സഹിഷ്ണുതയുടെ മണ്ണിൽ തീവ്രവാദത്തിനു ‘പിച്ച്’ ഒരുക്കുന്നവർ …

8261_152721565106211_4171099266079294985_n (1)

 

“ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിച്ച് ഒരുക്കുന്ന കൃത്യമാണ്, ഇടതന്മാര്‍ക്കും തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്കും ഉള്ളത് ഇതിനവര്‍ക്ക് വിലങ്ങുതടിയാകുന്നതാണ് ഹിന്ദൂയിസം”

 

സഹിഷ്ണുതയും – സഹിഷ്ണുതയും, പടിഞ്ഞാറിന്റെ പ്രത്യയ ശാസ്ത്രവും – ഭാരതീയ സംസ്കാരവും സെപ്റ്റംബര്‍ 11 എന്ന തീയതിയില്‍ വേര്‍തിരിച്ചെഴുതാം. 1893 സെപ്റ്റംബര്‍ 11 ആം തിയ്യതി ചിക്കാഗോയിലെ ലോക മത പാര്‍ലിമെന്‍റ് നടന്ന ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കി ‘സ്വാമി വിവേകാനന്ദന്‍’ ഭാരതത്തിന്റെ ആത്മീയ സംസ്കാരത്തെ കുറിച്ചും സഹിഷ്ണുത നിറഞ്ഞ ഭാരത പൈതൃകത്തെ കുറിച്ചും വാചാലനായി ആയിരങ്ങളുടെ കണ്ണില്‍ അഗ്നിയായപ്പോള്‍, 2001 ലെ മറ്റൊരു സെപ്തംബര്‍ 11 ന് ബിന്‍ ലാദന്‍, അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രം ഉപയോഗിച്ച് വേള്‍ഡ് ട്രേഡ്‌ സെന്റര്‍ അഗ്നിക്കിരയാക്കി ആയിരങ്ങളെ പരലോകത്ത് എത്തിച്ചു. ഈ രണ്ട് ആശയങ്ങളില്‍ ബിന്‍-ലാദന്‍ നല്‍കുന്ന ആശയം ഭാരതത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍ക്കും ഭാരതീയരായ മുസ്ലിം സഹോദരങ്ങള്‍ക്കും അന്യമാണ്. മത പരിവര്‍ത്തനം നടന്നു എങ്കിലും സാംസ്കാരികമായി ഭാരതീയ പൈതൃകത്തില്‍ ജീവിക്കുന്ന വലിയൊരു ശതമാനം മുസ്ലിം സഹോദരങ്ങളും രാജ്യ സ്നേഹികളാണ്, ആയതിനാല്‍ തന്നെ ഇസ്ലാമിക ജിഹാദികള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ താളം കണ്ടെത്താന്‍ ഇത് വരെ സാധിച്ചിട്ടില്ല. എന്നാല്‍ സമീപ കാലങ്ങളിലായി കണ്ട് വരുന്ന പ്രവണതകള്‍ ഭയം ഉളവാക്കുന്നവയാണ്, മാവോയിസ്റ്റുകള്‍, കമ്മ്യൂണിസ്റ്റുകള്‍, ഇടത് ചിന്താഗതിക്കാര്‍, വിരലില്‍ എണ്ണാവുന്ന മുസ്ലിം തീവ്രവാദ ഗ്രൂപ്പുകള്‍ എന്നിങ്ങനെയുള്ള ദേശ വിരുദ്ധ ശക്തികള്‍ ഇന്ത്യന്‍ മുസ്ലീങ്ങളില്‍ ഭയവും അരാജകത്വവും സൃഷ്ടിച്ച് തീവ്രവാദത്തിലേക്ക് നയിക്കുന്നു!! ഭയവും ആക്രമണങ്ങളും അരാജകത്വവും നടമാടുന്ന തെരുവുകളില്‍ നിന്നാണ് തീവ്രവാദത്തിന്റെയും ദേശവിരുദ്ധതയുടെയും ബീജങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇതിന് അനുകൂലമായ “പിച്ച്” ഒരുക്കുക എന്ന കര്‍മ്മമാണ്‌ ഇസ്ലാമിക തീവ്രവാദികളും ഇടതന്മാരും ചെയ്യുന്നത്. ഇതിനവര്‍ക്ക് വിലങ്ങുതടിയാകുന്നതാണ് ഹിന്ദൂയിസം.

