കുടക് വംശഹത്യയും ടിപ്പുവിന്റെ ജിഹാദും

— അരുൺ ബാലകൃഷ്ണൻ —

കൂർഗ് എന്ന സ്ഥലപ്പേര് മലബാറുകാർക്ക് അത്രയൊന്നും പരിചിതമല്ലെങ്കിലും കുടക് എന്നു കേൾക്കുംപോൾ നമ്മുടെ വയനാടിനോടും കണ്ണൂരിനോടും തൊട്ടു കിടക്കുന്ന കർണ്ണാടകയിലെ ഒരു അതിർത്തി ജില്ല ആ പ്രദേശം നമ്മുടെ തന്നെ ഒരു പ്രദേശം പോലെ ചിരപരിചിതമാണ്.

കേരളത്തിൽ നിന്ന് കുടിയേറി പാർത്ത ഒരു പാട് കുടുംബങ്ങൾ ഇന്നും കുടകിലുണ്ട്. വയനാട്ടിൽ നിന്ന് കബനി കടന്ന് കുട്ടയും ബൈരക്കുപ്പയും താണ്ടി കുടകിലെത്താം, ഇഞ്ചി കൃഷി നടത്താൻ അവിടേക്കുള്ള യാത്ര വയനാട്ടുകാരന് നിത്യജീവിതവുമായ് ബന്ധപ്പെട്ടതുമാണ്.

കുടകിനെ കുറിച്ചു പറയുംപോൾ കാലം തെറ്റി പെയ്യുന്ന മഴയെക്കുറിച്ചും മണ്ണിനോട് പൊരുതി ജീവിക്കുന്ന ഓരോ വീടുകളിലും വന്യജീവികളിൽ നിന്ന് രക്ഷപ്പെടാൻ ആയുധങ്ങൾ സൂക്ഷിക്കാൻ പ്രത്യേക അനുമതിയുള്ള പ്രദേശവുമാണ് ഇത് എന്നുകൂടി ഓർമ്മിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ഇതേ നവംമ്പർ മാസം കുടക് ദേശീയ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു അന്നുവരെ കേട്ടുകേൾവി ഇല്ലാത്ത ടിപ്പു ജയന്തി ആഘോഷിക്കാനുള്ള കർണ്ണാടക ‘മതേതര’ സർക്കാറിന്റെ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു അത്. ഫീൽഡ് മാർഷൽ കരിയപ്പയെയും, ജനറൽ തിമ്മയ്യയെയും പോലുള്ളവരുടെ നാട് .ജോഷ്നി ചിന്നപ്പയെയും ,റോബിൻ ഉത്തപ്പയെയും പോലുള്ള കായിക പ്രതിഭകളുടെ നാട് … എന്തേ മൈസൂർ ‘കടുവ’ യുടെ ജയന്തി ആഘോഷത്തെ ഇത്ര എതിർക്കാൻ കാരണം . ?

