ഇന്ത്യൻ ഭരണഘടനയിലെ ഹിന്ദുത്വം

Indian Constitution Preamble 1949

സെക്കുലറിസത്തിന്റെയും സോഷ്യലിസത്തിന്റെയും മറപിടിച്ച് ഭാരതത്തെ കഷ്ണങ്ങളായ് വെട്ടിമുറിക്കും എന്ന് പരസ്യമായി വിളിച്ചു പറയാൻ പലരും ധൈര്യപ്പെടുംപോഴും ഹിന്ദു രാഷ്ട്രവാദം പലരുടെയും ഉറക്കം കെടുത്തുന്നുണ്ട്. ഇന്ത്യൻ ഭരണഘടന പോലും രാഷ്ട്ര വിരുദ്ധർക്കു മുന്നിൽ പകച്ചു നിൽക്കുന്നതു കാണുംപോൾ ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ ഇന്ത്യൻ ഭരണഘടനയെ ക്കുറിച്ച് തോനിയ ചില സംശയങ്ങളുണ്ട് ഇന്ത്യൻ ഭരണഘടന എന്ന പുസ്തകത്തെ കുറിച്ച് കിട്ടിയ അറിവുകളെല്ലാം അപര്യാപ്തമാണ് എന്ന ചിന്ത പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു. …ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ എന്ന വിഭാഗം മത്സര പരീക്ഷകൾക്കു വേണ്ടി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന പ്രിയ സുഹ്രത്തിനോട് ഒരിക്കൽ ചില സംശയങ്ങൾ ചോദിച്ചു ഒടുവിൽ അദ്ധേഹത്തിനു ഉത്തരം മുട്ടിയപ്പോൾ ഗൂഗിൾ മുത്തപ്പനെ തന്നെ ആശ്രയിക്കാം എന്നു കരുതി.. .

.ഒന്ന് : ഒരു റിട്ടൺ ഡോക്യുമെന്റായ ഇന്ത്യൻ ഭരണഘടനയുടെ അതായത് ആ കയ്യെഴുത്തുപ്രതിയുടെ കോപ്പി ക ളൊന്നും എന്തുകൊണ്ട് പൊതുവിപണിയിൽ ലഭ്യമല്ല. .

രണ്ട് ….. ഇന്ത്യൻ ഭരണഘടന തികച്ചും മത അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട ഒരു സ്വതന്ത്ര രാഷ്ട്രത്തിനു വേണ്ടി നിർമ്മിക്കപ്പെട്ടതാണോ? അത്തരത്തിൽ രൂപം കൊണ്ട രാജ്യത്തിനു വേണ്ടി നിർമ്മിച്ചതാണെങ്കിൽ ആ രാഷ്ട്രത്തിന്റെ ആത്മാവായ ഹിന്ദുത്വവുമായി അതിന് എന്തെങ്കിലും ബന്ധമുണ്ടോ.

ചോദ്യങ്ങൾ നിരവധി ആയിരുന്നു ഉത്തരങ്ങൾ ലഭിക്കാത്തതും.

പ്രേംബിഹാരിനരേൻറെയ്സ്ഡ — ആ പേര് തന്നെ നമ്മളിൽ പലരും ആദ്യമായി കേൾക്കുകയായിരിക്കും മനോഹരമായ ഇറ്റാലിക് ഫോണ്ടിൽ ( ചരിച്ചെഴുത്ത് ശൈലി) ഇന്ത്യൻ ഭരണഘടന എഴുതിയത് ഇദ്ധേഹമാണ് ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ ഇന്ത്യൻ ഭരണ ഘടന എന്ന ആ പുസ്തകം ഡെറാഡൂണിലെ സർവ്വേ ഓഫ് ഇന്ത്യ മ്യൂസിയത്തിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
നന്ദലാൽ ബോസ് —- ഭരണഘടനയുടെ കവർ പേജ് ഉൾപ്പെടെ എല്ലാ പേജുകളും ഡിസൈൻ ചെയ്തത് നന്ദ ലാൽ ബോസ് എന്ന മികച്ച ചിത്രകാരനാണ്.

