ബിഷപ്പ് ജോസഫ് പൌവ്വത്തിനൊരു തുറന്ന കത്ത്

പ്രിയ ബിഷപ്പ് ജോസഫ്‌ പൌവ്വത്ത്,

10906149_867548186620816_3754017534550470128_nതാങ്കള്‍  ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ഹിന്ദു ധര്മത്തിലേക്ക് കുറച്ചു പേര്‍തിരിച്ചു വന്നതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരെ യേശു പറഞ്ഞതിനപ്രകാരമായി ” തീവ്രവാദി”(1)എന്ന് വിളിച്ചു കൊണ്ടുള്ള താങ്കളുടെ “മത പ്രഭാഷണം”വായിച്ചു. താങ്കള്‍ ഇവിടെ ഉള്ള ഹിന്ദുക്കളെ മുഴുവനും “തീവ്രവാദികള്‍” ആക്കാന്‍ കാരണമായ “മതപരിവര്‍ത്തനം” കൊണ്ട് മാത്രം ഇവിടത്തെ ഹിന്ദുക്കള്‍ തീവ്രവാദികള്‍ ആയാല്‍ താങ്കളെയും താങ്കളുടെ കൂട്ടുകാരായ “ആത്മാവിനെകൊയ്യുന്നവരെയും” ഇവിടത്തെ ഹിന്ദുക്കള്‍ എന്ത് വിളിക്കണം സാര്‍? മതതീവ്രവാദം തലയില്‍ പുഴുത്ത തീവ്രവാദ മതഭ്രാന്തന്മാരെന്നോ? അതോ ഇനി പുതിയ dictionary പദങ്ങള്‍, താങ്കളുടെ മേലാളന്മാര്‍ ഇവിടത്തെ തനതു ആചാരസമ്പ്രദായങ്ങളെ ഇകഴ്താന്‍ വേണ്ടി  അനിമിസമെന്നും സാത്താനിസമെന്നും കണ്ടു പിടിച്ച പോലെ,വിളിച്ച പോലെ താങ്കളെ പോലെ ഉള്ള മതഭ്രാന്തന്മാരെവിളിക്കാന്‍ ഇവിടത്തെ ഹിന്ദു സമൂഹം പുതിയ വാക്ക് കണ്ടു പിടിക്കേണ്ടി വരുമോ?

ആരാണ്ഇവിടെ തീവ്രവാദി സര്‍? നൂറ്റാണ്ടുകളോളം അടിമ ആയി ജീവിക്കാന്‍ ഗതികെടുണ്ടായ ഹിന്ദുക്കളോ? അതോ താങ്കളെ പോലുള്ളവരില്‍ അധിനിവേശ രക്തം കുത്തിവെച്ചക്രിസ്ത്യന്‍ ഭരണാധികാരികളോ? യേശുവില്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കാത്തവര്‍ അക്കാരണം കൊണ്ടുമാത്രം തീവ്രവാദികള്‍ ആവുന്നത് താങ്കളുടെ മനോനില എത്രത്തോളം പരിതാപകരമാണ് എന്ന്ചൂണ്ടിക്കാണിക്കുന്നു.

താങ്കള്‍ക്ക് ചിലസ്ഥിതി വിവര കണക്കുകളും ചരിത്രങ്ങളും ചൂണ്ടിക്കാണിക്കാം, അതിനു ശേഷംതാങ്കള്‍ തന്നെ തീരുമാനിക്കൂ, ഇവിടത്തെ തനതു ചിന്തകളെ മാറോടു പുണര്‍ന്നു, അതിനെ സ്നേഹിക്കുന്ന ആരാധിക്കുന്ന ഹിന്ദുക്കളാണോ അതോ താങ്കളില്‍ അധിനിവേശബീജം പതിച്ച് തന്നവരാണോ തീവ്രവാദികള്‍ എന്ന്.

താങ്കള്‍ മറുപടി തരുമെന്നപ്രതീക്ഷയോടെ എഴുതട്ടെ.

