ആറാം തമ്പുരാൻ – റീലോഡഡ്

 

15267579_1814475235507204_7475913288980624649_n

— രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി —

#ടcene_1

പി എം ഓ ഓഫീസ്:

#മോദി : ജെയ്റ്റ്ലീ ,കറൻസി പിൻവലിച്ചതിന് ഏതെങ്കിലും സംസ്ഥാനത്ത് പ്രശ്നമുണ്ടായോ ?

#ജയ്റ്റ്ലി : കേരളത്തിൽ സഹകരണ ബാങ്കിൽ പരിശോധനയ്ക്ക് പോയ ഐ ടി ഉദ്യോഗസ്ഥരെ കമ്മിക്കുട്ടൻമാർ തല്ലി, എസ ബി ഐയുടെ ഗ്ലാസ് വാതിൽ തല്ലിതകർത്തു.

#ആര്‍‍ ബി ഐ ഒഫിഷ്യല്‍സ്: കേരള കമ്മികളുടെ സ്ഥിരം പരിപാടിയാണത്. ഉദ്യോഗസ്ഥർ പരിശോധിക്കാൻ പോയാൽ സഹകരണ ഓഡിറ്റിംഗിന്റെയും നിയമത്തിന്റെയും പേര് പറഞ്ഞങ്ങ് തടയുക.

#മോദി: ഞാൻ മുഖ്യനെ വിളിച്ച് ഒന്ന് സംസാരിച്ച് നോക്കാം.

#ആര്‍ ബി ഐ ഒഫിഷ്യല്‍സ്: തനി മൂർഖനാ സാറേ.

#മോദി: പാമ്പിനോട് കളിക്കുമ്പോൾ മിനിമം മൂർഖനോട് തന്നെ കളിക്കണം. അപ്പോൾ അല്ലെ അതിനൊരു ത്രില്ലുള്ളൂ…
എന്താ ഡോവൽ ?

#ഡോവൽ: അതേയതെ…
ഉഗ്രവിഷമുള്ള ജാതികളായിട്ടല്ലേ മോദിജി ഏറ്റുമുട്ടാറുള്ളൂ…
ദോഷം വരില്ല..
———————————–

#ടcene_2

#കമ്മിത്തറവാട്:

#അച്ചുമാമ്മ: കോഴിക്കോട് വിളിച്ച് ആ ആ ദാമു വക്കീലിനെ വരുത്തണം. സഹകരണ സംഘങ്ങളുടെ നിയന്ത്രണത്തിനെതിരെ കൊച്ചിയിലെ കോടതിയിൽ നിന്ന് കടലാസും വാങ്ങണം, എന്താ വിജയാ..
ഞാൻ പറഞ്ഞത് വിജയൻ കേട്ടില്ലാന്നുണ്ടോ ?

#വിജയേട്ടന്‍: കേട്ടു ,അച്ചുമ്മാവാ.വക്കീലിനെ ഏർപ്പാട് ചെയ്യാം.പക്ഷെ അതിന് മുമ്പ് അവനിവിടെ വിളിക്കും…
Demonetization നടത്തിയവൻ.
മാർക്സിസ്റ്റ് മുത്തപ്പൻ അവനെ കൊണ്ട് ഇവിടെ വിളിപ്പിക്കും.

ർണീം ർണീം….

#വിജയേട്ടന്‍: അവനാകും അത്. ദിവ്യേ,ഫോൺ എടുത്ത് തുടങ്ങിക്കോ.

#മോദി: ഹലോ… വിജയൻ ഇല്ലേ ?

#പീപ്പി ദിവ്യ: ഉണ്ട് ,അതിന് മുമ്പ് ഈ പി പി ദിവ്യ പറയുന്നതങ്ങ് കേൾക്ക്.

#മോദി: പീപ്പി ദിവ്യയോ ?

#പീപ്പി ദിവ്യ: പീപ്പിയല്ലടോ..പി പി…
ഇന്ത്യയിലെ കറൻസികൾ പിൻവലിക്കാൻ ഇന്ത്യ തന്റെ @#$&#@ വകയല്ല. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിലെ കള്ളപ്പണം പിടിക്കാമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതെണ്ടാ.

#മോദി: ഡിഫി നേതാവാണല്ലെ ?

#പീപ്പി ദിവ്യ: അതെ ,എങ്ങനെ മനസ്സിലായി?

#മോദി: സംസാരവും പെരുമാറ്റവും കേട്ടപ്പോൾ ഊഹിച്ചു.
മോളൂ…. ഈ ഗുജറാത്ത് എന്ന് കേട്ടിട്ടുണ്ടോ. അവിടെ വർഗ്ഗീയ ലഹളകൾ പ്രസിദ്ധമാണ്. സ്വാതന്ത്ര്യത്തിന് ശേഷം കാലങ്ങളോളം നീണ്ട് നിന്നിരുന്നു ഓരോ ലഹളകളും.
അങ്ങനത്തെ വലിയ ഒരു ലഹള വെറും രണ്ടു ദിവസം കൊണ്ട് അടിച്ചമർത്തിയിട്ടുണ്ട് ഈ ഞാൻ….
വെറും രണ്ടു ദിവസം കൊണ്ട്.
പിന്നീടവിടെ കലാപങ്ങൾ ഉണ്ടായിട്ടില്ല. അങ്ങനത്തെ എനിക്ക് കേരളത്തിലെ കള്ളപ്പണം പിടിച്ചെടുക്കുക എന്നത് പീപ്പി ഊതുന്നത് പോലെ വളരെ ഈസിയായ സംഗതി ആണ്.
അത് കൊണ്ട് പീപ്പിമോൾ ഫോൺ മുഖ്യന് കൊടുക്ക്.