ഡ്രാഫ്റ്റിംങ് കമ്മറ്റി അഥവാ ഇന്ത്യൻ ഭരണഘടനയുടെ കരട് നിർമ്മാണ സമിതി. ::

കൃഷ്ണസ്വാമി അയ്യരും ,എൻ ഗോപാലസ്വാമി അയ്യങ്കാരും ,ഡോ കെ എം മുൻഷിയും, ഡോ ഭീം റാവു അംബേദ്കറും, കെയ്ത്താനും, ബി എൽ മിത്തറും, മുഹമദ് സാദുള്ളയും ഉൾപ്പെടെ ഏഴംഗങ്ങളുള്ള ഡ്രാഫ്റ്റിംങ് കമ്മറ്റി ഭരണഘടനാ നിർമ്മാണ സമിതിയിലെ മുന്നൂറ്റി എണ് പത്തഞ്ച് അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏഴു പേർ. സെക്കുലർ അഥവാ മതനിരപേക്ഷത എന്ന വാക്ക് ഏറ്റവും കൂടുതൽ തെറ്റായ് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാം ഒരു കാര്യം ഓർമ്മിക്കേണ്ടതുണ്ട് ഭരണഘടനാ നിർമ്മാണ സമിതിയിലെ ഏറ്റവും പ്രഗൽഭൻമാരായ ഈ ഏഴു പേർ എന്തുകൊണ്ട് സെക്കുലറിസത്തെ ഒഴിവാക്കി? .പിന്നീട് സെക്കുലറിസം എന്ന ഈ വാക്ക് ഇന്ത്യൻ ഭരണഘടനയുടെ നാൽപത്തി രണ്ടാം ഭേദഗതി വഴി 1976 ൽ നിയമ നിർമ്മാണ സഭ സസ്‌പെൻഡ് ചെയ്ത സാഹചര്യത്തിൽ , ഭരണഘടനാ തന്നെ നോക്കു കുത്തി ആയി ഇരുന്ന അവസരത്തിൽ കൂട്ടിച്ചേർത്തത് ഇന്ദിരാഗാന്ധിയാണ്. 1948 ൽ ബീഹാറിന്റെ പ്രതിനിധി ആയിരുന്ന പ്രൊഫസർ കെടി ഷാ സോഷ്യലിസത്തെയും സെക്കലറിസത്തെയും ഭരണഘടനയിൽ ഉൾപ്പെടുത്തണം എന്ന വാദഗതി നിയമ നിർമ്മാണ സഭയുടെ യോഗത്തിൽ ഉന്നയിച്ചിരുന്നു എന്നാൽ അംബേദ്കർ അതിനെ തള്ളിക്കളയുകയാണ് ചെയ്തത്. . ..അതിനു പ്രത്യേകകാരണവും ഉണ്ട് തികച്ചും മത അടിസ്ഥാനത്തിൽ വിഭജനം സംഭവിച്ച ഒരു രാഷ്ട്രത്തിന് എങ്ങനെയാണ് സെക്കുലറായി നിലനിൽക്കുവാൻ കഴിയുക ഉദാഹരണമായി പാകിസ്ഥാൻ എന്ന രാഷ്ട്രത്തിന് സെക്കുലർ ആവാൻ കഴിയുമോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. പാകിസ്ഥാൻ പാർലമെന്റിനെ അഭിസo ബോധന ചെയ്തു കൊണ്ട് മുഹമദലി ജിന്ന നടത്തിയ പ്രസംഗം ഈ അവസരത്തിൽ നാം മറന്നു പോവരുത്. പാകിസ്ഥാൻ മതസഹിഷ്ണുത നിലനിർത്തണം എന്നു വെറുതെ അറിയാതെ ജിന്ന പറഞ്ഞു പോയി. ആ ഒരൊറ്റ കാരണം കൊണ്ട് ജിന്നയെ കൊല്ലാൻ കിടപ്പുമുറിയിലേക്ക് കത്തിയുമായ് ആളെ കടത്തി വിട്ടു മദൂദിമാർ. സോഷ്യലിസവും സെക്കുലറിസം മുകളിൽ പറഞ്ഞ പോലെ റഷ്യൻ താങ്ങികളെയും കമ്മ്യൂണിസ്റ്റ് സുഹ്രത്തുക്കളെയും സന്തോഷിപ്പിക്കാനും തങ്ങൾ ന്യൂനപക്ഷ സംരക്ഷകരാണ് എന്നു വരുത്തി തീർക്കാനും കോൺഗ്രസ്സ് ഭരണ കൂടത്തിന്റെ ആമാശയത്തിൽ ഉദിച്ച ആശയങ്ങൾ മാത്രമാണ്. സ്വാഭാവികമായും ഒരു ചോദ്യം കൂടി ഉയരും ഇന്ത്യൻ ഭരണഘടന മതത്തിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ള ഒരു രാഷ്ട്രത്തിനു വേണ്ടി നിർമ്മിച്ചതാണെങ്കിൽ തീർച്ചയായും അതിൽ മതപരമായ എന്തെങ്കിലും ചിഹ്നങ്ങൾ കാണപ്പെടേണ്ടതല്ലേ. തികച്ചും മാന്യമായ ഒരു ചോദ്യമാണത് ഭരണഘടനയുടെ ഉൾപേജുകൾ എങ്ങനെ ആയിരിക്കും എന്നറിയാൻ വീണ്ടും ഗൂഗിൾ മുത്തപ്പനെ തന്നെ ആശ്രയിക്കാം എന്നു കരുതി.. …

