ആർട്ടിക്കിൾ #370 ഇല്ലാതാകുമ്പോൾ

— ബിനോയ് അശോകൻ — തീവ്രവാദികളുടെ കടുത്ത ഭീഷണി നിലനിന്നിരുന്ന തൊണ്ണൂറുകളിൽ, അതിനെയെല്ലാം തൃണവൽഗണിച്ച് കശ്മീരിലെ ലാൽ ചൗക്കിൽ ഭാരതത്തിന്റെ ത്രിവർണ്ണപതാക ഉയർത്തിയത് ബിജെപിയുടെ മുരളിമനോഹർ ജോഷിയും നരേന്ദ്ര മോദിയുമായിരുന്നു. ഇന്ന് അതേ നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ അവിടെ ഔദ്യോഗികമായി, സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഇന്ത്യൻ ദേശീയ പതാക ഉയർത്തുമ്പോൾ ബിജെപി എന്ന ദേശീയവാദികൾ രാജ്യത്തോടുള്ള അവരുടെ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്ന് നിറവേറ്റുകയാണ്‌. മോദി അദ്ധേഹത്തിന്റ ഏറ്റവും വലിയ ‘ലെഗസി‘കളിലൊന്ന് ചരിത്രത്തിൽ എഴുതിച്ചേർക്കുക കൂടിയായിരുന്നു ആർട്ടിക്കിൾ370 ഇല്ലാതാക്കിയതിലൂടെ. ജമ്മു…

ശൗര്യചക്ര മേജർ രോഹിത് ശുക്ലയെ വെല്ലുവിളിച്ച ജിഹാദി തീവ്രവാദി സമീർ ഭട്ടിന്റെ ദാരുണ അന്ത്യം

വിശ്വരാജ് എഴുതുന്നു  ശൗര്യ ചക്ര മേജർ രോഹിത് ശുക്ല അമ്മയുടെ മുലപ്പാല് കുടിച്ചിട്ടുണ്ട് എന്നു ജിഹാദി തീവ്രവാദി സമീർ ഭട്ട് എന്ന സമീർ ടൈഗർ അബ്ബാസി തിരിച്ചറിഞ്ഞ നിമിഷം ::   ” അമ്മയുടെ മുലപ്പാല് കുടിച്ചവൻ ആണെങ്കിൽ അവനോടു, മേജർ ശുക്ലയോട് പറയൂ നേർക്ക് നേരിൽ വരാൻ. സിംഹം വേട്ട നിർത്തി എന്ന് വിചാരിച്ചോ അവൻ. അത് കൊണ്ട് കാട് “പട്ടികളുടെ” (ഇന്ത്യൻ ആർമ്മി ) സ്വന്തമായി എന്ന് കരുതിയോ മേജർ ശുക്ല.”   കശ്മീരിലെ…

ഏഷ്യ വൻ കരയുടെ അധിപതി – ഇന്ത്യ

ചൈനയുടെ സുവർണ്ണ സാമ്പത്തിക ഇടനാഴി തകർത്ത ഇന്ത്യയുടെ നയതന്ത്ര വിജയം    — സ്വാതി കൃഷ്ണ — സ്വാതന്ത്ര്യാനന്തരം ഏഷ്യൻ വൻകരയിൽ ഭാരതത്തിനു ഇത്രത്തോളം പ്രാധാന്യമുണ്ടായിരുന്ന കാലം ഉണ്ടായിരുന്നോ എന്നത് സംശയമാണ്..ചൈന മാത്രം അനിഷേധ്യ നേതൃത്വം വഹിച്ചിരുന്ന ഏഷ്യൻ വൻകരയിൽ മറ്റൊരു കരുത്തനായ എതിരാളിയായി ഭാരതം വളർന്നു കഴിഞ്ഞിരിക്കുന്നു…തങ്ങളെ കവച്ചു വെച്ച ഇന്ത്യയുടെ വളർച്ചാ നിരക്കും , ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യം ആയി മാറുന്ന തരത്തിൽ സർക്കാർ സംവിധാനങ്ങൾ നടത്തുന്ന അസൂയാവഹമായ പ്രകടനങ്ങളും…

കാശ്മീരും ദേശീയതയും

  ആംഡ് ഫോഴ്സ് സ്പെഷല്‍ പവര്‍ ആക്ട് ജമ്മുകാശ്മീരില്‍ നിലവില്‍ വന്നത് 1990ല്‍ ആണ് .നമ്മുടെ സൈനികര്‍ക്കുനേരെ ഒളിഞ്ഞും തെളിഞ്ഞും അക്രമണമഴിച്ചു വിടുകയും തീവ്രവാദപരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നവര്‍ക്കു രാഷ്ട്രത്തിനകത്തുനിന്നും പുറത്തുനിന്നും നിര്‍ലോഭം സഹായമൊഴുകി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ മൂര്‍ധന്വത്തിലെത്തിയ അതേ തൊണ്ണൂറുകളില്‍ താഴ്വരയിലെ വിദ്വംസകപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ രൂ പംകൊണ്ട സൈനിക വിഭാഗമായ രാഷ്ട്രീയ റൈഫിള്‍സ് ശക്തമായി തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയിട്ടു എന്നാല്‍ ആയുധംകൊണ്ടും ആത്മബലം കൊണ്ടും നമ്മുടെ സൈനികരെ നേരിടാന്‍ കഴിയാത്തവര്‍ ജനങ്ങളെ മറയാക്കി സൈന്യത്തെ എതിര്‍ക്കുകയും പ്രവര്‍ത്തനങ്ങളെ…

എരിയുന്ന കാശ്മീരും – നീറുന്ന ഇന്ത്യൻ ഹൃദയങ്ങളും ..

