ക്രിസ്ത്യന്‍ തീവ്രവാദം: കൊളോണിയല്‍ വാഴ്ച മുതല്‍ സ്വതന്ത്ര ഇന്ത്യ വരെ: ഭാഗം 1

BvlAY0nCIAIRq01

നാഗാലാണ്ട് : ക്രിസ്ത്യന്‍ തീവ്രവാദ പദ്ധതിയുടെ മകുടോദാഹരണം

ബിഷപ്പ് ജോസഫ്‌ പൌവ്വത്ത്  നൂറ്റാണ്ടുകളായി അടിമകളായി ജീവിക്കാന്‍ ഗതി ഉണ്ടായിട്ടും തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിച്ച ഹിന്ദുക്കളെ തീവ്രവാദികള്‍ എന്ന് വിളിച്ച പശ്ചാത്തലത്തില്‍ വിചാരം ടീം, ക്രിസ്ത്യന്‍ തീവ്രവാദത്തിന്റെ ചുരുള്‍ അഴിക്കാനുള്ള അന്വേഷണാത്മക പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിരിക്കയാണ്‌. അതിന്‍പടി ക്രിസ്ത്യന്‍ ഭരണ കൂടം കാലാകാലങ്ങളായി നടത്തിയ മതതീവ്രവാദം ജനസമക്ഷത്തില്‍ എത്തിച്ചു കൊണ്ട് ക്രിസ്ത്യന്‍ തീവ്രവാദത്തിന്റെ “ആട്ടിന്‍ തോല്‍’ അഴിക്കുക എന്നുള്ള ലക്ഷ്യവും ഞങ്ങള്‍ക്കുണ്ട്‌. ഇതിനു വേണ്ടി പല വിധത്തിലുള്ള അന്വേഷണങ്ങളും നടത്തി ക്രിസ്ത്യന്‍ തീവ്രവാദത്തെയും അവരുടെ പദ്ധതികളെയും തുറന്നു കാണിക്കുകയാണ് ടീം വിചാരം.’ ലോര്‍ഡ്‌മാരുടെയും വൈസ്രോയിമാരുടെയും “ഭരണ പരിഷ്കാരം ” മാത്രം പഠിക്കാന്‍ വിധിക്കപ്പെട്ട അടിമയായ ഹിന്ദുവിന് ഈ വെളിപ്പെടുത്തലുകള്‍ പുത്തനുണര്‍വ്വ് നല്‍കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.

ക്രിസ്ത്യന്‍ തീവ്രവാദം പല വിധത്തിലുള്ള രൂപങ്ങളുടെ മറവില്‍ എങ്ങിനെ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുന്നു എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് നാഗാലാണ്ട് സംസ്ഥാനവും അതിന്റെ ഭൂതകാലവും വര്‍ത്തമാനവും. പല വിധത്തിലുള്ള സംസ്കാരങ്ങള്‍ നിറഞ്ഞു നിന്ന നാഗാലാണ്ട് എങ്ങിനെ “വെറുമൊരു ക്രിസ്ത്യന്‍ രാജ്യമായി “ എന്ന് നമുക്ക് പരിശോധിക്കാം. വളരെ കാലത്തെ പദ്ധതിക്ക് ശേഷമാണ് ക്രിസ്ത്യന്‍ തീവ്രവാദം അതിന്റെ പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ചത് എന്ന് നമുക്ക് നാഗാലാണ്ടിനെ കുറിച്ച് പരിശോദിച്ചാല്‍ മനസ്സിലാവും. പദ്ധതികളുടെ സംക്ഷിപ്തം ചുവടെ ചേര്‍ക്കുന്നു. ഒരു സമയത്ത് കൊളോണിയല്‍ രാജാക്കന്മാര്‍ക്ക് പേടി സ്വപ്നമായിരുന്ന നാഗാ നിവാസികള്‍ പിന്നീടുള്ള നൂറ്റാണ്ടില്‍ കൊളോണിയല്‍ മതം സ്വീകരിക്കുന്നതും തങ്ങളുടെ സ്വന്തം സംസ്കാരത്തെ എതിരിക്കുന്നതുമാണ് നാം കണ്ടത്.