തീവ്രവാദത്തിന്റെയും ദേശവിരുദ്ധതയുടെയും നല്ല പിച്ച് ഒരുക്കാന്‍ വേണ്ട അടിസ്ഥാന മാര്‍ഗ്ഗങ്ങളെ മൂന്നായി തിരിക്കാം

1) ദേശീയത ഇല്ലായ്മ ചെയ്യുക
2) ഇരയേയും വേട്ടക്കാരനെയും സൃഷ്ടിച്ച് ഇരവാദം നടത്തുക
3) നാടിന്റെ പൈതൃകം ഉള്‍ക്കൊള്ളുന്ന ഹിന്ദുത്വത്തെ നശിപ്പിക്കുക

1374528_Wallpaper2യാക്കൂബ് മേമന്‍, മദനി, അഫ്സല്‍ ഗുരു എന്നിവര്‍ക്ക് വേണ്ടി ശക്തമായി വാദിക്കുകയും അവര്‍ മുസ്ലിംങ്ങള്‍ ആയതിനാലാണ് വിവേചനവും ശിക്ഷയും അനുഭവിക്കുന്നത് എന്ന തരത്തിലുള്ള പ്രചരണം
ഇന്ത്യയിലെ ഓരോ തെരുവുകളിലും അഴിച്ച് വിട്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇസ്ലാമിക തീവ്രവാദികളുമാണ്. ഇന്ത്യാ മഹാരാജ്യത്ത് നടന്ന 1300 ഇല്‍ അധികം വധ ശിക്ഷകളില്‍ കേവലം 80 ഇല്‍ താഴെ മാത്രമാണ് മുസ്ലിംങ്ങള്‍ ഉണ്ടായിരുന്നത്.1 എന്നിട്ടും രാജ്യത്ത് വധ ശിക്ഷക്ക് വിധിക്കപ്പെടുന്നവര്‍ എല്ലാം മുസ്ലിങ്ങളാണ് എന്ന മട്ടില്‍ പ്രകാശ് കാരാട്ട് പ്രസ്താവന ഇറക്കി. തെളിവും സാക്ഷി മൊഴികളും അടിസ്ഥാനമാക്കി കോടതി ശിക്ഷ വിധിച്ച മേമനും, അഫ്സല്‍ ഗുരുവും ഇന്ത്യന്‍ മുസ്ലിംങ്ങള്‍ക്ക് വെറും തീവ്രവാദികള്‍ മാത്രമായിരുന്നു എന്നാല്‍, അവരുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കാന്‍ കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിക ജിഹാദികളും  ശ്രമിച്ച് കൊണ്ടേയിരുന്നു, ഇതില്‍ അവര്‍ ഒരല്‍പ്പമെങ്കിലും വിജയിച്ചു എന്നതിന്റെ സൂചനയാണ് സമീപ കാലത്ത് ഇന്ത്യയില്‍ നിന്നും ISIS ലേക്ക് ചെറുപ്പക്കാര്‍ കടക്കുന്നതും, ദേശീയ ഗാനത്തെ അനുകൂലിച്ച മദ്രസ്സ അധ്യാപകന് വിവേചനം ഏറ്റു വങ്ങേണ്ടി വന്നതും! 2001 ല്‍ പാര്‍ലമെന്റില്‍ തീവ്രവാദ ആക്രമണം നടത്തി ധീരജവാന്മാരുടെ അടക്കം നിരപരാധികളുടെ മരണത്തിന്റെ സൂത്രധാരന്‍ ആയ അഫ്സല്‍ ഗുരുവിനെയും , 1993 ലെ മുംബൈ സ്ഫോടനത്തില്‍ 260 ഓളം സാധാരണക്കാരെ ചുട്ടുകൊല്ലാന്‍ കാരണക്കാരനായ മേമനും വേണ്ടി വാദിക്കുന്നത്, രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനത്തിന് വേണ്ടിയല്ലെങ്കില്‍ പിന്നെ എന്തിനാണ്?

അതിരുകളില്ലാത്ത ലോകം എന്ന ആശയം പറഞ്ഞ് രാജ്യത്തിന്റെ അതിര്‍ത്തി പണയം വക്കാന്‍ പോലും ഇവര്‍ മടിക്കില്ല എന്നതാണ് വസ്തുത. ഇവര്‍ ഒരു വശത്ത് രാഷ്ട്ര വിരുദ്ധ ശക്തികളെ ചൂണ്ടികാണിച്ച് അവരെ ഇരകളായി ചിത്രീകരിച്ച്, രാജ്യത്തിന്റെ നീതിപീഠത്തെ വേട്ടക്കാരനാക്കി ഒരു വിഭാഗത്തിന്റെ മനസ്സിലേക്ക് അടിച്ചേല്‍പ്പിക്കുന്നു. അവനില്‍ രാഷ്ട്രത്തോടും ഭരണഘടനയോടും എതിര്‍പ്പുണ്ടാക്കാന്‍ ഇത് മതി, പിന്നെയെല്ലാം യാന്ത്രികമായി നടക്കും. ഇത്തരത്തില്‍ ഇരവാദങ്ങള്‍ ഉണ്ടാക്കുന്നത്തിന് എണ്ണിയാല്‍ തീരാത്തത്ര ഉദാഹരങ്ങള്‍ നമുക്ക് കാണാനാകും .