#മോദി: നരേന്ദ്രനാണ്, മുഖ്യനോടായി മാത്രം ചിലത് പറയാനുണ്ട്.. കേൾക്കാൻ മനസ്സുണ്ടാകണം.

#വിജയേട്ടന്‍: ഉം… പറഞ്ഞോളൂ..

#മോദി: പാക്കിസ്ഥാനിൽ നിന്നും വരുന്ന വ്യാജ കറൻസികൾ രാജ്യത്തെ തീവ്രവാദികളും മാവോയിസ്റ്റുകളും ചേർന്ന് സമാന്തര സാമ്പത്തിക മേഖല സൃഷ്ടിച്ചിരിക്കുകയാണ്. അത് കൊണ്ടാണ് 1000/500 കറൻസികൾ ഞാൻ പിൻവലിച്ചത്. അത് വിജയിക്കാൻ സ്റ്റേറ്റിന്റെ പിന്തുണ വേണം. അതു കൊണ്ട് ബാങ്കുകൾക്ക് ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇത്രയും വല്ല്യ നടപടി ആദ്യമാ. ആര്‍ ബി ഐക്കാരുടെ കണക്ക് ശരിയാണെങ്കിൽ കേരളത്തിൽ ഒരുപാട് കള്ള നോട്ടുകളുണ്ട്. എന്നെ ഇപ്പോ പിന്തുണച്ചാൽ നബാർഡ് വഴി സഹകരണ സംഘങ്ങൾക്ക് എന്താന്ന് വെച്ചാ തരാം.

#വിജയേട്ടന്‍: ആ പൈസയിൽ എനിക്ക് താത്പര്യമില്ല. ഞങ്ങൾക്കിവിടെ ആവശ്യത്തിൽ കൂടുതൽ നിക്ഷേപം ഉണ്ട്.
കള്ളനോട്ട് തടയാൻ തന്നെ അല്ലെ തന്റെ പരിപാടി .

#മോദി: അല്ലാതെ പിന്നെ കേരളത്തിൽ ഇപ്പോ ഞാനെന്ത് ചെയ്യാനാ.

#വിജയേട്ടന്‍: നോട്ട് പിൻവലിക്കുന്നതിനാണേൽ സഹകരണ സംഘങ്ങൾക്ക് എന്തിനാ നിയന്ത്രണം ഏർപ്പെടുത്തിയത്?

#മോദി: എന്റെയൊരു ഏർപ്പാടങ്ങനാ..
നിയന്ത്രണം നമ്മുടെ കൈയ്യിലായാൽ നമ്മുടെ ഇഷ്ടത്തിന് പരിശോധിക്കാലോ.

#വിജയേട്ടന്‍: Demonetization നടപടികൾ തടസ്സപ്പെടില്ല…
എത്രയും പെട്ടെന്ന് സഹകരണ ബാങ്കുകൾക്കുള്ള നിയന്ത്രണം പിൻവലിക്കാൻ ശ്രമിക്കണം

#മോദി: പിന്നെന്താ, Demonetization വന്നാൽ പിന്നെ എനിക്കും ആര്‍ ബി ഐക്കും… ദാ…ദാ ന്ന് പറഞ്ഞ ടൈം മതി…
അപ്പോ എനിക്ക് മുന്നോട്ട് പോകാല്ലോ അല്ലെ ?

#വിജയേട്ടന്‍: ഉം …പോകാം.
——————————————————

#ടcene_3

#Panchavati_NewDelhi

#മോദി: കള്ളപ്പണം…ദിനം തോറും വർദ്ധിച്ചു വരുന്ന മഹാ വിപത്ത്. അലഞ്ഞിട്ടുണ്ട് അത് തേടി. നിലാവിൽ സബർമതിയുടെ കരയിൽ നക്ഷത്രമെണ്ണിക്കിടന്നവന് ഒരു വെളിപാടുണ്ടായി.
എന്താ… ഡൽഹിയിലേക്ക് വെച്ച് പിടിക്കാൻ…
എന്തിനാ,കള്ളപ്പണം പിടിച്ചെടുക്കണമെന്ന് അറിയിക്കാൻ….
ചെന്ന് പെട്ടത് രണ്ട് സിംഹങ്ങളുടെ മടയിൽ.
അടൽ&ലാൽ കൃഷ്ണ…
രണ്ട് പേരും നല്ല കൂട്ടാ… രാമലക്ഷമണൻമാർ. നല്ല തഴക്കം വന്ന സ്വയം സേവകർ. ആവശ്യം അറിയിച്ചു.
ഭരിച്ചു കാണിക്കാൻ പറഞ്ഞു.
സേവനത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു തന്ന സംഘടനയെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് 13 കൊല്ലം ഗുജറാത്തിനെ തുടർച്ചയായി ഭരിച്ചു വികസിപ്പിച്ചു തെളിയിച്ചു ,മുഴുമിക്കാൻ വിട്ടില്ല…
നെഞ്ചോട് ഇങ്ങനെ ചേർത്ത് പിടിച്ചു.
രാജ്യം ഭരിക്കാൻ നിയോഗിച്ചു.
പിന്നെ നെഞ്ചിൽ കള്ളപ്പണത്തിനെതിരെ ദൃഢനിശ്ചയവും സിരകളിൽ രാജ്യസ്നേഹവും ചേർന്ന പ്രസംഗം.
ഒടുവിൽ അഴിമതിയിൽ മുങ്ങിയ കോൺഗ്രസിന് ഒരു കുഴി കുഴിച്ച്, അതിൽ ഒരു പിടി പച്ചമണ്ണും വാരിയിട്ട് ഒറ്റക്ക് അധികാരത്തിൽ കേറി യാത്ര തുടർന്നു…
ഇന്നും തീരാത്ത സേവന പ്രവർത്തനം ….
Sabarom Ki Zindagi Jo Kabhi Nahi Khatham Ho Jathee Hai..“,
ശംഭോ മഹാദേവാ…