പദ്ധതി തുടങ്ങിയത് ഇങ്ങനെ:

1. സെന്‍സസില്‍ നാഗ സമൂഹങ്ങളുടെ ആരാധനയെ പ്രത്യേക വിഭാഗമായി തിരിച്ചു, ആദ്യ കാല സെന്സസുകളില്‍ നാഗ സംസ്കാരങ്ങളെ വത്തിക്കാന്‍ വിളിച്ചിരുന്നത്‌ അനിമിസം എന്നാണു. പിന്നീട് അതിന്റെ പേര് മാറ്റി ട്രൈബല്‍ റിലീജിയന്‍ എന്നാക്കി ( 1800 കളില്‍ ചെയ്തത് )Early_nagas

2. സെമിടിക് മത ചിന്തകളും പദ്ധതികളും ഉള്ള ക്രിസ്ത്യന്‍ ഭരണ കൂടത്തിനു ഭാരതത്തിലെ സംസ്കാരം മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് വിവിധ വിഭാഗങ്ങളെ തരം തിരിച്ചത് എന്ന് തോന്നുമെങ്കിലും അവരുടെ ശരിയായ ലക്ഷ്യം വേറെ ആയിരുന്നു. അതിനു വേണ്ടി നാഗ സമൂഹങ്ങളെയും സംസ്കാരത്തെയും   ഹിന്ദു സംസ്കാരവുമായി ബന്ധമില്ലെന്ന് സ്ഥാപിച്ചു, കൂടെ മിഷനറിമാര്‍ അവിടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ( 1900 കളില്‍ )

3. ഈ സംസ്കാരങ്ങളെ ( ഹിന്ദു സംസ്കരവുമായ് ബന്ധമില്ലാത്ത നാഗ സംസ്കാരം ) “സംരക്ഷിക്കാന്‍ വേണ്ടി ” പുതിയ ട്രൈബല്‍ നിയമം കൊണ്ട് വന്നു. ( 1930 കളില്‍ )

4. സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊള്ളുന്ന കാലഘട്ടത്തില്‍ , നാഗ  സംസ്കാരത്തിന്റെ വക്താക്കലെന്നു അവകാശപ്പെടുന്നവര്‍ പ്രത്യേക രാജ്യം വേണമെന്ന നിബന്ധനയുമായി മുന്നോട്ടു വരികയും പല വിധത്തിലുള്ള വിഘടന സംഘടനകള്‍ രൂപീകരിക്കപ്പെടുകയും ചെയ്തു( 1940 കളില്‍ )

main-qimg-1b80b9292136e153e3dc666b23fe27085. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും ഈ സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ഈ സംഘടനകള്‍ പല വിധത്തില്‍ വളര്‍ന്നു അവിടെ ഇന്ത്യാ വിരുദ്ധ തരങ്കം സൃഷ്ട്ടിക്കപ്പെതുകയും ചെയ്തു. നാഗ സംസ്കാര നിയമ സംരക്ഷത്തിന്റെ ബലത്തില്‍ ഇവിടെയൊക്കെയും പല വിധത്തിലുള്ള ഇന്ത്യാ വിരുദ്ധ ശക്തികള്‍ സൃഷ്ട്ടിക്കപ്പെട്ടു. ഇതിനു തക്കതായ നിയമ നിര്‍മാണം  കൊണ്ഗ്രെസ്സിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാവുകയും ചെയ്ത്.( 1960 കളില്‍ )

6. ഇന്ത്യന്‍ ഡോഗ്സ് ഗോ ബാക്ക്, നാഗാലാന്ഡ് ഫോര്‍ നാഗാസ് എന്നീ പ്രചരണങ്ങല്‍ക്കിടയില്‍ അവിടെ മിഷനറി പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെട്ടു, മിഷനരിമാര്‍ക്ക്  യാതൊരു വിധത്തിലുള്ള എതിര്‍പ്പുകളും നാഗ സംസ്കാരം സംരക്ഷിക്കുന്ന തീവ്രവാദികളില്‍ നിന്നും ഉണ്ടായില്ല എന്നുള്ളതും ശ്രദ്ധേയം.  ( 1960 കളില്‍ ) ഈ കാലയളവില്‍ തന്നെ മിഷനറിമാരുടെ പ്രവത്തനം മറ്റുള്ള സംസ്ഥാനങ്ങളും ശക്തി പെട്ട്,ഉദാഹരണത്തിന് മിസോറം, മേഘാലയ. ഇതിനെ കുറിച്ച് അടുത്ത ലക്കത്തില്‍ പരാമര്‍ശിക്കാം.