ഡല്‍ഹി നിയമ സഭാതിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചിലര്‍ പ്രചരിപ്പിച്ച വാര്‍ത്തയായിരുന്നു , ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെടുന്നു, RSS ആണ് ഇതിന് പിന്നില്‍ ആയതിനാല്‍ നിങ്ങള്‍ ഭയപ്പെടണം, എന്നത്.  ഈ വാര്‍ത്ത‍ ന്യൂന പക്ഷങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയുണ്ടാക്കി പക്ഷെ അന്വേക്ഷണം കഴിഞ്ഞപ്പോ മനസ്സിലായി ഈ വിഷയത്തില്‍ കമ്മ്യൂണലായി ഒന്നുമില്ല,
RSS കാര്‍ക്ക് പങ്കും ഇല്ല എന്നു്. ഒരിടത്ത് പള്ളി ആക്രമിച്ചത് ഹരീദാബാദിലെ ഒരു മുസ്ലിം യുവാവായിരുന്നു വിഷയം യുവതി പ്രണയം നിരസിച്ചതിലുള്ള അമര്‍ഷം, ഇലക്ഷന്‍ കഴിഞ്ഞതിനാലാവാം ഇതൊന്നും പിന്നെയാരും വാര്ത്തയാക്കിയില്ല. മറ്റൊരു വിചിത്രമായ സംഭവം കത്തോലിക്കാ സഭ കേസാക്കിയ വിഷയങ്ങളാണ്, പള്ളിയില്‍ നിന്ന്‍ പിരിച്ച് വിട്ട ജീവനക്കാരന്‍ ജനല്‍ ചില്‍ പൊട്ടിച്ച് കടന്നത്, പള്ളിക്ക് അടുത്ത് ക്രിക്കറ്റ്‌ കളിച്ച കുട്ടികള്‍ അറിയാതെ അടിച്ച ബോള്‍ പള്ളിയുടെ ചില്ല് പൊട്ടിച്ചത്, ഇതെല്ലാം പള്ളിക്ക് എതിരെ നടന്ന ആക്രമണമായി ചിത്രീകരിക്കപ്പെട്ടു.  അങ്ങനെ പള്ളി ആക്രമണങ്ങളുടെ പട്ടിക 6 ആയി ഉയന്നു എന്നാല്‍ തീര്‍ത്തും അവഗണിക്കാവുന്ന ഇത്തരം സംഭവങ്ങള്‍ ഊതിവീര്‍പ്പിക്കാന്‍ ദേശവിരുദ്ധര്‍ ശ്രമിച്ചപ്പോള്‍ ഡല്‍ഹിയിലെ 38 ക്ഷേത്രങ്ങളിലെ സമാന സംഭവങ്ങള്‍ ഹിന്ദു സംഘടനകള്‍ ഊതി വീര്‍പ്പിച്ചില്ല, കാരണം അത്തരം പ്രചാരണങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നത്തെക്കുറിച്ച് ഹൈന്ദവര്‍ ബോധവാന്മാരായിരുന്നു.

കല്‍ക്കത്തയില്‍ വൃദ്ധയായ കന്യാസ്ത്രീ ബലാല്‍സംഘം ചെയ്യപ്പെട്ട ഏറെ ദുഖമുണ്ടാക്കുന്ന വാര്‍ത്ത ഹിന്ദുക്കളുടെ തലയിലിടാനാണ് ഇടത് പക്ഷക്കാരും ഇസ്ലാമിക, ക്രൈസ്തവ വര്‍ഗ്ഗീയവാദികളും ശ്രമിച്ചത്. സാധാരണക്കാരായ മുസ്ലിമിലും ക്രൈസ്തവനിലും ഇത് ആശങ്കയുണ്ടാക്കി എന്നാല്‍ അന്വേക്ഷണം കഴിഞ്ഞപ്പോള്‍ ആ നികൃഷ്ടമായ കൃത്യം നിര്‍വ്വഹിച്ചത് ബംഗ്ലാദേശില്‍ നിന്ന്‍ കുടിയേറിയ മുസ്ലിങ്ങളാണെന്ന് വ്യക്തമായി. പ്രതിയുടെ പേര് NAZRUL aka NAZRU2. ഇതോടെ വിവാദങ്ങള്‍ കെട്ടടങ്ങി പക്ഷേ ഇതുണ്ടാക്കിയ ആശങ്ക നിലനിന്നു. അടിസ്ഥാന പരമായ രാജ്യത്തിന്റെ സംസ്കാരമായ ഹിന്ദുത്വം നശിപ്പിചാലല്ലേ രാജ്യം നശിക്കൂ, ഇവിടെ പ്രതി ബംഗ്ലാദേശി മുസ്ലിം അല്ലേ. ആയതിനാല്‍ തന്നെ ഇടതന്മാരുടെയും ജിഹാദികളുടെയും അണ്ണാക്കില്‍ കോര്‍ക്ക് കയറി.

