ഗുരു ദർശ്ശനത്തെ കുരിശ്ശിലടിച്ചവർ

14333624_182155172215498_3344099984222558288_n

 

ത്തൊമ്പത് – ഇരുപത് നൂറ്റാണ്ടുകളിൽ കേരളനവോത്ഥാന മുന്നേറ്റങ്ങൾക്ക് വിസ്മരിക്കാനാവാത്ത സംഭാവന ചെയ്ത വ്യക്തിയാണ് ശ്രീനാരായണ ഗുരുദേവൻ

ഹൈന്ദവ സമൂഹത്തിൽ മാറാവ്യാധിയായി നിലനിന്നിരുന്ന അനാചാരങ്ങളെയും ജാതി വ്യവസ്ഥയേയും ഉന്മൂലനം ചെയ്യാൻ നേതൃത്വം നൽകി സനാതന ധർമ്മത്തിന്റെ യഥാര്ത്ഥ അർത്ഥവും വേദാന്തദർശത്തിന്റെ­­ മഹത്വവും ഗുരുദേവന്‍  ജനങ്ങളില്‍ എത്തിച്ചു .

മരുത്വാമലയിലെ പിള്ളത്തടം ഗുഹയിലും അരുവിപ്പുറത്തെ കൊടിത്തൂക്കി മലയിലും ഏകാന്ത തപസനുഷ്ഠിച്ച് ആത്മസാക്ഷാല്കാരം നേടിയ ഗുരുദേവന്‍ സാമൂഹിക പരിഷ്കരണത്തിനായി തന്റെ ജീവിതം തന്നെ ഉഴിഞ്ഞു വച്ചു .

ബ്രാഹ്മണരിൽ നിന്ന് മുപ്പതടി അകലെ ഈഴവരും ഈഴവരില് നിന്ന് ശൂദ്രരും , പുലയനും യഥാക്രമം പതിനാറടിയും മുപ്പതടിയും അകലെ നിൽക്കാൻ വിധിക്കപ്പെട്ട ദുഷിച്ച ജാതിവ്യവസ്ഥക്ക് അന്ത്യം കല്പിച്ചതിൽ ഗുരുദേവ ദർശനത്തിന്റെ പങ്ക് ആർക്കും വിസ്മരിക്കാനാവില്ല.

അ­ങ്ങനെയെല്ലാമുള്ള ഗുരുദേവ ദർശനത്തെ ആര് കുരിശിൽ തറച്ചാലും , കയറില് കെട്ടി വലിച്ചാലും അത് എതിര്ക്കപ്പെടേണ്ടതാ­­ണ് എന്ന കാര്യത്തില് യാഥൊരു തർക്കവുമില്ല .
ഈ സാഹചര്യം മനസ്സിലാക്കികൊണ്ടാവണ­ം മാർകിസിസ്റ്റ് പാർട്ടിക്കാർ ഗുരുദേവ ദർശനത്തെ ചിലരെല്ലാം ചേർന്ന് കുരിശിലടിക്കുന്നു എന്ന തരത്തിലുള്ള പ്രസ്ഥാവനയിറക്കുന്നത­ും .
എന്തായാലും ഈ പ്രസ്താവനകളെ കമ്മ്യൂണിസ്റ്റുകളുടെ­­ സ്ഥിരം അടവ് നയം ( അടവ് അധികം നയം) എന്നെടുക്കാതെ ശരിയായ അർത്ഥത്തില് തന്നെ ഉള്കൊള്ളാന് ഇവിടുത്തെ ശ്രീനാരയാണീയരടക്കമുള്ള ഹൈന്ദവ വിശ്വാസികള് തയ്യാറാവുമായിരിക്കാം പക്ഷെ അപ്പോഴും ഒരു സംശയം ബാക്കിയാണ് ആരാണ് നാളിതുവരെ ഗുരുദേവ ദര്ശനത്തെ നാളിതുവരെ കുരിശിലടിച്ചത് ??

ഗുരുദേവ ആദർശങ്ങളെ കുരിശിലടിച്ചവരിൽ പ്രമുഖൻ കമ്മ്യൂണിസ്റ്റ് ത്വാത്വികാചാര്യൻ
EMS നമ്പൂതിരി ആയിരുന്നു . അദ്ദേഹത്തിനു ശേഷം അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനവും അതേ പാത തന്നെ സ്വീകരിക്കുകയുണ്ടായി .

­­അതിന്റെ ഫലമായി തന്നെയാണ് ഗുരുവിനെ കുരിശിലടിക്കുന്ന നിശ്ചല ദൃശ്യം പരസ്യമായി പ്രദർശിപ്പിക്കാന്­ കണ്ണൂരിലെ വിപ്ലവ പാർട്ടിക്കാർ തയ്യാറായത് .

