അറിയാതെ കൂവുന്ന സിബി മലയിലുമാര്‍

ariyathe koovunna sibi malayilumarഅറിയാതെ കൂവുന്ന സിബി മലയിലുമാര്‍:


മലയാളിക്ക് ഏറ്റവും സുപരിചിതനായ സിനിമ സംവിധായകന്‍ ശ്രീ സിബി മലയിലിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ആണ് ഈ ലേഖനത്തിന് ആധാരം. അദ്ദേഹം ആ പോസ്റ്റ്‌ വഴി തന്റെ ഫേസ്ബുക്ക് വാളിലൂടെ മതവിദ്വേഷം പടര്‍ത്തി സമൂഹത്തില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായി ആണ് മലയാള സമൂഹം ഇതിനെ കാണുന്നത്.
സിബി മലയില്‍ തന്റെ പ്രൊഫൈലില്‍, ഒരു നേപ്പാള്‍ സുവിശേഷകനെ നേപ്പാളിലെ ഹിന്ദുക്കള്‍ കത്തിച്ചു കൊല്ലുന്നു എന്നുള്ള വ്യാജവാര്‍ത്തയും അതിന് താഴെ ഒരു ഫോട്ടോയും ഇട്ടിരിക്കുന്നു. ഫോട്ടോയില്‍ ഒരാളെ കുരിശില്‍ കെട്ടിയിട്ടതായും കാലില്‍ തീ കൊടുത്തതായും കാണാം. സിബി മലയലിന്റെ ഭാഷയില്‍ ഈ സുവിശേഷകന്‍ ചെയ്ത കുറ്റം “ഗോസ്പേല്‍ ഓഫ് ട്രൂത്” [പ്രചരിപ്പിക്കുന്നതിനെ തടഞ്ഞു എന്നതും അത്കൊണ്ട് നേപ്പാലുകാര്‍ അദ്ദേഹത്തെ കൊന്നു എന്നാണു. 


എന്താണ് ഇതിലെ പുതുമ? ഇതുപോലെ പല ഫോട്ടോകളും സോഷ്യല്‍ മീഡിയ വഴി കറങ്ങി നടക്കാരില്ലേ? എന്താണ് ഇതില്‍ മാത്രം പ്രത്യേകത?


പ്രത്യേകതകള്‍ പലതുമുണ്ട്. അതില്‍ പ്രധാനം സിബി മലയിലിന്റെ സമൂഹത്തിലെ പദവി ആണ്.കേരളത്തിന്റെ “മതേതര ചിന്തകള്‍” രൂപപ്പെടുത്തുന്നതില്‍ ഇദ്ദേഹത്തെ പോലുള്ളവര്‍ക്ക് വലിയ പങ്കുണ്ട്, അതുപോലെ ഇദ്ദേഹത്തെ പോലുള്ളവര്‍ ധരിക്കുന്ന മതേതരത്വം എന്ന മുഖംമൂടിയും. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പോലുള്ളവര്‍ ഇത്പോലെ കളവുകള്‍ പ്രചരിപ്പിക്കുന്നത് തടയുക തന്നെ വേണം.1wolf in sheeps clothing tattoo


• സിബി മലയില്‍ ഇത് പോസ്റ്റ്‌ ചെയ്ത അതെ ദിവസങ്ങളില്‍ തന്നെയാണ്, നേപ്പാളിലെ ബ്രിട്ടന്‍ സ്ഥാനപതി( അംബാസിഡര്‍) നേപ്പാളിലെ ഭരണ ഘടനയില്‍ “ മതം മാറാനുള്ള അവകാശം” ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. അതുകൊണ്ട് തന്നെ സിബി മലയിലിന്റെ ഈ നീക്കം ഒരു ഒറ്റപ്പെട്ട സംഭവമായി അല്ല മറിച്ചു ഒരു ആഗോള ഗൂഡാലോചന ആയി മാത്രമേ കാണാന്‍ സാധിക്കൂ, അദ്ധേഹത്തിന്റെ പഴയ പോസ്റ്റുകളിലൂടെഅദ്ദേഹം ഒരു 24 കാരറ്റ് മത മൌലിക വാദി ആണെന്നും അദ്ദേഹം ഇതുപോലെയുള്ള മതം മാറ്റത്തെ നല്ല രീതിയില് അനുകൂലിക്കുന്നു എന്നും നമുക്ക് മനസ്സിലാവും. എന്തിനേറെ പറയുന്നു, അദ്ദേഹം തന്റെ പ്രൊഫൈല്‍ വഴി സിനിമ ലോകത്ത് ഉള്ളവരോട് വരെ വത്തിക്കാന്‍ മതം സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുന്നതായി കാണാം, അതിനു അദ്ദേഹം ഉപയോഗിച്ചത് ഒരു പ്രോട്യൂസരിന്റെ മകള്‍ കമല ഹാസനോടും, രാജനീകാന്തിനോടും വത്തിക്കാന്‍ മതം സ്വീകരിക്കാന്‍ അവകാശപ്പെടുന്ന വീഡിയോ ഷെയര്‍ ചെയ്തു കൊണ്ടാണ്.


