Dirty Hindus – ഡേർട്ടി ഹിന്ദൂസ്

— റോഷൻ രവീന്ദ്രൻ —

“ഏറ്റവും നല്ല വസ്ത്രങ്ങള്‍ ഭംഗിയായി അണിഞ്ഞ് ഏറ്റവും ഒരുങ്ങിയാണ് സ്ത്രീകള്‍ പ്രാര്ത്ഥിക്കുന്നത് . ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താന്‍ തയ്യാറാണ് എന്ന സൂചന ആണ് സ്ത്രീകള്‍ നല്കുന്നത്. മാസമുറ സമയത്ത് സ്ത്രീകള്‍ അമ്പലത്തിലേക്ക് വരാത്തത് ലൈംഗികതയ്ക്ക് ഫിസിക്കലി തയ്യാറല്ല എന്ന് അമ്പലത്തിലെ തിരുമേനിമാരെ അറിയിക്കുകയാണ്. തിരുമേനിമാര്‍ ആണല്ലോ ഈ കാര്യത്തിന്റെ് ആശാന്‍”

മാതൃഭൂമി ആഴ്ചപ്പതിപ്പ് – ലേഖകൻ ഹരീഷ്

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എസ് ഹരീഷ് എഴുതിയ ഒരു നോവലില്‍ കടന്നുവന്ന വാചകം ആണിത്..

അതിനീചമായ സ്ത്രീവിരുദ്ധതയും വംശീയതയും നിറഞ്ഞു നില്‍ക്കുന്ന വാക്കുകള്‍ ആണ് ഇതെന്ന് മനസ്സിലാക്കാന്‍ അരിയാഹാരം വായിലൂടെ കഴിക്കുന്ന ബുദ്ധി മാത്രം മതിയാവും.

ഒന്നാമത്തെ കാര്യം പുരുഷനും കുളിച്ച് ഒരുങ്ങി തന്നെയാണ് അമ്പലത്തില്‍ പോകുന്നത്.. ഹിന്ദു പുരുഷന്മാരുടെ ഒരുങ്ങലുകള്‍ ഒന്നും പ്രസ്തുത നോവല്‍ എഴുതിയവനെ അലോസരപ്പെടുത്തുന്നില്ല എന്നത് തന്നെ അദ്ദേഹത്തിന്റെ് ഉദ്ദേശ്യശുദ്ധി വ്യക്തമാക്കുന്നുണ്ട്.
അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ വേശ്യകള്‍ ആക്കി ചിത്രീകരിക്കുക എന്നുള്ള ഒരേയൊരു ഉദ്ദേശ്യം മാത്രമാണ് ഈ വരികള്‍ക്ക് പുറകില്‍ ..

അമ്പലം മാത്രമല്ല.! ജോലിക്ക് പോകുന്ന സ്ത്രീയോ തീയേറ്ററില്‍ പോകുന്ന സ്ത്രീയോ ഭക്ഷണശാലകളില്‍ പോകുന്ന സ്ത്രീയോ ലൈംഗികത ആഗ്രഹിച്ചു പോകുന്നവര്‍ ആണെന്നു പറയുന്നത് സ്ത്രീ വിരുദ്ധത തന്നാണ്..
കാരണം സ്ത്രീ എന്നുപറയുന്നത് പുരുഷനെ പോലെ ജോലി ചെയ്യാനും സിനിമ കാണാനും ഭക്ഷണം കഴിക്കാനും അമ്പലത്തില്‍ പോയി പ്രാര്ത്ഥിക്കാനും ഒക്കെ അവകാശം ഉള്ളൊരു സാമൂഹ്യ ജീവി തന്നാണ്..