Ivatican29_02nquisition (ഇന്‍ക്വിസിഷന്‍) (2)

“Anyone who attempts to construe a personal view of God which conflicts with Church dogma must be burned without pity.”(3)- “സഭയുടെ ചിന്തകള്‍ക്ക് വിരുദ്ധമായി ദൈവത്തെ കുറിച്ച് ചിന്തിക്കുന്നവരെ യാതൊരു ദയയും കൂടാതെ പച്ചക്ക് കത്തിക്കണം” മാര്‍പാപ്പ മൂന്നാമ്മന്റെ പ്രസ്താവന ആണിത്. ഈ പ്രസ്താവന നടത്തിയ മാര്‍പാപ്പയും അനേകായിരം പാഗന്‍ മതക്കാരെ “ക്രിസ്തുവാണ്‌ ശരി” എന്ന് അമ്ഗീകരിക്കാതത്തിനു ഇന്‍ക്വിസിഷന്‍ നടത്തിയ ക്രിസ്ത്യന്‍ സഭയിലെ അംഗങ്ങള്‍ മതഭ്രാന്തന്മാരാണോ? vatican29_01അതോ മാര്‍പാപ്പയും കൂട്ടരും അനിമിസം എന്ന് വിളിപ്പേര് നല്‍കിയ തെയ്യം കെട്ടിയാടുന്ന ഹിന്ടുക്കലാണോ തീവ്രവാദികള്‍? മറുപടി പറയൂ ബിഷപ്പ് ! പാഗന്‍ മതമെന്ന് താങ്കളുടെ മതം വിശേഷിപ്പിക്കുന്ന തദ്ദേശീയ മതങ്ങളെ നശിപ്പിക്കാനും അതിന്റെ അനുയായികളെ മതം മാറുവാനും വേണ്ടി പീടന പരമ്പര നടത്തിയ താങ്കളും താങ്കളുടെ സഭയുമാണോ “ആട്ടിന്‍ കുട്ടികള്‍”? അങ്ങ് യൂറോപ്പില്‍ തുടങ്ങി ഇങ്ങു ഗോവ വരെ നടത്തിയ ഇന്‍ക്വിസിഷന്‍ താങ്കള്‍ എന്ത് പേരില്‍ വിളിക്കും? മത തീവ്രവാദമെന്നോ അതോ? സഭയില്‍ വിശ്വസിക്കാതതിനു എത്ര ആയിരങ്ങളെ താങ്കളുടെ മത ഭ്രാന്തന്മാര്‍ കൊന്നൊടുക്കി? എന്തായിരുന്നു അവര്‍ ചെയ്ത തെറ്റ്? യേശുവില്‍ വിശ്വസിച്ചില്ല എന്നതോ? ലോകം മുഴുവനും ക്രിസ്ത്യന്‍ മതം വളര്‍ത്താന്‍ വേണ്ടി നടത്തിയ കൊലപാതക പരമ്പരകളുടെ മുകളില്‍ ഇരുന്നു കൊണ്ട് ഇവിടത്തെ ഹിന്ദുക്കളെ തീവ്രവാദികള്‍ എന്ന് വിളിക്കുന്ന താങ്കളുടെ മാനസിക ആരോഗ്യം ശരിയല്ല എന്ന് വേണം അനുമാനിക്കാന്‍.

vatican29_30Witchhunts ( വിച്ച് ഹന്റ്റ്)(4)

ഒരു കാലത്ത് സമൂഹത്തില്‍ പൌരോഹിത്യത്തില്‍ ഉണ്ടായിരുന്ന സ്ത്രീകളെ കൊന്നൊടുക്കിയ വിച്ഹന്റ്റ് ബിഷപ്പിന് ഓര്മ ഇല്ലേ? സ്ത്രീകളുടെ പൌരോഹിത്യം പാപമാണെന്നു വിശ്വസിക്കുന്ന സഭ നടത്തിയ പതിനായിരങ്ങളുടെ കൂട്ടക്കൊല ഓര്മ ഇല്ലേ?