നാട്ടുപ്രമാണിയായ ജന്മി കുടിയാനോട് കാണിക്കുന്ന പുച്ഛമായിരുന്നു EMS രചനകളിലൂടെ ശ്രീനാരായണ ഗുരുവിന് ഏറ്റുവാങ്ങേണ്ടി വന്നത് .

ഒന്നേകാൽകോടി മലയാളികൾ (1945) , കേരളം മലയാളികളുടെ മാതൃഭൂമി (1948) , കേരളത്തിന്റെ ദേശീയ പ്രശ്നം(1952) ,കേരളം ഇന്നലെ ഇന്ന് നാളെ(1966) ,ഇന്ത്യന് സ്വാതന്ത്യസമരചരിത്രം­­ (1977) തുടങ്ങിയ EMS നമ്പൂതിരിയുടെ കൃതികളില് ഇത് സ്പഷ്ടമായി കാണാം.

പലപ്പോഴും ” ശ്രീനാരായണൻ” എന്നാണ് EMS ഗുരുദേവനെ അഭിസംബോധന പോലും ചെയ്തിരുന്നത് . ശ്രീനാരയാണീയരുടെ പ്രസ്ഥാനത്തെയും ഗുരു ദർശനങ്ങളെയും ബൂർഷ്വാ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി അപഹസിക്കാനും നിസ്സാരവൽക്കരിക്കാ­­നും EMS നമ്പൂതിരി തയ്യാറായത് പരോക്ഷമായി ഗുരുവിനെ കുരിശിലടിക്കല് തന്നെയാണ് എന്നതില് എന്താണ് തർക്കം?

14384200_1282274801791640_633884884_nEMS എഴുതിതത് പരിശോദിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാണ്

” ഹൈന്ദവ സമൂഹത്തെയും ,സംസ്കാരത്തെയും ബൂര്ഷ്വാ രീതിയില് നവീകരിക്കുന്നതിനുള്ള­­പ്രസ്ഥാനത്തിന്റെ ഭാഗമായാണ് മഹാരാഷ്ട്രയിലെ ജ്യോതിബാഫുലെയുടെയും ,കേരളത്തിലെ ശ്രീനാരായണന്റെ പ്രസ്ഥാനത്തെയും വിലയിരുത്തേണ്ടത് “

( ഇന്ത്യന് സ്വാതന്ത്യസമരചരിത്രം­­,ചിന്ത പബ്ലിക്കേഷന്സ്-തിരു­വനന്തപുരം (1982) പേജ് :174 )

” ബൂര്ഷ്വാ ദേശീയതയുടെ കൂടപ്പിറപ്പായ ദൗര്ബല്യമാണ് ഹൈന്ദവ പുനരുദ്ധാരണ വ്യഗ്രത “( അതേ പുസ്തകം പേജ് :181 )

അടിസ്ഥാന ജനവിഭാഗത്തിന്റെ ആദർശമായിമാറിയ ഗുരു ദർശനത്തെ ‘അധികമാരും അംഗീകാരിക്കാത്ത ഒന്ന്’ എന്ന് സ്ഥാപിച്ചെടുക്കൻ കമ്മ്യൂണിസ്റ്റ് ആചാര്യന്മാർ ശ്രമിച്ചിരുന്നു.

അത്തരം വികലമായ പ്രവർത്തനം വഴി ഗുരു ദർശനത്തെ കുരിചിലടിക്കാൻ മാത്രമല്ല, ബോധപൂർവ്വം ഒരു കല്ലറയില് അടക്കം ചെയ്യാനും ശ്രമം നടന്നു .  ഈഴവ-തിയ്യ അടങ്ങിയ അടിസ്ഥാന വിഭാഗങ്ങളെ രക്തം ചിന്താത്ത ആധ്യാത്മിക വിപ്ലവം പഠിപ്പിച്ച ഗുരു കമ്മ്യൂണിസ്റ്റ് ആചാര്യന്മാർക്ക് കണ്ണിലെ കരടാവാതെ വഴിയില്ലല്ലോ .