ഭാഗം ഒന്ന് :: യൂണിയൻ ആൻഡ് ടെറിറ്ററീസ് എന്ന പേജ് ആരംഭിക്കുന്നത് പശുപതിമുദ്രയുടെ ചിത്രവുമായാണ്.? എന്താണ് പശുപതി മുദ്ര ഭാരതത്തിന്റെ പ്രാചീന സംസ്കൃതിയുടെ ഹൃദയത്തുടിപ്പുകളായ മോഹൻ ജോദാരോയുടെ ഔദ്യോഗിക ചിഹ്നം. സകല ജീവജാലങ്ങളുടെയും നാഥനായ പശുപതിനാഥനായ ശിവഭഗവാൻ .ഒരു ജനതയുടെ മഹത്തായ നാഗരിക സംസ്കാരത്തിന്റെ മകുടോദാഹരണ ങ്ങളായി രുന്നു ഹാരപ്പയും മോഹൻ ജോ ദാരോയും….
ഭാഗം രണ്ട് പൗരത്വം ::  ആ പേജിൽ വരച്ചു ചേർത്തിരിക്കുന്നത് വേദകാലഘട്ടത്തെയാണ് അതും കഴിഞ്ഞ് പാർട്ട് ത്രി അഥവാ ഭാഗം മൂന്ന് മൗലിക അവകാശങ്ങൾ എഴുതി ചേർത്ത ഭാഗത്ത് വരച്ചു ചേർത്തത് ലങ്കാവിജയത്തിനു ശേഷമുള്ള ഭഗവാൻ ശ്രീരാമന്റെ അയോധ്യയിലേക്കുള്ള തിരിച്ചു വരവാണ്. പാർട്ട് നാലിലോ ഭഗവാൻ കൃഷ്ണന്റെ ഗീതോപദേശം. അഞ്ചിൽ ഭഗവാൻ ബുദ്ധനും ആറിൽ മഹാവീരനും, ഏഴിൽ നാടരാജ വിഗ്രഹവും കാണാം. ചുരുക്കി പറഞ്ഞാൽ ഹൈന്ദവ വിശ്വാസങ്ങളെയും ബിംബങ്ങളെയും കൃത്യമായി ചിത്രീകരിച്ചിരിക്കുന്ന ഈ പുസ്തകം ഹിന്ദു രാഷ്ട്രമായി അസ്ഥിത്വം നിലനിർത്തേണ്ട ഭാരതത്തിനു വേണ്ടി നിർമ്മിച്ചതാണ്. ദ്വിരാഷ്ട്ര വാദം വഴി ജിന്ന ഉദ്ദേശിച്ചത് തികച്ചും മത അടിസ്ഥാനത്തിലുള്ള വിഭജനം തന്നെ ആയിരുന്നു.

