാന്യ ബുദ്ധിയുള്ള ആരും ധരിച്ചു വച്ചിരിക്കില്ല..

കാരണം അമിത് ഷാ പറഞ്ഞത്.  “രാജ്യ പുരോഗതിക് അവിശ്യമായ വിദ്യാഭ്യാസം, പട്ടിണി നിര്‍മ്മാര്‍ജ്ജനം, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കൽ തുടങ്ങിയ ബേസിക് ആവിശ്യകഥകള്‍ അഞ്ചു വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തും എങ്കിലും. ഭാരതം എന്ന രാഷ്ട്രം ലോകനിറുകയില്‍ എത്തുന്ന പരംവൈഭവന്യത കൈ വരിക്കാന്‍ ഇരുപത്തഞ്ചു വര്‍ഷം എടുക്കും എന്നുമാണ്

ഭാരതം പരംവൈഭവത്തില്‍ എത്തുന്നതാണ് അച്ചേ ദിന്‍ എന്നതാണ് വിമര്‍ശകര്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ അവരുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ട് എന്ന് മനസ്സിലാക്കാം.. എന്നാല്‍ മോഡി ഭരിച്ചു നല്ല എന്തെങ്കിലും പ്രവര്‍ത്തി ഭാരതത്തില്‍ നടപ്പിലാക്കണം എങ്കില്‍ ഇരുപത്തി അഞ്ചു വര്‍ഷം കാക്കണം എന്ന ആശയം പ്രചരിപ്പിക്കുന്നവ ആയിരുന്നു വാര്‍ത്ത‍ പ്രസിദ്ധീകരിച്ച ഭൂരിഭാഗം ബിജെപി വിരുധരുടെയും പ്രസ്താവനകള്‍ ചൂണ്ടുവിരല്‍ നീട്ടി കാണിക്കാന്‍ ഉതകുന്നവ..

ഇത്തരം ഒരു നൈതികതയ്ക് നിരക്കാത്ത മാധ്യമ പ്രവർത്തി ആദ്യമായി സംഭവിക്കുന്നത്‌ അല്ല.. മുന്നേ തന്നെ ബിജെപി യുടെയും സംഘ പരിവാര്‍ സംഘടനകളുടെയും പല പ്രസ്താവനകളും മാധ്യമ സിംഹങ്ങള്‍ വളച്ചൊടിച്ചു തെറ്റിധാരണ പരത്തുന്നത് നാം കണ്ടിട്ടുള്ളതാണ്.. എന്നാല്‍ ഇത്തവണ മാധ്യമ വലയില്‍ കെണിഞ്ഞ ഇര വിടി. ബൽറാം എന്ന യുവ കോണ്‍ഗ്രെസ് സിംഹം ആയിരുന്നു എന്ന് മാത്രം..

അമിത് ഷായുടെ പ്രസ്താവന എന്താണെന്ന് ചുക്കും ചുണ്ണാമ്പും അറിയാതെ ബഹുമാന്യ എം.എല്‍ എ സ്വന്തം ഫെയിസ്ബുക്ക് വാള്ളില്‍ പരിഹാസം കലര്‍ത്തി പതിച്ചു വച്ചു.. എന്നാല്‍ സംഗതി പൂര്‍ണ്ണ ബോധ്യമുള്ള പലരും വിടിയുടെ തെറ്റ് അദ്ദേഹത്തിന് മനസ്സിലാകി കൊടുക്കാനും ഒരു ജനപ്രതിനിധി എന്ന നിലയില്‍ കുറച്ചു കൂടെ ഉത്തരവാദിത്വം കാണിച്ചു പോസ്റ്റ്‌ ഇടണം എന്നും അദ്ദേഹത്തോട് പറഞ്ഞു..

