ബംഗാളിലെ അറവുകാരൻ

— അരുൺ ബാലകൃഷ്ണൻ —-

 

ഇത് അയാളുടെ കഥയാണ് .

മാനവികതാവാദികളും മതേതര കോൺഗ്രസ്സുകാരും ചേർന്ന് എഴുതിയ ചരിത്ര പുസ്തകത്തിൽ പേരു വരാതെ പോയ അറവുകാരന്റെ കഥ. അയാളുടെ മാത്രം കഥയല്ല ആ ദിവസത്തിന്റെ കൂടി കഥയാണ്

16 Aug 1946.

Direct Action എന്നറിയപ്പെടുന്ന ആ ദിവസമാണ് ഒരു പക്ഷെ ഭാരതം കണ്ടതിൽ വച്ച് ഏറ്റവും വലിയ കലാപത്തിന് സാക്ഷ്യം വഹിച്ച ദിവസം. സ്വതന്ത്ര പാകിസ്ഥാൻ എന്ന ആശയ സാക്ഷാത്കാരത്തിനായി മുസ്ലീം ലീഗിന്റെ ആഹ്വാന പ്രകാരം നടന്ന ഒരു ഹർത്താൽ കൽക്കത്തയുടെ തെരുവുകളെ ഹിന്ദു രക്തം കൊണ്ട് ചുകപ്പിച്ച ദിനം. ഹാരിസൺ റോഡിൽ ചോര പുഴ ഒഴുകിയ ദിനം ഹുഗ്ളി നദിയിൽ ഹിന്ദു സഹോദരങ്ങളുടെ ശവങ്ങൾ ഒഴുകി നടന്ന ദിനം സഹോദരിമാരുo അമ്മമാരും കൂട്ട ബലാത്സംങ്ങൾക്ക് ഇടയായ ദിനം.

ചരിത്ര പുസ്തകത്തിൽ നിന്ന് ഒരാളും പുതുതലമുറയെ പഠിപ്പിക്കാൻ ഇഷ്ടപ്പെടാത്ത ദിവസത്തിന്റെ കഥ കൂടിയാണത് . സ്വതന്ത്ര രാഷ്ട്രം അല്ലെങ്കിൽ മരണം എന്ന മുദ്രാവാക്യം ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായിരുന്നു പാകിസ്ഥാൻ വാദം കൊടും പിരികൊണ്ട ദിനങ്ങൾ. ജിന്നയുടെ ഡയറക്ട് ആക്ഷൻ പ്ലാൻ.

എന്തായിരുന്നു ഡയറക്ട് ആക്ഷൻ പ്ലാൻ? അതൊരു തുറന്ന യുദ്ധത്തിനുള്ള ആഹ്വാനമായിരുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള കോൺഗ്രസ്സ് വിഭജനത്തെ തടയുമെന്ന് ജിന്ന ഭയപ്പെട്ടിരുന്നു .ക്യാബിനറ്റ് മിഷന്റെ നിർദ്ദേശങ്ങളെ അയാൾ അംഗീകരിക്കാൻ തയ്യാറായില്ല. സ്വതന്ത്ര രാഷ്ട്രത്തിനുവേണ്ടിയുള്ള ബദർ യുദ്ധത്തിന് ജിന്ന മുസ്ലീം ലീഗിനോട് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യയിൽ മുസ്ലീം ഭൂരിപക്ഷമുള്ള ഒരു പ്രൊവിൻസായിരുന്നു അന്നത്തെ അവിഭക്ത ബംഗാൾ. എന്നാൽ കൽക്കത്തയുടെ കാര്യമെടുത്താൽ അവിടെ 64 ശതമാനം ഹിന്ദുക്കളും 33 ശതമാനം മുസ്ലീ വിശ്വാസികളും ആയിരുന്നു. മാത്രമല്ല മുസ്ലീം ലീഗ് ഭരിക്കുന്ന ഏക പ്രൊവിൻസും ബംഗാൾ മാത്രമായിരുന്നു. ആസാമിനേയും ബംഗാളി നേയും സ്വതന്ത്ര പാകിസ്ഥാന്റ ഭാഗമാക്കുക എന്നത് ജിന്നയുടെ സ്വപ്നമായിരുന്നു.

ചരിത്രകാരനായ പാട്രിക്ക് ഫ്രജ്ജിന്റെ ലിബർട്ടി ഓർ ഡെത്ത് എന്ന പുസ്തത്തിൽ ഇത്തരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു .

”ഇത്രക്ക് ഭയാനകമായാവും ഡയറക്ട് ആക്ഷൻ നടപ്പിലാകുക എന്ന് ജിന്ന പോലും കരുതിക്കാണില്ല.”