• സിബി മലയില്‍ തന്റെ പ്രൊഫൈല്‍ വഴി ഇവാന്ച്ചലുകളുടെ സ്ഥിരം പരിപാടി ആയ “ ആത്മാക്കളുടെ കൊയ്ത്തുകള്‍” കൂടി പ്രച്ചരിപ്പിക്കുന്നതായി കാണാം, പുറമേ മതെതരനാണ് താനെന്നു അവകാശപ്പെടുകയും ഭാരതീയ ധര്‍മ വിശ്വാസികളെ ഇകഴ്ത്തി സ്വന്തം മതം പ്രചരിപ്പിക്കുകയും ചെയ്യുന്ന സിബി മലയില്‍ എന്ന നീലക്കുറുക്കന്‍ അറിയാതെ കൂവിയതാണ് മുകളില്‍ പറഞ്ഞ വാര്‍ത്താ ശകലം. 
എന്താണ് സിബി മലയില്‍ ഈ കള്ളവാര്‍ത്ത കൊണ്ട് ഉദ്ദേശിച്ചത് ? നാട്ടില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള കലാപമോ? അതോ ഹിന്ദു രാഷ്ട്രമായ നേപ്പാളില്‍ ക്രിസ്ത്യാനികളെ പച്ചക്ക് കത്തിച്ചു കൊല്ലാറുണ്ട് എന്ന് സ്ഥാപിക്കാനോ? അതോ ഇതുപോലെ ഉള്ള മത പരിവര്‍ത്തന പ്രവര്‍ത്തനങ്ങളെ ഇതുപോലെ ഉള്ള കള്ളവാര്‍ത്ത കൊണ്ട് വെള്ള പൂശാനോ? എന്തായാലും കേരളത്തിലെ പൊതു സമൂഹത്തോട് പ്രത്യേകിച്ച് ഹിന്ദു സമൂഹത്തോട് ഇതിനുള്ള ഉത്തരം പറയാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. സ്വന്തം പ്രൊഫൈല്‍ വഴി സുവിശേഷം എന്ന് താങ്കള്‍ വിശേഷിപ്പിക്കുന്ന മതപരിവര്‍ത്ത തന്ത്രം പ്രചരിപ്പിക്കുന്ന താങ്കള്‍ ഹിന്ദു ജനതയെയാണ്‌ അപമാനിചിരിക്കുന്നത്!

നേപ്പാള് പോലെ സുവിശേഷ ബിസിനസ് തകൃതിയായി നടക്കുന്ന രാജ്യത്ത് നിന്നും ഈ വാര്‍ത്ത‍ വന്നതിനു പിന്നിലുള്ള ഹിന്ദു വിരുദ്ധതയാണ് നാം മനസ്സിലാക്കേണ്ടത്. ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്‌താല്‍ നേപ്പാളിലേക്ക് മാത്രം ” ദൈവ വചനം” എത്തിക്കുന്ന അനേകം സംഘടനകളുടെ വിശദ വിവരങ്ങള്‍ കാണാം. അവിടെ മതം മാറ്റപ്പെടുന്നത് ആരാണെന്ന് സൂചിപ്പിക്കെണ്ടാതിന്റെ ആവശ്യമില്ല. ഈ വ്യാജ വാര്‍ത്തയിലൂടെ സിബി മലയില്‍ ഉദ്ദേശിച്ചതും അത് തന്നെ, പാകിസ്ഥാനിലും ബംഗ്ലാദേശിലും സിറിയയിലും മറ്റും നടക്കുന്നത് പോലെ ഹിന്ദുക്കളും നേപ്പാളില്‍ സുവിശേഷകരെ കൊല ചെയ്യുന്നു എന്നുള്ള കളവു.ഇതിലൂടെ ലക്‌ഷ്യം ഹിന്ദു ധര്‍മവും. ലോകം മുഴുവനും തങ്ങളുടെ മതം വളര്‍ത്താന്‍ വേണ്ടി ആയുധങ്ങളും മറ്റും വിതരണം ചെയ്യുന്ന ഇവാന്ച്ചലുകലാണ് ഹിന്ടുക്കല്‍ക്കെതിരെ ഇത്തരം വ്യാജ ആരോപണവുമായി വന്നത്.