11140091_148319128879788_3998602178165753516_nസമാന രീതിയില്‍ കേരളത്തില്‍ CPIM ഉം തീവ്ര മുസ്ലിം സംഘടനകളും പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന സംഭവമാണ്, കാസര്‍കോട്ടെ ഫഹദ് എന്ന എന്ന ഏഴു വയസുകാരന്റെ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം. ഇരയുടെയും പ്രതിയുടെയും (വിജയന്‍) മതം നോക്കി അവിടെയും CPIM  വ്യക്തമായി തീവ്രവാദം വളര്‍ത്താനുള്ള സ്കോപ്പ് കണ്ടെത്തി, മരിച്ചത് മുസ്ലിമും കൊന്നത് ഹിന്ദുവും ആയതിനാല്‍ കൊന്നത് സംഘ പരിവാര്‍ എന്ന്‍ ദേശാഭിമാനി ലേഖനമെഴുതി. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണ് . പോലീസ് പറയുന്നത് പ്രകാരം ഫഹദിന്റെ പിതാവും ഓട്ടോ ഡ്രൈവറുമായ അബ്ബാസുമായുള്ള വിജയന്‍റെ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണം.3 മാത്രമല്ല വിജയന്‍ എന്ന കൊലയാളിക്ക് പ്രാദേശിക കോണ്‍ഗ്രസ്‌ നേതാക്കളുമായി ബന്ധം ഉണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇത് മാത്രമല്ല, ഗീബത്സിന്റെ സിദ്ധാന്തം കാലങ്ങളായി ഉപയോഗിക്കുന്ന വിപ്ലവ പാര്‍ട്ടി നേതാവ് ഈയടുത്ത് ഒരു പ്രതികരണം നടത്തി. കുമ്മനം രാജശേഖരന്‍ ക്ഷേത്ര പരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം വിലക്കി അതിനെ എതിര്‍ക്കുന്നു എന്ന മട്ടിലായിരുന്നു പ്രതികരണം, ഇത് കേട്ട ഉടനെ ഉമ്മന്‍ ചാണ്ടിയും അങ്ങ് പ്രതികരിച്ചു . എന്നാല്‍ കുമ്മനം ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല, നടത്താത്ത പ്രസ്താവനയെ ആണ് പിണറായി എതിര്‍ത്തത് എന്നതാണ് തമാശ. ആയതിനാല്‍ തന്നെ കുമ്മനം പിണറായിക്കും ഉമ്മന്‍ചാണ്ടിക്കും എതിരെ വക്കീല്‍ നോട്ടിസ് അയച്ചു. എന്തായാലും പിണറായിയുടെ ഹിന്ദു – ന്യൂനപക്ഷ വിഘടന തന്ത്രം കുമ്മനത്തിനെതിരെ വിലപ്പോയില്ല എന്നത്കൊണ്ടാവാം മാര്‍ത്തോമ സഭയുടെ തലവന്‍ ജോസഫ്‌ മേത്രാപോലീത്ത കുമ്മനത്തെ “സഹിഷ്ണുതയുടെ പ്രവാചകന്‍” എന്ന്‍ വിശേഷിപ്പിച്ചത്.

ദേശീയത ഇല്ലായ്മ ചെയ്ത്, അരാജകത്വവും അസഹിഷ്ണുതയും സൃഷ്ടിച്ച് വളര്‍ന്ന്‍ വരാനുള്ള കമ്മ്യൂണിസ്റ്റ് തന്ത്രത്തിന് എന്നും വിലങ്ങുതടിയാകുന്നത്, സര്‍വ്വ ധര്‍മ്മ സമഭാവനയും ദേശീയതയും സഹിഷ്ണുതയും ഉള്‍ക്കൊള്ളുന്ന ഹിന്ദുമതമാണ്/ഹിന്ദുത്വമാണ് .  2016 ജനുവരിയില്‍ എറണാകുളത്ത് നടന്ന ഒരു സെമിനാറില്‍ പ്രശസ്ത പത്ര പ്രവര്‍ത്തകനായ TVR ഷേണായി അഭിപ്രായപ്പെട്ടത്  ‘അസഹിഷ്ണുതക്ക് സമാനമായ പദം സംസ്കൃതത്തില്‍ ഇല്ല’ എന്നാണ് . അസഹിഷ്ണുത ഇന്ത്യന്‍ നിര്‍മ്മിതമല്ല അത് പടിഞ്ഞാറിന്റെ സൃഷ്ടിയാണ്, മതഭീകരതക്കും കമ്മ്യൂണിസത്തിനും ഒപ്പമാണ് അത് ഇന്ത്യയിലേക്ക് വരുന്നത്. രാജ്യത്തെ ഏറ്റവും സുരക്ഷിതനായ പൌരന്മാരില്‍ ഒരാളായ ആമിര്‍ ഖാന്‍റെ ഭാര്യ പറഞ്ഞു എനിക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ പേടിയാകുന്നു, ഇടത്പക്ഷ എഴുത്ത്കാരും , വര്‍ഗ്ഗീയവാദികളും അതും ആഘോഷിച്ചു, എന്നാല്‍ തൊട്ട് പിന്നാലെ ഭാരതത്തിന്റെ അഭിമാനം AR Rahman ആമിറിനെ അനുകൂലിച്ചു പക്ഷെ പറഞ്ഞത് ഇസ്ലാമിക അസഹിഷ്ണുതയെ പറ്റിയായിരുന്നു, ഇറാനി സിനിമയില്‍ പാടിയെന്ന കാരണത്താല്‍ റഹ്മാനെതിരെ ഫത്വ പുറപ്പെടുവിപ്പിച്ച ഇസ്ലാമിക അസഹിഷ്ണുതക്കെതിരെ റഹ്മാന്‍ തുറന്ന്‍ പറഞ്ഞു. ഇത് ഇടതന്മാരും ശിങ്കിടി മാധ്യമങ്ങളും വലിയ വാര്ത്തയാക്കിയില്ല , കാരണം ഇതില്‍ ദേശീയതക്ക് കത്തിവെക്കാനോ മോദിയെ കുറ്റം പറയാനോ ഒന്നുമില്ലായിരുന്നു.

