ആംഡ് ഫോഴ്സ് സ്പെഷല്‍ പവര്‍ ആക്ട് ജമ്മുകാശ്മീരില്‍ നിലവില്‍ വന്നത് 1990ല്‍ ആണ് .നമ്മുടെ സൈനികര്‍ക്കുനേരെ ഒളിഞ്ഞും തെളിഞ്ഞും അക്രമണമഴിച്ചു വിടുകയും തീവ്രവാദപരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നവര്‍ക്കു രാഷ്ട്രത്തിനകത്തുനിന്നും പുറത്തുനിന്നും നിര്‍ലോഭം സഹായമൊഴുകി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ മൂര്‍ധന്വത്തിലെത്തിയ അതേ തൊണ്ണൂറുകളില്‍ താഴ്വരയിലെ വിദ്വംസകപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ രൂ പംകൊണ്ട സൈനിക വിഭാഗമായ രാഷ്ട്രീയ റൈഫിള്‍സ് ശക്തമായി തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയിട്ടു എന്നാല്‍ ആയുധംകൊണ്ടും ആത്മബലം കൊണ്ടും നമ്മുടെ സൈനികരെ നേരിടാന്‍ കഴിയാത്തവര്‍ ജനങ്ങളെ മറയാക്കി സൈന്യത്തെ എതിര്‍ക്കുകയും പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്തു കുപ്വര,ഡോഡ,അനന്തനാഗ്,ബാരാമുള്ള അങ്ങനെ ഒരുപാട് പ്രദേശങ്ങള്‍ മേല്‍ പറഞ്ഞ ശക്തികള്‍ ആയുധബലംകൊണ്ട് നമ്മുടെ സൈനികര്‍ക്കുമുന്പില്‍ തോറ്റോടിയൊളിച്ചപ്പോള്‍ .പൊതുജനത്തിന്റെ ബൗദ്ധിക മണ്ഡലത്തില്‍ നമ്മുടെ സൈനികരെ പരസ്യമായി എതിര്‍ക്കാനുള്ള തന്റേടം കുത്തിവച്ചു സ്വതന്ത്രകാശ്മീര്‍ വാദം തീവ്രവാദത്തിന്റെ മറയായി മാറി ഹ്യൂമന്‍റൈററസ് എന്നകവചത്തിനുള്ളില്‍ മുന്പില്‍ നമ്മുടെ സൈനികരെ തളച്ചിടാന്‍ ഇന്നും അവര്‍ക്കൊരു പരിധിവരെ കഴിയുന്നുപൊതുജനത്തിന്റെ ദേശവിരുദ്ധ മുദ്രാവാക്യത്തിന്റെയും അവര്‍ നിഷ്ക്രിയരായി നോക്കിനില്‍ക്കേണ്ടിവരുന്നു…..
ഏതാനും നാളുകൾക്ക് മുൻപേ നടന്നൊരു സംഭവം നാമെല്ലാം വായിച്ചതാണ് സൈനികഓഫീസര്‍ ഒരുകാശ്മീരി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി എന്ന വാര്‍ത്ത കാറ്റിനേക്കാള്‍ വേഗത്തിലാണ് താഴ്വരയില്‍ പടര്‍ന്നത് ജനം സൈന്യത്തിനുനേരെ തിരിയും മുന്പെ അതുതെറ്റായ വാര്‍ത്തയാണെന്ന് മീഡിയകളിലൂടെ തുറന്നു സമ്മതിച്ചപ്പോഴാണ് അതുവെറും പ്രൊപ്പഗണ്‍ഡയാണെന്ന് നാം അറിഞ്ഞത്.