#നവീൻ: ഞങ്ങൾക്കിത് ആറാംതമ്പുരാനാ ( നെഹ്റു, ശാസ്ത്രി, ഇന്ദിര, രാജീവ്, വാജ്പേയി )…
അഞ്ചാം തമ്പുരാൻ അടൽജിക്ക് ശേഷം വന്നത് വെറും പാവ ആയിരുന്നുന്നു. പത്തു വർഷത്തിന് ശേഷം ഇപ്പോഴാണ് നട്ടെല്ലുള്ള ഒരു പ്രധാനമന്ത്രി ഉണ്ടായത്.ഭാരതത്തിന്റെ ആറാംതമ്പുരാൻ … ഞങ്ങളുടെ സ്വന്തം പ്രധാനമന്ത്രി…

#നിധീഷ്: ഒരു നിയോഗമാ മോദിജിയെ ഇവിടെ എത്തിച്ചത്…..
അത്ര പെട്ടന്നൊന്നും അധികാരത്തിൽ എത്തിച്ച ജനങ്ങൾ കൈവിടില്ല.

#ജയ്റ്റ്ലി : മോദിജി ,കേരളത്തിൽ നിന്ന് ചിലർ കാണാൻ വന്നിട്ടുണ്ട്.

#മോദി: വിളിക്കൂ….

#നിധീഷ് : ആരാണാവോ മുഖ്യനാ?

#നവീൻ: ഹേയ് ,ആനയാവില്ല ആന പിണ്ഡങ്ങളായിരിക്കും.

#ജയ്റ്റ്ലി: എന്താ കേരള ധനമന്ത്രി ഇങ്ങോട്ട് ?

#ഐസക്: ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി. എന്തായി സഹകരണ സംഘങ്ങളുടെ നിയന്ത്രണം പിൻവലിക്കുന്ന കാര്യം.
അതൊന്നു ചോദിച്ചറിയാൻ മുഖ്യൻ പറഞ്ഞു .

#മോദി: മുഖ്യനോട് പറയൂ.. ഞനൊരാശയ കുഴപ്പത്തിൽ ആണെന്ന്.

#ഐസക്: എന്ന് വെച്ചാൽ പിൻവലിക്കില്ലെന്നോ…?

#മോദി: ഏയ്.. പിൻവലിക്കണം.
അതിപ്പോ എങ്ങനെ വേണന്നാണ്. ബാങ്കിന് തീ കൊളുത്തിയാലോന്നൊരാലോചനയുണ്ട്…
അപ്പോ കത്തുന്ന ബാങ്കിന്ന് കള്ളപ്പണം പിടിക്കുക.
കള്ളനോട്ട് കത്തിച്ച് കാണിച്ച് കൊടുക്കുക, തുടങ്ങി കലാപരിപാടികൾ പൊതുജനങ്ങൾക്കായി കാഴ്ച്ച വെക്കുക.
അല്ല വേറെ സജഷൻസ് വല്ലതും ഉണ്ടേൽ പറയാം.

#ഐസക്: എന്താ ആളെ പൊട്ടനാക്കുകയാ?

#നിധീഷ്: അല്ല, കുറച്ച് പൊട്ടൻമാരെ ആളാക്കുകയാ..
എന്താ വിരോധം ഉണ്ടോ.?

#നവീൻ: ഡിയര്‍ കോമ്രേഡ്, ഈ കള്ളപ്പണം നിക്ഷേപിക്കാതെ നിങ്ങടെ മുഖ്യന് ഉറക്കം കിട്ടണില്ലേ …?
അല്ല,വല്ലാത്ത സൂക്കേടാണല്ലോ..?

#ജയ്റ്റ്ലി: ഹലോ… നിയന്ത്രണം തല്‍ക്കാലം പിൻവലിക്കാൻ പോണില്ല..

#ഐസക്: അത് താനല്ല തീരുമാനിക്കാ…
വെറുതെ ആളാവാൻ നോക്കിയാലുണ്ടല്ലോ

#ജയ്റ്റ്ലി: ആളായാൽ നീ എന്ത് ചെയ്യും. ഞാനല്ലാതെ പിന്നെ ആ ഇട്ടാവട്ടത്തുള്ള താനാണോ ഇന്ത്യാ മഹാരാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങൾ തീരുമാനിക്കേണ്ടത്.?

#മോദി: വേണ്ടാ… വാഗ്വാദം വേണ്ട. പോയ്ക്കോളൂ …
നിയന്ത്രണം കുറച്ചു കാലത്തേക്ക് ഉണ്ടാകും. അത് പിൻവലിക്കുമ്പോൾ ഞാൻ അറിയിക്കാം..