12644852_148319395546428_4797111597975858826_nമഹാരാഷ്ട്രയില്‍ ഗോവധം നിരോധിച്ചു എന്ന് പറഞ്ഞ്, കേരളത്തില്‍ പശുവിനെ അറുത്ത് വിളമ്പി പ്രകോപന പരമായി പ്രസംഗിച്ചവര്‍ക്കും ലക്‌ഷ്യം ഹൈന്ദവ സംസ്കാരം നശിപ്പിക്കുക എന്നത് തന്നെയായിരുന്നു. പശു ഇറച്ചി മാത്രം നിരോധിച്ചപ്പോള്‍ പോത്ത് ഇറച്ചിയും നിരോധിച്ചെന്നും, നിങ്ങള്‍ക്ക് ബലിപെരുന്നാളിന് പോത്തറക്കാന്‍ പറ്റില്ലെന്നും മുസ്ലിങ്ങളെ പറഞ്ഞ് അവിടെയും ഭിന്നിപ്പിക്കാന്‍ ഇടതന്മാര്‍ ശ്രമിച്ചു.  എന്നാല്‍ രാജ്യത്ത് സ്വാതന്ത്ര്യത്തിനു മുന്‍പ് തന്നെ ഗോവധ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ ഉണ്ടെന്നും, 24 ഓളം സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കിയത് ഇന്ദിരാഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ്‌ കാരാണെന്നും ഇവര്‍ മനപൂര്‍വ്വം മറച്ച് വച്ചു. ഇതേ രീതിയില്‍ പലരൂപത്തില്‍ ഹിന്ദുക്കളെയും രാജ്യ സംസ്കാരത്തെയും നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ വന്‍തോതില്‍ നടക്കുന്നുണ്ട്, ജാതിപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമം കേരളത്തില്‍ സിപിഎം ശ്രമിക്കുന്നതിന്റെ  തെളിവാണ് ഹരിയാനയിലെ ദളിത്‌ ബാലര്‍ ചുട്ടുകരിക്കപ്പെട്ട ദാരുണമായ സംഭവത്തെ, സംഘപരിവാറുകാര്‍ ദളിതരെ ചുട്ടുകൊന്നു എന്ന പോസ്റ്ററൊട്ടിച്ച്  നടത്തുന്നത്. ഹരിയാനയിലെ സംഭവം കുടുംബ (ബെല്‍വന്ത് സിംഗിന്റെ കുടുംബവും ജിതേന്ദര്‍ എന്ന ദളിതന്റെ കുടുംബവും തമ്മില്‍ ) വഴക്കാണെന്ന് അന്ന്‍ തന്നെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു, വഴക്കിന്റെ തീവ്രത മനസ്സിലാക്കിയ ഹരിയാന സര്‍ക്കാര്‍, മുന്കരുതലെന്നവണ്ണം ജിതേന്ദറിന്റെ ന്റെ കുടുംബത്തിനു പോലിസ് പ്രൊട്ടക്ഷന്‍ ഏര്‍പ്പെടുത്തി ! എന്നാല്‍ പോലീസിന്റെ ശ്രദ്ധ മാറാന്‍ തക്കം പാര്‍ത്തിരുന്ന ബെല്‍വന്ത് സിംഗിന്റെ കുടുംബം , നവരാത്രി ആഘോഷവേളയില്‍ പോലിസ് അശ്രദ്ധ മുതലെടുത്ത്‌ ജിതേന്ദറിന്റെ കുടുംബത്തെ അഗ്നിക്കിരയാക്കി , വൈഭവ് ( രണ്ടര ) , ദിവ്യ ( 11 മാസം ) എന്നീ പിഞ്ചു പൈതങ്ങള്‍ വെന്തു മരിക്കുകയും , കുട്ടുകളുടെ അമ്മയായ രേഖ എന്ന സ്ത്രീക്ക് 75% പൊള്ളലെല്‍ക്കുകയും ചെയ്തു.  കൃത്യ നിര്‍വഹണത്തില്‍ അനാസ്ഥ കാണിച്ച 7 പോലീസുകാരെ (കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏര്‍പ്പെടുത്തിയിട്ടുള്ളവരെ) സസ്പെന്റ് ചെയ്യുകയും, പ്രതികളെന്ന്‍ കരുതുന്ന 11 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇനി ഈ വിഷമകരമായ സംഭവം കുടുംബ വഴക്ക് അല്ലായെന്ന്‍ തന്നെയിരിക്കട്ടെ, ഇതില്‍ സംഘപരിവാറിനെ ഉള്‍പ്പെടുത്തി പോസ്റ്ററുകള്‍ പതിച്ചത് എന്തിനാണ്? എന്ത് തെളിവിന്റെ ഏത് വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രചരണം എന്നതിനൊന്നും അവര്‍ക്ക് ഉത്തരമില്ല. മതങ്ങളെ ഭിന്നിപ്പിക്കാന്‍ പിണറായി ഉപയോഗിച്ച തന്ത്രം തന്നെ ജാതീയമായി ഭിന്നിപ്പിക്കാനും ഉപയോഗിക്കുന്നു. ഒരു നുണ ആയിരം പ്രാവശ്യം ആവര്ത്തിച്ച് സത്യമാക്കുക എന്ന ഗീബത്സിന്റെ സിദ്ധാന്തം, ആടിനെ പട്ടിയാക്കുന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തമായി പരിവര്ത്തനപ്പെട്ടു .