ജനവികാരം സൈനികര്‍ക്കുനേരെ തിരിക്കാനുള്ള വെറും ആസൂത്രിതമായ നീക്കം ഇത്തരത്തില്‍ നടന്നൊരു സംഭവം നമുക്കു പരിശോധിക്കാം കുനന്‍ പുഷ്പുര റേപ്പ് കേസ് 1991ഫെബ്രുവരി 23ന് തീവ്രവാദി ഓപ്പറേഷന്റെ ഭാഗമായി രാജ്പുത്താന റൈഫിള്‍സിന്റെ ജവാന്‍മാര്‍ കുനന്‍ പുഷ്പുര വളയുകയും തമ്പടിച്ചിരുന്ന തീവ്രവാദികളെ പിടികൂടുകയു ചെയ്തു എന്നാല്‍ നേരംവെളുത്തപ്പോള്‍ പരന്നവാര്‍ത്ത മറ്റൊന്നായിരുന്നു നൂറോളംപേരെ സൈന്യം ലൈംഗിക പീഡനത്തിനിരയാക്കി തീവ്രവാദികളുടെ അച്ചാരംവാങ്ങി നുണപ്രചരണം നടത്തിവിട്ടവര്‍ അല്ലെങ്കില്‍ ഇന്‍സെര്‍ജന്‍സി വ്യാപിപ്പിക്കാന്‍ തീവ്രവാദികളുടെ ബുദ്ധികേന്ദ്രങ്ങള്‍ നടത്തിയ നീക്കത്തില്‍ അപമാനിക്കപ്പെട്ടതു നമ്മുടെ സൈനികരായിരുന്നുപിന്നീട് പ്രക്ഷോപങ്ങളും നിയമകുരുക്കുകളുമായി ഒരുപാട് നാളുകള്‍. എന്നാല്‍ ഒരന്വേഷണ കമ്മീഷനും ആരോപണം ശരിയെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല ആ സംഭവം തികച്ചും ഒരുസൈക്കോളജിക്കല്‍ വാര്‍ഫെയറിന്റെ ഭാഗമായിരുന്നു സൈന്യത്തിന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പാന്‍. സൈന്യത്തിന്റെ പ്രത്യേകപദവിയെ എന്നന്നേക്കുമായിഎടുത്തുകളയാന്‍ തീവ്രവാദികള്‍ ലോക്കല്‍ സപ്പോര്‍ട്ടോടുകൂടി നടത്തിയവെറും നാടകം ബി ജി വര്‍ഗ്ഗീസ്,കെ വിക്രം റാവു,ജെ ഡി അക്തറും അടങ്ങിയ മൂനംഗസമിതികണ്ടെത്തിയ ഞെട്ടിപ്പിക്കുന്ന വിവരം ആ സംഭവം കാശ്മീര്‍ പ്രശ്നം ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ വിഘടനവാദികള്‍ പടച്ചുണ്ടാക്കിയത് തന്നെയാണ് എന്നതായിരുന്നു പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യപ്രസിദ്ധീകരിച്ച ക്രിസിസ് ആന്ഡ് ക്രഡിബിലിറ്റി എന്ന പുസ്തകത്തില്‍ നമ്മുടെ സൈനികര്‍ക്കു ആ സംഭവത്തില്‍ ക്ളീന്‍ ചിട്ട് നല്‍കുന്നു നമ്മുടെ സൈന്യം ബ്ളാക്ക്മെയില്‍ ചെയ്യപ്പെടുന്നു പലപ്പോഴുംശക്തമായ പ്രൊപ്പഗണ്‍ഡകള്‍ക്കുമുന്നില്‍ സൈന്യം പലപ്പോഴും തെറ്റിധരിക്കപ്പെടുന്നു നോര്‍ത്ത് ഈസ്ററില്‍ ആര്‍മി റേപ്പ്ഡ് അസ് എന്ന പ്ളേകാര്‍ഡേന്തുന്നവരും അവലംബിക്കുന്ന തന്ത്രമിതാണ്. ഇത്തരത്തിലുള്ള വലുതും ചെറുതുമായൊരുപാട് സംഭവങ്ങള്‍ മുകളില്‍ പറഞ്ഞ സൈനിക ഓഫീസര്‍ക്കുനേരെ നടന്ന ആരോപണവും വിരല്‍ ചൂണ്ടുന്നതൊന്നിലേക്കാണ്….താഴ്വരയില്‍ ദേശീയപതാക ഉയരുന്നുകാശ്മീരും ദേശീയതയെ പുണരുന്നു കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ ഫലം നമ്മേ കാണിച്ചതതാണ്…ദേശീയതയ്ക്കേ തീവ്രവാദത്തെ ഇല്ലായ്മചെയ്യാനാവൂ ദേശവിരുദ്ധരുടെയും ന്യുനപക്ഷപ്രീണനക്കാരന്റെയും നെഞ്ചിടുപ്പുകൂടാന്‍ മറ്റൊന്നുമല്ല കാരണം.