വിജയകുമാർ കാശ്മീര്‍ പ്രശ്നബാധിതമായിരിക്കേണ്ടത് പാക്കിസ്ഥാന്‍ എന്ന ഭീകരരാഷ്ട്രത്തിന്റെ ആവശ്യമാണ്‌. കാശ്മീരിലെ അസ്സമാധാനത്തിന്റെ താഴ് വേര് പാക്കിസ്ഥാനിലാണ്. ആസാദ് കാശ്മീര്‍ വാദം ഖാലിസ്ഥാന്‍ പോലെ മലർപൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. പാക്കിസ്ഥാന്റെ ലക്‌ഷ്യം കാശ്മീരിനെ കീഴടക്കി ഭാരതത്തെ അസ്ഥിരപ്പെടുത്തുക എന്ന കിരാത തന്ത്രമാണ്. ഇതിനായി വിഘടനവാദികളെ ഉപയോഗിക്കുകയും ആവശ്യംകഴിഞ്ഞാല്‍ അവരെ ഉല്മൂലനംചെയ്യുകയും ചെയ്യുന്നു. കാശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ചു പോലീസിനും സൈന്യത്തിനും നേരെ പ്രകോപനം സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നു. ഭീകരവാദികളെ എതിര്‍ക്കുന്ന കാശ്മീരികളെ നിഷ്ക്കരുണം വധിക്കുന്നു. ഇത് ആഗോളഭീകരതയുടെ മറ്റൊരു പതിപ്പ് മാത്രമാണ്.  …

പ്രശാന്ത് ഭൂഷന് ഒരു തുറന്ന കത്ത്. ( അഭിനവ മാനവവാദികള്‍ക്കും)

കശ്മീര്‍ ഹിന്ദുക്കളെ സ്വന്തം ഭൂമിയില്‍ നിന്നും ആട്ടിയിറക്കി ഇന്നത്തേക്ക് ഇരുപത്തി നാല് വര്ഷം തികയുന്നു. ഡല്‍ഹിയുടെ തെരുവോരങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും പട്ടിണി പാവങ്ങളായി ഉറങ്ങാന്‍ വിധിക്കപ്പെട്ട ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ ജനസമൂഹത്തിന്റെ വിധിയെഴുതിട്ടു ഇന്ന് ഇരുപത്തി അഞ്ചുവര്‍ഷം തികയുന്നു. “പണ്ടിട്ടുകളെ കൊന്നിടും ഞങ്ങള്‍ സ്ത്രീകളെ പ്രാപിച്ചിടും ഞങ്ങള്‍”(1) എന്ന് തുടങ്ങി മതപരമായ തക്ബീര്‍ വിളികളില്‍ കശ്മീര്‍ ഭീതിയില്‍ ആണ്ട ആ കാളരാത്രികള്‍ ഇന്നും കശ്മീരിലെ ഹിന്ദുക്കള്‍ക്ക് പേടിസ്വപ്നമാണ്. കശ്മീരിന്റെ എല്ലാ തെരുവോരങ്ങളിലും പ്രത്യക്ഷപ്പെട്ട ഫത്വ(2) ഇന്നും…

ഫാറൂക്ക് അബ്ദുള്ളയുടെ സെക്കുലര്‍ ബുദ്ധിഭ്രമം

കുറച്ചു ദിവസങ്ങള്‍ക്കു മുൻപ് പത്രത്തില്‍ വന്ന ഒരു പ്രസ്താവന : “ശ്രീ നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി ആയാല്‍ ഇന്ത്യയുടെ സെക്കുലര്‍ സ്വഭാവത്തിന് മാറ്റം വരും, അത് ഇന്ത്യയുടെ മതേതര പ്രതിച്ഛായക്ക്‌ കളങ്കം ചാര്‍ത്തും..”.  ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പ് മന്ത്രിയും ആയ ഫാറൂക്ക് അബ്ദുള്ളയുടേ  താണ് ഈ പ്രസ്താവന. തീര്‍ത്തും അപരിഷ്കൃതവും അപക്വവുമായ ഈ പ്രസ്താവന ഒന്നുകില്‍ വയസ്സായ അബ്ദുള്ളയുടെ ഓർമ്മപ്പിശകില്‍ വന്നതോ അല്ലെങ്കില്‍ ബുദ്ധിഭ്രമം ആയതോ ആവാനാണ്…