#ഐസക്: ഈ റാൻമൂലികളുടെ വാക്കിന്റെ പിൻബലത്തിൽ തീരുമാനിച്ചതൊന്നും മാറ്റാൻ നിക്കണ്ട. ഈ രാജ്യം ഭരിക്കണമെങ്കിൽ ഞങ്ങൾ കമ്മ്യൂണിസ്റ്റുകളുടെ പിന്തുണ ഉണ്ടെങ്കിലേ കഴിയൂ…
ആർക്കായാലും…

#മോദി: മോനേ ധനശാസ്ത്രജ്ഞാ, ഇന്ത്യാ മഹാരാജ്യത്തെ ഏത് മണ്ണും നാടും നരേന്ദ്രന് സമമാണ്. പിന്നിൽ നിന്നും മുന്നിൽ നിന്നും ഒരു തുണയുടെ ബലം എനിക്കാവശ്യം വരില്ല. തകർക്കാൻ എന്തുമെളുപ്പമാണ്. കെട്ടിയുയർത്താനാണ് പാട്.
ഒന്നും തകർക്കാൻ എന്നെ വല്ലാതെ പ്രേരിപ്പിക്കരുത്,അത് ആർക്കും നന്നാവില്ല…
ഒരറ്റത്തൂന്ന് പൊളിക്കാൻ തുടങ്ങിയാൽ ഞാൻ നിർത്തില്ലാ… പൊളിച്ചടുക്കും പലതും. എന്റെയുള്ളിൽ ഞാൻ തന്നെ ചങ്ങലക്കിട്ടു കിടത്തിയ മറ്റൊരു നരേന്ദ്രനുണ്ട്. മുറിവേറ്റ മൃഗം, അതിനെ പുറത്ത് കൊണ്ട് വരാൻ ശ്രമിക്കരുത്. ശ്രമിക്കുന്നത് അവരവരുടെ കുഴി കുത്തലായി തീരും..
മനസ്സിലായെങ്കിൽ പോകാം.
—————————————————————

#ടcene_4

ർണീം ….ർണീം

#വിജയേട്ടന്‍: ഹലോ ….അച്ഛാ ദിൻ പറഞ്ഞവന്റെ അച്ഛന് വിളിക്കുന്നത് സോഷ്യൽ മീഡിയ വഴി കേട്ടു കാണുമല്ലോ .

#മോദി: എടോ വിജയാ…., കുട്ടികളെയും സത്രീകളെയും ഉപയോഗിച്ച് എന്നെ തെറി വിളിപ്പിച്ച് Demonetization നിന്ന് പിൻതിരിപ്പിക്കാമെന്നുള്ളത് തന്റെ മോഹം മാത്രമാണ്.
കൈവിട്ട ആയുധം വാവിട്ട വാക്ക് രണ്ടും തിരിച്ചെടുക്കാനാകില്ല..
ഓർക്കണം… ഒർത്താൽ നന്ന്.

#വിജയേട്ടന്‍: ഇന്ത്യയിലെ ചില മുഖ്യമന്ത്രിമാർക്ക് മാത്രമായി വിട്ടുവീഴ്ച്ച ചെയ്തുവെന്ന് നേരിൽ കണ്ടവർ പറഞ്ഞുവല്ലോ..

#മോദി: വിട്ടുവീഴ്ച അല്ലത്…
അവർ എനിക്ക് പിന്തുണ അറിയിക്കാൻ വന്നതാണ് ഈ വിഷയത്തിൽ.

#വിജയേട്ടന്‍: നീ ആരാണ് ? താനെന്തിന് സഹകരണ സംഘങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ? നിന്റെ നാക്കിന് എല്ലില്ലാന്ന് എനിക്ക് ബോധ്യയായിട്ടുണ്ട്. പ്രസംഗം വേണ്ട..
എന്താ തീരുമാനം, സത്യമെനിക്കറിയണം.
നീ ആറാം തമ്പുരാനായി ഡൽഹിയിൽ വാഴുന്ന കാര്യം ഞാൻ അറിയുന്നുണ്ട്…
എന്നോട് പറഞ്ഞ വാക്ക് പാലിക്ക് ആദ്യം.

#മോദി: ഹ ഹ… രണ്ട് ചോദ്യങ്ങൾക്കാണ് വിജയന് ഉത്തരം വേണ്ടത് .
ചോദ്യം നമ്പർ 1 ഞാൻ ആരാണെന്ന് ,
ഉത്തരമില്ല വിജയാ….
മനുഷ്യൻ മഹാജ്ഞാനത്തിന്റെ കൈലാസം കയറുമ്പോളും അവന്റെയുള്ളിൽ ഉത്തരം കിട്ടാതെ മുഴങ്ങുന്ന ചോദ്യം. ബുദ്ധനും ശങ്കരനും, അവരും തേടിയത് ഇതേ ചോദ്യത്തിനുള്ള ഉത്തരം.. ഞാനാര്..?
അവരും അറിഞ്ഞില്ല, അതിന് ഉത്തരം തേടാനുള്ള നിയോഗമാണ് വിജയാ ഓരോ മനുഷ്യ ജൻമത്തിന്റെയും…

ചോദ്യം നമ്പർ 2 , ഞാൻ എന്തിന് സഹകരണ സംഘങ്ങൾക്ക് നിയന്ത്രണം കൊണ്ട് വന്നു. വെറുതെ ഒരു തമാശക്ക്..
ഒരു രസം. ഒരു കിറുക്കൻ സ്വപ്നത്തിന്റെ പിറകെ തിരിച്ച യാത്ര. നമ്മളിങ്ങനെ ഫോണിൽ തർക്കിക്കുന്നത് മുഖ്യന് മോശമാണ്. സമയാകുമ്പോൾ ഞാൻ വരാം കേരളത്തിലേക്ക്. അതിനിടക്ക് കേരളത്തിലെ ജനങ്ങളെ വെറുതെ ബുദ്ധിമുട്ടിക്കാൻ കള്ളപ്പണക്കാർക്ക് വേണ്ടി ഹർത്താലോ മറ്റോ നടത്തി ഇരിക്കു…