EMS പറയുന്നു

” ശ്രീനാരായണനെ തുടർന്നുവന്ന സന്യാസിമാരും , ചുരുക്കം മത ഭക്തന്മാരുമൊഴിച്ച് ഈഴവരില് തന്നെഅധികമാരും സ്വാമികളുടെ സന്യാസ ജീവിതത്തെ ആദര്ശമായി എടുക്കുന്നില്ല “

(കേരളം മലയാളികളുടെ മാതൃഭൂമി ,നാലാം പതിപ്പ്,ചിന്ത(2009) പേജ് :248)

അദ്വൈതവേദാന്തത്തെ ആദർശമാകി ജീവിച്ച ഭാരതീയ ഋഷി പരമ്പരയിലെ ശ്രേഷ്ടനായ ഗുരു ദേവന്റെ ജീവിതം നിസ്സാരമായി അവതരിപ്പിക്കാൻ കയ്യറപ്പ് തോനാത്ത EMS ന്റെ വാക്കുകളെ അത്ഭുതത്തോടെ നമുക്ക് നോക്കികാണാം.

ശിവ പ്രതിഷ്ഠയില് തുടങ്ങി കണ്ണാടി പ്രതിഷ്ഠയില് അവസാനിച്ച ഗുരുദേവന്റെ പ്രതിഷ്ഠാ വിപ്ലവവും

ഗണപതി , പരമശിവന്, മഹാവിഷ്ണു , ശ്രീകൃഷ്ണന്, ശിവ -പാര്വതി , ഭദ്രകാളി , ദേവി ,ശ്രീമുരുകന് തുടങ്ങി ഹിന്ദു -ദേവീ ദേവന്മാരെക്കുറിച്ചുള്ള ഗുരുദേവന്റെ 33 സ്തോത്രകൃതികളും

14359904_1282268921792228_1205674551_oയഥാർത്ഥ അർത്ഥത്തില് കമ്മ്യൂണിസ്റ്റുകാർ മനസ്സിലാക്കിയിരുന്നെ­­ങ്കി
ഗുരു നല്കിയ ദർശങ്ങളെ കുരിശിലടിച്ചുകൊണ്ട് നാടുനീളെ ക്ഷേത്രങ്ങള് പൊളിക്കാനുള്ള മുദ്രാവാക്യങ്ങള് കമ്മ്യൂണിസ്റ്റുകള് മുഴക്കുമായിരുന്നോ? എന്നതും ചോദ്യ ചിഹ്നമായി നിൽക്കുന്നു.

വിനായകനെ സ്തുതിച്ച് ഗുരു വിനായകാഷ്ടകം രചിച്ചപ്പോൾ
ആഗ്രന്ഥത്തിന്റെ ചിത്രം നല്കി അടിക്കുറുപ്പായിEMS എഴുതിയത് ഇങ്ങനെ

” പ്രകൃതിയുടെ അധിനാഥനാകേണ്ട മനുഷ്യന് കാല്മുട്ടുമടക്കി മൃഗങ്ങളായ ഹനുമാനെയും , ഗണപതിയെയും മറ്റും ആരാധിക്കത്തക്കവിധം അധപതിച്ചു “

(ഇന്ത്യന് സ്വാതന്ത്യസമരചരിത്രം­­: പേജ് 177-181)

അതായത് ഗുരു സ്തുതിച്ച ശ്രീ ഗണപതിയും
ശ്രീ ഹനുമാനുമെല്ലാം
വെറും മൃഗങ്ങൾ എന്ന ലേബലിൽ കണ്ട് നിന്ദിക്കുകയാണ് EMS.

ഹിന്ദുക്കളായ അണികളിൽ ഗുരുവിനോടുള്ള അകൽച്ച സ്ഥാപിച്ചെടുക്കാനും ,ഹൈന്ദവ വിശ്വാസങ്ങളെ തകർക്കാനുമുള്ള ശ്രമമാണ് ഇതുവഴി EMS നടത്തിയത് .

കമ്മ്യൂണിസ്റ്റ് സവർണ്ണ നേതാക്കൾക്കു വേണ്ടി ബാലിയാടാവേണ്ട ഒരു വിഭാഗത്തെ സൃഷ്ടിക്കാൻ EMS കാണിച്ച കുശാഗ്രബുദ്ധിയാവണം ഇത് .
പുന്നപ്ര വയലാർ തോട്ടിങ്ങോട്ട്‌ വിരളിൽ എണ്ണിയാല് തീരാത്തത്ര ഉദാഹരണങ്ങള് അതിന് കാണാനും സാധിക്കും.

ഗുരുദേവ ദർശനങ്ങളെ നിരാകരിക്കുന്നതോടൊപ്പം വളച്ചൊടിച്ചും പ്രചരിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകള് ഒട്ടും മടികാണിച്ചിരുന്നില്ല­­ എന്നതിനും ചരിത്രം സാക്ഷിയാണ്

സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടിമാത്രം ഗുരുവിനെ ഉപയോഗിക്കുന്നകമ്മ്യൂ­ണിസ്റ്റ് രീതി ഇന്നത്തെപ്പോലെ പണ്ടും പ്രകടമായിരുന്നു എന്നുവേണം കരുതാൻ .