സ്വന്തം അമളി മനസ്സിലായ വിടി പഞ്ചാബി ഹൌസ് എന്ന സിനിമയിലെ സര്‍ക്കാസം കടമെടുത്തു “ഞങ്ങളാരും ചപ്പാത്തി കഴിക്കാത്തത് കൊണ്ട് ഹിന്ദി അറിയില്ല” എന്ന ഒരു തമാശാ പോസ്റ്റ്‌ ഇട്ടത്.. അദ്ദേഹം തടി തപ്പാന്‍ വേണ്ടി ഇട്ട പോസ്റ്റ്‌ ആയിരുന്നു അത് എന്നത് സാമാന്യ ബുദ്ധിക്കു മനസ്സിലാവുന്ന കാര്യമായിരുന്നു..

തുടര്‍ന്നിങ്ങോട്ട്‌ രംഗം വഷളായി..

j1

വിടി ബൽറാം എന്ന കേരളത്തിലെ പ്രമുഖ യുവ എം.എല്‍.എ സ്വന്തം സംസ്കാരവും സ്വന്തം നൈതികതയും മറന്ന് ഓണ്‍ ലൈനില്‍ കാട്ടുന്ന തിണ്ണമിടുക്ക് പലരിലും അരോചകം ഉണ്ടാക്കിയെങ്കിലും വൈകാരികാമായി പ്രതികരിച്ചത് ബിജെപിയുടെ യുവ നേതാവായ കെ.സുരേന്ദ്രന്‍ ആയിരുന്നു.. വളരെ അഗ്രെസ്സീവ് ആയി സുരേന്ദ്രന്‍ ഇട്ട പോസ്റ്റില്‍ വിടി ബൽറാം മുന്നേ പറഞ്ഞ അസംബന്ധങ്ങള്‍ പൊളിച്ചടുക്കി എങ്കിലും.. ബൽറാം വളരെ അരോചകവും അറപ്പുളവാക്കുന്നതുമായ ഭാഷയില്‍ വിഷയത്തെ കുറിച്ച് പരാമര്‍ശം പോലും നടത്താതെ വെറും വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചു ഇട്ട കമന്റ്‌ ഭൂരിഭാഗം ബിജെപി വിരുദ്ധരും സഹര്‍ഷം സ്വീകരിച്ചു..

ഒരുപക്ഷെ വിടിക്കു പകരം വേറെ ആര് ആ കമന്റ്‌ ഇട്ടിരുന്നെങ്കിലും കേരളത്തിലെ നാറുന്ന വ്യക്തിത്വമായി സാംസ്കാരിക കേരളം അയാളെ വിലയിരുത്തിയേനെ.. പക്ഷെ കമന്റ്‌ ഇട്ടതു വിടി ബാലറാം എന്ന എം.എല്‍. എ ആണ്.. കടുത്ത ഹൈന്ദവ-സംഘപരിവാര്‍ വിരുദ്ധന്‍..!

കമ്മ്യൂണിസ്റ്റ്‌-സുടാപ്പി-കോണ്‍ഗ്രസ്‌-ജമാഅത്തെ-ലീഗ് തുടങ്ങിയ സംഘടനാ അനുഭാവികള്‍ക്ക് ഇതില്‍പ്പരം എന്ത് ആനന്ദമാണ് ഉണ്ടാകേണ്ടത്.. ?

ആയതിനാല്‍ തന്നെ സുരേന്ദ്രന്‍ പറഞ്ഞത് സത്യമായിരുന്നു നീതിക്ക് നിരക്കുന്നതായിരുന്നു എങ്കിലും വാക്കുകളിലെ ആക്രമാണോല്സുകത കാരണം പിന്തള്ളപ്പെട്ടു..

എന്നാല്‍ പിന്നീട് കെ.സുരേന്ദ്രന്‍ വളരെ പക്വതയോടെ നല്‍കിയ മറുപടിയോടെ വിടി ബൽറാം എന്ന യുവ നേതാവ് പൊതുജന സമക്ഷം അപഹാസ്യന്‍ ആവുകയായിരുന്നു.. വിടി ഹീറോ പരിവേഷത്തില്‍ നിന്നും കോമാളി നിലവാരത്തിലേക്ക് താഴ്ത്തപ്പെട്ടു എന്ന് വേണേല്‍ അക്ഷരാര്‍ത്ഥത്തില്‍ പറയാം..