കാശ്മീരില്‍ ദേശീയ പതാക ഉയരട്ടെ കാശ്മീര്‍ താഴ്വരകളില്‍ വിഘടനവാദികള്‍ ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ദേശസ്നേഹികള്‍ അതൊരുവെല്ലുവിളിയായി ഏറ്റെടുത്ത് പതാക ഉയര്‍ത്തുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഒരു തിരിഞ്ഞുനോട്ടം അത്യാവശ്യമാണ് പ്രത്യേക പദവിയുള്ള സംസ്ഥാനം എങ്ങനെ തീവ്രവാദികളുടെ സ്വര്‍ഗ്ഗമായി രാഷ്ടം സ്വാതന്ത്രത്തിന്റെ ലഹരി നുണഞ്ഞുകഴിഞ്ഞപ്പോഴു കാശ്മീര്‍ ഒരു ചോദ്യചിഹ്നമായിരുന്നു ഇന്നലെ പിറന്നുവീണ പാകിസ്ഥാനില്‍ ലയിക്കണമോ അതോ ഭാരതമാതാവിന്റെ ശിരസ്സായി നിലനില്‍ക്കണോ മഹാരാജാ ഹരിസിംഗ് എന്ന കാശ്മീര്‍ ഭരണാധികാരിക്ക് തന്റെ പ്രദേശം സ്വതന്ത്രദേശമായി കാണാനായിരുന്നു ആഗ്രഹം.ദേശീയ സമരങ്ങളുടെ മുഖ്യധാരയില്‍ കാശ്മീര്‍അകന്നുനിന്നതും അതുകൊണ്ടാണ് മൗണ്ട് ബാറ്റന്റെ പാകിസ്ഥാനില്‍ ലയിക്കാനുള്ള ആവശ്യത്തെ തള്ളികളഞ്ഞ് ഹരിസിംഗ് പറഞ്ഞത് ഇപ്രകാരമാണ് എന്റെ പ്രദേശം പാകിസ്ഥാനാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ് കൂടാതെ ഈ പ്രദേശത്തെ തദ്ദേശീയര്‍ ഭൂരിപക്ഷംഇസ്ളാം വിശ്വാസികളുമാണ് എന്നിരുന്നാലും ഞാനൊരും സ്വതന്ത്ര രാഷ്ട്രമായാണ് എന്റെ പ്രദേശത്തെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നത് നെഹ്രുവിന്റെ എല്ലാ കുടിലതകളും അറിയാമായിരുന്ന ഹരിസിംഗ് എന്നും നെഹ്രുവിനെ ശക്തമായി എതിര്‍ത്തിരുന്നു 1946ല്‍ നടന്ന ക്വിറ്റ് കാശ്മീര്‍ മൂവമെന്റില്‍ എട്ടുപേര്‍കൊല്ലപ്പെട്ടപ്പോള്‍ ശ്രീനഗറിനെ മരണത്തിന്റെ പട്ടണമെന്ന് വിശേഷിപ്പിച്ച നെഹ്രുവിന് ശക്തമായ മറുപടിയാണ് മഹാരാജാവ് നല്‍കിയത് ഹരിസിംഗിന്റെ ബുദ്ധികേന്ദ്രമായിരുന്ന രാമചന്ദ്രകക് അയാളെന്നും നെഹ്രുവിന്റെകണ്ണിലെ കരടായിരുന്നു അദ്ധേഹം മന്തിസ്ഥാനത്തുനിന്ന് ഭ്രഷ്ടനാക്കപ്പെടുകയും പകരം ജനക് സിംഗും പിന്നീട് കൃപലാനിയുടെയും നെഹ്രുവിന്റെയും ഇഷ്ടക്കാരനായ ഷേക്ക് അബ്ദുള്ളയിലേക്കെത്തും മുന്പെ പാകിസ്ഥാന്‍ ആദ്യമായി നടത്തിയ കടന്നുകയറ്റവുംകാശ്മീരിന് സ്വതന്ത്രരാഷ്ട്രമെന്ന ഹരിസിംഗിനു ഉപേക്ഷിക്കേണ്ടിവന്നു