EMS ഒരിക്കല് എഴുതി

” ഒരു ജാതി , ഒരു മതം , ഒരു ദൈവം എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുകയും ചെയ്ത ശ്രീനാരായണന്റെ അസമത്വത്തോടും ,അവശതകളോടും പോരാടി സ്വതന്ത്രരാവുക എന്ന സന്ദേശം ഈഴവര് മുഴുവന് അംഗീകരിച്ചു “

(കേരളം മലയാളികളുടെ മാതൃഭൂമി പേജ്:249)

മുകളില് പറഞ്ഞ വാക്കുകളില് EMS ന്റെ ക്രൂരമായ വളചോടിക്കൽ
പ്രകടമാണ് .
അതായത് ബെടക്കാക്കി തനിക്കാക്കുക എന്ന സ്ഥിരം കമ്മ്യൂണിസ്റ്റ് തന്ത്രം .

ഗുരു എവിടെയും പോരാടി സ്വതന്ത്രമാക്കാന് ആഹ്വാനം ചെയ്തിട്ടില്ല . ഗുരു പറഞ്ഞത്
“വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്” എന്നാണ്

ഇവിടെയും കമ്മ്യൂണിസ്റ്റ് സവർണ്ണ നേതാക്കൾക്ക് വേണ്ടി ബാലിയാടാവേണ്ട ഒരു വിഭാഗത്തെ സൃഷ്ടിക്കാന് ബോധപൂര്വം EMS നമ്പൂരി ശ്രമിച്ചു.

‘ഈഴവര്‍ മുഴുവന് അംഗീകരിച്ചു’  എന്ന വിവേചന വാചകം ചേർത്തതിൽ തന്നെ ആരായിരുന്നു നമ്പൂതിരിക്ക് പോരാടാന് ലഭിക്കേണ്ടിയിരുന്ന ചാവേറുകള് എന്നത് വ്യക്തമാണ് .

ഗുരുദർശനം ഈഴവര് മാത്രമല്ലല്ലോ അംഗീകരിച്ചിരുന്നത്.
അതായത് നമ്പൂതിരിക്ക്
ഗുരുവിനെ വേണ്ട !
പക്ഷെ … ഗുരു ആദര്ശം പിന്പറ്റുന്ന ഒരുവലിയ വിഭാഗത്തെ തങ്ങളുടെ ചാവേറുകളായി /­ വോട്ട് ബാങ്കായി നിര്ത്തണം എന്ന് സാരം.

ഒരു വശത്ത് നവോത്ഥാന നായകന്മാരെ നിരാകരിക്കുബോൾ മറുവശത്ത് അവർ മൂലമുണ്ടായ സാമൂഹിക പരിഷ്കരങ്ങളെല്ലാം തങ്ങളുടെ ആദർശത്തിന്റെയും പാർട്ടിയുടെയും ലിസ്റ്റിലാക്കി ഹൈജാക്ക്  ചെയ്യാൻ ശ്രമങ്ങളും നടക്കുന്നു.

കമ്മ്യൂണിസ്റ്റ് പാര്ട്ടി ജനിക്കുന്നതിന് മുമ്പ്
നടന്ന മാറ് മറക്കാനുള്ള സമരവും ,
വഴി നടക്കാനുള്ള സമരവും,
എന്തിനു ക്ഷേത്രത്തില് കയറാനുള്ള അവകാശങ്ങള് പോലും തങ്ങളുടെ പേരിലാക്കി അണികള് ഫ്ലക്സ് അടിച്ച് കവലകൾ തോറും വെക്കുന്നത് ഇതിന്റെ തെളിവാണ്.

14389701_1282268871792233_1967538809_nഅതവിടെ നില്ക്കട്ടെ നമുക്ക് EMS ലേക്ക് വരാം .
ഗുരു സംഭാവനകളെ വളച്ചൊടിച്ച് ഈഴവ സമുദായത്തിന്റെ സംഭാവന എന്ന നിലക്ക് അവതരിപ്പിക്കുകയാണ് EMS കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിൽ.
അദ്ധേഹം ഇങ്ങനെ എഴുതി

“ജാതി ചോദിക്കരുത് പറയരുത്” ,
“ഒരുജാതി ഒരുമതം ഒരു ദൈവം” ,
“മതം ഏതായാലും മനുഷ്യന്
നന്നായാൽ മതി”
മുതലായമുദ്രാവാക്യങ്ങ­ൾ ഈ സമുദായമാണ് (ഈഴവ) കേരളത്തിനാദ്യം നല്കിയത് .