Balram-and-Surendran

Photo credits: southlive.in

സുരേന്ദ്രന്‍ രണ്ടാമതിട്ട പോസ്റ്റില്‍ വിടിയുടെ പോസ്റ്റിലെ പോരായ്മകളും വിടിയുടെ അറപ്പുളവാക്കുന്ന ഭാഷയും ആയിരുന്നു പരാമര്‍ശ വിഷയമായിരുന്നത്.. എന്നാല്‍ വിടി അതിനു നല്‍കിയ മറുപടി ചിരിക്കു വകനല്‍കുന്നതായിരുന്നു..

സുരേന്ദ്രന്‍ വേണമെങ്കില്‍ തൃത്താലയില്‍ വന്നു മത്സരിച്ചു ചങ്കൂറ്റം കാട്ടാന്‍ വിടി ആവിശ്യപ്പെട്ടു..

എത്രമാത്രം അപ്രസക്തമായ വെല്ലുവിളി ആണ് ഇതെന്ന് നോക്കിയേ..

അമിത് ഷായെ കുറിച്ച് വിടി അബദ്ധ ആരോപണം ഉന്നയിച്ചു.. അത് സുരേന്ദ്രന്‍ തെറ്റാണ് എന്ന് തെളിയിക്കണം എങ്കില്‍ തൃത്താല എന്ന വിടി ബാലറാം ജയിച്ച മണ്ഡലത്തില്‍ വന്നു മത്സരിച്ചു വിജയിക്കണം അത്രേ..

തീരെ അപക്വ മനസ്സും ആവേശം കൊണ്ട് എന്തും വിളിച്ചു പറയുന്ന നേതാവും ആയി ശ്രീ. വിടി ബൽറാമിനെ പോലെ പരിഷ്കൃത സമൂഹത്തില്‍ പുരോഗമന നിലപാട് എടുക്കുന്ന ഒരാളെ കാണാന്‍ വ്യക്തിപരമായി എനിക്ക് സാധിക്കുന്നില്ല..
മറിച്ചു ആവേശം കൊണ്ട് എന്തെങ്കിലും അബദ്ധം വിളിച്ചു പറഞ്ഞു അത് ന്യായീകരിക്കാന്‍ മൂല വിഷയം മറന്നു വെല്ലുവിളിക്കുന്ന ഒരു മൂന്നാം കിട ഫെയിസ്ബുക്ക് ആക്ടിവിസ്റ്റ് ആയി മാത്രം അധപ്പതിക്കുക ആയിരുന്നു അദ്ദേഹം..

തുടര്‍ന്ന് സുരേന്ദ്രന്റെ മറുപടിയും വന്നതോടെ ഓണ്‍ലൈന്‍ രംഗം ചൂട് പിടിച്ചു,,

“വിടി ക്ക് വന്ന ഭാഷാശുദ്ധിയില്‍ സംതൃപ്തന്‍ ആണെന്നും, ജനാധിപത്യ മര്യാദകള്‍ പാലിച്ചു കൊണ്ട് അദ്ദേഹം തുടര്‍ന്നും മുന്നോട്ടു പോകട്ടെ എന്നും, പാര്‍ട്ടി അനുവദിക്കുക ആണെങ്കില്‍ കേരളത്തിലെ ഏതു കോണില്‍ വന്നും മത്സരിക്കാന്‍ താന്‍ ബാധ്യസ്തന്‍ ആണെന്നും “ ആയിരുന്നു സുരേന്ദ്രന്റെ മറുപടി..