എന്നാല്‍ ഹരീഷിന്റെ പ്രസ്തുത സ്ത്രീവിരുദ്ധ നോവലിനെ കുറിച്ചുള്ള ലിബറല്‍ പ്രതികരണങ്ങള്‍ വളരെ കൌതുകപരമായിരുന്നു.. ഇത്രമാത്രം കടുത്ത സ്ത്രീവിരുദ്ധത പറഞ്ഞ ലേഖകനെ മാതൃഭൂമി ആപ്പീസ് തല്ലിത്തകര്ത്ത് ലിബറലുകള് ഭേദ്യം ചെയ്യുമോ.. അവര് നിയമം കയ്യിലെടുത്താല്‍ അത് ജനാധിപത്യ സമൂഹത്തിനു കളങ്കമാവില്ലേ എന്നൊക്കെയായിരുന്നു ചിന്തകള്‍.. എന്നാല്‍ പ്രതീക്ഷകള്‍ മുഴുവന്‍ അസ്ഥാനത്ത്‌ ആക്കിക്കൊണ്ട് ലിബറലുകള്‍ രംഗത്ത്‌ എത്തി..

ലിബറല്‍ ജീവികളുടെ വാദങ്ങള്‍ ഇപ്രകാരം പോകുന്നു. ഒന്ന് ഖജരാവോ ശില്പുങ്ങളില്‍ ഒക്കെ ലൈംഗികത ഉണ്ട്. വേശ്യാവൃത്തി ക്ഷേത്രങ്ങളുടെ ഭാഗമായിരുന്നു. യോനിയും ആര്ത്തവവും പൂജിക്കുന്ന അമ്പലങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്.. ആയതിനാല്‍ തന്നെ ഹരീഷ് പറഞ്ഞതില്‍ മാത്രം സ്ത്രീവിരുദ്ധത കാണേണ്ട കാര്യമില്ല

പ്രിയപ്പെട്ട ലിബറല്‍ കൊഞ്ഞാണന്മാരെ..

നിങ്ങള്‍ ഈ നായര്‍ നമ്പൂതിരി സംബന്ധ കഥയും ഖജരാവോ ശില്പ്പങ്ങളെയും ഒക്കെ അസാമാന്യ രീതിയില്‍ വഷളീകരിച്ചു പറയുന്നത് ഓണ്ലൈനില്‍ തന്നെ ഒരുപാടു തവണ കണ്ടിട്ടുണ്ട്.. അതുകണ്ട് നിങ്ങളോട് സഹതാപമേ തോന്നാറുള്ളൂ..
അതിനുള്ള കാരണം കൂടെ പറയാം..

നിങ്ങള്‍ ഈ പാരമ്പര്യ കഥകള്‍ പറഞ്ഞു പുതുതലമുറയില്‍ അസ്വാരസ്ത്ഥ്യം പടര്ത്താന്‍ ശ്രമിക്കുമ്പോള്‍ ഇടിഞ്ഞു വീഴുന്നത് നിങ്ങളുടെ ലിബറല്‍ പൊയ്മുഖം മാത്രമാണ് എന്ന് മനസ്സിലാക്കാത്തത് നിങ്ങള്‍ മാത്രമായിരിക്കും..