“(കേരളം മലയാളികളുടെ മാതൃഭൂമി,
പതിപ് :2009 പേജ്: 244)

വില കുറഞ്ഞ ഇത്തരം വളച്ചൊടിക്കല് കൊണ്ട് ഗുരുവിനെ ഭാരതീയരുടെ മനസ്സില് നിന്ന് അപ്പ്രസക്തമാക്കം എന്ന് EMS നെ പോലെ ഒരാൾ കരുതി എങ്കില് അതിന് മുന്നില് രണ്ട് നിമിഷം കണ്ണടച്ച്
കാറല് മാര്ക്സ് മുത്തപ്പനെ ഓർക്കാന് മാത്രമേ ഇപ്പോള് ലേഖകന് കഴിയുന്നുള്ളു.
അഹോ… കഷ്ടം.

കുമാരനാശാന്റെയും ഗുരുദേവന്റെയും ആത്മീയ ദർശനങ്ങളെ അടവുനയമായും ബൂർഷ്വാ വിപ്ലവമായും മുദ്രകുത്താന് കമ്മ്യൂണിസ്റ്റുകൾ കാണിച്ച പരിശ്രമങ്ങൾ ചരിത്രകാരന്മാർ ചൂണ്ടികാണിക്കാറുണ്ട്

“ആശാന് പ്രതിനിധാനം ചെയ്യുന്നത് അപൂര്ണ്ണ ബൂര്ഷ്വാ വിപ്ലവമാണ്” എന്ന് പറഞ്ഞത് EMS തന്നെയാണ്

(കേരള ചരിത്രവും സംസ്കാരവും ,
ചിന്ത 1981 പേജ് :53)

അതേ പേജില് തന്നെ ഗുരുവിന്റെ ആത്മീയത കാപട്യമാണെന്ന രീതിരിയില് EMS പറയുന്നു

” ആശാനും അദ്ധേഹത്തെ ഗുരുവായ ശ്രീനാരയാണനും ആത്മീയത തന്നെ ഉപയോഗപ്പെടുത്തിയത് ആ രംഗത്തെ ജാതി ഹിന്ദു കുത്തകയെ പൊളിക്കാനായിരുന്നു “

ഗുരു ആദർശങ്ങൾ സ്വീകരിച്ചു എന്നതിന്റെ ഒറ്റ പേരിൽ കുമാരനാശാന്റെ കവിതയെ വരെ ബൂര്ഷ്വാ എന്ന് വിളിക്കാന്
കമ്മ്യൂണിസ്റ്റുകൾക്ക്മടിയുണ്ടായിരുന്നില്ല­­
എന്നതാണ് ചരിത്ര സത്യം.

എന്തായാലും ഗുരു ദര്ശനത്തെ കുരിശിലടിക്കുന്നത് തെറ്റാണ് എന്ന ചിന്ത കമ്മ്യൂണിസ്റ്റുകൾക്ക്.

വൈകി എങ്കിലും വന്നു എങ്കില് അത് നല്ലത് തന്നെയാണ്.
ശ്രീകൃഷ്ണ ജയന്തിയും , ഗണപതി ഘോഷയാത്രയും , യോഗയും , കളരിയും രക്ഷാബന്ധനും ആദ്യം എതിർത്ത്
പിന്നെ ഏറ്റെടുത്ത് വികലമാക്കാന് ശ്രമിക്കുന്നതുപോലെ ഇവ­ിടെയും
കമ്മ്യൂണിസ്റ്റ് തന്ത്രം ആവർത്തിക്കും എന്ന് കരുതാതെ ഇരിക്കാംഅടവ് നയം എന്ന രീതിയില് കാണുകയും ചെയ്യുന്നില്ല .

എങ്കിലുംവീണ്ടും ചില സംശയങ്ങള് തീരാനുണ്ട്
നാളിത് വരെ ചെയ്ത ഗുരുദേവ നിന്ദ ഏറ്റുപറയാന് പാര്ട്ടി തയ്യാറാവത്തത് എന്താണ് ?EMS രചനകള് പുനരുദ്ധീകരിക്കുമ്പോ­­ള് എങ്കിലും ഗുരു നിന്ദകൾ മായ്ച്ചുകളയാൻ പാർട്ടി തയ്യാറാവേണ്ടതല്ലേ?

 
എല്ലാ വായനക്കാര്‍ക്കും വിചാരം ടീമിന്റെ ചതയദിനാശംസകള്‍…