#വിജയേട്ടന്‍: ബാലാ… ഇവനെ സൂക്ഷിക്കണം …അവന്റെ കണ്ണിൽ എന്തോ തീക്ഷണതയോടെ കത്തുന്നത് ഞാൻ ഇവിടുന്ന് കാണുന്നു.അവന്റെ വാക്കുകൾക്ക് സൂചിമുനയുടെ മൂർച്ച, മാക്രികളുടെ മുഖപ്രസാദം നഷ്ടമായിരിക്കുന്നു. കാരണമറിയാത്ത ഒരു ഉത്കണ്ഠ എന്റെ മനസ്സിലും വളരുന്നു…
പിഴക്കാത്ത ചുവടുകളുമായി അവനീ മണ്ണിലേക്ക് നടന്നെത്തുന്നത് അതൊരു വെറും യാത്രയല്ല…
എന്തോ എവിടെയോ ഒരുങ്ങുന്നുണ്ട്…

——————————————————-

#ടcene_5

#കൊള്ള_സംഘ_മീറ്റിംങ്ങ്:

#വിജയേട്ടന്‍: ചാണ്ടീ, നമ്മൾ ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്.

#ചാണ്ടി: ആഹ്.. ഏ… ബ.ബേ.. വളരെ ശരിയാണ് .. പ്രതിപക്ഷത്തിന്റെ എല്ലാ സഹായവും ഉണ്ടാകും..

#കുഞ്ഞാപ്പ: ഇതൊന്നും ബല്ല്യ ഇശ്യൂ ആക്കണ്ട. ഞാളെല്ലാരും ഒരുമിച്ചാൽ കട്ട പൈസ വസൂലാകും..

#ഐസക്: നിയമസഭ കൂടി നമുക്കൊരുമിച്ച് പ്രമേയവും പാസ്സാക്കാം. കൂട്ടത്തിൽ സാമ്പത്തിക ശാസ്ത്രത്തിൽ ഊന്നിയ ഒരു പ്രസംഗവും. എന്റെ ഏറ്റവും മികച്ച പ്രസംഗമായിരിക്കും അത് എന്ന് ഞാൻ കരുതുന്നു.

#സി ഐ ഡി: വിജയേട്ടാ, അതിനിടക്ക് ഞാൻ ഒന്ന് പോയി വിരട്ടിയാലോ അയാളെ.

#വിജയേട്ടന്‍: ഉം.. ചെല്ല് സി ഐ ഡി..
നീ പോയി നിന്റെ കഴിവ് തെളിയിക്ക്.

—————————————————

#ടcene_6

#സി ഐ ഡി: എന്താടോ മിസ്റ്റർ പ്രധാനമന്ത്രി, പോക്രിത്തരത്തിന് ഒരു അതിരില്ലെടോ…
എന്തുമാവാന്നോ.?
ആളെ തട്ടിക്കൊണ്ടു പോവുക, ഒളിപ്പിക്കുക…
സി ഐ ഡി മനോജ് ചാകണം, അതൊക്കെ ഈ നാട്ടിൽ നടക്കണങ്കിൽ…
എവിടെ..? ആ നജീബ് ചെക്കനെവിടെ.?

#മോദി: കുമ്മനം, ഇയാളെ അപ്പുറത്തേക്ക് കൂട്ടി കൊണ്ടു പോയി വേണ്ടതെന്താന്ന് വെച്ചാൽ കൊടുക്കുക.

#സി ഐ ഡി: അപ്പുറത്തേക്ക് കൂട്ടി കൊണ്ട് പോയി എന്താക്കാനാ..? ഞാൻ നിങ്ങളെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല.
എനിക്കെന്റെ നജീബ് ചെക്കനെ കിട്ടണം. കിട്ടണം എന്ന് പറഞ്ഞാൽ കിട്ടണം. കിട്ടിയില്ലെങ്കിൽ പാർട്ടി ഗ്രാമത്തിൽ കൊണ്ടുപോയി നല്ല പെട പെടച്ച് പറയിപ്പിക്കും. സി ഐ ഡി മനോജാ ഈ പറയുന്നത് .

#മോദി: സി ഐ ഡി മനോജിനെന്താ വേണ്ടേത്…? കുറേ നേരായല്ലോ നജീബ് ചെക്കനെ അന്വേഷിക്കുന്നല്ലോ.. ഇവിടെ കിട്ടാനില്ല…

#സി ഐ ഡി: പിന്നെവിടാ കിട്ടാ..?

#മോദി: ഒളിപ്പിച്ച് വെച്ചവരോട് പോയി ചോദിക്കൂ.

#സി ഐ ഡി: എണീക്കെടാ…
ർണീം…ർണീം…
#സി ഐ ഡി: എണീക്കെടാ …
ർണീം…ർണീം…

#മോദി: ഞാൻ എണീക്കാം, ആദ്യം ആ ഫോണെന്നെടുക്കൂ. നിങ്ങൾക്കുള്ളതാണ് .

#സി ഐ ഡി: ങേ ..എന്നെയാരായിപ്പോ ഇങ്ങോട്ട് വിളിക്കാൻ…? ജയിലിലുളള അനിയനാണോ ?

ഹലോ…

#ഫോണ്‍ ‍: മനോജാണോ?