Hussein Shaheed Suhrawardy, then Chief Minister of Bengal, Kolkata, 1946

ഹുസൈന്‍ ഷഹീദ് സുഹ്രവർദ്ദി. ജിന്നയുടെ ഡയറക്ട് ആക്ഷൻ ഡേ നടപ്പാക്കേണ്ട ഉത്തരവാദിത്യം ബംഗാൾ മുഖ്യമന്ത്രി ആയിരുന്ന സുഹ്രവർദ്ദിക്കായിരുന്നു ആഗസ്റ്റ് 16 ന് മുസ്ലീം ലീഗിന്റെ റാലി പ്രഖ്യാപിക്കപ്പെട്ടു. ബംഗാളിന്റെ നാനാഭാഗങ്ങളിൽ നിന്ന് മുസ്ലീം ലീഗ് പ്രവർത്തകർ സംഘടിച്ചെത്തി. ഒരു ലക്ഷം പേരാണ് അവിടെ തടിച്ചു കൂടിയത് . സുഹ്രവർദ്ദിയുടെയും, കാജ നസീമുദീന്റെയും നേതൃത്വത്തിൽ നടന്ന ആ റാലിയിൽ രണ്ടു പേരുടെയും പ്രസംഗങ്ങൾക്കു ശേഷം പുറത്തു വന്ന ജനക്കൂട്ടം ഹിന്ദുക്കളെയും സ്ഥാപനങ്ങളെയും അക്രമിക്കാൻ തുടങ്ങി. ബോലോ തഖ്ബീർ വിളികൾ കനത്തു വന്നു. ശവശരീരങ്ങൾ കൊണ്ട് ബംഗാളിന്റെ തെരുവുകൾ നിറഞ്ഞു. ഹുഗ്ലി ചുവന്ന നിറത്തിലൊഴുകി. കേസേറാംകോട്ടൺ മില്ലിൽ മാത്രമായ് എണ്ണൂറ് പേരാണ് കൊല്ലപ്പെട്ടത്. നാലായിരം ഹിന്ദു സഹോദരങ്ങൾ കൊല്ലപ്പെട്ടു അതിലും എത്രയോ ഇരട്ടി സഹോദരിമാരും അമ്മമാരും ബലാത്സംഗം ചെയ്യപ്പെട്ടു.

ഡയറക്ട് ആക്ഷൻ ഡേ യെ സ്വതന്ത്ര പാകിസ്ഥാനു വേണ്ടി നടത്തിയ ഒരു പ്രതിഷേധം എന്ന് മാത്രം രേഖപ്പെടുത്തി കടന്നു പോയ ചരിത്രകാരൻമാർ കാണാതെ പോയ മറ്റൊന്നുണ്ട് . മതേതരത്വത്തിന്റെ അപ്പോസ്തലർ എറിഞ്ഞു കൊടുത്ത എല്ലിൻ കഷ്ണം നൊട്ടിനുണഞ്ഞ് വയറുനിറച്ചവർ ആ അക്രമണത്തിനു പിന്നിൽ നടന്ന ഹൈന്ദവ ഉന്മൂലനത്തിന്റെ കഥ എഴുതാതെ പോയി. ഒരു സ്വതന്ത്ര രാഷ്ട്രത്തിനു വേണ്ടി നടന്ന പോരാട്ടം കാഫിറുകളോടുള്ള ബദർ യുദ്ധം ആയതെങ്ങനെ എന്ന് മറുചോദ്യമുയർത്തിയാൽ അവർക്ക് ഉത്തരമില്ലാതാവും. മറന്നു പോവുന്നുണ്ട് നാം സ്വാതന്ത്രലബ്ധിയുടെ കൃത്യം ഒരു വർഷം മുൻപേ നടന്ന ഈ ഹിന്ദു ഉന്മൂലന ചരിത്രത്തെ.

പലരും പിന്നീട് എപ്പോഴൊക്കയോ ഡയറക്ട് ആക്ഷൻ ഡേ യെ ഒരു മാതൃകയാക്കി സ്വീകരിക്കുക ആയിരുന്നു. വർഷങ്ങൾക്കു ശേഷവും ഒരുപാട് ആക്ഷൻ ഡേ കൾ ഉണ്ടായി പക്ഷെ ആരും അത് കാണാൻ കൂട്ടാക്കിയില്ല. അല്ലെങ്കിൽ മനപൂർവ്വം മറിച്ചു വെച്ചു.