പഠിച്ചപാഠപുസ്തകങ്ങളിലെല്ലാം ടിപ്പു മഹാനായ ചരിത്ര പുരുഷനായിരുന്നു. മലബാർ കലാപത്തെ കാർഷിക കലാപം എന്ന രീതിയിൽ വളച്ചൊടിക്കാൻ പെയ്ഡ്‌ ചരിത്രകാരൻമാർക്ക് കഴിഞ്ഞ പോലെ അല്ലെങ്കിൽ കൃത്യമായി പറഞ്ഞാൽ ടിപ്പുവിന്റെ പടയോട്ടത്തെ ഇസ്ലാമിന്റെ വിശുദ്ധ രാജ്യത്തിനായ് കാഫിറുകൾക്കിടയിൽ ടിപ്പു നടത്തിയ പോരാട്ടത്തെ അല്ലെങ്കിൽ എകദൈവ വിശ്വാസ രാഷ്ട്രത്തിനായ് ബഹുദൈവ വിശ്വാസികളുടെ ആരാധനാലങ്ങളെ കൊള്ളചെയ്യലും തീവെച്ച് നശിപ്പിക്കലും വിശുദ്ധമതം സ്വീകരിക്കാത്തവുടെ ലിംഗചേദനം ചെയ്യലുകളും തല വെട്ടി കൊല്ലലും ഒര് അമ്മയെ കെട്ടിത്തൂക്കി ആ അമ്മയുടെ കഴുത്തിൽ മറ്റൊരു കയറുതാഴ്തി അതിൽ കഞ്ഞിനെ കൂടി കെട്ടി തൂക്കിയ പ്രവൃത്തികളെല്ലാം ടിപ്പുവിനു നൽകി കൊടുത്ത പേര് മഹാനായ ടിപ്പു എന്നാണെങ്കിൽ അതേ മഹത്തായ പ്രവർത്തനങ്ങളുടെ വിശുയുദ്ധം അഥവാ ജിഹാദ് നടത്തുന്ന, ഖലീഫേറ്റ് സാമ്രാജ്യം സ്വപ്നം കാണുന്ന ഐസ് ഐസ് തീവ്രവാദികളെയും നാളെ ലോകം വിളിക്കുക മഹാത്മാക്കളെന്ന് തന്നെയാവും .

ടിപ്പുവിന്റെ ചരിത്രം വളരെ മനോഹരമായ് മാറ്റി എഴുതി അയാളെന്ന മതഭ്രാന്തനെ ,ജിഹാദിയെ മഹാനായ പോരാളിയായ് ഉയർത്തി കാണിക്കുവാൻ മുകളിൽ പറഞ്ഞ പെയ്ഡ് ചരിത്രകാരൻമാർക്ക് ഒരു പരിധി വരെ കഴിഞ്ഞു.

എന്നാൽ കുടകിൽ ടിപ്പു ചെയ്തു കൂട്ടിയ വംശഹത്യകളുടെ ചരിത്രം എത്ര വളച്ചൊടിച്ചാലും അത്രയൊന്നും വളയാത്ത വിധം ഓരോ കൂർഗികളിലും ആഴത്തിൽ പതിഞ്ഞു പോയിട്ടുണ്ട്. അത് കൊണ്ടാണവർ ടിപ്പു ജയന്തിയെ എതിർക്കുന്നതും .

കേരളത്തിലെ അക്രമണ പരമ്പരകൾ കാരണം ടിപ്പുവിന് മഹാനായ ടിപ്പു എന്ന പേര് കൽപ്പിച്ചു കൊടുക്കുന്നതു പോലെ അത്ര എളുപ്പമല്ല കൊടകിലെ കാര്യങ്ങൾ. അവിടെയുള്ള ഓരോ കുടുംബങ്ങൾക്കും… കുടിയേറ്റക്കാർക്കല്ല മറിച്ച് തദ്ധേശീയർക്ക് അവരുടെ പൂർവികരുടെ ചരിത്രം കൃത്യമായി അറിയാം .

ടിപ്പുവിന്റെ വംശഹത്യാ ചരിത്രത്തെ കുറിച്ച് ഓരോ കുടകനും അറിയാം ഓർമ്മകൾക്കുമേലെയുള്ള മറവിയുടെ കടന്ന് കയറ്റത്തെ അംഗീകരിക്കാൻ ആത്മാഭിമാനബോധം അവരെ അംഗീകരിക്കുന്നില്ല. അതു കൊണ്ട് മാത്രമാണ് 200 ഓളം വർഷം പഴക്കമുള്ള കുടുംബ ചരിത്രങ്ങൾ വായ് മൊഴിയായ് ഓരോ കുടുംബവും അടുത്ത തലമുറക്ക് കൈമാറി വരുന്നത് .ഇതിൽ പ്രധാനപ്പെട്ട ചില കുടുംബങ്ങളിലൂടെ കണ്ണോടിച്ചാൽ നമുക്ക് മനസ്സിലാകും ടിപ്പുവിന്റെ ക്രൂരതകൾ.