#സി ഐ ഡി: ങ്ങേ..മനോജോ… മനോജ് നിന്റെച്ചൻ ..
സി ഐ ഡി മനോജെന്ന് വിളിക്കടാ പട്….

സാർ.. ഉവ്വ് സാർ.. എസ് സാർ..ഓ കെ സാർ..

#മോദി: പോകാം സി ഐ ഡി മനോജ്

#സി ഐ ഡി: വേണ്ട.. സാറ് വരണ്ട ഞാൻ പൊക്കോളാം..

#മോദി: ആരാ വിളിച്ചത് സി ഐ ഡി മനോജ് ?

#സി ഐ ഡി: ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഡോവൽ സാർ.

#മോദി: എവിടെ വിലങ്ങ് എന്നെ അണിയിക്കൂ..

#സി ഐ ഡി: പോട്ടെ

#മോദി: എന്നെ അറസ്റ്റ് ചെയ്യൂ. ഞാനാണാ നജീബ് ചെക്കനെ തട്ടിക്കൊണ്ടു പോയത്..
കുമ്മനം എന്നെ അറസ്റ്റ് ചെയ്യാൻ പറയൂ.

#സി ഐ ഡി: കുമ്മനം ജീ.. പറയരുത് കുമ്മനം ജി…

#കുമ്മനം: ജി യോ…സാധാരണ ഇങ്ങനല്ലല്ലോ വിളിക്കാറ്.? താടിച്ചേട്ടാന്നോ, രാജശേഖരാന്നോ അല്ലേ?

#സി ഐ ഡി: എന്നാ ഞാനൊരു സത്യം പറയട്ടെ. എനിക്കോർമ്മയില്ലാ. ഇത്തവണത്തേക്ക് മാപ്പാക്കണം..

—————————————————–

#ടcene_7

#കുമ്മനം: മോദിജി, കുറച്ച് സഹകാരികൾ കാണാൻ വന്നിട്ടുണ്ട്. അവർക്ക് പറയാനുള്ളത് കേൾക്കണം.

#നാട്ടുകാര്‍: നമസ്ക്കാരം, മോദിജി വിചാരിച്ചാൽ മാത്രമേ KYC നടപ്പിലാകൂ. ഒരുപാട് ജൻമങ്ങളുടെ ഒരുപാട് നാളത്തെ സങ്കടാണ്. ഈ നാട്ടിലെ ഓരോ മനുഷ്യരെയും ബാധിച്ച ശാപം മാറണേൽ സഹകരണ സംഘങ്ങളെ ആര്‍ ബി ഐ പരിധിയിലാക്കി KYC നടപ്പിലാക്കി കളളപ്പണക്കാരിൽ നിന്നും സംഘങ്ങളെ രക്ഷിക്കണം.
സഹകരണ സംഘങ്ങളേയും, കൃഷിയേയും ചെറുകിട വ്യാപാരങ്ങളെയും ചുറ്റിപ്പറ്റിയാണ് ഞങ്ങളുടെ ജീവിതം.
കള്ളപ്പണം നിറച്ച് സംഘങ്ങളെ അവർ തകർക്കും.
ആ കള്ളപ്പണം നശിപ്പിച്ചാൽ ഈ നാടിന്റെ മുഖച്ചായ തന്നെ മാറും.അവിടുന്ന് മനസ്സ് വെച്ചാൽ എല്ലാം നടക്കും .

#മോദി: കള്ളപ്പണം സഹകരണ ബാങ്കിൽ മാത്രമാണ് ഉള്ളതെന്നത് ഒരു തെറ്റിദ്ധാരണയാണ്. എല്ലാ മേഖലകളിലും നിറഞ്ഞ് നിൽക്കുന്ന വിപത്താണത്.
വിശ്വാസത്തിന്റെ പുറത്താണ് സഹകരണ സംഘങ്ങളുടെ നിലനിൽപ്പ്.
കർമ്മമാണ് വിശ്വാസം..
സാധാരണക്കാർ അവനവന്റെ കർമ്മത്തിന്റെ ഫലം അവരവരുടെ നാട്ടിലെ സഹകരണ പ്രസ്ഥാനങ്ങളിൽ നിക്ഷേപിച്ചതും ആ വിശ്വാസത്തിന്റെ പുറത്താണ്.

———————————————————–

#ടcene_8

#കമ്മിത്തറവാട്:

#വിജയേട്ടന്‍: അരവിന്ദാ.., താൻ വന്നൂ അല്ലെ.മതി…
ഇനി എന്താ വേണ്ടത് എന്നതിന് എനിക്ക് നിശ്ചയം ഉണ്ട്.

കാര്യങ്ങൾ ഒക്കെ …?

കേജു: അറിഞ്ഞു വിജയേട്ടാ..

#വിജയേട്ടന്‍: ഡൽഹിയിൽ വെച്ച് എന്റെ ആൾക്കാരെ അവൻ അപമാനിച്ചു വിട്ടു. തന്നെ പോലുള്ള ചൂലൻമാർ ഭരിക്കുന്ന ഡൽഹിയാണത്. എന്റെ കൂടെ ഉള്ള മണ്ടൻമാർ പോരാന്ന് തോന്നിയത് കൊണ്ടാ തന്നെ വിളിച്ച് വരുത്തിയത്.

#കേജു: അവനെയൊന്ന് കാണാൻ തന്നാ മുഖ്യാ ഞാൻ വന്നത്.

#അച്ചു: ഓടിക്കണം….ഈ നാട്ടിൽ നിന്ന്… കളവ് പറഞ്ഞോടിക്കണം.