7.Naga_Christ_201108_2 (1) പതിയെ നാഗാലാന്‍ഡില്‍ നിന്നും നാഗാ സംസ്കാരങ്ങള്‍ അപ്രത്യക്ഷാവുകയും അവിടെ തൊണ്ണൂറു ശതമാനം ക്രിസ്ത്യാനികള്‍ ആവുകയും ചെയ്തു, പതിയെ അവിടെ നിന്നും വിഘടന വാദികള്‍ അപ്രത്യക്ഷമാവുകയോ സംഘടനകള്‍ നിന്ന് പോവുകയോ, വിഘടന സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവുകയോ ചെയ്തു, നാഗാലാണ്ട് ക്രിസ്ത്യാനികള്‍ക്ക് മാത്രം ഉള്ളതാനെന്നുള്ള വാദങ്ങള്‍ ശക്തിപ്പെട്ടു, വ്യാപകമായി ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങളും ഹിന്ദുക്കളെ വ്യാപകമായി ആക്രമിക്കുന്ന സ്ഥിതി വിശേഷവും നാഗാലാന്‍ഡില്‍ രൂപപ്പെട്ടു  ( 1980-1990 കളില്‍ തുടങ്ങി ഇന്നുവരെ )

8. നാഗാ സംസ്കാരത്തിന്റെ ഭാഗമായ ആഗോഷങ്ങള്‍ എതിര്‍ക്കപ്പെട്ടു. ഉദാഹരണത്തിന് ഹോര്ന്‍ ബില്‍ ഫെസ്റിവല്‍ വ്യാപകമായി എതിര്‍ക്കപ്പെടുന്നു, അതില്‍ പങ്കെടുക്കാന്‍ പോലും ആളുകള് ഭയക്കുന്നു, മടിക്കുന്നു ( 2000 കളില്‍ )Hornbill-The festival of Nagaland

രണ്ടു നൂറ്റാണ്ടു കൊണ്ട് ഒരു സംസ്കാരത്തെ തന്നെ ഭൂമിയില്‍ നിന്നും തുടച്ചു മാറ്റാന്‍ വത്തിക്കാന് കഴിഞ്ഞു, ഒരു സംസ്കാരം നശിക്കുമ്പോള്‍ അതിന്റെ കൂടെ അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ഭാഷകളും നശിക്കുന്നു. നാഗ സമൂഹങ്ങള്‍ക്ക് ഓരോ സമൂഹത്തിനും ഓരോ ഭാഷയായിരുന്നു, 1800 കളില്‍ നൂറോളം ഭാഷകളും സംസ്കാരങ്ങളും ഉണ്ടായിരുന്ന നാഗാലാണ്ട് രണ്ടായിരം ആണ്ടിന്റെ തുടക്കമാവുംബെഴേക്കും ഈ ഭാഷകളും സംസ്കാരങ്ങളും വിസ്മ്രിതിയില്‍ ആയി..

ഇന്ന് അതിനെ പുനര്‍ ജനിപ്പിക്കാന്‍ വേണ്ടി നടത്തുന്ന നീക്കങ്ങള്‍  ക്രിസ്ത്യന്‍ സഭകളാല്‍ എതിര്‍ക്കപ്പെടുന്നു, ഒരു ദിവസം കൊണ്ടോ ഒരു വര്ഷം കൊണ്ട് അല്ല മരിച്ചു ദശകങ്ങളുടെ പദ്ധതിയുടെ ഭാഗമായി ഒരു സമൂഹത്തെ മുഴുവനും തങ്ങളുടെ സംസ്കാരത്തെ മറവിയുടെ അഗാതതയില്‍ ആഴ്ത്താനും അതിനെ എതിര്‍ക്കാനും ഈ പദ്ധതിയിലൂടെ വത്തിക്കാന് സാധിച്ചു. ആയിരത്തി എണ്ണരുകളില്‍ വിരലില്‍ എണ്ണാവുന്ന ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ഉണ്ടായ നാഗാലാണ്ട് ഇന്ന് തങ്ങളുടെ പൂര്‍വിക സംസ്കാരതിനെതിരെ വിരല്‍ ചൂണ്ടുന്നു, തങ്ങളുടെ രാജ്യത്തിനെതിരെ വിരല്‍ ചൂണ്ടുന്നു, രാജ്യത്തെ ഭരണ സംവിധാനത്തിനെതിരെ വിരല്‍ ചൂണ്ടുന്നു. അതിനു കാരണം തങ്ങളുടെ പുതിയ വിശ്വാസവും…..