“Every woman should be filled with shame by the thought that she is a woman.” താനൊരു സ്ത്രീയാണ് എന്ന് ചിന്തിക്കുന്നത് തന്നെ അപമാനമായി ഓരോ സ്ത്രീക്കും തോന്നണം എന്ന് പറഞ്ഞ അലക്സന്ദ്രയിലെ “സെയിന്റ്’ ക്ലെമെന്റ്, “സ്ത്രീകളെ ജന്മം നല്‍കിയത് തന്നെ ദൈവം ചെയ്ത ഏറ്റവും വലിയ തെറ്റാണ് എന്ന് പറഞ്ഞ “സെയിന്റ്” തോമസ്‌ അക്വിനാസ്,

vatican29_28ഹവ്വയിലെ പാപം പേറുന്നവളാണ് ഓരോ സ്ത്രീയും, കുട്ടികളെ പ്രസവിക്കുക എന്നതൊഴിച്ച് വേറെ എന്ത് ഗുണമാണ് സ്ത്രീയെ കൊണ്ടുള്ളത് എന്ന് പറഞ്ഞ വെസ്റ്റേണ്‍ തിയോളജിയുടെ അപ്പോസ്തലനായ “സൈന്റ്റ്‌” അഗസ്റിന്‍ . ജെനീവയിലെയും ബാമ്ബര്‍ഗിലെയും “വിച്ചുകളെ” ( സ്ത്രീ പുരോഹിതര്‍) കൊന്ന ബിഷപ്പുമാര്‍, ആയിരക്കണക്കിന് സ്ത്രീ പുരോഹിതരെ കൊന്ന മത കോടതികള്‍,തനതു സ്ഥലത്തെ ദേവത സങ്കല്‍പ്പങ്ങളെ വൈക്രുതവല്‍ക്കരിക്കാന്‍ വേണ്ടി കണ്ടുപിടിച്ച പുതിയ പദങ്ങള്‍, ഇതൊക്കെ ആരുടെ സംഭാവനയാണ് സാര്‍? അങ്ങയുടെ ബീജത്തിന്റെ മുന്‍ഗാമികള്‍ ചെയ്തതിനെ താങ്കള്‍ എന്ത് വിളിക്കും സര്‍? തീവ്രവാദി എന്നോ അതോ?

ഹിട്ലെര്‍ :Hitler-Kirche-1934-429794g

ഹിട്ലരിന്റെ കൂട്ടക്കൊലകള്‍ക്കു കൂട്ട് നിന്ന സഭയാണോ ഇവിടത്തെ ഹിന്ദുക്കളെ തീവ്രവാദികളാക്കാന്‍ നടക്കുന്നത്? ഹിട്ലര്‍ നടത്തിയ ഓരോ കൊലപാതകത്തിനും മൌന സമ്മതം നല്‍കിയ സഭകള്‍ ഇന്ന് ആട്ടിന്‍ വേഷമണിയുന്നത് കാണുമ്പോള്‍ ചിരി വരുന്നു. ഞാനൊരു ക്രിസ്ത്യാനി ആണെന്ന് ഉറക്കെ പറഞ്ഞു നടന്ന ഹിട്ലര്‍ (5) നടത്തിയ കൊലപാതകങ്ങളെ തങ്ങളെ എന്ത് വിളിക്കും സാര്‍? തീവ്രവാദമെന്നോ അതോ?Hitler and church 2

അമേരിക്ക:

ലോകം മുഴുവനും സമാധാനം വരുത്തുമെന്ന വ്യാജേന “ജോഷ്വാ വചനങ്ങള്‍ നിറച്ച” ആയുധങ്ങള്‍ അഫ്ഗാനിലെ ഗോത്ര വര്‍ഗ്ഗക്കാരുടെ തലയിലും വിയട്നാമിലെ പാവങ്ങളുടെ തലയിലും വര്‍ഷിച്ചത് ഹിന്ടുക്ക്കലാണോ സാര്‍? ഈ മത ഭ്രാന്തിനെ താങ്കള്‍ എന്ത് വിളിക്കും?