ഡ്രാഫ്റ്റിംങ് കമ്മറ്റി അഥവാ ഭരണഘടനാ കരട് നിർമ്മാണ സമതിയുടെ തലപ്പത്തിരുന്ന അംബേദ്കർ ജി പിൽക്കാലത്ത് ബുദ്ധമതo സ്വീകരിച്ച ആളായിരുന്നു എന്നും മറന്നു പോവരുത് .മാത്രമല്ല ഭരണഘടനാ നിർമ്മാണ സമിതിയിലെ പലരും ദ്വിരാഷട്ര വാദത്തെ അ0ഗീകരിച്ചവരും ആണെന്നിരിക്കെ ഈ ഭരണഘടനയിൽ ഹിന്ദുത്വത്തിന്റെ അസ്ഥിത്വങ്ങളെ ഒട്ടിച്ചേർത്തതു വഴി അതു നിർമ്മിച്ചവരും ഒന്നേ ഉദ്ദേശിക്കന്നുള്ളൂ. ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ് .മറ്റു മതങ്ങളുടെ ചിഹ്നങ്ങളില്ലേ. ഉണ്ട് ബുദ്ധനും മഹാവീരനും അതിലുണ്ട് അത് മറ്റൊന്നും കൊണ്ടല്ല ശൈവ മതത്തെയും വൈഷ്ണവമതത്തെയും പോലെ ഹിന്ദു മതത്തിലെ അതിനുള്ളിലെ മറ്റു മതമായേ അതിനെ കണക്കാക്കാനാകൂ. ഹിന്ദു മതമാണ് മാതാവ് എന്ന് അവരും അംഗീകരിക്കുന്നുണ്ട്.

ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണോ എന്ന ചോദ്യം രാഷ്ട്രത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉയരാൻ തുടങ്ങിയിട്ടു നാളേറെയായി ബ്രിട്ടീഷ് അധിനിവേശത്തിത്തിൽ നിന്ന് സ്വാതന്ത്ര്യo ലഭ്യമാവുന്നതിനു തൊട്ടുമുൻപ് മതത്തിന്റെ അടിസ്ഥാനത്തിൽ ഒരുഭാഗം സ്വതന്ത്രരാഷ്ട്രമായി അടർത്തിമാറ്റിയെടുത്തപ്പോൾ മതത്തിന്റെ അടിസ്ഥാനത്തിൽ മതം മാനദണ്ഡമാക്കി വിഭജിച്ചപ്പോൾ അവശേഷിക്കപ്പെട്ട ഭൂഭാഗത്തെ എങ്ങനെയാണ് മതനിരപേക്ഷമായി കണക്കാക്കുക.. ….ഹിന്ദു രാഷ്ട്രം എന്ന പദം കേട്ടാലുടനെ അല്ലെങ്കിൽ ആരെങ്കിലും ഉച്ചരിച്ചാൽ ഉടനെ അത് സംഘപരിവാറിന്റെ കാവി വൽക്കരണത്തിന്റെ ഭാഗമെന്നുo ആന്റിെ സെക്കുലർ അഥവാ മതനിരപേക്ഷതയ്ക്ക് എതിരാണെന്ന വാദഗതികളുമായ് സമൂഹമാധ്യമങ്ങളിലേക്ക് ബൗദ്ധിക താപ്പാനകളുടെ കടന്നുകയറ്റം കാണാം.ഇന്ത്യൻ ഭരണഘടനയിൽ സെക്കുലറിസത്തെ തിരുകി കയറ്റി മത നിരപേഷതതയുടെ ആനുകൂല്യങ്ങളെ വളർത്തി വലുതാക്കിയവരാണ് ഇന്നു രാഷ്ട്രം നേരിടുന്ന വെല്ലുവിളികളുടെ ഉത്തരവാദികൾ .അവർ തന്നെയാണ് ഇന്ത്യൻ ഭരണഘടനയിലെ ഹൈന്ദവ ചിഹ്നങ്ങളെ മറച്ചു പിടിക്കുന്നതും അല്ലാത്ത പക്ഷം ജനതയുടെ മുന്നിൽ അവർക്കും അoഗീകരിക്കേണ്ടി വരും വിഭജനത്തിനു ശേഷം ഇവിടെ രൂപം കൊണ്ടത് തികച്ചും ഒരു ഹിന്ദു രാഷ്ട്രം തന്നെയാണെന്ന്.