ഇന്ന് നാഗ സംസ്കാരങ്ങല്‍ക്കെതിരെയും രാജ്യത്തിന്റെ ഭരണ കൂടങ്ങല്‍ക്കെതിരെയും വിരല്‍ നീക്കുവാന്‍ ഉള്ള കഴിവ് ക്രിസ്ത്യന്‍ തീവ്രവാദികള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞു , , നാഗ സംസ്കാരത്തെ എതിര്‍ക്കുകയും പുറം തല്ലുകയും വേണമെന്ന് മാത്രമല്ല, തങ്ങള്‍ക്കു ഇന്ത്യ ഭരണഘടനയിലോ ഭരണ രീതിയിലോ വിശ്വാസമില്ലെന്നും തങ്ങള്‍ക്കു “ദൈവത്തിന്റെ ഭരണം” വേണമെന്നും പറയാനുള്ള ധൈര്യവും ശക്തിയും ക്രിസ്ത്യന്‍ തീവ്രവാടികല്‍ക്കുണ്ട് എന്നുള്ളത് ഞെട്ടിക്കുന്ന സത്യമാണ് ..

അതിന്റെ പ്രത്യക്ഷ ഉദാഹരമാണ് ചുവടെ

“Dear Nagas, before God and before the world we have confirmed ‘Nagaland for Christ,’ ‘Nagaland a Christian State,’ and wherein today Nagaland is considering the Hornbill Festival as the FESTIVAL OF FESTIVALS, and in the name of just a mere bird Nagas are feasting, marrying, lusting, and luring in organizing various events/program.  Is this not disgracing to the famously known tag of our state ‘Nagaland for Christ,’ ‘Nagaland a Christian State?’ It is something that other states/nations will degrade us and not believe us.

If our government gives an effort to do something that brings change and a stable lives for the state, certainly there is a hope and a chance. Yet, one can find that our government hasn’t done anything for the state which guides us to be faithful and live righteously.  Not just in the Church but also in the Assembly a time might have come to tell the truth.  At this crucial time the Nagas need a government which is strong in the faith as well as faithful and fears God. Therefore, those who are on the Lord’s side be primed. For faith without work is death, (Jam 2:17).  Come further, and show the path to our people (9)

അതെ വ്യക്തമായ പ്രൊജക്റ്റ്‌ പ്ലാന്നിംഗ് ആന്‍ഡ്‌ എക്സിക്യൂഷന്‍….!!

റെഫെറന്‍സ്:

1.https://www.scribd.com/doc/192702765/Census-of-India-1871
2.http://www.jstor.org/discover/10.2307/23006032?sid=21105090969751&uid=3737432&uid=4&uid=2
‘Thy Kingdom Come’: The Impact of Colonization and Proselytization on Religion among the Nagas,” Journal of Asian and African Studies,
3.A.M. Toshi Jamir, ‘A Handbook of General Knowledge on Nagaland
4.http://en.wikipedia.org/wiki/Nagaland#Road_to_statehood
5.http://indiankanoon.org/doc/727141/
6. http://www.cdpsindia.org/nagaland_mgp.asp
http://www.satp.org/satporgtp/publication/faultlines/volume16/Article4.htm
http://en.wikipedia.org/wiki/Insurgency_in_Northeast_India
7.http://www.hindustantimes.com/specials/coverage/myindia-myvote/chunk-ht-ui-myindiamyvote-mizoram/the-aura-of-militancy-seems-to-be-wearing-off-in-the-northeast/sp-article10-1162982.aspx
http://www.ekakizunj.com/Terror_attacks_in_India
http://www.hindujagruti.org/news/6298.html

https://www.facebook.com/search/results/?init=quick&q=Nagaland%20For%20Christ.&tas=0.9469719387125224
8.http://www.assamtribune.com/scripts/detailsnew.asp?id=jul0410/oth06
9.http://www.morungexpress.com/public_discourse_public_space/127113.html