ചിയ്യപ്പന കുടുംബം ടിപ്പുവിന്റെ അക്രമണകാലത്ത് മംഗലാപുരത്തേക്ക് മാറി താമസിച്ചവർ ആയിരുന്നു .ടിപ്പുവിന്റെ അക്രമണ ശേഷം കുടകിലെ ജനസംഖ്യ വലിയ തോതിൽ കുറഞ്ഞു പിന്നീട് ടിപ്പുവിന്റെ മരണശേഷം കുടക് രാജാവ് ഇവരെ വീണ്ടും കുടകിലേക്ക് മാറ്റി പാർപ്പിച്ചു. ബട്ടിയുണ്ട, പട്ടെയൊട്ട, ബാ ചെട്ടിര, മദ്രിര തുടങ്ങിയ ഒരു പാട് കടുംബങ്ങളിൽ ടിപ്പുവിന്റെ അക്രമണത്തിനു ശേഷം വിരലിൽ എണ്ണാവുന്ന ആളുകളെ അവശേഷിച്ചുള്ളൂ.

കിർമാനി എഴുതിയ ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ എന്ന പുസ്തകത്തിൽ ടിപ്പുവിന്റെ തടവിൽ എൺപതിനായിരം കൂർഗികൾ ഉണ്ടായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ചരിത്രപരമായ കൂട്ടകൊലയെയും മതപരിവർത്തനത്തെയും കുറിച്ച് അഭിമാനപൂർവ്വം ടിപ്പു റൻ മസ്ത് ഖാന് ആയിരത്തി എഴുനൂറ്റി എൺപത്തി ആറിൽ എഴുതിയ ഒരു കത്തിൽ പ്രവാചകന്റെ അനുഗ്രഹത്താൽ അൻപതിനായിരം പേരെ അഹമദീയരാക്കി മാറ്റാൻ കഴിഞ്ഞു എന്ന് അവകാശപ്പെടുന്നുണ്ട്.

ഇക്കാര്യങ്ങളെല്ലാം പറഞ്ഞു വന്ന കൂട്ടത്തിൽ പറയാൻ വിട്ടു പോയത് മുകളിൽ പറഞ്ഞ അഹമദീയരായി നിർബന്ധപൂർവ്വം മാറ്റപ്പെട്ട കൂർഗികളെ കുറിച്ചാണ് അവർ ഇന്നറിയപ്പെടുന്നത് കൊടവമാപ്പിളമാർ എന്നാണ്.കൊടകിലെ അതേ ജീവിത രീതികൾ പിൻതുടരുന്ന ഇവരുടെ മുൻ തലമുറ കുർഗികളായിരുന്നു ജിഹാദിന്റെ ജീവിക്കുന്ന രക്തസാക്ഷികളുടെ പിൻമുറക്കാരെ നമുക്ക് മൈസൂരിലും മംഗലാപുരത്തും കാണാം.ഇവരിൽ ഭൂരിഭാഗവും ഇസ്ലാം മതത്തെ അംഗീകരിക്കുന്നില്ല എന്നത് മറ്റൊരു സത്യമാണ്.

കൊടവ മാപ്പിളമാർ ഹിന്ദുമതത്തിന്റെ ഭാഗമാണോ എന്ന വിഷയത്തിൽ ഒരു ചർച്ച ഈ അടുത്തിടെ നടന്നിരുന്നു .

പിന്നെ ടിപ്പുവിനെ മതേതര വാദിയും മഹാനായ ടിപ്പുവും ഒക്കെ ആയി കരുതുന്നവർ എന്തടിസ്ഥാനത്തിലാണ് ടിപ്പു ജയന്തി ആഘോഷിക്കുന്നത് എന്ന് മനസ്സിലാക്കാൻ തലയ്ക്കകത്ത് ഇത്തിരി ആൾ താമസം ഉണ്ടായാൽ മതി.