12644733_148364888875212_5409064895338030924_nഇനി ദളിത്‌ സ്നേഹമായിരുന്നു ഇവരുടെ വിഷയമെങ്കില്‍ എന്ത് കൊണ്ട് കേരളത്തില്‍ പ്രതികരണം ഉണ്ടാവുന്നില്ല , 2002 – 2012 കാലയളവില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമുള്ള 4824 കേസുകളില്‍ ശിക്ഷിക്ക പെട്ടത് വെറും 169 പേര് മാത്രം. ആദിവാസി പീഡന നിരോധന നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത 932 12508943_148365012208533_5060972181049420188_nകേസുകളില്‍ ശിക്ഷിക്കപ്പെട്ടതാകട്ടെ വെറും 38 പേര്‍ (പട്ടിക ജനസമാജം ജനറല്‍ സെക്രട്ടറി ശ്രീ. സുനില്‍കുമാര്‍ പുറത്തുവിട്ട വിവരാവകാശ രേഖ പ്രകാരം ). ഇവിടെ ദളിത്‌ സ്നേഹമല്ല വിഷയം ദേശീയത മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെ ഇല്ലാതാക്കുക അത് വഴി രാജ്യ പുരോഗതി തടസപ്പെടുത്തുക എന്നത് മാത്രമാണ് . SFI
യുടെ ദളിത്‌ വേര്‍തിരിവിനെതിരെ പ്രതികരിച്ച ഹൈദരാബാദ് യുണിവേര്‍സിറ്റി വിദ്യാര്‍ത്ഥി രോഹിത്ത് ആത്മഹത്യ ചെയ്തതില്‍ പോലും മോഡിയെ കുറ്റം പറയാനാണ് SFI യും മറ്റ് ഇസ്ലാമിക് ഗ്രൂപ്പുകളും ശ്രമിക്കുന്നത്, SDPI , SIO പോലുള്ള തീവ്ര മുസ്ലിം സംഘടനകള്‍ ഈ വിഷയത്തില്‍ ഇടപെടുന്നത് ദളിത്‌ സ്നേഹം കൊണ്ടാണോ, അതോ ജാതി പറഞ്ഞ് ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണോ എന്ന്‍ ചിന്തിക്കാന്‍ നാലാം ക്ലാസ് ഗുസ്തി മതി. ഇങ്ങനെ ജാതി വച്ചുള്ള പ്രചാരണത്തില്‍ മനം മടുത്ത രോഹിത്തിന്റെ അമ്മ ചോദിച്ചത്  “നിങ്ങള്‍ നിര്‍ഭയ മരിച്ചപ്പോള്‍ ജാതി ചോദിച്ചിരുന്നോ ” എന്നാണ് . ജാതീയമായി ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണ് ഈ പ്രചരണങ്ങളെല്ലാം എന്ന്‍ മകനെ നഷ്ടപ്പെട്ട ആ അമ്മക്ക് അറിയില്ലല്ലോ!