#കേജു: വേണച്ചാൽ രാജിവെപ്പിക്കാം അച്ചുമ്മാവാ…
മതേതര കേരളത്തിൽ വന്ന് തോന്ന്യാസം കാട്ടാൻ പോകുന്ന ധിക്കാരി ഇണ്ടെങ്കില്, അത് അരവിന്ദന്റെ നാക്കിന്റെ ചൊറിച്ചിൽ മാറ്റാൻ ജനിച്ചതാ.

#അച്ചു: ശരിയാ… തന്നെപ്പോലുള്ള ചൊറിയൻമാർ തന്നെയാ അവനുള്ള പ്രതിവിധി.

———————————————————-

#ടcene_9

#കുമ്മനം: മോദിജി പഴങ്കഥ പറഞ്ഞ് മുഷിച്ചിലിണ്ടാക്കില്ല എന്ന് തോന്നില്ലെങ്കിൽ ….

#മോദി : ഉം …

#കുമ്മനം: രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയും പിടിപ്പുകേടും കൊണ്ട് പൂട്ടിപ്പോയി..
പണവും ജീവിതവും നശിച്ച ഒരു പാട് മനുഷ്യർ ഉണ്ട് ഈ നാട്ടിൽ, ആത്മഹത്യ ചെയ്ത അനേകം കർഷകരുണ്ട്.
ഇനിയും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും, ആ ആത്മാക്കൾക്ക് വേണ്ടി മോദിജി സഹകരണ സംഘങ്ങൾക്ക് KYC ഏർപ്പെടുത്തി ഐ ടി ഓഡിറ്റിംഗ് നടത്തണം.

#മോദി: നടത്തും..നടക്കണം…. നടക്കണം… നടത്തും…നമ്മൾ…

———————————————–

#ടcene_10

#കമ്മിക്കുട്ടൻ: ആരാടാ നീ…

#ഷാ: എന്റെ പേര് ഷാ ന്നാ…ഗുജറാത്ത്‌ സ്വദേശം..

#കമ്മിക്കുട്ടൻ: നീയും അവന്റെ കമ്പനിയാണല്ലെ… എന്നാ നിനക്കും കിട്ടും..

#ഷാ: ഇല്ല മോനേ… അങ്ങെനെ വഴിക്കിന്ന് അടിവാങ്ങി വീട്ടിൽ കൊണ്ടു പോകുന്ന പരിപാടി ഷാ ക്കില്ല

#കമ്മിക്കുട്ടൻ: Demonetization നടത്താൻ വന്ന ടീമാണെങ്കില് ആ പരിപാടിയുടെ പേരിൽ, കളളപ്പണം പിടിക്കാൻ വരുന്നവന്റെയെല്ലാം കാല് ഞാൻ വെട്ടിയെറിയും..

#മോദി : അങ്ങനെ വെട്ടിയെറിയാൻ പറ്റിയ ഉണ്ണിപ്പിണ്ടിക്കാലേ നീ ഇത് വരെ കണ്ട് കാണുള്ളൂ… ഞാനാ കള്ളപ്പണം പിടിച്ചെടുക്കാൻ പോകുന്നത് . എന്റെ കാലിലെ 2 രോമം പിഴുതെടുക്കാൻ ധൈര്യമുള്ളൊരുത്തനീ നാട്ടിൽ ജനിച്ചിട്ടുണ്ടെങ്കിൽ വരാം ..

#കമ്മിക്കുട്ടൻ: ആഹ് ..ഏ..

#മോദി: (പ്ടേ.. ആ ..ആ … )നീയാണോ ഇവിടുത്തെ ഊച്ചാളി ചട്ടമ്പി .നീ ഐ ടി ഉദ്യോഗസ്ഥരെ തല്ലിയോടാ…. പോടാ…പോ..

#വിജയേട്ടന്‍: കൊള്ളാം…18 കൊല്ലം മുമ്പ് ഞാൻ ഭരിച്ച സഹകരണ വകുപ്പിന് നീ കൂച്ചുവിലങ്ങിട്ടല്ലെ .അത് നീയായിട്ടഴിക്കുന്നോ അതോ ഞാൻ അഴിക്കണോ.

#മോദി: ഞാൻ വന്നത് സഹകരണ സംഘങ്ങളിലെ പാവങ്ങൾക്ക് വേണ്ടി അപേക്ഷിക്കാനാണ്. അവരുടെ നിക്ഷേപങ്ങളും കിട്ടാനുള്ള അവകാശങ്ങളും നിഷേധിക്കരുത്. അതിന് ആര്‍ ബി ഐ ചാട്ടം അനുസരിച്ച് KYC നടപ്പിലാക്കണം. ഒത്തു തീർപ്പിന്റെ സമാധാനത്തിന്റെ വഴിയിൽ ഇറങ്ങി വരണം എല്ലാം ശുഭമായി അവസാനിക്കുന്ന ഒരു ദിവസത്തെ കുറിച്ചേ ഞാൻ ചിന്തിക്കുന്നുള്ളൂ .

#വിജയേട്ടന്‍: ഹ ഹ ഹാ… നീയൊരു സൂത്രശാലിയായ നേതാവാണ്. അപേക്ഷിക്കാൻ വന്നിരിക്കയാണല്ലേ. സംസ്ഥാന സഹകരണ നിയമം അനുസരിച്ചും ഓഡിറ്റിംങ്ങ് നടത്തിയുമാണ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്..
നിനക്കറിയാം പ്രളയം വന്ന് സർവ്വതും നശിച്ചാലും KYC ഞങ്ങൾ നടപ്പിലാക്കില്ലെന്ന് .