രാഷ്ടീയ സ്വയംസേവകസംഘത്തിന്റെ രണ്ടാമത്തെ സര്‍ സംഘചാലക് ആയിരുന്ന പരംപൂ ജനീയ ഗുരുജി ഹരിസിംഗുമായ് കാശ്മീര്‍ ലയനത്തിനുവേണ്ടി നടത്തിയ ചര്‍ച്ചകളും സ്മരിക്കപ്പെടേണ്ടതാണ് പിന്നീട് നടന്ന സംഭവങ്ങളാണ് കാശ്മീരിന്റെ യഥാര്‍ത്ത പ്രശ്നങ്ങളുടെ മൂലകാരണങ്ങള്‍. ഷെയ്ക്ക് അബ്ദുള്ളയുടെ കൈകളിലെത്തിയ ഭരണം ആ സ്ഥാനത്ത് അയാളെ പ്രതിഷ്ഠിച്ച നെഹ്രുവിനുപോലും തലവേദനയായി. നെഹ്രുവിന്റെ മരണശേഷം വര്‍ഷങ്ങള്‍ക്കുശേഷം അധികാരം പാരമ്പര്യമായി ഇന്ദിരയിലേക്കുംഎത്തിചേര്‍ന്നു 1975ല്‍ ശ്രീമതി ഇന്ദിരാഗാന്ദിയുടെ എല്ലാ അനുഗ്രഹാശിസ്സുകളോടും കൂ ടെ അബ്ദുള്ള വീണ്ടും അധികാരത്തിലെത്തി സ്വാതന്ത്രം അപേക്ഷകളിലൂടെ നേടാനുള്ളതല്ലെന്നും അതുപിടിച്ചു വാങ്ങേണ്ടതാണെന്നുമുള്ള ഷേക്ക് മുഹമദ് അബ്ദുള്ളയുടെ പ്രസ്ഥാവന നിയമസഭയിലുയര്‍ന്നപ്പോള്‍ അത് പരസ്യമായി തീവ്രവാദപ്രവര്‍ത്തനത്തിനുള്ള അനുമതി നല്‍കുന്ന ഉത്തരവായിരുന്നു അതിന്റെ തുടര്‍ച്ചയായിരുന്നു കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലമുതല്‍ സ്വതന്ത്ര കാശ്മീര്‍വാദവും.
താഴ്വരയില്‍ കൊല്ലപ്പെട്ട പതിനായിരക്കണക്കിനു ഹൈന്ദവ സഹോദരന്‍മാര്‍ മാനഭംഗത്തിനിരയാക്കപ്പെട്ട സഹോദരിമാര്‍ ,ഇന്നു അഭയാര്‍ത്ഥികളായി കാലം കഴിച്ചുകൂട്ടുന്ന പണ്ഡിറ്റുകള്‍..ഇവരെല്ലാം യഥാര്‍ത്ഥത്തില്‍ ആരുടെ സംഭാവനയാണ് .അധികാരത്തിന്റെ ഇടനാഴികളില്‍ ചെങ്കോലും കിരീടവും ഊട്ടിയുറപ്പിക്കാന്‍ ന്യുനപക്ഷപ്രീണനം അലങ്കാരമായും ആഭരണമായും എടുത്തണിഞ്ഞ ഒരുകുടുംബം രാഷ്ട്രത്തിനുനല്‍കിയ സംഭാവനയാണ് നെഹ്രുകുടുംബം തീവ്രവാദികള്‍ക്കു തീറെഴുതികൊടുത്ത മണ്ണില്‍ അബ്ദുള്ളയുടെ പിന്മുറക്കാര്‍ചെല്ലും ചിലവുംകൊടുത്തു വളര്‍ത്തുന്നവര്‍ പൊതുജനത്തെ മുന്നില്‍ നിര്‍ത്തി നിഴല്‍യുദ്ധംതുടരുംപോഴും ദേശീയപതാക ഉയരില്ലെന്ന് വെല്ലുവിളിക്കുംപോഴും അതുയര്‍ത്തികാട്ടി വന്ദേമാതരം ഉറക്കെവിളിച്ച ദേശീയവാദികള്‍ ഇന്നല്ലെങ്കില്‍ നാളെ താഴ്വരയുടെ മണ്ണില്‍ ദേശീയതയുടെ വിത്തുമുളപ്പിച്ച് ഭാരതാംബയുടെ ശിരസ്സുയര്‍ത്തിപിടിപ്പിക്കും . കാലവും ചരിത്രവും സാക്ഷിയാണ്.