ഒരാള്‍ എങ്ങനെ എപ്പോള്‍ ഏതുകുലത്തില്‍ ജനിക്കുന്നു എന്നതൊന്നും അയാളെ സംബന്ധിക്കുന്ന വിഷയമല്ല . മനുഷ്യന്‍ എന്നത് ഒരു സ്വതന്ത്ര ജീവിയാണ്. അവനു അവന്റെ അച്ഛന്‍ ചാരായം വാറ്റിയിരുന്നോ കളക്ടര്‍ ആയിരുന്നോ എന്നും അമ്മ വേശ്യ ആയിരുന്നോ പാട്ടുകാരി ആയിരുന്നോ എന്നൊന്നും അന്വേഷിക്കേണ്ട ബാധ്യത ഇല്ല .. അവന്‍ ചെയ്യേണ്ടത് അവന്റെ് പ്രവര്ത്തി മാത്രമാണ്.. അവന്‍ സമൂഹത്തില്‍ വിലയിരുത്തപ്പെടെണ്ടത് അവന്റെ മാത്രം പ്രവര്ത്തി വച്ചായിരിക്കണം.. അല്ലാതെ അവന്റെ അച്ഛന്‍ കള്ളുകുടിയന്‍ ആയിരുന്നു ആയതിനാല്‍ അവനും മോശക്കാരന്‍ ആവും ,അവന്റെ അമ്മയ്ക്ക് വേറെ കാമുകന്‍ ഉണ്ടായിരുന്നു ആയതിനാല്‍ അവനും പിഴ ആവും എന്നൊക്കെയുള്ള മുന്‍‌കൂര്‍ ധാരണകള്‍ കൃത്യമായ വംശീയത സൂചിപ്പിക്കുന്നവ ആണ്..
ഒരാള്‍ താന്‍ നമ്പൂതിരി നായര്‍ ആണെന്ന് പറഞ്ഞു അഭിമാനിക്കുന്ന വംശീയതയിലും വലുതോ ചെറുതോ അല്ല അവന്‍ ഇന്ന കുലത്തില്‍ ജനിച്ചവനാണ് ആയതിനാല്‍ അവന്‍ തെറി കേള്‍ക്കാന്‍ അര്ഹനാണ് എന്ന് പറയുന്നത്..

അതാണ് മുന്നേ സൂചിപ്പിച്ചത്.. നിങ്ങള്‍ അറിയാതെ നിങ്ങളുടെ പൊയ്മുഖം അഴിഞ്ഞുവീഴുകയാണ്..

അമ്പലത്തില്‍ പോകുന്ന സ്ത്രീകള്‍ ഒക്കെ പൂജാരിയുമായി ലൈംഗികബന്ധം ആഗ്രഹിച്ചു പോകുന്നവര്‍ ആണെന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധ നോവല്‍ പരാമര്‍ശത്തെ വെള്ളപൂശാന്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് പഴയകാല ഹൈന്ദവ സമുദായത്തില്‍ സ്വതന്ത്രലൈംഗികത ഉണ്ടായിരുന്നു എന്നും ആയതിനാല്‍ തന്നെ മാതൃഭൂമി കഥാകാരന്‍ അത് പറഞ്ഞാല്‍ അതില്‍ രോഷം കൊള്ളേണ്ട കാര്യമില്ല എന്നുമാണ്..

ഈയ്യൊരു ആംഗിളില്‍ കൂടെ നിങ്ങള്‍ സ്വയം സ്ത്രീ വിരുദ്ധര്‍ ആണെന്നും അങ്ങേയറ്റം വംശീയത പ്രോത്സാഹിപ്പിക്കുന്ന ആളുകള്‍ ആണെന്നും അടിവരയിടുകയാണ്..

രണ്ടാമതായി സ്വതന്ത്ര ലൈംഗികത എന്താണ് എന്നതിനെ കുറിച്ചുപോലും നിങ്ങള്ക്ക് കൃത്യമായ ധാരണ ഇല്ല..

സ്ത്രീക്കും പുരുഷനും താത്പര്യം ഉണ്ടെങ്കില്‍ അവര്ക്ക് ലൈംഗികതയില്‍ ഏര്പ്പെ്ടാം അതിനാരും തടസ്സം നില്ക്കുന്നില്ല.. തടസ്സം നില്ക്കേ്ണ്ട ആവിശ്യവും ഇല്ല ..
എന്നുകരുതി അവര്‍ സ്വതന്ത്രലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നു ആയതിനാല്‍ തന്നെ അവരുടെ ഹിന്ദുകുലത്തിലെ സ്ത്രീകള്‍ അമ്പലത്തില്‍ പോകുന്നത് പൂജാരിയുമായി ലൈംഗികതയില്‍ ഏര്പ്പെിടാന്‍ ആണെന്ന്‍ ആരോപിച്ചാല്‍ അത് സ്വതന്ത്ര ലൈംഗികത ആവുമോ.?