റുവാണ്ട: ആത്മാവിനെ കൊയ്യാന്‍ വേണ്ടി, പാവം കറുത്ത വര്‍ഗ്ഗക്കാരെ മൂക്കിന്റെ വലിപ്പം അളന്നു കൊണ്ട് രണ്ടു വംശങ്ങലാക്കി തമ്മില്‍ തല്ലിച്ച് പതിനായിരങ്ങളെ കൊല്ലാന്‍ കൂട്ട് നിന്ന സഭകള്‍ ഹിന്ടുവിന്റെതാണോ സാര്‍? ഈ സഭകളെ താങ്കള്‍ എന്ത് വിളിക്കും സാര്‍?

സുഡാന്‍ : തങ്ങളുടെ മതം വളര്‍ത്താന്‍ വേണ്ടി സുഡാന്‍ രാജ്യത്ത് വിഭജനത്തിന്റെ വിത്ത്‌ പാകിയത്‌ ഹിന്ദു സഭകലാണോ സാര്‍? വടക്കന്‍ സുടാനും തെക്കന്‍ സുടാനുമായി മാറ്റി സുടാനികളെ തമ്മില്‍ തല്ലിച്ചതും അതില്‍ ആത്മാക്കളെ കൊയ്തതും ഹിന്ദു സഭകലാണോ സാര്‍?

ശ്രീലങ്ക: തമിള്‍ തീവ്രവാദികള്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കിയ സഭകളും രാജ്യങ്ങളും ഹിന്ടുക്കളുടെതാണോ സര്‍? ഇന്നവിടെ പട്ടിണിയുടെ മറവില്‍ ഹിന്ദുക്കളെ മതം മാറ്റുന്ന ക്രിസ്ത്യന്‍ മത ഭ്രാന്തന്മാരെ താങ്കള്‍ എന്ത് വിളിക്കും സാര്‍?

ഇനി ഇതൊക്കെ ഭാരതത്തില്‍ നടന്നതല്ല അതിനു ഞങ്ങള്‍ ഉത്തരം പറയണ്ട എന്നാണു താങ്കളുടെ ഭാവമെങ്കില്‍, ഞാന്‍ താങ്കളോട് ഭാരതത്തെ കുറിച്ച് ചോദിക്കാം.

ഗോവ ഇന്‍ക്വിസിഷന്: (6)

ഗോവയിലെ ഹിന്ദുക്കളെയും മറ്റു മതസ്ഥരെയും മതപരിവര്‍ത്തനം നടത്താന്‍ വേണ്ടി പോര്‍ച്ചുഗീസ് മത തീവ്രവാദികള്‍ നടത്തിയ ആയിരക്കണക്കിന് കൂട്ടക്കൊലകളെ താങ്കള്‍ എങ്ങിനെ വിളിക്കും സാര്‍?താങ്കളുടെ പൂര്‍വ്വികരുടെ പീഠനം സഹിക്ക വയ്യാതെ പാലായനം ചെയ്തു വന്നരുടെ പിന്‍ തലമുറക്കാര്‍ ഇന്നും കേരള ഭൂമിയില്‍ ഉണ്ട്.

ഫ്രഞ്ച് തത്വ ചിന്തകനായ വോള്‍ട്ടയര്‍ ന്റെ വാക്കുകള്‍ “ഗോവ ഇന്ക്വിഷനുകള്‍ക്ക് കുപ്രസിദ്ധമായ സ്ഥലമാണ്.മാനവികതക്കു എതിരെ നടക്കുന്ന ദുഃഖ സത്യം. പോര്‍ച്ചുഗീസ് പാതിരിമാര്‍, ഇന്ത്യന്‍ വംശജരുടെ വിശ്വാസം സാത്താനെ പൂജിക്കലാണ് എന്ന് ഞങ്ങളെയൊക്കെ നിര്‍ബന്ധിച്ചു വിശ്വസിപ്പിച്ചു.

എല്ലാ ലോകങ്ങള്‍ക്കും സുഖം ലഭിക്കട്ടെ എന്ന് വിശ്വസിക്കുന്ന ഹിന്ദുവിന്റെ വിശ്വാസത്തെ സാത്താന്റെ പൂജ ആയി കാണുന്ന താങ്കളും താങ്കളുടെ പൂര്‍വ്വികന്മാരും ഏത് ഗണത്തില്‍ വരും സാര്‍? തീവ്രവാദികളോ അതോ?