എന്തുകൊണ്ട് കൂർഗികൾ ടിപ്പുവിന്റെ ജയന്തിയെ എതിർക്കുന്നു എന്ന കാര്യം വ്യക്തമാണ് ടിപ്പു അവരുടെ പൂർവ്വികരെ കൊന്നിട്ടുണ്ട്, നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടുണ്ട്, അവരുടെ മുൻ തലമുറയുടെ സ്വത്തുക്കൾ കൊള്ളയടിച്ചിട്ടുണ്ട് .

എന്തിന്റെ പേരിൽ എന്ന് ചോദിച്ചാൽ മതഭ്രാന്തിന്റെ പേരിൽ, ജിഹാദിന്റെ പേരിൽ, വിശുദ്ധ യുദ്ധത്തിന്റെ പേരിൽ. കുടകിൽ നടത്തിയ അക്രമണങ്ങൾ പോലെ ടിപ്പു മലബാറിലും അക്രമണങ്ങൾ നടത്തിയിട്ടുണ്ട് എന്നിട്ടും എന്തേ നാം ടിപ്പുവിനെ മഹാനായ ടിപ്പു ആയി ഇന്നും കരുതുന്നു എന്നതിനു കാരണമുണ്ട് .

1) വിലക്കെടുക്കപ്പെട്ട ചരിത്രങ്ങളാണ് നാം പഠിച്ചതേറെയും .

2) നമ്മുടെ പൂർവ്വികരെ കുറിച്ച് ഒരു രണ്ടു തലമുറയ്ക്ക് അപ്പുറത്തേക്ക് നാം അജ്ഞരാണ്

കാരണങ്ങൾ ഇതൊക്കെ തന്നെയാണ്. ബിൻ ലാദനും സദ്ദാം ഹുസൈനും വേണ്ടി മെഴുകുതിരി കൊളുത്തി പ്രകടനം നയിക്കുന്നവർക്ക് ടിപ്പുവും മഹാൻ തന്നെയാണ്. വർഷങ്ങൾക്കു ശേഷം അഫ്സൽ ഗുരു, അജ്മൽ കസബ് ജയന്തികൾ, ഓർമ്മ ദിവസങ്ങൾ ആഘോഷിക്കപ്പെടും അത് തീർച്ചയാണ് .

അന്ന് ഒരു ചെറിയ വിഭാഗം ഹിന്ദു സമൂഹം ഒരു പക്ഷെ അവശേഷിച്ചാൽ പോക്ക് ഇത്തരത്തിൽ മതേതരമായിട്ടാണെങ്കിൽ ഇന്ന് കുടവ മാപ്പിളമാർ ടിപ്പു ജയന്തി ആഘോഷങ്ങൾ നോക്കി കാണും പോലെ അവരും ‘മഹാൻ’ മാക്കളുടെ ‘മതേതര ‘ ആഘോഷങ്ങൾ നോക്കി കാണും .

ഹിറ്റ്ലർ ഏറ്റവും കൂടുതൽ വoശ ഹത്യക്ക് ഇരയാക്കിയ ജൂതൻമാരോട് ഹിറ്റ്ലറിന്റെ ജന്മദിനം ആഘോഷിക്കാൻ പറയുന്നതുപോലെയാണ് കൂർഗികളോട് ടിപ്പു ജയന്തി ആഘോഷിക്കാൻ ആവശ്യപ്പെടുന്നത്. അത് അവരുടെ ആത്മാഭിമാനത്തിനു നേരെയുള്ള കടന്നുകയറ്റമാണ്.

ആഘോഷിക്കുന്നവർക്ക് ഇല്ലാതെ പോയ ആത്മാഭിമാനം മറ്റുള്ളവർക്കും ഇല്ല എന്ന് കരുതുന്നത് വെറും തെറ്റ് ധാരണ മാത്രമാണ്