അതിന് ഖജരാവോ ശില്പങ്ങളുമായും യോനീ പൂജയുമായും ഒന്നും വിദൂര സാദൃശ്യം പോലുമില്ല ഹേ..

അത് തികഞ്ഞ സ്ത്രീ വിരുദ്ധത മാത്രമാണ്, അതില്‍ കവിഞ്ഞു വേറെ ഒന്നുമല്ല..

രണ്ടാമതായി ലിബറല്‍സ് പറയുന്ന വാദമാണ് ബഹുരസം..
ഹരീഷിന്റെ നോവലിലെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തില്‍ ആണ് സ്ത്രീവിരുദ്ധ പരാമര്‍ശം കടന്നു വരുന്നത് ആയതിനാല്‍ തന്നെ അതില്‍ മാതൃഭൂമിയെയോ കഥാകാരന്‍ ഹരീഷിനെയോ കുറ്റം പറയേണ്ട കാര്യമില്ല എന്നൊക്കെയാണ് വാദങ്ങള്‍..

പ്രിയ ലിബറല്‍സ് .. നിങ്ങള്‍ ആറാം തമ്പുരാന്‍ സിനിമയിലെയും കസബ സിനിമയിലെയും ദേവാസുരം സിനിമയിലെയും ഒക്കെ സ്ത്രീവിരുദ്ധകള്‍ ചൂഴ്ന്നെടുത്ത്‌ ഓടിറ്റ് ചെയ്യുമ്പോള്‍ ഇങ്ങനെ ഒന്നും അല്ലാലോ കേട്ടത് ..

ലിബറല്സിന് മാതൃഭൂമിയില്‍ വന്ന ലേഖനത്തിലെ സ്ത്രീവിരുദ്ധത മനസ്സിലാവാഞ്ഞിട്ടോ അങ്ങേയറ്റം വംശീയ പരാമര്‍ശമാണ് ഹരീഷ് നടത്തിയത് എന്ന് മനസ്സിലാവാഞ്ഞിട്ടോ അല്ല ഇത്തരം ബാലിശമായ വാദങ്ങള്‍ ഉന്നയിക്കുന്നത്..
അവിടെയാണ് ഈ പോസ്റ്റിലെ തലക്കെട്ടിനു പ്രസക്തി.

Dirty Hindus !

ഹരീഷും മാതൃഭൂമിയും വേശ്യകള്‍ ആയി ചിത്രീകരിച്ചത് ഹിന്ദു സ്ത്രീകളെ ആണ്. അവരെ മാത്രമാണ്.
അഡോള്‍ഫ് ഹിറ്റ്ലറിന്റെ കാലഘട്ടത്തില്‍ ജൂതര്‍ കൊല്ലപ്പെടെണ്ടവര്‍ ആണെന്നുള്ള പൊതുബോധം സൃഷ്ടിച്ചെടുക്കാന്‍ വേണ്ടി തന്ത്രപൂര്വ്വം ഇറക്കിയ കാര്‍ഡ്‌ ആയിരുന്നു Dirty Jews.
ജൂതര്ക്കെതിരെ എന്ത് അന്യായം ആര് നടത്തിയാലും ജൂതര്‍ മോശക്കാര്‍ ആയതിനാല്‍ അത് സാമാന്യവത്കരിക്കപ്പെടും എന്നുള്ള ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ അജണ്ട ആയിരുന്നു അത്..

ഇവിടെ Dirty ഹിന്ദുക്കള്‍ അപമാനിക്കപ്പെട്ടു. Dirty സംഘികള്‍ ആ സ്ത്രീ വിരുദ്ധയ്ക്ക് എതിരെ പ്രതികരിക്കുന്നു .. അപ്പോള്‍ Dirty Hindu ക്കളെ അപമാനിച്ചവര്ക്ക് ഒപ്പമാണ് നാസികള്‍ ചെയ്യേണ്ടത്..