വളരെ പക്വതയാർന്ന മറുപടി പോലും വിടി എന്ന എടുത്തുചാട്ടകാരനെ ചൊടിപ്പിച്ചു..
അദ്ദേഹം ആര്‍.എസ്.എസ് എന്ന സംഘടന ജനാധിപത്യ മര്യാദകള്‍ അര്‍ഹിക്കുന്നില്ല എന്നും ഫാസ്സിസ്റ്റ് പ്രസ്ഥാനമായ RSS നെ എതിര്‍ക്കേണ്ടത് നമ്മുടെ കടമയാണ് എന്നും അതിനു ഏതു രീതിയും എത്ര നിന്ദ്യമായ ഭാഷയും ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നുമൊക്കെയുള്ള ബാലിശമായ വാദങ്ങള്‍ നിരത്തി..

ഇന്ത്യന്‍ സമൂഹത്തില്‍ ജനാധിപത്യ വ്യവസ്ഥിതിക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ജനാധിപത്യ മര്യാദകളോ സാമാന്യ മര്യാദയ്ക്ക് നിരക്കുന്ന ഭാഷകളോ അര്‍ഹിക്കുന്നില്ല എന്നുള്ള ഒരു ജനപ്രതിനിതിയുടെ വാക്കുകള്‍ ഏതൊരു ജനാധിപത്യ വിശ്വാസിയെയും എത്രമാത്രം വേദനിപ്പിക്കും എന്നുപോലും അദ്ദേഹം ചിന്തിച്ചില്ല..

തത്വത്തില്‍ നിന്ന് പറയുകയാണെങ്കില്‍ ഇന്ത്യ കണ്ട ഏറ്റവും ഫാസ്സിസ്റ്റ് ഭരണം കാഴ്ചവച്ചത് അദ്ദേഹത്തിന്റെ സംഘടനയായ കോണ്‍ഗ്രെസ് വക്താവായ ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ അടിച്ചേല്‍പ്പിച്ചു കൊണ്ടായിരുന്നു.. സ്വതന്ത്ര ഭാരതം കണ്ട കൂട്ടക്കുരുതികൾ ആയ സിഖ് വംശഹത്യയ്ക്കും, നെല്ലി വംശഹത്യയ്ക്കും ഉത്തരവാദി അദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായ കൊണ്ഗ്രെസ്സ് തന്നെ ആയിരുന്നു..

സംഘപരിവാര്‍ രാഷ്ട്രീയ മര്യാദകള്‍ അര്‍ഹിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ സംഘടനയെ പേപ്പട്ടിയെ പോലെ ഓടിച്ചു തല്ലാനുള്ള അവകാശം ജനങ്ങള്‍ക്ക്‌ ഉണ്ടെന്നുള്ള അവബോധം അദ്ദേഹത്തിന് ഇല്ലാതായി പോയി..

ശ്രീ.വിടി ബൽറാം എം.എല്‍.എ യുടെ പോസ്റ്റില്‍ സുരേന്ദ്രനോടുള്ള ഒരു അപേക്ഷയും ഉണ്ടായിരുന്നു..
ഇനി ഈ ചര്‍ച്ചകള്‍ക്ക് താനില്ല എന്ന പരിഹാസ്യമായൊരു പരാജയം സമ്മതിച്ചുള്ള പിന്‍വാങ്ങല്‍..!

അത്രേ പൊതുജനങ്ങള്‍ക്കും പറയാനുള്ളൂ ആദരണീയനായ എം.എല്‍.എ സാര്‍.. താങ്കളുടെ ബാലിശമായ വാദങ്ങള്‍ക്ക് പ്രബുദ്ധരായ പ്രതിനിധികള്‍ മറുപടി തന്നു എന്നൊരു തെറ്റ് ചെയ്തു.. ഇനി ആ തെറ്റ് ആവര്‍ത്തിക്കില്ല.. താങ്കള്‍ താങ്കളുടെ മണ്ടത്തരങ്ങളും ഉരുളലും ഒക്കെയായി മുന്നോട്ടു പോകുക..