#മോദി: മുഖ്യനെന്ന് വിളിച്ച നാവുകൊണ്ട് തന്നെ @#$# എന്ന് വിളിക്കേണ്ടി വന്നതിൽ മന:സ്ഥാപമുണ്ട്.
എടോ ഇരട്ടച്ചങ്കനെന്നു പേരുള്ള 3rd rate $#@@.. താനാരാടോ നാട്ടുരാജാവോ?
തന്റെയീ ഭീഷണിയും ഗുണ്ടായിസവും ഹർത്താലും ചെലവാകും, ഇവിടുത്തെ പാവം ജനങ്ങളുടെ അടുത്ത്.
ഇത് ആള് വേറെയാ…
കളി ഒരു പാട് കണ്ടവനാ ഞാൻ..
Demonetization പ്രഖ്യാപിച്ചെങ്കിൽ കള്ളപ്പണ നിക്ഷേപം നരേന്ദ്രൻ കണ്ടെത്തും. സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തിന്റെ കണക്കും KYC യും താൻ കൊണ്ട് തരും. Income Tax ന്റെ ഓഫീസിൽ തന്നെ ഞാൻ വരുത്തും. ഇതിനിടയിൽ അറിയാവുന്ന നാറിയ കളികളൊക്കെ താൻ കളിക്കുമെന്നറിയാം…
പക്ഷെ മറക്കണ്ടാ….
ഒന്നും നടന്നില്ലെങ്കിൽ സഹകരണ സംഘങ്ങൾ ഏറ്റെടുത്ത് ദേശസാൽക്കരിച്ചിട്ടേ നരേന്ദ്രൻ ഈ ഭരണം വിട്ട് പോകൂ.

#വിജയേട്ടന്‍ : മ്ഹും..കേജ്റീ…,
പറഞ്ഞ് കൊടുക്ക് അവന്..

#കേജു: ഞാനും കൂടെ കൂടട്ടെ കളിക്ക്?

#മോദി: ഇത് ചെറിയ കളിയാണ്.

#കേജു: കളി നമ്മൾ തമ്മിൽ ആകുമ്പോൾ വലിയവരുടെ കളി ആവില്ലെ?

#മോദി: ആവും… ഇവിടെ വെച്ച് തന്നെ വേണോ?

#കെജു: വേണ്ടാ… ഈ മാക്രിക്കുട്ടികളുടെ മുന്നിൽ നിന്നെ പറയുന്നത് ഒരു സുഖം ഇല്ല. എന്റെ സമ്പ്രദായം അതല്ല.

#മോദി: തന്റെ സമ്പ്രദായ പ്രകാരം എവിടാ സ്ഥലം..? ഞാനവിടെ വരാം..

#കേജു: അങ്ങ് ഡൽഹീല്…
പത്താള് കൂടുന്നതിന്റെ നടൂല് കിട്ടണം നിന്നെ..

#മോദി: കിട്ടിയാൽ നീയെന്നെ എന്താക്കുമെന്നാ….
കേജു… നിന്റെ വരവ് ഞാൻ പ്രതീക്ഷിച്ചു.
പോ …പോയി കാഴ്ചക്കാരെ കൂട്ട്..
ഞാൻ എത്താം….
എന്റെ പേര് നരേന്ദ്രൻ എന്നാണ്…
ഞാൻ എത്തിയിരിക്കും. വരാൻ പോകുന്ന കളിയുടെ ഒരു റിസേഴ്സൽ ആണ് Demonetization വഴി നിനക്കിട്ട് തന്നത്…..
ഫൈനൽ അടുത്ത് തന്നെ ഉണ്ടാകും..
ഞാൻ അറിയിക്കാം..

#ഷാ : വരാൻ പോകുന്ന കളി എന്ന് പറഞ്ഞാൽ..

#മോദി: ചുമ്മാ…

വിജയാ..കുറേക്കൂടി നെഞ്ചുറപ്പുള്ള ആരെയെങ്കിലും കിട്ടുമെങ്കിൽ വിളിച്ച് കൂടെ നിർത്ത്. നരേന്ദ്രന് നേർക്ക് നേരെ വരുന്ന ആണുങ്ങളോടാ ഇഷ്ടം.
മനസ്സിലായോ?
ഭാരതത്തിന്റെ പ്രധാന സേവകനോടാ കളി.
മറക്കണ്ടാ….. സ്വയം സേവകനോട്…
ആജ്ഞകളുടെ പ്രമേയവും പാസ്സാക്കി ഇനിയാരും ഡൽഹിയിലേക്ക് വരണമെന്നില്ല.
വിജയാ, നരേന്ദ്രൻ ഇന്നൊരു വ്യക്തിയല്ല. അഞ്ചു വർഷത്തെ ഭരണത്തിന് ശേഷം ഞാൻ വീണ്ടും വരുന്നത് നീ കണ്ടോ… പുതിയ കളികൾ കാണാനും ചിലത് കാണിച്ച് പഠിപ്പിക്കാനും #നീ_പോ മോനേ_വിജയാ…


ജപമാർന്ന പുണ്യം തേടും പുരുഷാർത്ഥസാരം നീ….
അസുരാധമൻമാർക്കെതിരെ ഉയരുന്ന വാൾ മുനയും ജനങ്ങളെ മനസ്സിൽ നീയുണ്ട്…
നരേന്ദ്രാ മണ്ണിലുണ്ട് മനസ്സിൽ നീയുണ്ട് അവതാരമിതുതാൻ നിയോഗം…
സംഹാരമാടുന്ന നരസിംഹമായി…