വിക്India-famine-family-crop-420ടോറിയന്‍ ഭരണം വ്യാപിപ്പിക്കാനും യേശുവിന്‍ മതം പ്രചരിപ്പിക്കാനും വേണ്ടി ഇവിടെ വരള്‍ച്ച നിര്‍മിച്ച ക്രിസ്ത്യന്‍ ഭരണകൂടമോ? എല്‍ നിനോയും മറ്റു വരള്‍ച്ചകളും നിര്‍മിച്ചു കൊണ്ട് എത്ര പതിനായിരങ്ങളെ താങ്കളുടെ മതാനുകൂളികള്‍ കൊന്നൊടുക്കി സാര്‍? ഇവരെ താങ്കള്‍ ഇതു ഗണത്തില്‍ പെടുത്തും സാര്‍?

ഹിന്ദുവിന്റെ വിപ്ലവവീര്യം ഉണര്‍ന്ന 1857-ലെ ആദ്യ സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി പതിനായിരങ്ങളെ കൊന്ന ക്രിസ്ത്യന്‍ ഭരണാധികാരികള്‍ ഏതു വകുപ്പില്‍ പെടും സാര്‍?

വിഘടന വാദത്തിന്റെ മറവില്‍ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാങ്ങളില്‍ മിഷനറിമാരും കൂട്ടരും നടത്തിയ, നടത്തുന്ന കൂട്ടക്കൊലകളെ താങ്കള്‍ എന്ത് വിളിക്കും സാര്‍? തീവ്രവാദമോ അതോ?

ഇന്ത്യ മുഴുവന്‍ ക്രിസ്തീയ വല്ക്കരിക്കും എന്ന് പറഞ്ഞ ഫാദര്‍ തെലക്കാടിനെ താങ്കള്‍ എന്ത് വിളിക്കും സാര്‍? തീവ്രവാദി എന്നോ അതോ?

ഹിന്ദു ഭവനങ്ങളില്‍ കയറി നിങ്ങള്‍ ആരാധിക്കുന്നത് സാത്താനെ ആണെന്ന് പറയുന്ന ക്രിസ്ത്യന്‍ സുവിശേഷകരെ താങ്കള്‍ എന്ത് വിളിക്കും സാര്‍? ക്രിസ്ത്യന്‍ തീവ്രവാദി എന്നോ അതോ?

കഴിഞ്ഞ ആഴ്ച സൈന്യത്തിനെ സഹായിക്കുന്നു എന്ന് പറഞ്ഞു ആസാമിലെ എഴുപതോളം ഹിന്ദു ആദിവാസികളെ കൊന്നൊടുക്കിയ ക്രിസ്ത്യന്‍ മത ഭ്രാന്തന്മാരെ താങ്കള്‍ എന്ത് വിളിക്കും? തീവ്രവാദി എന്നോ അതോ?

മിസ്ടര്‍ ബിഷപ്പ്, താങ്കളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരുപാടുണ്ട്, ആദ്യം സ്വന്തം മുഖം കണ്ണാടിയില്‍ നോക്കൂ, എന്നിട്ടാവാം ഇവിടെ തദ്ദേശീയ ആചാരങ്ങളെ മുറുകെ പിടിക്കുന്ന ഹിന്ദുവിനെ തീവ്രവാദി ആക്കുന്ന കാര്യം..

മറുപടി പ്രതീക്ഷിച്ചു കൊണ്ട്..!

 

 1. http://www.reporterlive.com/2015/01/04/151205.html
2. http://en.wikipedia.org/wiki/Inquisition
3. http://one-evil.org/content/people_13c_innocent_iii.html
4. http://en.wikipedia.org/wiki/Witch-hunt
5. http://atheism.about.com/od/adolfhitlernazigermany/tp/AdolfHitlerChristian.htm
6. http://en.wikipedia.org/wiki/Goa_Inquisition