കലാപങ്ങളുടെ ചരിത്രരേഖകൾ തിരയുന്ന ഒരാളും ബംഗാളിലെ ഹിന്ദു കൂട്ടക്കൊലകളെ കുറിച്ച് തിരയാറുമില്ല എഴുതാറുമില്ല. കാരണം വേട്ടക്കാരൻ മാറ്റമില്ലാതെ ഒരാൾ തന്നെയാവുംപോൾ ചരിത്രകാരൻമാർക്ക് രേഖപ്പെടുത്താൻ കൊല്ലവർഷങ്ങളുടെ വ്യതിയാനം മാത്രമേ വരുന്നുള്ളൂ . പുതിയ കാലഘട്ടത്തിലെ ആക്ഷൻ ഡേ കളുടെ, കലാപങ്ങളുടെ കണക്കെടുത്തു നോക്കി യാൽ അതിനു വഴി ഒരുക്കി കൊടുത്ത സി .പി എം ന്റെയും ഭരിക്കുന്ന തൃണമൂൽ കോൺഗ്രസ്സിന്യം നിലപാടുകൾ ഒന്നു തന്നെയാണെന്ന് നമുക്ക് മനസ്സിലാകും. ഈ രണ്ടു ഗവൺമെന്റുകൾ ബംഗ്ലാദേശ് കൂടിയേറ്റക്കാരായ മുസ്ലീം വിഭാഗത്തിന് ചെയ്തു കൊടുത്ത ഒത്താശകളുടെ ഫലം ചില ബംഗാൾ ജില്ലകളിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ട് ശതമാനക്കണക്കിൽ.

ചില ജില്ലകളിലൂടെ… മുർഷിദാബാദ്, മാൽഡ, ഉത്തർദിൻ ജാവുർ , ബിൽ ദു ഈ നാലു ജില്ലകളിലേയും നടന്ന കലാപങ്ങളുടെ കണക്കെടുത്താൽ മതി.

ഹൈന്ദവ സമൂഹത്തിനു നേരെ നടക്കുന്ന കടന്നുകയറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നവരോട് പറയാതെ വയ്യ. മുസ്ലീം ഭൂരിപക്ഷമുള്ള ബിർ ബം വില്ലേജിൽ ഹിന്ദു ന്യൂനപക്ഷമായി തുടരുന്ന ആ പ്രദേശത്ത് കഴിഞ്ഞ മൂന്ന് വർഷമായി ബംഗാളി ഹിന്ദു വിഭാഗങ്ങളുടെ ജീവിതവുമായി ഏറ്റവും അടുത്ത് കിടക്കുന്ന, അല്ലെങ്കിൽ അവന്റെ ആത്മസാക്ഷാത്കാരത്തിന്റെ പ്രതീകമായ ദുർഗ്ഗാ പൂജ വിലക്കപ്പെട്ടിട്ട്. അത്ര മാത്രം മാറി പോയിരിക്കുന്നു കാര്യങ്ങൾ. ചുവന്ന കുപ്പായമിട്ട റെഡ് വളണ്ടിയർമാരുടെ അല്ലെങ്കിൽ റെഡ് ജിഹാദികൾ കൊന്നു കുഴിച്ചുമൂടിയ ഹിന്ദുക്കളുടെ കണക്കുകൾ എഴുതി പൊലിപ്പിക്കാൻ ഒരു മാനവികാ വാദികളെയും കാണാത്തത് വിരോധാഭാസമാണ്.

മാ , മിട്ടി , മനുഷ്യ എന്ന മൂന്ന് ഇലകൾ പ്രതിനിധീകരിക്കുന്ന ചിഹ്നവുമായ് അധികാരത്തിലേറിയ മമതയുടെ കാലഘട്ടത്തിലെങ്കിലും ഹിന്ദ് സമൂഹം സംരക്ഷിക്കപ്പെടും എന്ന് കരുതിയവർക്കു തെറ്റിപ്പോയി. അധികാരം നിലനിർത്താൻ മമതയ്ക്കു മുസ്ലീം വിഭാഗത്തിന്റെ വോട്ടു ബാങ്കുകൾ അത്യാവശ്യമാണ്. ആ ആവശ്യത്തിനു മുൻപിൽ മാ, മനുഷ്യ ഇവ രണ്ടും മിട്ടി അഥവാ മണ്ണിൽ ലയിച്ചു ചേരുന്നു.

അനധികൃതമായ് കുടിയേറിയ അഭയാർത്ഥികളെ പുറത്താക്കണം എന്ന ആവശ്യം ഉയരുന്നതിനിടയിൽ ഒരു ആഗസ്റ്റ് പതിനാറു കൂടി കടന്നു വരുകയാണ്. ബുച്ചർ ഓഫ് ബംഗാൾ അഥവാ ബംഗാളിലെ അറവുകാരൻ ഹുസൈൻ സുഹ്രവർദ്ദിയെ പോലുള്ളവർ പുതിയ ഭാവത്തിലും രൂപത്തിലും നമ്മൾക്കിടയിലേക്ക് ആക്ഷൻ ഡേകൾ പ്രഖ്യാപിച്ച് കടന്നു വരുമ്പോൾ പ്രതിരോധം തീർക്കാൻ കഴിയാതെ പോകുന്ന ഒരു സമൂഹത്തിനുള്ള ഓർമ്മപ്പെടുത്തലുകളാവട്ടെ ആഗസ്റ്റ് പതിനാറ്.