ഇവിടെ സ്‌ട്രെസ് ചെയ്യേണ്ട മറ്റൊരു കാര്യം കേരളത്തിലെ മാദ്ധ്യമങ്ങളുടെ മൌനമാണ്. സരിതയുടെ പിറകെ ഓടുന്ന കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഒരു സംവിധായകന്‍ ഹിന്ദു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു കള്ളവാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ട് ഇത്ര നാലായും അറിഞ്ഞില്ല എന്നുള്ളതാണ് സത്യം, അറിയാത്തതോ അതോ അറിഞ്ഞിട്ടും മൌനം പാലിക്കുന്നതോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ക്രിസ്ത്യം മത മൌലിക വാദത്തിനു എപ്പോഴും ഒരു മൌനാനുവാദം നമ്മുടെ നാട്ടില്‍ പ്രകടമായി കാണാം. അതിനു കാരണം ചിലപ്പോള്‍ ക്രിസ്ത്യന്‍ അധിനിവേശത്തിന്‍ കീഴില്‍ രണ്ടു നൂറ്റാണ്ടുകള്‍ കഴിഞ്ഞതും ക്രിസ്ത്യന്‍ ഭരണാധികാരികള്‍ നടപ്പിലാക്കിയ പരിവര്‍ത്തനങ്ങള്‍ സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞു അതേപടി തുടരുന്നതുമാവാം.എങ്കിലും ക്രിസ്ത്യന്‍ മതമൌലിക വാദം എപ്പോഴും സാന്ഡ ക്ലോസിന്റെയും യേശുവിന്റെയും മികവില്‍ മറക്കപ്പെടുന്നു എന്നുള്ളതാണ് സത്യം. ചരിത്ര പഠനം മുതല്‍ സമകാലീന വിഷയങ്ങളില്‍ വരെ നമുക്കത് കാണാം. ഏറ്റവും ക്രൂരനായ ഔറംഗസേബ് ചെയ്ത ക്രൂരതയെക്കാള്‍ ക്രൂരരായ ക്രിസ്ത്യന്‍ മതമൌലിക വാദികള്‍ നമ്മെ ഭരിച്ചിരുന്നു പക്ഷെ നാം അവരുടെ “ഭരണ പരിഷ്കാരമാണ്” പഠിക്കുന്നത്. മുഗളന്മാരുടെ കാലത്തുണ്ടായ ഹിന്ദുകൂട്ടക്കൊലയെക്കാള്‍ എത്രയോ മടങ്ങ് ആളുകളെ “ എല്‍ നിനോ” അല്ലെങ്കില്‍ “വരള്‍ച്ച” നിര്‍മിച്ചു കൊണ്ട് കൊലപ്പെടുത്തിയ ക്രിസ്ത്യന്‍ മതമൌലിക വാദികളുടെ മതം നമ്മളില്‍ വരാത്തതും, ജാലിയാന്‍ വാലാബാഗ് എന്ന കൂട്ടക്കൊല നടതിയവന്റെ മത മൌലിക വാദത്തെ കുറിച്ചുള്ള ചിന്ത നമ്മളില്‍ വരാത്തതും ഈ കാരണം കൊണ്ടാണ്. ഈ ഇളവു കൊണ്ട് തന്നെയാണ് സ്വാമി ലക്ഷ്മണാനന്തയെ കൊന്ന ക്രിസ്ത്യന്‍ തീവ്രവാദികള്‍ ഇവിടത്തെ മാദ്ധ്യമങ്ങള്‍ക്ക് “ക്രിസ്ത്യന്‍ തീവ്രവാദി” ആവാത്തതും. ഭരണ ഘടനയിലും, ഉത്സവസംബന്ധമായ അവധി ദിവസങ്ങളിലും ഈ ഇളവുകള്‍ കാണാം.


സമൂഹത്തിന്റെ പൊതുചിന്തയെ സ്വാധീനിക്കാന്‍ ആവതുള്ള വ്യക്തികളായ സിബി മലയിലേനെ പോലുള്ളവര്‍ ഇതുപോലെ സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ വേണ്ടി ശ്രമിക്കുന്നതിനെ എന്ത് വിളിക്കണം? മതമൌലിക വാദമെന്നോ അതോ തീവ്രവാദമെന്നോ? കുപ്രചാരങ്ങളിലൂടെ തങ്ങളുടെ വര്‍ഗ്ഗീയ ചിന്തകള്‍ പ്രചരിപ്പിച്ചു സമൂഹത്തില്‍ കുഴപ്പം സൃഷ്ട്ടിക്കുന്നവരെ നാം സാധാരണ വര്‍ഗ്ഗീയ വാദി എന്നാണു വിളിക്കാറ്, അതുകൊണ്ട് തന്നെ ശ്രീ സിബി മലയില്‍ താങ്കള്‍ക്ക് ചേരുന്ന പേര് തീവ്രവാദി എന്നുതന്നെയാണ്. ക്രിസ്ത്യന്‍ തീവ്രവാദി, അധിനിവേശ മതം പ്രചരിപ്പിക്കാന്‍ നടക്കുന്ന ഒരു അധിനിവേശ മത തീവ്രവാദി.
വാല്‍ക്കഷണം: താനൊരു ഹിന്ദു ആണെന്ന് പ്രഖ്യാപിച്ചതിനു ക്രൂശിക്കപ്പെട്ട മേജര്‍ രവിയും, രവിയുടെ “വര്‍ഗ്ഗീയത” അളന്ന “കമാലുധീന്‍ എന്ന കമലും”, കേരളത്തിലെ മതെതരര്‍ എന്നവാകാശപെടുന്നവരും ഈ കാര്യത്തില്‍ പാലിക്കുന്ന മൌനത്തിന്റെ പേരെന്ത് ?