12565455_148315112213523_4591360799431837622_nരാജ്യ ദ്രോഹികളുടെ മുഖ്യ ശത്രുവായ ഹിന്ദുത്വത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ നിന്നും ഇടത് ചിന്താഗതിക്കാരില്‍ നിന്നും തീവ്ര മുസ്ലിം സംഘടനകളില്‍ നിന്നും ഉണ്ടാവുന്നത് ഈയിടെ നമ്മള്‍ കണ്ടതാണ് മാനവ സംഗമം എന്ന പേരില്‍ അസഹിഷ്ണുതക്കെതിരെ നടന്ന കൂട്ടായ്മയില്‍, സ്വാഗത പ്രാസംഗികന്‍  കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെ കളിയാക്കി പറഞ്ഞപ്പോള്‍  ഒരു ഓണ്‍ലൈന്‍ പത്രാധിപനുണ്ടാക്കിയ അസഹിഷ്ണുത ഹിന്ദുമതത്തെയും ഹിന്ദു നേതാക്കളേയും  വിമര്‍ശിച്ചപ്പോള്‍ അക്കൂട്ടത്തില്‍ ആരും നടത്തിയില്ല. രാമായണത്തെയും മഹാഭാരതത്തെയും വിമര്‍ശിച്ചും താറടിച്ചും എഴുതപ്പെട്ട അത്രയും ഗ്രന്ഥങ്ങള്‍ ലോകത്ത് മറ്റൊരു ഗ്രന്ഥത്തെ ക്കുറിച്ചും ഉണ്ടായിട്ടില്ല അതിനെതിരെ ആരും അസഹിഷ്ണുത കാട്ടിയിട്ടും ഇല്ല..

എന്നാല്‍ തങ്ങളുടെ ഗ്രന്ഥത്തെ പറ്റി വിമര്‍ശന പരമായി ഒരു വാക്ക് മിണ്ടാന്‍ അനുവദിക്കാത്ത അസഹിഷ്ണുത നേരിട്ട് കണ്ട കപട ‘മാനവീകര്‍ക്ക്’ യഥാര്‍ത്ഥ അസഹിഷ്ണുത എന്താണെന്ന്‍ മനസ്സിലായിക്കാണും എന്ന്‍ കരുതാം.

സമാനരീതിയില്‍ ഇസ്ലാമിക്ക് ഗ്രൂപ്പുകള്‍ കോഴിക്കോട് നടത്തിയ അമാനവ സംഗമത്തില്‍, ഉയര്‍ന്ന ബോര്‍ഡുകളില്‍ എഴുതിയത് “fuck hindutva” എന്നായിരുന്നു അതെഴുതിയവര്‍ക്ക് കയ്യും കാലും പോയില്ല എന്നത് തന്നെയാണ് ഹിന്ദുത്വത്തിന്റെ സഹിഷ്ണുതക്ക് തെളിവ്. ജോസഫ്‌ മാഷിന്റെ കൈപ്പത്തിയും പള്ളിയിലെ കള്ളം പുറത്ത് കൊണ്ടുവന്ന സനല്‍ ഇടമറുകിന്റെ ഊര് വിലക്കും ഈ അവസരത്തില്‍ ഓര്‍ക്കണം. ചരിത്ര കാലം മുതലേ, തീവ്രവാദത്തിന്റെ പിച്ചൊരുക്കുന്നതിന്റെ വഴികൾ എളുപ്പമാക്കാൻ ഹൈന്ദവ സന്യാസി വര്യന്മാരെ നിരന്തരം അക്രമിക്കുന്ന പ്രവണത ഇടത് പക്ഷം നടത്താറുണ്ട്. ഒരു കാലത്ത് അതിന്റെ ഇരകളാണ് കാലം മാപ്പ് പറയിപ്പിച്ച് CPM പോസ്റ്റുകളിൽ പ്രത്യക്ഷപ്പെടുന്നത്! സനാതന മൂല്യങ്ങളില്‍ അധിഷ്ഠിതമായ ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ ആഴവും പരപ്പും ഒട്ടും ചോരാതെ വിശ്വാസികളിലേക്ക് വളരെ ലളിതമായി തന്റെ സ്വതസിദ്ധമായ വാഗ്ദ്ധോരണിയിലൂടെ സന്നിവേശിപ്പിക്കുന്ന കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയും ഇടതുപക്ഷത്തിന്റെ ഹിന്ദുത്വ വിരുദ്ധതയുടെ മൂർച്ച അറിഞ്ഞ ആളാണ്,
നാദാപുരത്തെ അരൂരിൽ സപര്യം ധർമ്മവേദി സംഘടിപ്പിച്ച ‘ഹൈന്ദവം 2016’ എന്ന പ്രോഗ്രാമിലേക്ക്
അസഭ്യ വർഷങ്ങളോടെ സ്വാമിയെ കയ്യേറ്റം ചെയ്യാൻ എത്തിയ കാപാലികരെ നാട്ടുകാരും പോലീസും തടഞ്ഞില്ലായിരുന്നെങ്കിൽ, ഒരു പക്ഷേ സ്വാമിജിയെയും അസഹിഷ്ണുതയുടെ 51 വെട്ടിന്റെ  ഇരയാക്കാൻ അവർ മടിക്കില്ലായിരുന്നു. . .

ഇനി ചുംബാന്‍സിക1497466_148313102213724_6046361390434733139_nളിലേക്ക് വരാം. ചുംബാന്സികളുടെ ലക്ഷ്യവും ഹിന്ദു മതമായിരുന്നു. ഭാര്യയെ കൂട്ടികൊടുത്ത ചുംബന സമരത്തിന് ശേഷം 2016 ജനുവരി 1 ന് കോഴിക്കോട് ഈങ്ക്വിലാബ് വിളിച്ച് കൊണ്ട് ചുംബന സമരവും , ഹിന്ദു വിശ്വാസത്തിലെ ” താലി ” എന്ന അമൂല്യ വസ്തു ചുട്ടെരിക്കലും നടത്തി നഗരങ്ങളില്‍ പതിക്കപ്പെട്ട പോസ്റ്ററുകളിളെല്ലാം “കിസ്സ്‌ എഗൈന്‍സ്റ്റ് ഹിന്ദുത്വ” എന്നും എഴുതിയിരുന്നു. മിന്നോ, മെഹറോ കത്തിക്കാന്‍ അല്ല അവര്‍ വന്നത്, കൃത്യമായി താലി കത്തിക്കാനായിരുന്നു ലക്‌ഷ്യം, കാരണം മിന്നും മെഹറും മറ്റ് മതങ്ങളുടെ വിശ്വാസങ്ങളാണ് ദേശ ദ്രോഹികളുടെ ലക്‌ഷ്യം ഹിന്ദുത്വമാണ് , അതെ അത് മാത്രമാണ് .

ശബരിമലയിലെ ഋതുമതികളായ സ്ത്രീകളെ കയറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍, സ്ത്രീകളെ കാണാന്‍ കൂട്ടാക്കാത്ത അയ്യപ്പന്‍ എന്താ പല തന്തക്ക് ജനിച്ചതാണോ എന്ന SFI കാരിയുടെ ചോദ്യവും, വേണമെങ്കില്‍ ശബരിമലയില്‍ പോയി കാമുകനുമായി ‘പൂശും ‘എന്ന തട്ടമിട്ട മതേതര ചേച്ചിയുടെ പോസ്റ്റും വ്യക്തമായ ഒരു സൂചന നല്‍കുന്നുണ്ട് !! സുന്നി പള്ളിയില്‍ സ്ത്രീകള്‍ കയറാത്തത് വിഷയമല്ല, ക്രിസ്ത്യന്‍ പള്ളിയില്‍ സ്ത്രീകള്‍ കുറുബാന നല്‍കാത്തതും വിഷയമല്ല, വിഷയം വിരലില്‍ എണ്ണാവുന്ന ക്ഷേത്രത്തില്‍ ഋതുമതികളായ സ്ത്രീകളെ കയറ്റാത്തതാണ്. ഇവിടെ പ്രശ്നം വിശ്വാസികള്‍ക്കും അല്ല, ഹിന്ദുത്വത്തിന്റെ ശത്രുക്കള്‍ക്ക് മാത്രമാണ് !! മറ്റൊരു സ്ഥലത്ത് നടന്ന പ്രതിഷേധത്തിന്റെ വിഷയം ആര്‍ത്തവ സമയത്ത് സ്ത്രീകളെ അമ്പലത്തില്‍ കയറ്റുന്നില്ല എന്നതായിരുന്നു, എല്ലാസ്ത്രീകളുടെയും ആര്‍ത്തവം പരിശോധിച്ചാണോ അമ്പലത്തിലേക്ക് കയറ്റിവിടുന്നത് ??  അല്ല എന്ന്‍ അമ്പലത്തില്‍ പോയിട്ടുള്ളവര്‍ക്ക് മനസ്സിലാവും. അപ്പോള്‍ എന്താണിവരുടെ ലക്‌ഷ്യം ?? പ്ലക്ക് കാര്‍ഡുകളില്‍ എഴുതിയ വാക്കുകള്‍ ഇതിനെ സാധൂകരിക്കുന്നവയാണ്. അവയിങ്ങനെയാണ്  “ദൈവം എന്റെ കാലിന്റെ ഇടേലേക്ക് നോക്കിരിക്കണ്ടാ ട്ടോ “. തട്ടമിട്ട ഒരു സ്ത്രീ സ്വതന്ത്ര പ്രവര്‍ത്തകയും ഉണ്ടായിരുന്നു പ്രക്ഷോഭത്തില്‍, ഇവിടെയാണ്‌ ലേഖനത്തില്‍ ആദ്യം പറഞ്ഞ വാക്കുകള്‍ പ്രസക്തമായി അനുഭവപ്പെടുന്നത് .

“ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിച്ച് ഒരുക്കുന്ന കൃത്യമാണ് , ഇടതന്മാര്‍ക്കും തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്കും ഉള്ളത് ഇതിനവര്‍ക്ക് വിലങ്ങുതടിയാകുന്നതാണ് ഹിന്ദുത്വം”

References

1. http://www.newindianexpress.com/thesundaystandard/72-Muslims-Hanged-in-India-against-1342-Hindus-and-Others/2015/07/26/article2940289.ece

2. http://www.thehindu.com/news/cities/kolkata/ranaghat-nun-rape-case-main-accused-arrested/article7328988.ece

3. http://www.newindianexpress.com/states/kerala/Boy-Hacked-to-Death-on-Way-to-School/2015/07/10/article2912111.ece